Renu Sudhi: ചുണ്ട് പൊട്ടിയത് കാണിച്ചതാണ്, നിനക്കൊന്നും നാണമില്ലേ? ലീക്കായ വീഡിയോയിൽ പ്രതികരിച്ചു രേണു സുധി
Renu Sudhi about leaked video:ഇപ്പോഴിതാ സബ്സ്ക്രൈബ് ചെയ്ത ചാനലിൽ നിന്നും ലീക്കായ ഒരു വീഡിയോ എന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ മൊത്തം കറങ്ങുന്നത്. മോശമായ രീതിയിലാണ് രേണു സുധിയുടെ ഈ വീഡിയോ എന്നാണ് മറ്റുള്ള ആളുകൾ പ്രതികരണം നടത്തുന്നത്. നിന്റെ തനിനിറം പുറത്തുവന്നു നീ ഇതാണ് സബ്സ്ക്രിപ്ഷൻ ചെയ്ത ചാനലിൽ ചെയ്യുന്നത്........
മലയാളികൾക്ക് സുപരിചിതയാണ് രേണു സുധി. അന്തരിച്ച കലാകാരൻ സുധിയുടെ ഭാര്യ. ഭർത്താവ് മരിച്ച സ്ത്രീകൾ പിന്നീട് അങ്ങോട്ടുള്ള ജീവിതത്തിൽ എങ്ങനെയായിരിക്കണം എന്ന് നമ്മുടെ സമൂഹത്തിൽ ചില ചട്ടങ്ങളും നിയമങ്ങളും മനുഷ്യൻ തന്നെ തയ്യാറാക്കി വെച്ചിട്ടുണ്ട്. ഭർത്താവു മരിച്ച സ്ത്രീക്ക് പിന്നീടങ്ങോട്ട് ജീവിതത്തിൽ ഒരു സുഖവും സന്തോഷവും പാടില്ല എന്ന രീതിയിലാണ് പലപ്പോഴും അത്തരം സ്ത്രീകളെ ഈ സമൂഹം നോക്കി കാണുന്നത്. അവർ ഒന്ന് ചിരിച്ചാൽ നല്ല വസ്ത്രം ധരിച്ചാൽ ഒക്കെ അവനെ മറന്നു ഇപ്പോൾ സന്തോഷമായി ജീവിക്കുന്നു എന്ന തരത്തിലേക്കാണ് ആളുകളുടെ പ്രതികരണം എത്തുന്നത്. എന്നാൽ ഈ ചട്ടക്കൂട് പെട്ടെന്ന് പൊട്ടിച്ചെറിഞ്ഞു തന്നെ തന്റെ ജീവിതം ആസ്വദിച്ച വ്യക്തിയാണ് രേണു സുധി. അതിനാൽ തന്നെ സുധി മരിച്ചത് മുതൽ രേണു സുധിയെ വിവാദങ്ങളും ആരോപണങ്ങളും പിന്തുടർന്നുകൊണ്ടിരിക്കുകയാണ്. ദിവസങ്ങൾക്ക് മുന്നേ നേരിട്ട ഏറ്റവും വലിയ വിവാദങ്ങൾ സുധിയുടെ ആദ്യത്തെ മകനായ കിച്ചു പുറത്തുവിട്ട ഒരു വീഡിയോ കാരണമായിരുന്നു.
എന്നാൽ തനിക്കെതിരെ വരുന്ന ഓരോ ആരോപണങ്ങളെയും വളരെ വ്യക്തമായ മറുപടി നൽകി രേണു പ്രതികരണം നടത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു വിവാദം തേടി എത്തിയിരിക്കുകയാണ് താരത്തെ. ഇന്ന് സെലിബ്രിറ്റികളുടെ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു സൗകര്യമാണ് സബ്സ്ക്രൈബ് ചെയ്യുക എന്നത്. അതായത് അവരുടെ ഏറ്റവും പുതിയ കണ്ടെന്റുകൾ സബ്സ്ക്രൈബ് ചെയ്യുന്ന വ്യക്തികൾക്ക് മാത്രം കാണാനായി വെക്കുന്ന രീതി. പണം അടയ്ക്കുന്നവർക്ക് അവരുടെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും എല്ലാം അറിയാം.
അത്തരത്തിൽ രേണു സുധിയും ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രൈബ് എന്ന സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ സബ്സ്ക്രൈബ് ചെയ്ത ചാനലിൽ നിന്നും ലീക്കായ ഒരു വീഡിയോ എന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ മൊത്തം കറങ്ങുന്നത്. മോശമായ രീതിയിലാണ് രേണു സുധിയുടെ ഈ വീഡിയോ എന്നാണ് മറ്റുള്ള ആളുകൾ പ്രതികരണം നടത്തുന്നത്. നിന്റെ തനിനിറം പുറത്തുവന്നു നീ ഇതാണ് സബ്സ്ക്രിപ്ഷൻ ചെയ്ത ചാനലിൽ ചെയ്യുന്നത്. പണ്ടേ അറിയാം നീ ആളു കൊള്ളാമല്ലോ എന്നൊക്കെയുള്ള രീതിയിലാണ് ഇപ്പോൾ പ്രതികരണങ്ങൾ. മറ്റു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ്ഴ്സും രേണുവിന്റെ ഈ ലീക്കായ വീഡിയോ കട്ട് ചെയ്ത് വളരെ മോശം രീതിയിൽ പ്രതികരണം നടത്തിക്കൊണ്ടിരിക്കുകയാണ്.
നിനക്കൊന്നും നാണമില്ലേ ജോലി ചെയ്ത് ജീവിച്ചൂടെ ?
ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് രേണു സുധി. നിനക്കൊന്നും നാണമില്ലേ ജോലി ചെയ്ത് ജീവിച്ചൂടെ എന്നാണ് രേണു ചോദിക്കുന്നത്. തന്റെ ചുണ്ട് പൊട്ടിയത് കൊണ്ടാണ് ആ വീഡിയോയിൽ അങ്ങനെ കാണുന്നത് ചുണ്ട് പൊട്ടി പിന്നെ അങ്ങനെയല്ലേ കാണാൻ പറ്റുള്ളൂ ഇതൊക്കെ എത്ര വലിയ വിഷയം ആക്കി മാറ്റുന്നത് നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലാത്തതുകൊണ്ടാണ് വേറെ വല്ല പണിയും എടുക്കൂ. ഞാൻ ഇനിയും എന്റെ ചാനലിൽ വീഡിയോസ് അപ്‌ലോഡ് ചെയ്യും.
ലൈവ് പോയപ്പോൾ ഉള്ള വീഡിയോ ആയിരുന്നു അത്. എന്റെ വീഡിയോ എല്ലാം കണ്ട് ആസ്വദിച്ചതിനുശേഷം ഇപ്പോൾ മോശം പറഞ്ഞു നടക്കാൻ നിങ്ങൾക്ക് നാണമില്ലേ. ഞാനത് ലൈവ് പോയ വീഡിയോ ആണ് അല്ലാതെ ആർക്കും പേഴ്സണലി അയച്ചതോ ചാറ്റ് ചെയ്തതോ ഒന്നുമല്ല. അത് നിങ്ങൾ കൃത്യമായി മനസ്സിലാക്കണമെന്നും പ്രതികരിക്കുന്നു. എന്നിരുന്നാലും രേണുവിന്റെ പുറത്തുവിട്ട വീഡിയോയ്ക്ക് വളരെ മോശം രീതിയിലുള്ള പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും എത്തുന്നത്. എന്നാൽ എല്ലാ തവണത്തെപ്പോലെയും തന്റെ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും എല്ലാം കൃത്യമായ മറുപടിയുമായി ഇത്തവണയും സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.
ENGLISH SUMMARY
Renu Sudhi has used the subscribe feature on Instagram. Now, a leaked video from a subscribed channel is doing the rounds on social media. Other people are reacting to this video of Renu Sudhi in a bad manner.