AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Akhil Marar: ‘താമസിച്ചത് ഷെഡ്ഡിൽ‌, ഇതൊന്നും നാട്ടുകാരെ പറ്റിച്ചോ ചതിച്ചോ ഉണ്ടാക്കിയതല്ല’

Akhil Marar About His Life Struggles: ഫെയ്സ്ബുക്കിലൂടെ പങ്ക് വച്ച പോസ്റ്റിൽ തന്റെ മുമ്പത്തെ വീടിനെ പറ്റിയും ജീവിതത്തെ പറ്റിയുമാണ് അഖിൽ പറയുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളെ മനസ്സിലാക്കാൻ ഉള്ള മനസ് മതിയെങ്കിൽ മറ്റാരേക്കാളും മുന്നിലാണ് ഞാൻ. എനിക്കറിയാം കഷ്ട്ടപെട്ടവന്റെ വേദനയും രക്ഷപെട്ടവന്റെ നില നിൽക്കാനുള്ള കഷ്ടപാടുമെന്ന് അഖിൽ മാരാർ കുറിച്ചു.

Akhil Marar: ‘താമസിച്ചത് ഷെഡ്ഡിൽ‌, ഇതൊന്നും നാട്ടുകാരെ പറ്റിച്ചോ ചതിച്ചോ ഉണ്ടാക്കിയതല്ല’
Akhil MararImage Credit source: Facebook
Nithya Vinu
Nithya Vinu | Published: 25 Mar 2026 | 10:27 AM

ഇത്തവണത്തെ കേരളനിയമസഭ തിരഞ്ഞെടുപ്പിൽ നിരവധി കലാകാരന്മാർ സ്ഥാനാർത്ഥികളായിട്ടുണ്ട്. അതിൽ ഒരാളാണ് ബി​ഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർ. തൃക്കാക്കര മണ്ഡലത്തിൽ ട്വന്റി സ്ഥാനാർത്ഥിയായാണ് അഖിൽ മാരാ‍ർ ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതിന് ശേഷം നിലപാടുകളുടെ പേരിലും മുൻകാല ജീവിതത്തിന്റെ അടിസ്ഥാനത്തിലും വലിയ വിമർശനങ്ങളും താരം നേരിടുന്നുണ്ട്. ഇപ്പോഴിതാ, അവർക്കുള്ള മറുപടിയുമായി അഖിൽ മാരാർ രം​ഗത്തെത്തിയിരിക്കുകയാണ്.

ഫെയ്സ്ബുക്കിലൂടെ പങ്ക് വച്ച പോസ്റ്റിൽ തന്റെ മുമ്പത്തെ വീടിനെ പറ്റിയും ജീവിതത്തെ പറ്റിയുമാണ് അഖിൽ പറയുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളെ മനസ്സിലാക്കാൻ ഉള്ള മനസ് മതിയെങ്കിൽ മറ്റാരേക്കാളും മുന്നിലാണ് ഞാൻ. എനിക്കറിയാം കഷ്ട്ടപെട്ടവന്റെ വേദനയും രക്ഷപെട്ടവന്റെ നില നിൽക്കാനുള്ള കഷ്ടപാടുമെന്ന് അഖിൽ മാരാർ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

‘ഇന്ന് നിങ്ങൾ കാണുന്ന അഖിൽ അഖിൽ മാരാർക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബരം വാഹനങ്ങൾ ഉണ്ട് തരക്കേടില്ലാതെ ജീവിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ട്. ആരെയും പറ്റിച്ചോ, നാട്ടുകാരെ ചതിച്ചോ ഉണ്ടാക്കിയല്ല സ്വന്തം നിലയിൽ എന്റെ കഴിവും, കഷ്ട്ടപാടും കൊണ്ട് നേടി എടുത്തതാണ്. ആട്ടിയോടിച്ച സമൂഹത്തിനു മുന്നിൽ തല ഉയർത്തി നിക്കാൻ കഴിഞ്ഞത് ഈശ്വരന്റെ അനുഗ്രഹവും എന്നിലെ പോരാളിയുടെ പോരാട്ട വീര്യവുമാണ്. എന്നാൽ ചിലർക്ക് പുതിയ അഖിലിനെ മാത്രമേ അറിയൂ.

അവർക്ക് വേണ്ടി മാത്രം.. ഈ കാണുന്നത് ഒരു കാലത്ത് അഖിലിന്റെ കൊട്ടാരമായിരുന്നു… അധികം വർഷം ഒന്നും പുറകോട്ട് പോകണ്ട സിനിമ സംവിധായാകൻ ആകും മുൻപ് എന്റെ താമസം ഈ ഷെഡിൽ ആയിരുന്നു.. എന്റെ വീട് ആകെ 800 sq ft അതിൽ അച്ഛൻ, അമ്മ, അമ്മൂമ്മ, അനുജൻ അവന്റെ 2 കുട്ടികൾ അടങ്ങുന്ന കുടുംബം. കുറച്ചു നാൾ ഭാര്യ വീട്ടിൽ താമസിച്ചു. ഭാര്യയെയും മക്കളെയും നോക്കാതെ ലക്ഷ്യങ്ങൾക്ക് പിന്നാലെ നടന്നത് കൊണ്ട് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു. ആ സമയം താമസിച്ചത് വീടിനു പുറത്തെ കക്കൂസിനോട് ചേർന്ന ഈ ഷെഡിൽ ആണ്.

ALSO READ: തോമസ് ഐസക്കിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല; ഇടതുപക്ഷത്തിന്റെ യഥാർത്ഥ മുഖമാണ് പുറത്തുവന്നതെന്ന് സലിംകുമാർ

ഈ ഷെഡിൽ നിന്നാണ് സിനിമ സംവിധായകൻ ആവാനുള്ള യാത്ര തുടങ്ങുന്നത്..മരണത്തെ തോൽപ്പിച്ചു ഞാൻ ഒരു സിനിമ എടുത്തപ്പോൾ ആ സിനിമ തീയേറ്ററിൽ പരാജയ പെട്ടതിന്റെ പേരിൽ ആൾക്കാർ പരിഹസിക്കുമ്പോൾ അവർക്കറിയില്ലല്ലോ ഞാൻ എന്റെ ജീവിതത്തിൽ നേടിയ വിജയത്തിന്റെ ആഴം. ബിഗ് ബോസിൽ ഞാൻ വിജയിച്ചത് ചുറ്റും നിന്നവരുടെ പിന്തുണ കൊണ്ടല്ല പ്രേക്ഷകരായ നിങ്ങൾ എന്റെ നന്മ തിരിച്ചറിഞ്ഞത് കൊണ്ടാണ്.. ഭൂമിയിൽ ആ നന്മ തിരിച്ചറിഞ്ഞത് ഈശ്വരനാണ്.

എന്നെ നയിക്കുന്നത് ആ ശക്തിയാണ്. ഏതൊരുവനെ എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതും എന്റെ അനുഭവങ്ങൾ കൊണ്ടാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളെ മനസ്സിലാക്കാൻ ഉള്ള മനസ് മതിയെങ്കിൽ മറ്റാരേക്കാളും മുന്നിലാണ് ഞാൻ. എനിക്കറിയാം കഷ്ട്ടപെട്ടവന്റെ വേദനയും രക്ഷപെട്ടവന്റെ നില നിൽക്കാനുള്ള കഷ്ടപാടും’ അഖിൽ മാരാർ കുറിച്ചു.

Follow Us