Rashmika Mandanna: മറ്റുള്ളവർക്കും പ്രേരണയാകട്ടെ 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന
Rashmika Mandanna's Annapoorna Initiative: മറ്റൊരു മാതൃകാപരമായ ഇടപെടലുമായി നടി രശ്മിക മന്ദാന. 400 കുടുംബങ്ങളെ ദത്തെടുത്തിരിക്കുകയാണ് ഈ സൂപ്പർ താരം. ഒരു വർഷത്തേക്ക് ഈ കുടുംബങ്ങൾക്ക് സൗജന്യമായി പലചരക്ക് സാധനങ്ങൾ നൽകുമെന്ന് നടി പ്രഖ്യാപിച്ചു. മൂന്നുമാസം വീതമുള്ള ഘട്ടങ്ങൾ ആയിട്ടാണ് ദൈനംദിന ആവശ്യങ്ങൾക്കുള്ള പലചരക്ക് സാധനങ്ങൾ എത്തിക്കുക. പ്രോജക്ട് അന്നപൂർണ്ണ എന്ന പേരിലാണ് നടിയുടെ ഈ കരുതൽ പദ്ധതി.
മറ്റൊരു മാതൃകാപരമായ ഇടപെടലുമായി നടി രശ്മിക മന്ദാന. 400 കുടുംബങ്ങളെ ദത്തെടുത്തിരിക്കുകയാണ് ഈ സൂപ്പർ താരം. ഒരു വർഷത്തേക്ക് ഈ കുടുംബങ്ങൾക്ക് സൗജന്യമായി പലചരക്ക് സാധനങ്ങൾ നൽകുമെന്ന് നടി പ്രഖ്യാപിച്ചു. മൂന്നുമാസം വീതമുള്ള ഘട്ടങ്ങൾ ആയിട്ടാണ് ദൈനംദിന ആവശ്യങ്ങൾക്കുള്ള പലചരക്ക് സാധനങ്ങൾ എത്തിക്കുക. പ്രോജക്ട് അന്നപൂർണ്ണ എന്ന പേരിലാണ് നടിയുടെ ഈ കരുതൽ പദ്ധതി. മറ്റുള്ളവർക്ക് ചെറിയ രീതിയിൽ എങ്കിലും സഹായങ്ങൾ ചെയ്യാനുള്ള പ്രേരണയാകട്ടെ എന്ന് കരുതിയാണ് ഈ കാര്യം വെളിപ്പെടുത്തുന്നത് എന്ന് രശ്മിക മന്ദാന അറിയിച്ചു.
ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന രണബാലി എന്ന സിനിമയാണ് ഏറ്റവും പുതിയതായി പുറത്തിറങ്ങാൻ ഇരിക്കുന്ന രാശ്മിക മന്ദാനയുടെ ചിത്രം. രണബാലിയിൽ ജയമ്മ എന്ന കഥാപാത്രത്തെയാണ് രാശ്മിക അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന് തന്റെ യഥാർത്ഥ വ്യക്തിത്വവുമായി ഏറെ സാമ്യമുണ്ട് എന്ന് രശ്മിക പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ് അതിൽ ഒന്ന്. നേരത്തെ ഇത്തരത്തിലുള്ള സഹായങ്ങൾ ചെയ്യുമ്പോൾ സ്വകാര്യമായി വയ്ക്കാൻ ശ്രമിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ ഇത്തരം പ്രവർത്തികൾ മറ്റുള്ളവർക്ക് പ്രചോദനമാകുമെന്ന ചിന്തയിലാണ് ഇത്തവണ പരസ്യമാക്കാൻ തീരുമാനിച്ചത് എന്നും താരം പറഞ്ഞു.
Also Read: ആഷ്ലിയോ? റീനുവോ? യഥാർത്ഥ ജീവിതത്തിൽ സാദൃശ്യമുള്ള കഥാപാത്രം ഏതെന്ന് മറുപടി നൽകി മമിത
രാശ്മികയുടെ ഈ കരുതൽ വഴി 400 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക. ഈ സഹായത്തിലൂടെ പലചരക്ക് സാധനങ്ങൾക്കായി ചെലവഴിക്കേണ്ട തുക ആ കുടുംബങ്ങൾക്ക് ലാഭിക്കാനും ആ തുക അവരുടെ മറ്റ് ഭാവി ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുവാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നടി പറഞ്ഞു. എന്തൊക്കെ പലചരക്ക് സാധനങ്ങളാണ് നൽകുന്നത് എന്നുള്ള വിവരവും തന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി താരം പങ്കുവെച്ചിട്ടുണ്ട്. അരി, ആട്ട, റാഗി, കുക്കിംഗ് ഓയിൽ, ദാൽ, സോയ, ഉപ്പ്, പഞ്ചസാര, മുളകുപൊടി, മഞ്ഞൾപൊടി, തേയില, പുളി തുടങ്ങിയ സാധനങ്ങളാണ് കുടുംബങ്ങൾക്ക് എത്തിക്കുക.
നടിയുടെ ഏറ്റവും പുതിയ സിനിമ രണബാലി ഒക്ടോബർ 16നാണ് തിയേറ്ററുകളിൽ റിലീസിന് എത്തുന്നത്. രാശ്മികയുടെജീവിതപങ്കാളികളായ വിജയ് ദേവരക്കൊണ്ടയാണ് ചിത്രത്തിലെ നായകൻ. രാശ്മികയും വിജയ് ദേവരക്കൊണ്ടയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് രണബാലി. 1800 കളിൽ നടന്ന മദ്രാസ് ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. രാഹുൽ സംകൃത്യനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
English Summary
Actress Rashmika Mandanna has stepped forward with another exemplary initiative. The superstar has adopted 400 families and announced that she will provide them with free groceries for a year. The supplies for daily needs will be delivered in three-month phases.