Premalu 2: ഒരു വർഷം പുറകെ നടന്നു! പ്രേമലു 2 തന്നെ മാനസികമായി വല്ലാതെ ബാധിച്ചു; ഗിരീഷ് എഡി

Gireesh A.D about Premalu 2: പിന്നീട് പ്രേമലുവിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നു എന്ന് പറഞ്ഞപ്പോൾ ആരാധകരും സിനിമ ഇറങ്ങുന്നതിനു മുന്നേ തന്നെ സിനിമയെ വിജയിപ്പിച്ച മട്ടായിരുന്നു.എന്നാൽ ഏറെ കാത്തിരുന്നിട്ടും പ്രേമലു ടുവിനെ കുറിച്ച് പിന്നീട് അറിയിപ്പ് ഒന്നും വന്നില്ല. പിന്നീട് സിനിമ ഒഴിവാക്കി എന്ന വാർത്തയും എത്തി. എന്നാൽ പ്രേമലു 2 തന്നെ മാനസികമായി വളരെ ബാധിച്ചിരുന്നു എന്നാണ് ഗിരീഷ് എ ഡി പറയുന്നത്..............

Premalu 2: ഒരു വർഷം പുറകെ നടന്നു! പ്രേമലു 2 തന്നെ മാനസികമായി വല്ലാതെ ബാധിച്ചു; ഗിരീഷ് എഡി

Naslen, Gireesh

Published: 

19 Oct 2026 | 01:35 PM

മലയാളികൾ എന്നും ആസ്വദിച്ചു കാണുന്ന ഗിരീഷ് എഡി ചിത്രമാണ് പ്രേമലു. മമിതാ ബൈജു, നസ്ലിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ അന്നത്തെ ബ്ലോക്ക് ബസ്റ്റർ ഹിറ്റുകളിൽ ഒന്നായിരുന്നു. പിന്നീട് പ്രേമലുവിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നു എന്ന് പറഞ്ഞപ്പോൾ ആരാധകരും സിനിമ ഇറങ്ങുന്നതിനു മുന്നേ തന്നെ സിനിമയെ വിജയിപ്പിച്ച മട്ടായിരുന്നു.

എന്നാൽ ഏറെ കാത്തിരുന്നിട്ടും പ്രേമലു ടുവിനെ കുറിച്ച് പിന്നീട് അറിയിപ്പ് ഒന്നും വന്നില്ല. പിന്നീട് സിനിമ ഒഴിവാക്കി എന്ന വാർത്തയും എത്തി. എന്നാൽ പ്രേമലു 2 തന്നെ മാനസികമായി വളരെ ബാധിച്ചിരുന്നു എന്നാണ് ഗിരീഷ് എ ഡി പറയുന്നത്.

ഈ സിനിമയ്ക്ക് വേണ്ടി ഒരു വർഷമാണ് പുറകെ നടന്നത് എന്നും എന്നാൽ അത് സാധിച്ചില്ല, തന്നെ അത് മാനസികമായി വല്ലാതെ ബാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത് തന്റെ കൂടെ നിന്നത് ഭാവന സ്റ്റുഡിയോസും തിരക്കഥാകൃത്ത് കിരൺ ജോസിയുമാണ്. അവർ നൽകിയ പിന്തുണയാണ് ബത്ലഹേം കുടുംബയൂണിറ്റ് പൂർത്തീകരിക്കാൻ സാധിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ:ഞാൻ ബിക്കിനി ഇട്ടപ്പോൾ അത്ര വൃത്തികേടില്ല! അമ്മയുടെ മറുപടി തിരിച്ചാണ്; ഗായത്രി സുരേഷ്

അത്രയും സമയം ഒന്നും ഇതിന് ആവശ്യമായി വന്നില്ല…

പ്രേമലു 2 കാരണം തങ്ങളുടെ ഒരു വർഷമാണ് നഷ്ടപ്പെട്ടത്. അത്രയും സമയം കളയേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നു അതിനിടയിലാണ് ബെത്ലഹേം കുടുംബയൂണിറ്റ് എന്ന ചിന്ത ഉദിച്ചത്. ഇനി അഥവാ പ്രേമല 2 സാധ്യമായിരുന്നുവെങ്കിൽ കഴിഞ്ഞ വിഷുവിന് അത് റിലീസ് ചെയ്തേനെ. അത്രയും സമയം ഒന്നും ഇതിന് ആവശ്യമായി വന്നില്ല പക്ഷേ ഈ സിനിമ ചെയ്യുമ്പോഴും ഇത്ര വലിയ ഹിറ്റായി മാറും എന്ന് കരുതിയിരുന്നില്ല എന്നും ഗിരീഷ് എഡി പറയുന്നു.

അതേസമയം നടൻ നസ്ലിൻ കാരണമാണ് സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാവാതിരുന്നത് എന്നാണ് ചർച്ചകൾ പുരോഗമിക്കുന്നത്. നസ്ലിൻ ഡേറ്റ് കൊടുത്തില്ല എന്നും നെസ്ലിൻ ഉയർന്ന തുക പ്രതിഫലമായി ചോദിച്ചു എന്നിങ്ങനെ തരത്തിലുള്ള വിവിധ രീതിയിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ പുരോഗമിക്കുന്നുണ്ട്.

ENGLISH SUMMARY

Premalu, a film by Girish AD, is one that Malayalis have always enjoyed watching. Starring Mamitha Baiju and Naslen in the lead roles, the movie was a major blockbuster. When it was later announced that a sequel to Premalu was in the works, fans reacted with such enthusiasm that it was as if they had already declared the film a success, even before its release.

Loading...
Unable to load recommendations.
Follow Us
ഒറ്റ പനിക്കൂർക്ക മതി! ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം
അറിയാതെ പോലും വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്
കുക്കർ റബ്ബർ അയഞ്ഞോ? പുതിയത് വാങ്ങും മുൻപ് ഇതൊന്ന് ചെയ്യൂ
ഡിയോ 125 - കിടിലൻ ലുക്കും കൂടുതൽ പെർഫോമൻസും
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?