Drishyam 3 trailer: അവരുടെ അച്ഛൻ ഒരു ക്രിമിനലാണെന്ന തോന്നൽ ഉണ്ടായാലോ? ജോർജ് കുട്ടി കുറ്റം സമ്മതിക്കുന്നു? ദൃശ്യം ട്രെയിലർ

Drishyam 3 Movie trailer Out: മെയ് 21 രാവിലെ 8:00 മണിക്കാണ് സിനിമയുടെ ആദ്യത്തെ ഷോ തിയേറ്ററിൽ നടക്കുക. മെയ് 21 എന്ന ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മലയാളത്തിന്റെ മഹാനടനും ദൃശ്യത്തിന്റെ കാവൽക്കാരനുമായ മോഹൻലാലിന്റെ പിറന്നാള്‍ ദിനം കൂടിയാണ്. അതേസമയം ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് എന്നുമുതൽ ആരംഭിക്കും എന്ന കാര്യത്തിൽ.....

Drishyam 3 trailer: അവരുടെ അച്ഛൻ ഒരു ക്രിമിനലാണെന്ന തോന്നൽ ഉണ്ടായാലോ? ജോർജ് കുട്ടി കുറ്റം സമ്മതിക്കുന്നു? ദൃശ്യം ട്രെയിലർ

Deishyam 3 Trailer

Updated On: 

09 May 2026 | 07:32 PM

സിനിമ പ്രേമികൾ ഒട്ടാകെ ഒരു മലയാള സിനിമയ്ക്ക് വേണ്ടി അക്ഷമരായി കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം. ഒന്നും രണ്ടും ഭാഗങ്ങൾക്ക് ശേഷം ഇപ്പോൾ മൂന്നാം ഭാഗവും തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. അതിനിടയിൽ ഇന്ന് വൈകിട്ട് 7:00 മണിക്ക് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നു. ട്രെയിലറിൽ നിന്നും താൻ ചെയ്ത തെറ്റുകളിൽ ജോർജുകുട്ടിക്ക്‌ ഇപ്പോൾ കുറ്റബോധം തോന്നിയിരിക്കുന്നു എന്ന സൂചനയാണ് നൽകുന്നത്.

താൻ ചെയ്തു വെച്ച കാര്യങ്ങൾ കാണുമ്പോൾ തന്റെ മക്കൾക്ക് താനൊരു ക്രിമിനൽ ആണെന്ന തോന്നൽ ഉണ്ടാകുമോ എന്നാണ് ജോർജുകുട്ടി തന്റെ അഭിഭാഷകയോട് ചോദിക്കുന്നത്.ഒരു മലയാളം സിനിമയ്ക്ക് വേണ്ടി മലയാളികൾ മാത്രമല്ല മൊത്തം സിനിമാലോകവും ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാള സിനിമയാണ് ദൃശ്യം. ഒരു സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങൾക്ക് വേണ്ടി അതേ രീതിയിലുള്ള ആകാംക്ഷയോടെ കാത്തിരിക്കുന്ന അപൂർവ്വം ചിത്രങ്ങളിൽ ഒന്ന്.

എല്ലാ ആകാംക്ഷകൾക്കും മറുപടിയായി 21ന് സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യും. മെയ് 21 രാവിലെ 8:00 മണിക്കാണ് സിനിമയുടെ ആദ്യത്തെ ഷോ തിയേറ്ററിൽ നടക്കുക. മെയ് 21 എന്ന ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മലയാളത്തിന്റെ മഹാനടനും ദൃശ്യത്തിന്റെ കാവൽക്കാരനുമായ മോഹൻലാലിന്റെ പിറന്നാള്‍ ദിനം കൂടിയാണ്. അതേസമയം ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് എന്നുമുതൽ ആരംഭിക്കും എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് സൂചന.

ALSO READ:ജോര്‍ജുകുട്ടിയെ കുടുംബം സമ്മര്‍ദത്തിലാക്കും, ദൃശ്യം 3 പറയുന്നത് ഈ കഥ; സൂചന നല്‍കി മോഹന്‍ലാലും ജീത്തുവും

ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്

അതേസമയം ചില വിദേശ മാർക്കറ്റുകളിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട് എന്നും റിപ്പോർട്ട്. തന്റെ ഭാര്യയും രണ്ടു പെൺമക്കളെയും സംരക്ഷിക്കുന്നതിനു വേണ്ടി ഇറങ്ങിത്തിരിച്ച ഒരു അച്ഛന്റെ കഥയാണ് ദൃശ്യം. അതിൽ താൻ അറിയാതെയെങ്കിലും ചെയ്തുപോയ തെറ്റുകൾക്ക് അദ്ദേഹം പ്രായശ്ചിത്തവും ചെയ്യുന്നുണ്ട്. സിനിമയിൽ പറയുന്നത് പോലെ തന്നെ ജോർജുകുട്ടി എന്ന ആ മനുഷ്യനെ പോലീസ് തേടുകയില്ല ജോർജുകുട്ടി പോലീസിന്റെ പിന്നാലെയാണ്. എന്നാൽ ഇത്തവണ ആ കാര്യത്തിൽ വല്ല ട്വിസ്റ്റും ഉണ്ടാകുമോ ജോർജുകുട്ടിയും കുടുംബവും പിടിക്കപ്പെടുമോ എന്നീ പല ചോദ്യങ്ങളും സിനിമയുമായി ബന്ധപ്പെട്ട് ചർച്ചകൾ ഉയരുന്നുണ്ട്.

രണ്ടു ഭാഗങ്ങളിലും പിടികൊടുക്കാത്ത നായകൻ ഇത്തവണ പിടിക്കപ്പെടുമോ എന്നുള്ളതും വലിയൊരു ചോദ്യമായി തന്നെ ഉയരുന്നു. 2013 ഡിസംബർ 19നാണ് ദൃശ്യത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. എന്നാൽ അന്ന് ഇത് റിലീസ് ചെയ്യുമ്പോൾ ഇതിന്റെ രണ്ടും മൂന്നുംഭാഗം ഉണ്ടാകുമെന്നതിന്റെ യാതൊരുവിധത്തിലുള്ള സൂചനയും ഉണ്ടായിരുന്നില്ല. പിന്നീടങ്ങോട്ട് ഓരോ ഭാഗങ്ങളിലും ജോജുകുട്ടിക്കും കുടുംബത്തിനും എന്ത് സംഭവിച്ചു എന്ന് ആകാംക്ഷയിലാണ് ആരാധകരും..

ENGLISH SUMMARY

Drishyam 3 movie trailer out. After the first and second parts, the third part is now ready to hit the theaters. Meanwhile, the trailer of the movie was released today at 7:00 PM. The trailer gives an indication that George Kutty charector of mohanlal is now feeling guilty about the mistakes he has made.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?