Seema G Nair: കിടപ്പിൽ അല്ല, ജീവിക്കാൻ അവർക്ക് കാശ് വേണം അതിനിപ്പോൾ വേണ്ടത് തൊഴിലാണ്; നടി സലീമയുടെ അവസ്ഥയെക്കുറിച്ച് സീമാ ജി നായർ

Seema G Nair about Salima: സലീമയ്ക്ക് രോഗമുണ്ടെന്ന് അറിഞ്ഞപ്പോൾ താൻ ഒരുപാട് പേരോട് സഹായം ഒക്കെ ചോദിച്ചിരുന്നു.പലരും സഹായിച്ചിരുന്നില്ല എന്നാൽ നടൻ വിനീത് ശ്രീനിവാസൻ അവരെ പോയി കാണുകയും ശ്വേതാ മേനോൻ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. ലൈം ലൈറ്റിൽ വെള്ളി വെളിച്ചത്തിൽ നിൽക്കുമ്പോൾ എല്ലാവർക്കും എല്ലാവരെയും അറിയാം. വെള്ളി വെളിച്ചത്തിൽ നിൽക്കുമ്പോൾ എല്ലാവർക്കും എല്ലാവരെയും അറിയാം. അതുകഴിഞ്ഞാൽ പിന്നെ ആർക്കും ആരെയും അറിയില്ല.....

Seema G Nair: കിടപ്പിൽ അല്ല, ജീവിക്കാൻ അവർക്ക് കാശ് വേണം അതിനിപ്പോൾ വേണ്ടത് തൊഴിലാണ്; നടി സലീമയുടെ അവസ്ഥയെക്കുറിച്ച് സീമാ ജി നായർ

Seema G Nair And Salima

Edited By: 

Arun Nair | Updated On: 11 May 2026 | 01:00 PM

മലയാള സിനിമയിലെ പ്രമുഖ നടിയായിരുന്ന സലീമയുടെ ആരോഗ്യനിലയെ കുറിച്ചും ഇപ്പോഴത്തെ ജീവിതസാഹചര്യത്തെ കുറിച്ചും തുറന്നു കുറിപ്പുമായി നടി സീമ ജി നായർ. ഷൂട്ടിങ്ങിന്റെ ആവശ്യത്തിന് വേണ്ടി ചെന്നൈയിൽ എത്തിയപ്പോഴാണ് സീമ സലീമയെ കണ്ടുമുട്ടിയത്. താരത്തിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ഇവരെ നിങ്ങളിൽ എത്രപേർക്ക് അറിയും എന്ന് അറിയില്ലെന്നും തന്റെ കൂടെയുള്ളത് പ്രമുഖ മലയാള സിനിമകളായ നഖക്ഷതങ്ങളിലെയും ആരണ്യകത്തിലെയും നായികയാണ് എന്നു സീമ പരിചയപ്പെടുത്തുന്നു.

സലീമയുടെ ഇപ്പോഴത്തെ ആരോഗ്യ അവസ്ഥയെക്കുറിച്ചും അവർക്ക് ജീവിക്കാൻ ഇപ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമാണ് സീമ പറയുന്നത്. മാസങ്ങൾക്ക് മുമ്പ് അവർക്ക് ഓറൽ ക്യാൻസർ വന്നിരുന്നു. ചികിത്സയെ തുടർന്ന് ഇപ്പോൾ അവർക്ക് ആ അവസ്ഥയെല്ലാം മാറി. ഇപ്പോൾ തമിഴിൽ അഭിനയിക്കുന്നുണ്ട്. എന്നാൽ അവരുടെ മനസ്സ് നിറയെ ഇപ്പോഴും മലയാളികളും മലയാള സിനിമയും ആ ഓർമ്മകളും മാത്രമാണ് ഉള്ളത്. ഇവിടെ വർക്ക് ചെയ്യണമെന്നും അവർ ആഗ്രഹിക്കുന്നു.

വെള്ളി വെളിച്ചത്തിൽ നിൽക്കുമ്പോൾ എല്ലാവർക്കും എല്ലാവരെയും അറിയാം

സലീമയ്ക്ക് രോഗമുണ്ടെന്ന് അറിഞ്ഞപ്പോൾ താൻ ഒരുപാട് പേരോട് സഹായം ഒക്കെ ചോദിച്ചിരുന്നു. തിരക്കുകൾ കാരണമായിരിക്കാം പലരും സഹായിച്ചിരുന്നില്ല എന്നാൽ നടൻ വിനീത് ശ്രീനിവാസൻ അവരെ പോയി കാണുകയും ശ്വേതാ മേനോൻ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. ലൈം ലൈറ്റിൽ വെള്ളി വെളിച്ചത്തിൽ നിൽക്കുമ്പോൾ എല്ലാവർക്കും എല്ലാവരെയും അറിയാം. അതുകഴിഞ്ഞാൽ പിന്നെ ആർക്കും ആരെയും അറിയില്ല. അതിനിടെ അവർ കിടപ്പിലായി പോയി എന്ന പ്രചാരണവും നടക്കുന്നുണ്ട് എന്നാൽ ഇപ്പോൾ അങ്ങനെയൊന്നുമില്ല പൂർണ ആരോഗ്യവതി ആണ്. മലയാളത്തെയും മലയാള സിനിമയും ഇഷ്ടപ്പെടുന്ന സലീമയ്ക്ക് മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ സാധിക്കട്ടെ എന്നും സീമ ജി നായർ കുറിച്ചു.

ALSO READ: ‘മരുമകൾ ചായ ഇട്ടാലേ കുടിക്കൂ എന്ന വാശിയൊന്നും ഇവിടെയില്ല’; ചോദ്യങ്ങൾക്ക് മറുപടിയുമായി ഗ്ലാമി ഗംഗ

മുന്നോട്ടുള്ള ജീവിതത്തിന് അവർക്ക് പണവും വർക്കും ആവശ്യമാണ്. സിനിമയോ സീരിയലോ എന്തായാലും അവർ തയ്യാറാണെന്നും വ്യക്തമാക്കി.ഒരുകാലത്തെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായിരുന്നു സലീമ എം ടി വാസുദേവൻ നായർ ഹരിഹരൻ കൂട്ടുകെട്ടിൽ ഇറങ്ങിയ നക്ഷത്രങ്ങളിലൂടെയാണ് സലീമ മലയാളികൾക്ക് സുപരിചിതയായി മാറുന്നത്.

നഖക്ഷതങ്ങളിലെ ഊമ പെണ്ണ്

നഖക്ഷതങ്ങളിലെ ഊമ പെണ്ണായ ലക്ഷ്മി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആരണ്യകത്തിൽ വിപ്ലവ വീര്യമുള്ള അമ്മിണി എന്ന കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു. പിന്നീട് നീണ്ട ഇടവേളകൾക്ക് ശേഷം രേഖാചിത്രം എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. രേഖ ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.. അടുത്തകാലത്താണ് താരത്തിന് ഓറൽ കാൻസർ സ്ഥിരീകരിച്ചത്. രോഗാവസ്ഥയിൽ നടി സീമ ജി നായർ അടക്കമുള്ള നിരവധി ആളുകളാണ് താരത്തിന് സഹായവുമായി എത്തിയത്. ഇപ്പോൾ ശസ്ത്രക്രിയയും ചികിത്സകൾക്കും ശേഷം രോഗമുക്തിയുടെ പാതയിലാണ് നടി. തന്റെ ആരോഗ്യവും കരിയർ എല്ലാം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് താരം.

ENGLISH SUMMARY

Actress Seema G Nair has opened up about the health and current life situation of prominent Malayalam actress Salima. Seema met Salima when she arrived in Chennai for a shoot.

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?