Vijay: ജനനായകന്‍ വിജയ്‌യുടെ അവസാന ചിത്രമല്ല; തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകും; പ്രവചനം!

Vijay’s Last Film: ജനനായകന്‍ വിജയ്‌യുടെ അവസാന സിനിമയാകില്ലെന്നും ജ്യോല്‍സ്യന്‍ പ്രവചിച്ചു. അടുത്ത ചിത്രം 2029ല്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം പറയുന്നു. അതായിരിക്കും വിജയുടെ അവസാന സിനിമ എന്നുമാണ് പ്രവചനം.

Vijay: ജനനായകന്‍ വിജയ്‌യുടെ അവസാന ചിത്രമല്ല; തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകും; പ്രവചനം!

Thalapathy Vijay 1

Published: 

03 Jan 2026 | 02:37 PM

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് നായകനായി എത്തുന്ന ജനനായകൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എച്ച് വിനോദ് സംവിധാനം ചെയ്ത് ചിത്രം ജനുവരി ഒൻപതിനാണ് തീയറ്ററുകളിൽ എത്തുന്നത്. വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് ജനനായകൻ എത്തുന്നത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.

ഇതിനു ശേഷം രാഷ്ട്രീയത്തിൽ സജീവമാകാനാണ് താരത്തിന്റെ തീരുമാനം. ഏപ്രിലിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് താരം. ഇതോടെ തമിഴ്‌നാട്ടില്‍ മൂന്നാം കക്ഷിയായി കരുത്ത് നേടാന്‍ ഇതിനകം ടിവികെക്ക് സാധിച്ചിട്ടുണ്ട്. ഇതിനിടെയിൽ ഇപ്പോഴിതാ വിജയിയുടെ ഭാവി സംബന്ധിച്ച ജ്യോല്‍സ്യന്റെ പ്രവചനമാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകുമെന്നാണ് ടിവികെ നേതാക്കാൾ പറയുന്നത്. എന്നാൽ രാഷ്ട്രീയ ജീവിതത്തില്‍ വിജയ്ക്ക് വിജയമുണ്ടാകുക 2030ലാണെന്നാണ് ജ്യോല്‍സ്യന്റെ പ്രവചനം. 2031ല്‍ വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുമെന്നും ജ്യോല്‍സ്യന്‍ പ്രവചിക്കുന്നു.

Also Read:വിജയ്‌യുടെ അവസാന ചിത്രം മലയാളികൾ ഏറ്റെടുക്കുമോ? അഡ്വാന്‍സ് ബുക്കിംഗില്‍ ജനനായകന്‍’ ഇതുവരെ നേടിയത്!

എന്നാല്‍അസ്‌ട്രോ പ്രശാന്ത് 9 എന്ന പേരില്‍ പല പ്രവചനങ്ങളും ട്വിറ്ററില്‍ നടത്തുന്ന ജ്യോല്‍സ്യനാണ് വിജയ്‌യുടെ ഭാവി പ്രവചിച്ചത്. അതേസമയം ജനനായകന്‍ വിജയ്‌യുടെ അവസാന സിനിമയാകില്ലെന്നും ജ്യോല്‍സ്യന്‍ പ്രവചിച്ചു. അടുത്ത ചിത്രം 2029ല്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം പറയുന്നു. അതായിരിക്കും വിജയുടെ അവസാന സിനിമ എന്നുമാണ് പ്രവചനം.

അതേസസമയം ‘ജനനായകൻ’ റിലീസിന് മുൻപേ റെക്കോർഡുകൾ കളക്ഷനാണ് സ്വന്തമാക്കിയത്. റിലീസിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, ആഗോള തലത്തിലെ പ്രീ-സെയിൽസിലൂടെ മാത്രം ചിത്രം 15 കോടി രൂപ പിന്നിട്ടിരിക്കുകയാണ്.മൊത്തം കളക്ഷനിന്റെ 11 മുതൽ 12 കോടി രൂപ വരെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള അഡ്വാൻസ് ബുക്കിംഗിലൂടെയാണ് ലഭിച്ചത്.

Related Stories
Kannan Pattambi: കണ്ണന്‍ പട്ടാമ്പിയിലെ ‘നടനെ’ കണ്ടെത്തിയത് രഞ്ജിത്ത്; പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന താരം ചുവടുമാറ്റം നടത്തിയത് ആ ഫോണ്‍ കോളില്‍
Kannan Pattamby: പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറും നടനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു
Actor Joby: ‘അമ്മയ്ക്ക് അൾഷിമേഴ്സാണ്, എനിക്കും മറവിയുടെ അസുഖം വന്നു; സ്വന്തം പേരുവരെ മറന്നുപോയി’; തുറന്നുപറഞ്ഞ് നടൻ ജോബി
Varsha Ramesh: ‘ഞാൻ പറഞ്ഞ കാര്യങ്ങൾ ആളുകൾ വളച്ചൊടിച്ചു, അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യം’; വിഡിയോയിൽ വ്യക്തത വരുത്തി വർഷ
Pearle Maaney: ‘പൃഥ്വിരാജുമായുള്ള അഭിമുഖം, ഒന്ന് ചിരിക്കുക പോലും ചെയ്തില്ല; ഭാഗ്യത്തിന് ആ ഇന്റർവ്യൂ പുറത്തു വന്നിട്ടില്ല’; പേളി മാണി
Jana Nayagan: സ്വന്തമായി എന്തെങ്കിലുമുണ്ടോ? ഇത് ‘ഭഗവന്ത് കേസരി’ തന്നെ; വിജയ് ചിത്രം ‘ജനനായകൻ’ കോപ്പിയെന്ന് ആരാധകർ
മധുരം മാത്രമല്ല, ഷുഗര്‍ കുറയാത്തതിന് കാരണമിത്
സ്ട്രേഞ്ചർ തിങ്‌സിലെ സമ്പന്നതാരം; ആസ്തി 180 കോടി
ഈ സാമ്പാറുണ്ടാക്കാൻ പരിപ്പും പച്ചക്കറികളും വേണ്ട
നിക്കോളാസ് മഡൂറോയുടെ ആസ്തിയെത്ര?
ഇത് ഐഎന്‍എസ്വി കൗണ്ടിന്യയിലെ ദൃശ്യങ്ങളോ? അതിശയിപ്പിക്കുന്ന കാഴ്ച
മരത്തിന് മുകളില്‍ കയറി അടിയുണ്ടാക്കുന്ന പുള്ളിപ്പുലികള്‍; ബോര്‍ ടൈഗര്‍ റിസര്‍വിലെ കാഴ്ച
180 കി.മീ വേഗത, ഒരു തുള്ളി വെള്ളം തുളുമ്പിയില്ല; വന്ദേ ഭാരതിലെ 'വാട്ടര്‍ ടെസ്റ്റ്'
അടിച്ചു കിണ്ടിയായി; മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുവാവ് ട്രാഫിക് പൊലീസിനെ ചത്ത പാമ്പിനെ കാണിച്ച് പേടിപ്പിക്കാന്‍ ശ്രമിക്കുന്നു