AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

​Indrans: “ഞാൻ മാറില്ല, മാറിയാൽ അത് അഭിനയമാകും”; സ്വാഭാവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ദ്രൻസ്

Indrans About His Kind Behaviour: പൊതുവേദികളിലെ നടൻ്റെ പെരുമാറ്റവും സ്വഭാവ രീതിയുമെല്ലാം എപ്പോഴും ശ്രദ്ധക്കപ്പെടാറുണ്ട്. ഇതിനെ പ്രശംസിക്കുന്നവരും എന്നാൽ വിമർശിക്കുന്നവരും ധാരാളമാണ്. ഇപ്പോഴിതാ നടൻ്റെ എളിമ നല്ലതാണോ അതോ‌ ദൂഷ്യം ചെയ്യുന്നുണ്ടോ എന്ന ചില ചോദ്യങ്ങൾക്ക് മറുപടിയുമായാണ് ഇന്ദ്രൻസ് എത്തിയിരിക്കുന്നത്.

​Indrans: “ഞാൻ മാറില്ല, മാറിയാൽ അത് അഭിനയമാകും”; സ്വാഭാവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ദ്രൻസ്
IndransImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 02 Mar 2026 | 09:17 AM

ഒരു സാധാരണ തയ്യൽകാരനിൽ നിന്ന് മലയാള സിനിമയുടെ പ്രിയ പുത്രനായി മാറിയ താരമാണ് നടൻ ഇന്ദ്രൻസ്. വസ്ത്രാലങ്കാരത്തിൽ നിന്ന് അഭിനയത്തിലേക്കും, കോമഡി വേഷങ്ങളിൽ നിന്ന് സ്വഭാവനടനിലേക്കുമുള്ള അദ്ദേഹത്തിൻ്റെ മാറ്റം മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. നടത്തിയ വളർച്ച ഓരോ മലയാളിക്കും അഭിമാനമാണ്. ഇന്ന് മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായി തിളങ്ങി നിൽക്കുകയാണ് ഇന്ദ്രൻസ്.

പൊതുവേദികളിലെ നടൻ്റെ പെരുമാറ്റവും സ്വഭാവ രീതിയുമെല്ലാം എപ്പോഴും ശ്രദ്ധക്കപ്പെടാറുണ്ട്. ഇതിനെ പ്രശംസിക്കുന്നവരും എന്നാൽ വിമർശിക്കുന്നവരും ധാരാളമാണ്. ഇപ്പോഴിതാ നടൻ്റെ എളിമ നല്ലതാണോ അതോ‌ ദൂഷ്യം ചെയ്യുന്നുണ്ടോ എന്ന ചില ചോദ്യങ്ങൾക്ക് മറുപടിയുമായാണ് ഇന്ദ്രൻസ് എത്തിയിരിക്കുന്നത്.

Also Read: ‘ഇത് വളരെ ബോറാണ്‌, കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ ഞാനായിരിക്കും ഉത്തരവാദിയെന്ന് ഡോക്ടര്‍ പറഞ്ഞു’

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് നടൻ ഇക്കാര്യം തുറന്നുപറഞ്ഞത്. തന്റെ ഈ എളിമ ഗുണമാണോ ദോഷമാണോ ചെയ്യുന്നത് എന്ന ചോദ്യത്തിന് ഇന്ദ്രൻസ് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. “അതൊന്നും ഞാൻ നോക്കിയിട്ടില്ല. എനിക്ക് ഇതാണ് ശീലം. മറ്റുള്ളവരോട് മര്യാദയ്ക്ക് സംസാരിക്കുന്നു, അവർ തിരിച്ചും നമ്മളോട് അങ്ങനെ പെരുമാറുന്നു. ഇതുവരെ അതുകൊണ്ട് എനിക്ക് ദോഷമൊന്നും ഉണ്ടായിട്ടില്ല. എൻ്റെ ശീലം അതാണ്. അത് മാറ്റാൻ ശ്രമിച്ചാൽ അഭിനയമായി പോകും. അതെന്നെ വിട്ട് പോകില്ലല്ലോ…”

മര്യാദയോടെ പെരുമാറുന്നത് ബോധപൂർവ്വം ചെയ്യുന്ന ഒന്നല്ലെന്നും, മറിച്ച് തൻ്റെ സ്വഭാവത്തിൻ്റെ ഭാഗമാണിതെന്നുമാണ് അദ്ദേഹം പറയുന്നത്. ആട് 3 ആണ് ഇന്ദ്രൻസിന്റേതായി ഇനി പുറത്തുവരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. മാർച്ച് 16നാണ് സിനിമ തിയറ്ററിൽ എത്തുന്നത്. ആടിൻ്റെ ആദ്യ രണ്ട് ഭാ​ഗങ്ങളിൽ ഇന്ദ്രൻസിൻ്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറെ ആകാംക്ഷയോടെയാണ് ആട് 3യുടെ റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

Follow Us