AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Valathu Vashathe Kallan OTT : ഒന്നും രണ്ടുമല്ല, വലതു വശത്തെ കള്ളൻ ഒടിടി റിലീസ് നാല് പ്ലാറ്റ്ഫോമുകളിലൂടെ

Valathu Vashathe Kallan OTT Platform & Release Date : ജനുവരി 30ന് തിയറ്ററിൽ എത്തിയ ചിത്രമാണ് വലതു വശത്തെ കള്ളൻ. ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബിജു മേനോനും ജോജു ജോർജുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്.

Valathu Vashathe Kallan OTT : ഒന്നും രണ്ടുമല്ല, വലതു വശത്തെ കള്ളൻ ഒടിടി റിലീസ് നാല് പ്ലാറ്റ്ഫോമുകളിലൂടെ
Valathu Vashathe Kallan OttImage Credit source: Jeethu Joseph Facebook
Jenish Thomas
Jenish Thomas | Published: 24 Mar 2026 | 09:44 PM

ബിജു മേനോനെയും ജോജു ജോർജിനെയും അണിനിരത്തി ജീത്തു ജോസഫ് ഒരുക്കിയ ത്രില്ലർ ചിത്രമാണ് വലതു വശത്തെ കള്ളൻ. ജനുവരി 30ന് തിയറ്ററിൽ എത്തിയ ചിത്രത്തിന് പറയത്തക്ക പ്രകടനം ബോക്സ്ഓഫീസിൽ കാഴ്ചവെക്കാൻ സാധിച്ചില്ല. തിയറ്ററിൽ എത്തി 45 ദിവസങ്ങൾ പിന്നിട്ട വലതു വശത്തെ കള്ളൻ ഇനി ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ചുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുകയാണ്.

വലതു വശത്തെ കള്ളൻ ഒടിടി

നാല് വ്യത്യസ്ത സ്ട്രീമിങ് പ്ലാറ്റ്ഫോമിലൂടെയാണ് വലതു വശത്തെ കള്ളൻ ഒടിടിയിൽ എത്തുന്നത്. ആമസോൺ പ്രൈം വീഡിയോ, മാനോരമ മാക്സ്, സിമ്പ്ലി സൗത്ത്, ലയൺസ്ഗേറ്റ് പ്ലേ എന്നീ നാല് പ്ലാറ്റ്ഫോമുകളിലൂടെയാണ് ജീത്തു ജോസഫ് ചിത്രം ഒടിടിയിൽ എത്തുന്നത്. ചിത്രം മാർച്ച് 27-ാം തീയതി മുതലാണ് ഈ നാല് പ്ലാറ്റ്ഫോമിലൂടെ ചിത്രം സംപ്രേഷണം ചെയ്യുന്നത്.

ALSO READ : Masthishka Maranam OTT : മസ്തിഷ്ക മരണം ഒടിടിയിലേക്ക്; കൃഷാന്ദ് ചിത്രം ഇത്തവണ സോണി ലിവിലേക്കല്ല

വലതു വശത്തെ കള്ളൻ സിനിമ

ആഗസ്റ്റ് സിനിമ, ബെഡ്ടൈം സ്റ്റോറീസ്, സിനിഹോളീസ് എന്നീ ബാനറുകളിൽ ഷാജി നടേശനാണ് വലതു വശത്തെ കള്ളൻ നിർമിച്ചിരിക്കുന്നത്, ദിനു തോമസ് ഈളനാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിട്ടുള്ളത്. ബിജു മേനോനും ജോജു ജോർജിനും പുറമെ ലെന, ലിയോണ ലിഷോയി, ഷാജു ശ്രീധർ, നിരഞ്ജന അനൂപ്, വൈഷ്ണവി രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. സതീഷ് കുറുപ്പാണ് സിനിമയുടെ ഛായാഗ്രാഹകൻ. വിനായക് വിഎസാണ് സിനിമയുടെ എഡിറ്റർ. സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത് വിഷ്ണു ശ്യാം ആണ്.

Follow Us