Tiger Shroff: ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്, ഡ്രൈവർക്ക് പരിക്കേറ്റു, പിന്നിൽ ബിഷ്ണോയ് സംഘം ?

Fired at actor Tiger Shroff: പ്രമുഖ ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ മുംബൈയിൽ വെടിവെപ്പ്. ജുഹുവിൽ വച്ചാണ് താരം സഞ്ചരിച്ച കാരണനേ അക്രമികളുടെ വെടിവെപ്പ് ഉണ്ടായത്. ആക്രമണത്തിൽ ടൈഗർ ഷ്റോഫിന്റെ ഡ്രൈവർക്കും തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കേറ്റു. എന്നാൽ ടൈഗർ ഷ്റോഫ് പരിക്കുകൾ ഒന്നു മേൽക്കാതെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. താരം സുരക്ഷിതനാണ് എന്ന്

Tiger Shroff: ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്, ഡ്രൈവർക്ക് പരിക്കേറ്റു, പിന്നിൽ ബിഷ്ണോയ് സംഘം ?

Actor Tiger Shroff

Updated On: 

18 Oct 2026 | 10:13 PM

മുംബൈ: പ്രമുഖ ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ മുംബൈയിൽ വെടിവെപ്പ്. ജുഹുവിൽ വച്ചാണ് താരം സഞ്ചരിച്ച കാരണനേ അക്രമികളുടെ വെടിവെപ്പ് ഉണ്ടായത്. ആക്രമണത്തിൽ ടൈഗർ ഷ്റോഫിന്റെ ഡ്രൈവർക്കും തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കേറ്റു. എന്നാൽ ടൈഗർ ഷ്റോഫ് പരിക്കുകൾ ഒന്നു മേൽക്കാതെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. താരം സുരക്ഷിതനാണ് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ബൈക്കിൽ എത്തിയ സംഘമാണ് വെടിയുതിർത്തത് എന്നാണ് റിപ്പോർട്ടുകൾ. ഫുട്ബോൾ മൈതാനത്തു നിന്ന് തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത് എന്നാണ് വിവരം.

സംഭവത്തിന് പിന്നാലെ ലോറൻസ് ബിഷ്ണോയി സംഘത്തിൽപ്പെട്ട ആളാണ് എന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ടൈഗർ ഷ്റോഫ് തങ്ങളുടെ നിർദ്ദേശങ്ങൾ അനുസരിച്ചില്ല എന്നും സൽമാൻ ഖാനുമായി സൗഹൃദം ഉള്ളതിനാൽ താരത്തെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും വീഡിയോയിൽ ഇയാൾ പറയുന്നുണ്ട്. നിലവിൽ ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയി സൽമാൻ ഖാനെ വധിക്കുമെന്ന് നിരവധി തവണ ഭീഷണി മുഴക്കിയിട്ടുണ്ട്.

മുതിർന്ന ബോളിവുഡ് നടൻ ജാക്കി ഷ്റോഫിന്റെ മകനാണ് ടൈഗർ ഷ്റോഫ്. ആക്ഷൻ സിനിമകളിലൂടെ കുറഞ്ഞ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ടൈഗർ. 2014 ലാണ് ടൈഗർ ഷ്റോഫ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

Loading...
Unable to load recommendations.
Follow Us
Related Stories
Jailer 2 : ബോക്സ് ഓഫീസിലും ‘ഒരു തലൈവൻ താൻ’, നാലാം ദിനം ജയിലർ 2 – 400 കോടി ക്ലബ്ബിലേക്ക്
Gayathri Suresh:ഞാൻ ബിക്കിനി ഇട്ടപ്പോൾ അത്ര വൃത്തികേടില്ല! അമ്മയുടെ മറുപടി തിരിച്ചാണ്; ഗായത്രി സുരേഷ്
Hakeem Shajahan: “രജനി സാറിൻ്റെ മുഖത്ത് നോക്കി അഭിനയിച്ചപ്പോൾ ചങ്ക് കയ്യിൽ പിടിച്ച പോലെ തോന്നി”; അനുഭവം പറഞ്ഞ് ഹക്കീം ഷാജഹാൻ 
Kottayam Nazeer:“അടുത്ത ജെയ്‌ലറിൽ ചിലപ്പോൾ ഞാനും ഉണ്ടാകും”; അന്ന് പറഞ്ഞ തമാശ സത്യമായി എന്ന് കോട്ടയം നസീർ!
Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?