Urvashi: നസ്രിയയ്ക്ക് അങ്ങനെയൊരു ഭാ​ഗ്യമുണ്ട്, ഇവിടെ നിന്നിരുന്നുവെങ്കില്‍ ഉഗ്രന്‍ ആക്ടർ ആയേനെ

Urvashi About Nazriya Nazim: മലയാള സിനിമയിലെ താരദമ്പതികളും മികച്ച അഭിനേതാക്കളുമായ നസ്രിയയേയും ഫഹദിനെയും കുറിച്ച് സംസാരിക്കുകയാണ് ഉർവശി. നസ്രിയയെ തനിക്ക് വലിയ ഇഷ്ടമാണെന്നും സിനിമയിൽ സജീവമായിരുന്നെങ്കിൽ ഉഗ്രൻ നടി ആകുമായിരുന്നുവെന്നും ഉർവശി പറഞ്ഞു.

Urvashi: നസ്രിയയ്ക്ക് അങ്ങനെയൊരു ഭാ​ഗ്യമുണ്ട്, ഇവിടെ നിന്നിരുന്നുവെങ്കില്‍ ഉഗ്രന്‍ ആക്ടർ ആയേനെ

ഉർവശി, നസ്രിയ

Updated On: 

02 Mar 2026 | 11:33 AM

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറണാണ് ഉർവശി. ഏക​ദേശം 40 വർഷത്തിലധികമായി ഇൻഡസ്ട്രിയിൽ നിറഞ്ഞുനിൽക്കുന്ന താരം സംസ്ഥാനതലത്തിലും ദേശീയ തലത്തിലും നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ താരദമ്പതികളും മികച്ച അഭിനേതാക്കളുമായ നസ്രിയയേയും ഫഹദിനെയും കുറിച്ച് സംസാരിക്കുകയാണ് ഉർവശി.

നസ്രിയയെ തനിക്ക് വലിയ ഇഷ്ടമാണെന്നും സിനിമയിൽ സജീവമായിരുന്നെങ്കിൽ ഉഗ്രൻ നടി ആകുമായിരുന്നുവെന്നും ഉർവശി പറഞ്ഞു. കൂടാതെ, ഫഹദ് ഒരിക്കലു ഹീറോയിസം കാണിക്കാന്‍ വേണ്ടിയുള്ള കഥാപാത്രങ്ങളല്ല തെരഞ്ഞെടുത്തിട്ടുള്ളതെന്നും തരുന്നത് ഏറ്റവും മനോഹരമായി ചെയ്യുമെന്ന നിലപാടാണെന്നും നടി പറഞ്ഞു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ALSO READ: “ഞാൻ മാറില്ല, മാറിയാൽ അത് അഭിനയമാകും”; സ്വാഭാവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ദ്രൻസ്

‘മീരയും നവ്യയുമൊക്കെ നല്ല പെര്‍ഫോമേഴ്സാണ്. പക്ഷെ നസ്രിയ ഇവിടെ നിന്നിരുന്നുവെങ്കില്‍ ഉഗ്രന്‍ ആക്ടറായി മാറിയേനെ. ഒരുപോലെ മോഡേണും നാടനും സ്മാര്‍ട്ട് കഥാപാത്രങ്ങളും ചെയ്യാൻ കഴിവുള്ള നടിയാണ്. സ്മാര്‍ട്ട് നായികയായി നില്‍ക്കാന്‍ പറ്റുമായിരുന്നു. നസ്രിയയുടെ ഓം ശാന്തി ഓശാന ആയാലും ബാം​ഗ്ലൂർ ഡെയ്‌സ് ആണെങ്കിലും ആ കുട്ടിയെ കണ്ടു കൊണ്ടിരിക്കാന്‍ രസമാണ്. അങ്ങനൊരു ഭാഗ്യം ആ കുട്ടിക്ക് ഉണ്ട്. ഇപ്പോള്‍ സിനിമയില്‍ അങ്ങനെ സജീവമാകാതെ വന്നപ്പോള്‍ ചെറിയ വിഷമം തോന്നി.

ഫഹദിനെയും വലിയ ഇഷ്ടമാണ്. അഭിനയിക്കാന്‍ വന്ന കാലം മുതല്‍ ഇതുവരെയുള്ള കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പാണ് അതിന് പ്രധാന കാരണം. ഒരിക്കലും ഹീറോയിസം കാണിക്കാന്‍ വേണ്ടിയുള്ള കഥാപാത്രങ്ങളല്ല ഫഹദ് തെരഞ്ഞെടുത്തിട്ടുള്ളത്. ഞാനൊരു ഭയങ്കര ഹീറോയാണ് എന്നൊന്നുമില്ല. വിഗ്ഗൊക്കെ വച്ച് രൂപം മാറ്റാനില്ല. ഞാന്‍ ഇങ്ങനെയാണ്, വ്യത്യസ്തയുള്ള വേഷമാണെങ്കില്‍ ഞാന്‍ ഓക്കെയാണ്, തരുന്നത് ഏറ്റവും മനോഹരമായി ചെയ്യുമെന്ന നിലപാട് ആണ്’ ഉർവശി പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?