AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vijay’s ‘Jana Nayagan’: വിജയ്‌യുടെ അവസാന ചിത്രം മലയാളികൾ ഏറ്റെടുക്കുമോ? അഡ്വാന്‍സ് ബുക്കിംഗില്‍ ജനനായകന്‍’ ഇതുവരെ നേടിയത്!

Thalapathy Vijay’s Jana Nayagan: ചിത്രത്തിന്‍റെ കേരളത്തിലെ ആദ്യ കളക്ഷന്‍ കണക്കുകളും പുറത്തെത്തിയിട്ടുണ്ട്. ഇന്നലെയാണ് ചിത്രത്തിന്‍റെ കേരളത്തിലെ ബുക്കിംഗ് ആരംഭിച്ചത്.

Vijay’s ‘Jana Nayagan’: വിജയ്‌യുടെ അവസാന ചിത്രം മലയാളികൾ ഏറ്റെടുക്കുമോ? അഡ്വാന്‍സ് ബുക്കിംഗില്‍ ജനനായകന്‍’ ഇതുവരെ നേടിയത്!
Vijays Jana Nayakan
Sarika KP
Sarika KP | Published: 01 Jan 2026 | 08:28 PM

തമിഴ് സൂപ്പർതാരം ദളപതി വിജയ്ക്ക് കേരളത്തിൽ ഏറെ ആരാധകരാണുള്ളത്. അതുകൊണ്ട് തന്നെ താരവുമായി ബന്ധപ്പെട്ട എന്ത് കാര്യവും വലിയ പ്രാധാന്യമാണ് മലയാളികൾ നൽകാറുള്ളത്. അത് മാത്രമല്ല താരത്തിന്റെ സിനിമകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിജയ് ചിത്രങ്ങള്‍ നേടുന്ന ഓപണിംഗ് പലപ്പോഴും കേരളത്തില്‍ ഒന്നാമതായിരുന്നു. എമ്പുരാന്‍ എത്തുന്നതിന് മുന്‍പ് കേരളത്തിലെ ബിഗസ്റ്റ് ഓപണിംഗ് വിജയ്‍യുടെ ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ പേരില്‍ ആയിരുന്നു.

ഇപ്പോഴിതാ വിജയ‍്‍‌യുടെ അവസാന ചിത്രമായ ജനനായകൻ തീയറ്ററിൽ എത്താൻ എട്ട് ദിവസം മാത്രം ബാക്കിയിരിക്കെ ജനനായകന്‍റെ ബുക്കിംഗും ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്‍റെ കേരളത്തിലെ ആദ്യ കളക്ഷന്‍ കണക്കുകളും പുറത്തെത്തിയിട്ടുണ്ട്. ഇന്നലെയാണ് ചിത്രത്തിന്‍റെ കേരളത്തിലെ ബുക്കിംഗ് ആരംഭിച്ചത്.

ഇന്നലെയാണ് ചിത്രത്തിന്‍റെ കേരളത്തിലെ ബുക്കിംഗ് ആരംഭിച്ചത്. തുടർന്ന് ചിത്രത്തിന്‍റെ കേരളത്തിലെ ആദ്യ കളക്ഷന്‍ കണക്കുകളും പുറത്തെത്തിയിട്ടുണ്ട്. ട്രാക്കര്‍മാര്‍ നല്‍കുന്ന കണക്ക് അനുസരിച്ച് ചിത്രം കേരളത്തില്‍ റിലീസ് ദിനത്തിലേക്ക് ഇതിനകം നേടിയിരിക്കുന്ന കളക്ഷന്‍ 55 ലക്ഷം രൂപയാണ്. ആദ്യം ലിമിറ്റഡ് സ്ക്രീനുകളില്‍ മാത്രമേ ചിത്രം ഓപണ്‍ ആയിരുന്നുള്ളൂ. അതിനാല്‍ത്തന്നെ ആദ്യ കണക്കുകളാണ് ഇത്.

Also Read:ആരാധകർ നിരാശയിൽ; കേരളത്തിൽ ‘ജനനായകൻ’ പുലർച്ചെ നാലിന് എത്തില്ല

എട്ട് ദിവസങ്ങള്‍ കൊണ്ട് ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ എത്ര നേടുമെന്ന് കാത്തിരുന്ന് കാണാം. അതേസമയം കേരളത്തിൽ ഏറ്റവും മികച്ച ഓപണിംഗ് ഡേ അഡ്വാന്‍സ് സെയില്‍ നടന്ന വിജയ് ചിത്രം ലിയോ ആണ്. 8.81 കോടി ആയിരുന്നു അത്. രണ്ടാം സ്ഥാനത്ത് ദി ഗോട്ട് ആണ്. 3.78 കോടി ആണ് ഗോട്ട് ആദ്യ ദിനത്തില്‍ നേടിയത്.

അതേസമയം കേരളത്തില്‍ ആറ് മണിക്കാണ് ആദ്യ പ്രദര്‍ശനം നടത്തുക. പുലർച്ചെ നാല് മണിക്കായിരുന്നു ഫസ്റ്റ് ഷോ ആദ്യം പറഞ്ഞത്. എന്നാൽ ഇതാണ് പിന്നീട് മാറ്റിയത്. വിജയ്‍യുടെ അവസാന ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ബിസിനസിലും വലിയ നേട്ടം സ്വന്തമാക്കുന്നുണ്ട് ഈ ചിത്രം. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രത്തിന്‍റെ ഓവര്‍സീസ് റൈറ്റ്സ് വിറ്റത് 78 കോടി രൂപയ്ക്ക് ആണ്. ഇതില്‍ ഏറ്റവും അധികം ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് ലഭിച്ചിരിക്കുന്നത് നോര്‍ത്ത് അമേരിക്കയില്‍ നിന്നാണ്. 25 കോടിക്കാണ് വില്‍പ്പന. മലേഷ്യയിലെ വിതരണാവകാശം 12 കോടിക്കും സിംഗപ്പൂരിലെയും ശ്രീലങ്കയിലെയും വിതരണാവകാശത്തിന് 6.5 കോടിയുമാണ് നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന് ലഭിച്ചത്.