AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Sharafudheen: ‘മുഖ്യമന്ത്രി വിചാരിച്ചാലും നിനക്കൊരു ഹിറ്റുണ്ടാകുമെന്ന് തോന്നുന്നില്ല’; ധ്യാനിനോട് ഷറഫുദ്ദീൻ

Sharafudheen And Dyan Sreenivasan: ഷറഫുദ്ദീനും ധ്യാനും തമ്മിലുള്ള സംഭാഷണമാണ് ഏറെ കൗതുകമായത്. മുഖ്യമന്ത്രിയാകാൻ ആ​ഗ്രഹമുണ്ടോ എന്നായിരുന്നു ഷറഫുദ്ദീനോട് ധ്യാനിന്റെ ചോ​ദ്യം. അതിന് ഉണ്ടെന്നാണ് ഷറഫുദ്ദീൻ നൽകിയ മറുപടി. അങ്ങനെ മുഖ്യമന്ത്രി ആവുകയാണെങ്കിൽ എന്ത് മാറ്റമാണ് വരുത്താൻ ആ​ഗ്രഹിക്കുന്നത് എന്ന ധ്യാനിൻ്റെ ചോദ്യത്തോടെയാണ് ചിരിയുടെ മാലപ്പടക്കം പൊട്ടുന്നത്.

Sharafudheen: ‘മുഖ്യമന്ത്രി വിചാരിച്ചാലും നിനക്കൊരു ഹിറ്റുണ്ടാകുമെന്ന് തോന്നുന്നില്ല’; ധ്യാനിനോട് ഷറഫുദ്ദീൻ
Dyan Sreenivasan, SharafudheenImage Credit source: Instagram
Neethu Vijayan
Neethu Vijayan | Published: 26 Mar 2026 | 09:48 AM

മലയാളികൾക്ക് ഏറെ പ്രിയങ്കരരായ, താരങ്ങളാണ് ഷറഫുദ്ദീനും ധ്യാൻ ശ്രീനിവാസനും. അജു വർ​ഗീസ്, ധ്യാൻ ശ്രീനിവാസൻ, ഷറഫുദ്ദീൻ, നിവിൻ പോളി തുടങ്ങിയവർ അടുത്തിടെ നൽകിയ ഇൻ്റർവ്യൂവാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കത്തികയറുന്നത്. നിവിൻ പോളി നായകനായി എത്തുന്ന പ്രതിഛായ എന്ന സിനിമയുമായി ബന്ധപ്പെട്ട് ആയിരുന്നു ഇവർ ഒന്നിച്ചെത്തിയ അഭിമുഖം. ആളുകളെ ചിരിയുടെ കൊടുമുടിയിൽ എത്തിച്ച അഭിമുഖത്തിൽ മുഖ്യമന്ത്രിയാകാനുള്ള ആ​ഗ്രഹവും തുടർന്ന് നടന്ന സംഭാഷണങ്ങളുമാണ് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.

അതിനിടെ ഷറഫുദ്ദീനും ധ്യാനും തമ്മിലുള്ള സംഭാഷണമാണ് ഏറെ കൗതുകമായത്. മുഖ്യമന്ത്രിയാകാൻ ആ​ഗ്രഹമുണ്ടോ എന്നായിരുന്നു ഷറഫുദ്ദീനോട് ധ്യാനിന്റെ ചോ​ദ്യം. അതിന് ഉണ്ടെന്നാണ് ഷറഫുദ്ദീൻ നൽകിയ മറുപടി. അങ്ങനെ മുഖ്യമന്ത്രി ആവുകയാണെങ്കിൽ എന്ത് മാറ്റമാണ് വരുത്താൻ ആ​ഗ്രഹിക്കുന്നത് എന്ന ധ്യാനിൻ്റെ ചോദ്യത്തോടെയാണ് ചിരിയുടെ മാലപ്പടക്കം പൊട്ടുന്നത്.

ALSO READ: ‘അന്ന് അറിയാതെ ചിരിച്ചുപോയി, അതിനുശേഷം വേര്‍പിരിയേണ്ടി വന്നിട്ടില്ല’

ഷറഫുദ്ദീൻ്റെ സുഹൃത്തുകളുടെയും വാക്കുകൾ

കുറേ റോഡ് പണിയുക, പാലം പണിയുക അങ്ങനെയുള്ളൊരു സം​ഗതിയല്ല. ഹാപ്പിനെസ്സ് ഇൻടെക്സ് എന്നൊരു സാധനം ഉണ്ടല്ലോ. ആൾക്കാരെല്ലാം സന്തോഷത്തിലായിരിക്കണം. ആൾക്കാരുടെ ആവശ്യങ്ങൾ ആവശ്യത്തിന് കിട്ടണം. പുതിയ പാർട്ടി തുടങ്ങില്ലെന്നും, ഇപ്പോൾ ഉള്ളതിൽ കയറി പറ്റാനെ നോക്കൂ.

സിനിമയിൽ ഞായറാഴ്ച അവധി കൊണ്ട് വരണം എന്ന നിവിൻ്റെ ആവശ്യത്തിന് അത് ആലോചിക്കാവുന്ന കാര്യമാണെന്നായിരുന്നു ഷറഫുദ്ദീൻ്റെ മറുപടി. ധ്യാനിൻ്റെ ആവിശ്യമാണ് ആരാധകർക്കിടയിൽ ചിരി പടർത്തിയത്. നിനക്കൊരു ഹിറ്റ്‌, മുഖ്യമന്ത്രി വിചാരിച്ചാൽ പോലും നടക്കുമെന്ന് തോന്നുന്നില്ലെന്നായിരുന്നു ഷറഫുദ്ദീൻ്റെ മറുപടി. സംവിധാനത്തിലേക്ക് നീ പോകണം എന്ന നിവിൻ്റെ ആവശ്യത്തോട് നിങ്ങൾ മൂന്ന് പേരും എനിക്ക് ഡേറ്റ് തന്നാൽ എന്റെ പ്രതിഛായ മാറാൻ ചാൻസുണ്ടെന്നായിരുന്നു ധ്യാൻ പറഞ്ഞത്.

 

 

Follow Us