AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vijay devarakonda Rashmika: വിരോഷ് വിവാഹത്തിന്റെ സദ്യ കഴിക്കണോ? ആരാധകരെ നിരാശരാക്കാതെ വിജയ് ദേവരക്കൊണ്ട, കയ്യടിച്ച് സോഷ്യൽ മീഡിയ

Vijay devarakonda Rashmika:കഴിഞ്ഞ ഫെബ്രുവരി 26ന് രശ്മികയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരും ഒന്നിച്ചത്....

Vijay devarakonda Rashmika: വിരോഷ് വിവാഹത്തിന്റെ സദ്യ കഴിക്കണോ? ആരാധകരെ നിരാശരാക്കാതെ വിജയ് ദേവരക്കൊണ്ട, കയ്യടിച്ച് സോഷ്യൽ മീഡിയ
Vijay Deverakonda And Rashmika
Ashli C
Ashli C | Published: 01 Mar 2026 | 11:29 AM

തെലുങ്ക് സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഗീത ഗോവിന്ദം’, ‘ഡിയർ കൊമ്രേഡ്’ എന്നീ ചിത്രങ്ങളിലെ ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആണ് പ്രേക്ഷകർ ഈ താരചോടികളെ ഇത്രകണ്ട് ഇഷ്ടപ്പെടുവാൻ കാരണം. ഇരുവരും തമ്മിൽ ഡേറ്റിങ്ങിൽ ആണെന്നും പ്രണയത്തിലാണെന്നും ഗോസിപ്പുകൾ വന്നിരുന്നു എങ്കിലും രണ്ടുപേരും എവിടെയും ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

പരസ്യമായി തങ്ങൾ സുഹൃത്തുക്കളാണെന്ന് ഇരുവരും ആവർത്തിക്കുമ്പോഴും, വിദേശ യാത്രകളിലും ആഘോഷങ്ങളിലും ഇവർ ഒന്നിച്ചു പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. അങ്ങനെ ഏറെ നാളത്തെ ആഘോഷപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ടാണ് കഴിഞ്ഞ ഫെബ്രുവരി 26ന് രശ്മികയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരും ഒന്നിച്ചത്. രാജകീയമായ വിവാഹത്തിൽ അതിമനോഹരമായി ആണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. രാജസ്ഥാനിലെ ഉദയപൂർ കൊട്ടാരത്തിൽ വച്ചാണ് താര ജോഡികളുടെ വിവാഹം കഴിഞ്ഞത്.

ഉദയ്പൂരിലെ പ്രശസ്തമായ ‘മെമെന്റോസ് ബൈ ഐടിസി ഹോട്ട്ൽസ്’ എന്ന ആഡംബര റിസോർട്ടിൽ വെച്ചായിരുന്നു ചടങ്ങുകൾ. രണ്ട് വ്യത്യസ്തമായ ആചാരങ്ങളിലൂടെയാണ് ഇരുവരുടെ വിവാഹം കഴിഞ്ഞത്. രാവിലെ വിജയുടെ കുടുംബത്തിന്റെ പാരമ്പര്യം അനുസരിച്ച് തെലുങ്ക് ആചാരപ്രകാരത്തോടെയുള്ള വിവാഹവും, ശേഷം വൈകിട്ട്രശ്മികയുടെ ജന്മനാടായ കൂർഗിലെ (കൊടവ) ആചാരപ്രകാരമുള്ള ചടങ്ങുകളും നടന്നു. വിവാഹത്തിന്റെ ഭക്ഷണത്തിന്റെ ക്രമീകരണവും എല്ലാം തന്നെ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

വിവാഹം കഴിഞ്ഞതിന് പിന്നാലെ തങ്ങൾ വിവാഹിതരായ സന്തോഷം പങ്കിട്ടുകൊണ്ട് വിജയം രശ്മികയും എത്തിയിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് തങ്ങളുടെ വിവാഹത്തിനോട് അനുബന്ധിച്ച് മിഠായിയും ഭക്ഷണവും വിതരണം ചെയ്യുകയാണ് താരങ്ങൾ. വിജയ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മിഠായി വിതരണവും അതുപോലെതന്നെ ക്ഷേത്രങ്ങളിൽ അന്നദാനവും ഉള്ള ക്ഷേത്രങ്ങളുടെ ലിസ്റ്റുകളും പുറത്തുവിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ പ്രവർത്തിയെയും സോഷ്യൽ മീഡിയ കൈയ്യടിക്കുകയാണ്.

Follow Us