AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍

Amrutha Nair About Her Marriage: തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കാറുള്ള താരം നേരത്തെ തന്റെ വിവാഹം എപ്പോള്‍ നടക്കുമെന്ന കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. പുതിയ വീടിന്റെ പാലുകാച്ചലിനോട്...

Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
അമൃത നായര്‍Image Credit source: Amrutha Nair Instagram
Shiji M K
Shiji M K | Published: 16 Mar 2026 | 01:00 PM

ടെലിവിഷന്‍ സീരിയലുകളിലും സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയമായ താരമാണ് അമൃത നായര്‍. സീരിയലുകള്‍ക്കിടയിലും യൂട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളില്‍ വീഡിയോ പങ്കിട്ടും അമൃത എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അമൃത എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന സംശയം എപ്പോഴും ആരാധകര്‍ക്കുണ്ടാകാറുണ്ട്. താരം അടുത്തിടെയാണ് പുതിയ വീടുവെച്ചത്. അതിനാല്‍ തന്നെ ഇനി വിവാഹം ഉടനുണ്ടാകുമെന്ന പ്രത്യാശകളും ആരാധകര്‍ പങ്കുവെക്കുന്നു.

തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കാറുള്ള താരം നേരത്തെ തന്റെ വിവാഹം എപ്പോള്‍ നടക്കുമെന്ന കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. പുതിയ വീടിന്റെ പാലുകാച്ചലിനോട് അനുബന്ധിച്ച് അമൃത പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ക്ക് സിനിമയുമായും സീരിയലുമായും ഒരു ബന്ധവുമില്ലെന്നാണ് അമൃത പറയുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ള ആളാണെന്നൊക്കെ ആളുകള്‍ വെറുതെ പറയുന്നതാണ്. ഈ വര്‍ഷം വിവാഹം വേണമെന്നാണ് ആഗ്രഹമെന്നും താരം പറഞ്ഞിരുന്നു.

Also Read: Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ

അമൃതയ്ക്ക് ആരുമായോ പ്രണയമുണ്ടെന്ന സൂചനകള്‍ അവരുടെ അമ്മയും നല്‍കുന്നുണ്ട്. അമൃതയുടെ പെരുമാറ്റത്തിലുള്ള മാറ്റം കണ്ടാണ് തനിക്ക് സംശയം തോന്നിയതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ സെയില്‍സ് ഗേളില്‍ നിന്ന് ഇത്രയും ഉയരത്തിലേക്ക് മകള്‍ വളര്‍ന്നതില്‍ അഭിമാനമുണ്ടെന്നും ആ അമ്മ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ടോം ആന്‍ഡ് ജെസി എന്ന പരമ്പരയില്‍ ജെസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് അമൃത. ഇതോടൊപ്പം തന്നെ പരസ്യങ്ങള്‍, കൊളാബുകള്‍, യുട്യൂബ് വീഡിയോ തുടങ്ങി വിവിധ മാര്‍ഗങ്ങളില്‍ നിന്നും താരം സമ്പാദിക്കുന്നുണ്ട്.

Follow Us