Gayathri Suresh:ഞാൻ ബിക്കിനി ഇട്ടപ്പോൾ അത്ര വൃത്തികേടില്ല! അമ്മയുടെ മറുപടി തിരിച്ചാണ്; ഗായത്രി സുരേഷ്
Gayathri Suresh Bikni Photos:ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഡിസ്ക്കോ എന്ന സിനിമയിലാണ് ബിക്കിനിവേഷത്തിൽ താരം എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ബിക്കിനിയെ കുറിച്ചുള്ള തന്റെ തെറ്റായ ധാരണകളെ കുറിച്ചും അമ്മ ഈ വേഷത്തിൽ കണ്ടപ്പോൾ ഉള്ള പ്രതികരണത്തെക്കുറിച്ച് ആണ് താരം പറയുന്നത്.താൻ ഒരിക്കലും ജീവിതത്തിൽ ബിക്കിനി ധരിക്കില്ല എന്ന് തീരുമാനമെടുത്ത ഒരു വ്യക്തിയായിരുന്നു.....
മലയാളികളുടെ പ്രിയ നടിയാണ് ഗായത്രി സുരേഷ്. ഇപ്പോഴിതാ ബിക്കിനി ധരിച്ച് സിനിമയിൽ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചാണ് താരം സംസാരിക്കുന്നത്. ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഡിസ്ക്കോ എന്ന സിനിമയിലാണ് ബിക്കിനിവേഷത്തിൽ താരം എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ബിക്കിനിയെ കുറിച്ചുള്ള തന്റെ തെറ്റായ ധാരണകളെ കുറിച്ചും അമ്മ ഈ വേഷത്തിൽ കണ്ടപ്പോൾ ഉള്ള പ്രതികരണത്തെക്കുറിച്ച് ആണ് താരം പറയുന്നത്.
താൻ ഒരിക്കലും ജീവിതത്തിൽ ബിക്കിനി ധരിക്കില്ല എന്ന് തീരുമാനമെടുത്ത ഒരു വ്യക്തിയായിരുന്നു എന്നാൽ കാലം മുന്നോട്ടു പോയപ്പോൾ ബിക്കിനിയെ കുറിച്ചുള്ള തന്റെ പല ധാരണകളും മാറി എന്നും ഈ സാഹചര്യത്തിൽ ഈ വസ്ത്രം ധരിച്ചു എന്നുമാണ് ഗായത്രി സുരേഷ് പറയുന്നത്.
അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല….
മാത്രമല്ല താൻ ബിക്കിനി വേഷത്തിൽ എത്തിയപ്പോൾ അതത്ര വൃത്തികേടായി തനിക്ക് തോന്നിയില്ല എന്നും തന്റെ ബിക്കിനി ലുക്ക് അത്ര വൃത്തികേട് ഇല്ല എന്നുമാണ് ഗായത്രി സുരേഷ് പറയുന്നത്.അതേസമയം ബിക്കിനി വേഷത്തിൽ തന്നെ കണ്ടതോടെ അമ്മയ്ക്ക് സങ്കടമായി. അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല എന്നും ഗായത്രി പറയുന്നു. അമ്മയ്ക്ക് ഒട്ടും ഇഷ്ടമായില്ല എന്നാൽ അത് സാരമില്ല അതൊക്കെ ശരിയായിക്കോളും എന്നാണ് താരത്തിന്റെ പ്രതീക്ഷ.
അതേസമയം ചെമ്പൻ വിനോദ് തിരക്കഥ രചിച്ച ചിത്രമാണ് ഡിസ്കോ. ആ ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദും ഫാർസ് ഫിലിംസിന്റെ അഹമ്മദ് ഗോൾചനും സംയുക്തമായാണ് നിർമ്മിക്കുന്നത്. അതേസമയം ചിത്രത്തിൽ ആന്റണി വര്ഗീസ് പെപ്പെ, ദേവ് മോഹന്, ലുക്ക്മാന്, ചെമ്പന് വിനോദ് ജോസ്, അര്ജുന് അശോകന്, സാഗര് സൂര്യ, വിഷ്ണു ഉണ്ണികൃഷ്ണന്, ഷെബിന് ബെന്സണ്, ഫെമിന ജോര്ജ്, കല്യാണി അനില്, മീര വാസുദേവ്, ഗായത്രി സുരേഷ്, സെന്തില് കൃഷ്ണ, മണികണ്ഠന് ആചാരി, അപ്പാനി ശരത്, സിനോജ് വര്ഗ്ഗീസ്, വിനീത് തട്ടില് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ENGLISH SUMMARY
Gayathri Suresh is a beloved actress among Malayalis. She is now speaking about her appearance in a bikini for a film. She wears a bikini in the movie *Disco*, directed by Ullas Chemban. She also discusses her previous misconceptions regarding bikinis…