AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Trisha And Vijay: ആർതിയെ ആശ്വസിപ്പിക്കുന്നു, തൃഷയെ പുകഴ്ത്തുന്നു; താരങ്ങളുടെ രണ്ടു പക്ഷം ചർച്ചയാകുന്നു

Trisha And Aarti: കഴിഞ്ഞ അഞ്ച് വർഷത്തെ സംഭവങ്ങൾ നിരത്തി ആരാധകർ നടിയെയും വിജയയെയും വിമർശിക്കുന്നത്. വിജയിയുമായി പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്ന ചില പ്രവൃത്തികൾ തൃഷയുടെ ഭാ​ഗത്ത് നിന്നും ഉണ്ടായത് സോഷ്യൽ മീഡിയെ വീണ്ടും പ്രകോപിപ്പിച്ചു.

Trisha And Vijay: ആർതിയെ ആശ്വസിപ്പിക്കുന്നു, തൃഷയെ പുകഴ്ത്തുന്നു; താരങ്ങളുടെ രണ്ടു പക്ഷം ചർച്ചയാകുന്നു
Aarti Ravi And Trisha Krishnan Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 15 Mar 2026 | 04:35 PM

വിജയ്-സംഗീത വിവാഹമോചന വാർത്തകൾക്ക് പിന്നാലെ തമിഴ് സിനിമാ ലോകത്ത് താര ജോഡികളെ കുറിച്ചുകൾ ചർച്ചകൾ കൊഴുക്കുകയാണ്. വിജയിയിൽ നിന്നും വിവാഹമോചനം തേടി സംഗീത സ്വർണ്ണലിംഗം കോടതിയെ സമീപിച്ചതോടെ തമിഴ് സിനിമാ ലോകത്തിലെ ചർച്ചകളും ഇതേ സംഭവങ്ങൾ തന്നെ. ഒരു പ്രമുഖ നടിയുടെ ഇടപെടലാണ് തൻ്റെ കുടുംബം തകർത്തതെന്ന സംഗീതയുടെ വെളിപ്പെടുത്തൽ തൃഷയെ ലക്ഷ്യം വെച്ചാണെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയത്.

ഇതിന് പിന്നാലെ തൃഷയ്ക്ക് നേരെ അതിക്രൂരമായ സൈബർ ആക്രമണമാണ് നടക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ സംഭവങ്ങൾ നിരത്തി ആരാധകർ നടിയെയും വിജയയെയും വിമർശിക്കുന്നത്. വിജയിയുമായി പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്ന ചില പ്രവൃത്തികൾ തൃഷയുടെ ഭാ​ഗത്ത് നിന്നും ഉണ്ടായത് സോഷ്യൽ മീഡിയെ വീണ്ടും പ്രകോപിപ്പിച്ചു. എന്നാൽ വിജയിയുമായി തന്റെ പേര് ചേർത്ത് പുറത്ത് നടക്കുന്ന കോലാഹലങ്ങൾക്ക് തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ALSO READ: എല്ലാത്തിനും കാരണം ജ്യോത്സ്യൻ! പങ്കാളിയെ ആ​ഗ്രഹിക്കുന്നതായി അമൃത സുരേഷ്

ഇപ്പോൾ നടി പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രമാണ് കൂടുതൽ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. മുംബൈയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതാണ് താരം. അവിടെ നിന്നുള്ള ചിത്രങ്ങളാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. എന്നാൽ ഇതിന് താഴെ വലിയ താര നിരകളുടെ ലൈക്കും കമൻ്റുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാഞ്ജിയെപ്പോലെ തോന്നുന്നു, നവവധുവിനെപ്പോലെയുണ്ട്, എപ്പോഴും സുന്ദരിയായ നായിക എന്നിങ്ങനെയുള്ള കമന്റുകളാണ് വന്നിരിക്കുന്നത്.

ത‍ൃഷയുടെ സൗന്ദര്യത്തെ പ്രശംസിച്ച് തെന്നിന്ത്യയിലെ നിരവധി സെലിബ്രിറ്റികളാണ് എത്തിയത്. ഒരു സ്ത്രീയുടെ കുടുംബം തകർത്ത് ഭർത്താവിനെ സ്വന്തമാക്കിയ തൃഷയെപ്പോലൊരു വ്യക്തിയെ പിന്തുണയ്ക്കാനും പ്രശംസിക്കാനും എങ്ങനെ സാധിക്കുന്നുവെന്നാണ് ഈ കമൻ്റുകളെ വിമർശിച്ചുകൊണ്ട് പലരും ചോദിക്കുന്നത്. ആർതി രവിയുടെ കമന്റ് ബോക്സിൽ മോർ പവർ ടു യു എന്ന് കുറിക്കുന്നവർ എങ്ങനെയാണ് തൃഷയുടെ പോസ്റ്റുകൾക്ക് ലൈക്കും കമന്റും ചെയ്യുന്നതെന്നാണ് നെറ്റിസൺസിൻ്റെ പുതിയ ചോദ്യം.

അതൊരു ഇരട്ടത്താപ്പല്ലേ. കെനീഷ ചെയ്ത പ്രവൃത്തി തന്നെയാണ് തൃഷയും ഇവിടെ ചെയ്തിരിക്കുന്നത്. അങ്ങനെയാകുമ്പോൾ രണ്ടുപേർക്കും രണ്ട് ന്യായമാകുന്നത് എങ്ങനെ എന്നിങ്ങനെയുള്ള കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ പലരും വിമർശിക്കുമ്പോൾ നടിയെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തുള്ളത്.

Follow Us