AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Urvashi: ‘ഇത് വളരെ ബോറാണ്‌, കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ ഞാനായിരിക്കും ഉത്തരവാദിയെന്ന് ഡോക്ടര്‍ പറഞ്ഞു’

Urvashi opens up about her film career: സിനിമാ കരിയറിനെക്കുറിച്ച് മനസ് തുറന്ന് നടി ഉര്‍വശി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. കൊവിഡ് സമയത്ത് മാത്രമാണ് സിനിമയില്‍ നിന്ന് ഇടവേളയെടുത്തിട്ടുള്ളതെന്ന് താരം വ്യക്തമാക്കി.

Urvashi: ‘ഇത് വളരെ ബോറാണ്‌, കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ ഞാനായിരിക്കും ഉത്തരവാദിയെന്ന് ഡോക്ടര്‍ പറഞ്ഞു’
ഉര്‍വശി Image Credit source: Actress Urvashi Facebook Page
Jayadevan AM
Jayadevan AM | Published: 01 Mar 2026 | 03:50 PM

രിയറില്‍ ഒരു സമയവും സുവര്‍ണ കാലഘട്ടമായി തോന്നിയിട്ടില്ലെന്ന് നടി ഉര്‍വശി. ഒരു കാലഘട്ടവും സുവര്‍ണമല്ലാതെയും തോന്നിയിട്ടില്ലെന്ന് ‘മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ്’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി വ്യക്തമാക്കി. കൊവിഡ് സമയത്ത് മാത്രമാണ് അഭിനയത്തില്‍ ഗ്യാപെടുത്തത്. മകളെ പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പ് വരെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും, തുടര്‍ന്ന് ഡോക്ടര്‍ ദേഷ്യപ്പെട്ടതായും താരം വെളിപ്പെടുത്തി.

“ഉര്‍വശി ഇത് വളരെ ബോറാണ് എന്ന്‌ ഡോക്ടര്‍ പറഞ്ഞു. കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ ഞാനായിരിക്കും 100 ശതമാനം ഉത്തരവാദിയെന്നും ഡോക്ടര്‍ പറഞ്ഞു. ഡോക്ടര്‍ അങ്ങനെ പറഞ്ഞ് പേടിപ്പിച്ചതുകൊണ്ടാണ് തുടര്‍ന്ന് ഷൂട്ടിങിന് പോകാതിരുന്നത്,” ഉര്‍വശിയുടെ വാക്കുകള്‍.

പണ്ട് ഷൂട്ടിങ് സമയത്ത് യാത്രകള്‍ക്കിടെയാണ് ഉറങ്ങിയിരുന്നത്. ഏറ്റവും നല്ലത് എന്ന് നിങ്ങള്‍ ഇന്ന് പറയുന്ന സിനിമകളൊക്കെ പതിനഞ്ചും പതിനെട്ടും ദിവസമൊക്കെ എടുത്താണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഷൂട്ടിങില്‍ 75 ശതമാനവും താന്‍ ഉണ്ടാകും. നാല് ഷൂട്ടിങ് വരെ ചെയ്ത ദിവസങ്ങളുണ്ട്. സമ്പത്ത് മാത്രം നോക്കിയല്ല അതൊന്നും ചെയ്തത്. സൗഹൃദത്തിനും ബന്ധങ്ങള്‍ക്കും വേണ്ടിയാണ് പല പടങ്ങളും ചെയ്തിട്ടുള്ളത്. കുറേ സിനിമകള്‍ അങ്ങനെയാണ് വര്‍ക്ക് ചെയ്തിട്ടുള്ളതെന്നും താരം വ്യക്തമാക്കി.

Also Read: Urvashi: ‘ശ്രീനിയേട്ടന്റെ മുഖത്തോട്ട് നോക്കിയാല്‍ എനിക്ക് ചിരിവരും, ആത്മാര്‍ത്ഥയില്ലാതെയാണ് സംസാരിക്കുക’

മോള്‍ ജനിച്ചുകഴിഞ്ഞപ്പോള്‍ ഒമ്പത് മുതല്‍ ആറു മണി വരെയെ അഭിനയിക്കൂ എന്ന് ഡിമാന്‍ഡ് ചെയ്തു. ആറു മണിക്കു ശേഷം തനിക്ക് പറ്റുമെങ്കില്‍ നില്‍ക്കും. നിങ്ങള്‍ ആലോചിച്ചതിന് ശേഷം മാത്രം അഭിനയിപ്പിച്ചാല്‍ മതി പറഞ്ഞിട്ടുണ്ടെന്നും, ഇപ്പോഴും അത് അങ്ങനെ തുടരുകയാണെന്നും ഉര്‍വശി വ്യക്തമാക്കി.

ഇപ്പോള്‍ ഓരോ സിനിമയ്ക്ക് ശേഷം പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കേണ്ടി വരുന്നതിനെക്കുറിച്ചും ഉര്‍വശി പ്രതികരിച്ചു. പണ്ട് ഒരു സിനിമ അഭിനയിച്ചുകഴിഞ്ഞാല്‍ നമ്മള്‍ ഫ്രീയാണ്. പടം 100 ദിവസം ഓടിയാല്‍ ചിലപ്പോള്‍ ആഘോഷിക്കും. അതിലൊന്ന് പങ്കെടുക്കും. ഇപ്പോള്‍ 100 ദിവസം എന്നത് മഹാത്ഭുതമായി മാറിക്കഴിഞ്ഞെന്നും താരം അഭിപ്രായപ്പെട്ടു.

കേരളത്തെക്കുറിച്ച്‌

ലോകത്ത് കേരള ജനതയെ പോലെ ഭാഗ്യം ചെയ്ത വേറെയാരും ഉണ്ടാകില്ലെന്ന് ഉര്‍വശി പറയുന്നു. കുരുന്നുകളുടെ ജീവന്‍ രക്ഷിക്കാനും, എത്ര പേര്‍ക്ക് വീട് വെച്ച് കൊടുക്കാനും, ഒരു നാടിന്റെ ദുരന്തത്തില്‍ കൂടെ നിന്ന് സഹായിക്കാനും ഇത്രമാത്രം ആള്‍ക്കാരുള്ള ഒരു നാട് വേറെയില്ലെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം

Follow Us