ക്ലാസ്മേറ്റ്സിലെ ‘സതീശൻ കഞ്ഞിക്കുഴി’; പേരിന് പിന്നിലെ കഥപറഞ്ഞ് ജയസൂര്യ

Jayasurya Reveals How the Iconic Character Satheesan Kanjikuzhi Was Named: താൻ കോളേജിൽ പഠിക്കുന്ന കാലത്തെ വിദ്യാർത്ഥി നേതാക്കളുടെ രീതികൾ മനസ്സിൽ ഉണ്ടായിരുന്നു. അതെല്ലാം സിനിമയിൽ വലിയ രീതിയിൽ ഗുണകരമായി മാറി. ക്ലാസ്മേറ്റ്സ് എന്ന സിനിമ പ്രേക്ഷക്രിൽ ഉണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്. കേരളത്തിലാകെ റീയൂണിയനുകൾ സജിവമായി

ക്ലാസ്മേറ്റ്സിലെ ‘സതീശൻ കഞ്ഞിക്കുഴി’; പേരിന് പിന്നിലെ കഥപറഞ്ഞ് ജയസൂര്യ

ജയസൂര്യ

Published: 

23 Oct 2026 | 02:24 PM

സുകുമാരനും സതീശൻ കഞ്ഞിക്കുഴിയും, പയസും താരയും റസിയയും അങ്ങനെ എല്ലാ കഥാപാത്രങ്ങളും കൃത്യമായി അടയാളപ്പെടുത്തപ്പെട്ട സിനിമയായിരുന്നു ലാൽ ജോസിൻ്റെ സംവിധാനത്തിൽ 2006-ൽ പുറത്തിറങ്ങിയ ക്യാംപസ് ചിത്രം ക്ലാസ്മേറ്റ്സ്. സിനിമ വമ്പൻ വിജയമാണ് അന്നുണ്ടാക്കിയത്. പിന്നീടങ്ങോട്ട് ക്യാംപസുകളിൽ റിയുണീയൻ എന്നത് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറി. അത്രത്തോളം പ്രേക്ഷകരിൽ സ്വാധീനമുണ്ടാക്കിയ സിനിമയായിരുന്നു ക്ലാസ്മേറ്റ്സ്. 20 വർഷങ്ങൾ പിന്നിടുമ്പോൾ സിനിമയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ കൗശലക്കാരനായ വിദ്യാർത്ഥി നേതാവിൽ നിന്നും ‘എം.എൽ.എ’ ആയി മാറിയ ‘സതീശൻ കഞ്ഞിക്കുഴി’

ക്ലാസ്മേറ്റ്സ് സിനിമയെക്കുറിച്ച് തനിക്ക് ഒരുപാട് ഓർമ്മകളുണ്ട് എന്ന് ജയസൂര്യ പറയുന്നു. പുതിയ ചിത്രം ടൈറ്റൻസിൻ്റെ റിലീസുമായി ബന്ധപ്പെട്ട് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ക്ലാസ്മേറ്റ്സ് ഓർമ്മകൾ പങ്കുവച്ചത്. ‘സതീശൻ കഞ്ഞിക്കുഴി’ എന്ന് കാഥാപാത്രത്തിന് പേര് നൽകിയതിൽ തനിക്കും ചെറിയ പങ്കുണ്ട് എന്ന് അഭിമുഖത്തിൽ ജയസൂര്യ പറയുന്നുണ്ട്. കഥാപാത്രത്തിന് അന്ന് മറ്റൊരു പേരായിരുന്നു. കോട്ടയത്ത് കഞ്ഞിക്കുഴി എന്നൊരു സ്ഥലമുണ്ട് അത് പേരിൻ്റെ വാലായി ചേർക്കുന്നതിൽ പ്രശ്നമുണ്ടോ എന്ന് സംവിധായകൻ ലാൽജോസിനോട് താനാണ് ചോദിച്ചത്. ആ പേരിൽ ഒരു ഫൺ എലമെൻ്റ് ഉണ്ടായിരുന്നു. പിന്നീട് കഥാപാത്രത്തിൻ്റെ പേര് സതീശൻ കഞ്ഞിക്കുഴി എന്നാക്കുകയായിരുന്നു എന്ന് ജയസൂര്യ പറയുന്നു.

Also Read: “ദേവാസുരം മുന്നാം ഭാഗത്തിന് ലാലേട്ടൻ റെഡിയാണെങ്കിൽ ഞാനും റെഡി”; മുണ്ടക്കൽ ശേഖരനെ ഓർത്തെടൂത്ത് നെപ്പോളിയൻ

താൻ കോളേജിൽ പഠിക്കുന്ന കാലത്തെ വിദ്യാർത്ഥി നേതാക്കളുടെ രീതികൾ മനസ്സിൽ ഉണ്ടായിരുന്നു. അതെല്ലാം സിനിമയിൽ വലിയ രീതിയിൽ ഗുണകരമായി മാറി. ക്ലാസ്മേറ്റ്സ് എന്ന സിനിമ പ്രേക്ഷക്രിൽ ഉണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്. കേരളത്തിലാകെ റീയൂണിയനുകൾ സജിവമായി. ക്ലാസ്മേറ്റ്സിന് ശേഷമാണ് റീയൂണിയനുകൾ ഇത്ര പ്രകടമായ രീതിയിൽ സജിവമായത്. ഒരു സിനിമക്ക് ഇതിൽ കൂടുതൽ സ്വാധിനം ചെലുത്താൻ സാധിക്കുമോയെന്നും ജയസൂര്യ ചോദിക്കുന്നു.

ചിത്രീകരണത്തിനിടെ ഒരുപാട് നല്ല ഓർമ്മകൾ ഉണ്ടായിട്ടുണ്ട്. സുഹൃത്തുക്കളും തമാശകളും എല്ലാമായി ഷൂട്ടീംഗ് രസകരമായിരുന്നു എന്നും ജയസൂര്യ പറയുന്നു. റീയൂണിയൻ്റെ പശ്ചാത്തലത്തിലുള്ള ‘ലുക്കാ ചുപ്പി’ എന്ന സിനിമയെക്കുറിച്ചും ജയസൂര്യ സംസാരിക്കുന്നുണ്ട്. ഒറ്റ രാത്രി ലൊരേ ലോക്കേഷനിൽ നടക്കുന്ന കഥ എന്നതിനാൽ ചിത്രം വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു എന്നും സിനിമ കണ്ട ശേഷം പൃഥ്വിരാജ് നേരിട്ട് അഭിനന്ദിച്ചു എന്നും ജയസൂര്യ ഓർത്ത് പറഞ്ഞു.

English Summary

Actor Jayasurya revealed he suggested the iconic name ‘Satheesan Kanjikuzhi’ for his character in the 2006 blockbuster Classmates. He also discussed the film’s massive impact on popularizing college reunions across Kerala.

Loading...
Unable to load recommendations.
Follow Us
Related Stories
“ദേവാസുരം മുന്നാം ഭാഗത്തിന് ലാലേട്ടൻ റെഡിയാണെങ്കിൽ ഞാനും റെഡി”; മുണ്ടക്കൽ ശേഖരനെ ഓർത്തെടൂത്ത് നെപ്പോളിയൻ
Bigg Boss Malayalam Season 8: രാഹുലും വേദാം​ഗിയും നോബിയും കാരണം ലക്ഷ്വറി ബജറ്റ് റദ്ദാക്കി, കട്ട കലിപ്പിൽ ബാക്കി മത്സരാർത്ഥികൾ
ബെത്ലഹ്ലേം കുടുംബ യൂണിറ്റിന്റെ കളക്ഷൻ കണ്ടില്ലേ… മലയാളം ബോക്സ് ഓഫീസ് ശരിക്കും വളർന്നെന്ന് മിഥുൻ മാനുവൽ തോമസ്
അനുവാദമില്ലാതെ സ്പർശിച്ചു, അപമര്യാദയായി പെരുമാറി; ബാലു വർ​ഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്
Manju Pilla: ഇതാണ് പറഞ്ഞത്! ആ കുഞ്ഞുങ്ങളുടെ ഫാമിലിക്ക് വേണ്ടിയാണ് ഞാൻ ഇത് വിശദീകരിക്കുന്നത്; വിവാദങ്ങളിൽ മഞ്ജുപിള്ള
‘ഇത് സിനിമയിൽ എത്തുന്നതിന് മുൻപ് തുടങ്ങിയ ആത്മബന്ധം’; ജയസൂര്യയുമായുള്ള സൗഹൃദത്തെ കുറിച്ച് വിനായകൻ
നവംബറിലാണ് കുഞ്ഞിന്റെ ജനനമെങ്കിൽ ഈ പേരുകൾ നൽകൂ...
കാടമുട്ടയോ കോഴിമുട്ടയോ? ഏതിലാണ് പോഷകം കൂടുതൽ
കിടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി