Kerala News in Malayalam: കേരള മലയാളം വാർത്തകൾ, Latest Kerala News in Malayalam Online, കേരള ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ വന്നാൽ രോഗികൾക്കും ആശ്വാസം; യാത്ര മിനിറ്റുകൾക്കുള്ളിൽ!
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തുന്നത്. ട്രെയിനിലോ കെ.എസ്.ആർ.ടി.സി ബസിലോ തമ്പാനൂരിൽ എത്തുന്ന രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും നിലവിൽ അനുഭവിക്കേണ്ടി വരുന്നത് കടുത്ത ഗതാഗതക്കുരുക്കാണ്. എന്നാൽ, തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാന നഗരിയുടെ യാത്രാചിത്രം തന്നെ മാറും.

തമ്പാനൂർ - മെഡിക്കൽ കോളേജ്

തമ്പാനൂരിൽ നിന്ന് പാളയം, പട്ടം, കേശവദാസപുരം, ഉള്ളൂർ വഴി മെഡിക്കൽ കോളേജിലേക്കുള്ള ദൂരം തിരക്കുള്ള സമയങ്ങളിൽ കടന്നുകിട്ടാൻ അരമണിക്കൂറിൽ അധികം വേണ്ടിവരാറുണ്ട്. എന്നാൽ, മെട്രോ പാത പ്രാബല്യത്തിൽ വരുന്നതോടെ തമ്പാനൂരിൽ നിന്ന് 10-15 മിനിറ്റുകൾക്കുള്ളിൽ മെഡിക്കൽ കോളേജ് സ്റ്റേഷനിൽ എത്തിച്ചേരാൻ സാധിക്കും. റോഡിലെ തിരക്കുകളൊന്നും ബാധിക്കാത്ത തടസ്സമില്ലാത്ത യാത്രാസൗകര്യം ലഭ്യമാകും.

ALSO READ: തിരുവനന്തപുരം മെട്രോ കൊച്ചിയെപ്പോലെ ആയിരിക്കുമോ? പ്ലാനുകൾ ഇങ്ങനെ!

രോഗികൾക്ക് വലിയ ആശ്വാസം

മറ്റ് ജില്ലകളിൽ നിന്ന് പുലർച്ചെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാന്റിലോ ഇറങ്ങുന്ന രോഗികൾക്ക് മെട്രോ വരുന്നതോടെ വലിയ ആശ്വാസമാകും. ഓട്ടോറിക്ഷകൾക്കോ ടാക്സികൾക്കോ നൽകേണ്ടി വരുന്ന ഉയർന്ന തുക ഒഴിവാക്കി കുറഞ്ഞ ചെലവിൽ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചേരാം. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സുഖകരമായി മെട്രോയിൽ യാത്ര ചെയ്യാനും  സാധിക്കും. മെട്രോ വരുന്നതോടെ മെഡിക്കൽ കോളേജ് റോഡിലെ ഗതാഗതകുരുക്ക് കുറയും. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയുന്നതോടെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ സഹായിക്കും.

തിരുവനന്തപുരം മെട്രോ - ഇനിയെന്ത്?

നിലവിൽ ഡിപിആർ സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ശേഷം ഡിപിആർ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് അയക്കും. കേന്ദ്ര കാബിനറ്റിന്റെ അന്തിമ സാമ്പത്തിക അനുമതി ലഭിച്ച ശേഷമേ കേന്ദ്ര സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതിയായി ഇത് ഔദ്യോഗികമായി മാറുകയുള്ളൂ. പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയുള്ള സാമ്പത്തിക വിഹിതവും വിദേശ വായ്പകളും ഉറപ്പാക്കും. അലൈൻമെന്റ് അനുസരിച്ച് സ്റ്റേഷനുകൾക്കും ഡിപ്പോയ്ക്കുമായി ആവശ്യമുള്ള ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ആരംഭിക്കും. സിവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ടെൻഡറുകൾ ക്ഷണിക്കും. റൂട്ടിലെ മണ്ണ് പരിശോധന, സർവീസ് ലൈനുകൾ മാറ്റിസ്ഥാപിക്കൽ എന്നിവ പൂർത്തിയാക്കി യഥാർത്ഥ നിർമ്മാണത്തിലേക്ക് കടക്കും.

English Summary:

Thousands of people from different parts of Kerala travel to Thiruvananthapuram Medical College every day for medical treatment. Patients and their relatives arriving at Thampanoor by train or KSRTC buses currently face severe traffic congestion. However, once the Thiruvananthapuram Metro becomes operational, it is expected to significantly transform the city’s transportation system, making travel more convenient and reducing the difficulties faced by patients and their families.

Kerala Power Cut Alert : നോ രക്ഷ! ഇന്നും കറണ്ട് പോകും
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി രാത്രിയിൽ പീക്ക് ടൈമിലാകും പവർകട്ട് ഉണ്ടാവുക. വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പ് വൈകിട്ട് 4 മണിയോടെ തന്നെ പല ഉപഫോക്താക്കളുടെയും ഫോണിൽ എസ്. എം. എസ് ആയി എത്തിയിട്ടുണ്ട്. പ്രിതിസന്ധിയിൽ പരിഹാരമാകാതെ തുടരുന്ന സാഹചര്യത്തിലും ഇന്നലെയും സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗത്തിൽ വർദ്ധനവ് തന്നെയാണ് ഉണ്ടായത്. പവർ എക്സ്ചേഞ്ച്-ൽനിന്നുള്ള വൈദ്യുതി ലഭ്യത പീക്ക് സമയങ്ങളിൽ കുറഞ്ഞ തോതിലാണ് ലഭ്യമായത് എന്ന് കെ.എസ്.ഇ.ബി അറിയിക്കുന്നു.

ഇന്നെലെ വൈദ്യുതി ലഭ്യതയിൽ 900 മെഗാവാട്ടിൻ്റെ കുറവാണുണ്ടായത്. ആകെ വൈദ്യുതി ഉപയോ​​ഗം 95.82 ദശലക്ഷം യൂണിറ്റിലേക്കും എത്തി. ഇതിൽ 24.73 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിൽ ഉത്പാദിപ്പാക്കാൻ കഴിഞ്ഞത്. ബാക്കി 71.06 ദശലക്ഷം യൂണിറ്റ് ഇറക്കുമതി ചെയ്യുകയായിരുന്നു. കെ.എസ്.ഇ.ബി വൈദ്യുതി ഉത്പാദനത്തിനായി ആശ്രയിക്കുന്ന ഡാമകുളിലെ ജല നിരപ്പിലും ക്രമാതീതമായ കുറവാണ് രേഖപ്പെടുത്തുന്നത്. നിലവിൽ കെ. എസ്. ഇ. ബിക്ക് കീഴിൽ വരുന്ന ഡാമുകളിൽ, ആകെ സംഭരംണ ശേഷിയുടെ 61.69 ശതാമാനം ജലം മാത്രമാണുള്ളത്. അതേ സമയം ഇത് കഴിഞ്ഞ വർഷം 78.31 ശതമാനം ആയിരുന്നു.

Also Read: ടോമിൻ ജെ. തച്ചങ്കരി ജയിലിലേക്ക്, അനധികൃത സ്വത്ത് കേസിൽ നാല് വർഷം കഠിന തടവും പിഴയും

വൈദ്യുതി പ്രതിസന്ധിയിൽ ഒരാഴ്ചക്കുള്ളിൽ പരിഹാരം കാണും എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫും പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങൾ തുടരുന്നു എന്നാണ് അറിയിച്ചത്. എന്നാൽ എന്നത്തേക്ക് ഈ പ്രതിസന്ധി അവസാനിക്കുമെന്ന കാര്യത്തിൽ കൃത്യത വന്നിട്ടില്ല. കേരളത്തിന് പുറത്തുനിന്ന് കൂടുതൽ വൈദ്യുതി എത്തിക്കുകയാണ് പ്രതിസന്ധി മറികടക്കുന്നതിനുള്ള പ്രധാന പോംവഴി. കെഎസ്ഇബിയുടെ നേതൃത്വത്തിലും സർക്കാർ തലത്തിലും ഇതിനായുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എങ്കിലും ആശാവഹമായ ഒരു വാർത്ത വന്നിട്ടില്ല. കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം മഹാരാഷ്ട്രയിലും ഡയറക്ടർ ബോർഡ് അംഗങ്ങൾ മറ്റു സംസ്ഥാനങ്ങളിലും എത്തിയിരുന്നു.

വി.ഡി സതീശൻ സർക്കാരിനെ സംബന്ധിച്ചിടത്തോളം അവർ അധികാരത്തിൽ വന്നതിന് ശേഷമുള്ള വലിയൊരു വെല്ലുവിളിയാണ് ഇപ്പോഴത്തെ ഈ വൈദ്യുതി പ്രതിസന്ധി. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ എത്രയും വേഗം പരിഹാരം കാണാനുള്ള തീവ്ര ശ്രമത്തിലാണ് അധികാരികൾ.

English Summary

Power restrictions will continue in the state today. As in recent days, the power cut will occur during the peak hours at night. Many consumers have already received SMS notifications about the impending power outage by 4 PM.

Tomin J Thachankary : ടോമിൻ ജെ. തച്ചങ്കരി ജയിലിലേക്ക്, അനധികൃത സ്വത്ത് കേസിൽ നാല് വർഷം കഠിന തടവും പിഴയും
കോട്ടയം : മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി ജയിലിലേക്ക്. അനധികൃത സ്വത്ത് സംമ്പാദന കേസിൽ നാലുവർഷം കഠിനതടവും 30 ലക്ഷം രൂപ പിഴയുമാണ് തച്ചങ്കരിക്ക് കോടതി വിധിച്ചത്. കോട്ടയം വിജിലൻസ് കോടതിയുടെതാണ് ഈ നിർണായക വിധി. സംസ്ഥാന പോലീസ് സേനയിലെ ഉന്നത പദവി വഹിച്ച ആളാണ് ടോമിൻ ജെ തച്ചങ്കരി എന്നും അതിനാൽ ശിക്ഷ ഇളവ് അർഹിക്കുന്നില്ല എന്നും കോടതി വ്യക്തമാക്കി. ഉടനെ തന്നെ തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.

ഇതോടെ വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിലാണ് പരിസമാപ്തി ആകുന്നത്. 2007 ലാണ് ടോമിൻ തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസ് വരുന്നത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ സർവീസിൽ ഇരിക്കെ അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചു എന്നതാണ് കേസ്. വരുമാനത്തേക്കാൾ ഏകദേശം 130 ശതമാനം അധികമായി സ്വത്ത് സമ്പാദിച്ചു എന്നാണ് കേസിൽ കണ്ടെത്തിയത്.

Also Read : മുത്തുമണിയേ… വീണ്ടും? പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഢിപ്പിച്ചു ഗർഭിണിയാക്കിയ യൂട്യൂബർ അമ്പിളി അറസ്റ്റിൽ

ഈ കേസിൽ 2013 ലാണ് വിജിലൻസ് കുറ്റപത്രം സമർപ്പിക്കുന്നത്.. അന്ന് എഡിജിപി പദവിയിൽ ആയിരുന്നു ടോമിൻ തച്ചങ്കരി. ഇതിനുപുറമേ മറ്റ് നിരവധി ക്രമക്കേടുകളും ഉന്നത ഉദ്യോഗസ്ഥനെതിരെ പുറത്ത് വരികയുണ്ടായി. അനധികൃത സ്വത്വ സംമ്പാദന കേസിൽ തന്റെ വരുമാന സംബന്ധിച്ച കാര്യങ്ങൾ തെളിയിക്കാനായി തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ കേസിൽ തച്ചങ്കരിയുമായി ബന്ധപ്പെട്ട ചെലവുകളുടെ രേഖകൾ കണ്ടെത്താൻ വിജിലൻസിന് കഴിഞ്ഞു. ഈ കേസ് ഉൾപ്പെടെ പല ഘട്ടങ്ങളിലും വിവാദങ്ങളിൽ തച്ചങ്കരി ഉൾപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലായി സർവീസിൽ നിന്ന് വിരമിച്ചിട്ടും തന്റെ വാഹനത്തിൽ പോലീസ് ചിഹ്നം അനധികൃതമായി ഉപയോഗിച്ചു എന്ന വിഷയവും ഉയർന്നുവന്നിരുന്നു.

കേസിൽ ശിക്ഷാവിധി പുറപ്പെടുവിക്കുന്നതിനു മുന്നോടിയായി തച്ചങ്കരിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞിരുന്നു. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ട് എന്നാണ് ആപ്പോൾ മറുപടിയായി ടോമിൻ തച്ചങ്കരി പറഞ്ഞത്. രണ്ടുദിവസം മുമ്പ് നെഞ്ചുവേദന ഉണ്ടായെന്നും ശാരീരികമായി സുഖമില്ല എന്നുമാണ് തച്ചങ്കരി കോടതിയിൽ പറഞ്ഞത്. പക്ഷേ കേസിൽ പരമാവധി ശിക്ഷ നൽകണം എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസിലെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണം എന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്. വിജിലൻസ് കോടതി തുടർ നടപടികൾ പൂർത്തിയാക്കി ഇപ്പോൾ പ്രതി അ‌നധികൃത സ്വത്ത് സമ്പാദനത്തിൽ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതും ശിക്ഷ വിധിച്ചിരിക്കുന്നതും.

English Summary

Former DGP Tomin J. Thachankary is headed to prison. The court sentenced him to four years of rigorous imprisonment and a fine of ₹30 lakh in a disproportionate assets case. This significant verdict was delivered by the Kottayam Vigilance Court. The court observed that, given the high-ranking position Thachankary held in the state police force, he does not deserve any leniency in sentencing.

Welfare Pension: പെൻഷൻ ഇനി റേഷൻ കട വഴി! സാധ്യത പരിശോധിച്ച് പൊതുവിതരണ വകുപ്പ്
സംസ്ഥാനത്ത് പെൻഷൻ ഇനിമുതൽ റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള സാധ്യതകൾ പരിശോധിച്ച് പൊതുവിതരണ വകുപ്പ്. ഗ്രാമീണ ബാങ്കിങ് സേവനങ്ങൾ റേഷൻ കടകളിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ, അക്കൗണ്ട് വഴി പെൻഷൻ കൈപ്പറ്റുന്നവർക്ക് അടുത്തുള്ള റേഷൻ കടയിൽ നിന്ന് തന്നെ പണം പിൻവലിക്കാനുള്ള സൗകര്യമാണ് സർക്കാർ ആലോചിക്കുന്നത്. നിലവിൽ ഇതിന്റെ സാധ്യതകൾ പരിശോധിക്കുകയാണ് ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പ്. വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

പെൻഷൻ റേഷൻ കട വഴി

ബാങ്കിങ് സേവനങ്ങൾ റേഷൻ കടകളിലെത്തിക്കാൻ കഴിഞ്ഞാൽ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍, മറ്റു സര്‍ക്കാര്‍ പെന്‍ഷനുകള്‍ എന്നിവ അക്കൗണ്ടിലൂടെ കൈപ്പറ്റുന്നവര്‍ക്ക് റേഷന്‍ കടയില്‍ വന്ന് സ്വന്തം അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിക്കാന്‍ സാധിക്കും. സാമൂഹ്യക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് പകരം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെ വിമർശനം ഉയരുന്നതിനിടെയാണ് പുതിയ നീക്കം.

പെൻഷൻ മസ്റ്ററിങ്

നിലവിൽ 2026-27 വർഷത്തെ സാമൂഹ്യക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിങ് നടന്നുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുകയാണെങ്കിൽ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.

ALSO READ: കൊടുംചൂടിൽ സംസ്ഥാനം, ആശ്വാസമഴ ഈ ജില്ലകളിൽ മാത്രം; കാലാവസ്ഥ പ്രവചനം

സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നവരും, ക്ഷേമനിധി പെൻഷൻ വാങ്ങുന്നവരുമായി 66.22 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. 51.87 ലക്ഷം പേരാണ് സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നത്. ക്ഷേമനിധി ബോർഡുകളിൽനിന്നു പെൻഷൻ ലഭിക്കുന്നത് 14.35 ലക്ഷം പേര്‍ക്കാണ്.

സംസ്ഥാനത്ത് സാമൂഹിക ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് വേണ്ടിയുള്ള മസ്റ്ററിങ് നടക്കുന്നു. മസ്റ്ററിങ് പൂർത്തിയായശേഷം കർശനപരിശോധനയിലൂടെ അനർഹരെ ഒഴിവാക്കാനാണ് സർക്കാർ നീക്കം. അനർഹരെ ഒഴിവാക്കി വർധിപ്പിച്ച പെൻഷന്റെ സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ വർഷവും മസ്റ്ററിങ് കഴിയുന്നതോടെ മരിച്ചു പോയവർ ഒഴിവാക്കപ്പെടാറുണ്ട്.

കുടുംബ വാർഷികവരുമാനം ലക്ഷം രൂപയിൽ കൂടുതലുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി നൽകുന്നവർ, 1,000 സിസി വാഹനമുള്ളവർ, മറ്റു പെ‍ൻഷൻ വാങ്ങുന്നവർ തുടങ്ങിയവർ നിലവിൽ ക്ഷേമപെൻഷന് അർഹരല്ല. നിലവിൽ 2,000 രൂപയാണ് പെൻഷൻ. സാമൂഹ്യക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തുമെന്ന് പുതിയ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.  എന്നാൽ എന്ന് മുതലായിരിക്കും എന്നതിൽ വ്യക്തതയില്ല.

English Summary:

Kerala’s Food and Civil Supplies Department is examining the possibility of providing rural banking services through ration shops, which could allow social security and other government pension beneficiaries to withdraw their pension directly from their bank accounts at ration shops.

Kerala Lottery Result : അടിച്ചോ ഒരു കോടി? ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം
തിരുവനന്തപുരം: ഇന്നത്തെ കാരുണ്യ പ്ലസ് KN 641 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചു. നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും പൂർണ വിവരങ്ങൾ നോക്കാം. സെപ്തംബർ 17 ന് ( ഇന്ന് ) തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയ നമ്പറുകൾ തിരഞ്ഞെടുത്തത്. ഒരു കോടി രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് ലഭിക്കുക. എല്ലാ വ്യാഴാഴ്ച ദിവസങ്ങളിലും നറുക്കെടുപ്പ് നടക്കുന്ന ഭാ​ഗ്യതാര ലോട്ടറി ടിക്കറ്റിന് 50 രൂപയാണ് വില. PA, PB, PC, PD, PE, PF, PG, PH, PJ, PK, PL, PM എന്നിങ്ങനെ 12 സീരീസുകളിലായാണ് ലോട്ടറി വിൽപനയ്ക്ക് എത്തിയിരുന്നത്.

കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനം നേടുന്ന വ്യക്തിക്ക് 30 ലക്ഷം രൂപയാണ് സ്വന്തമാക്കാൻ കഴിയുക, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും വിജയിക്ക് ലഭിക്കും. പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും ചെറിയ തുകകളിലൂടെ വിജയികളാകാൻ കേരള സംസ്ഥാന ഭാഗ്യക്കുറി അവസരം നൽകുന്നു. 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം കൊടുക്കുന്നത്. കൂടാതെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന വിധത്തിലാണ് ഭാ​ഗ്യതാര ലോട്ടറിയുടെ സമ്മാന ഘടന നിർണയിച്ചിരിക്കുന്നത്. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് സ്വന്തമാക്കാനുള്ള അവസരവും ഉണ്ട്.

കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ വിജയ നമ്പറുകൾ നോക്കാം

ഒന്നാം സമ്മാനം 1 കോടി രൂപ

PE 687207

സമാശ്വാസ സമ്മാനം 5,000 രൂപ

PA 687207

PB 687207

PC 687207

PD 687207

PF 687207

PG 687207

PH 687207

PJ 687207

PK 687207

PL 687207

PM 687207

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

PK 282605

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

PL 163739

നാലാം സമ്മാനം 5,000 രൂപ

0693 0800 1199 1251 1273 1276 2059 2517 2539 3208 3799 4952 5707 7192 7683 7709 7861 8247 9343

അഞ്ചാം സമ്മാനം 2,000 രൂപ

1502 1982 2515 4693 6518 7478

ആറാം സമ്മാനം 1,000 രൂപ

ഏഴാം സമ്മാനം 500 രൂപ

എട്ടാം സമ്മാനം 200 രൂപ

ഒൻപതാം സമ്മാനം 100 രൂപ

നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാൻ നടപടികൾ സ്വീകരിക്കണം. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ ശ്രദ്ധക്കേണ്ടതാണ്.

നിരാകരണം – കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

The Kerala State Lottery Department has officially Announced the results for the Karunya Plus KN 641. With the One crore jackpot winning numbers now out, participants can check their tickets. Winners are reminded to safely preserve their undamaged tickets and claim their prizes within the mandatory 30-day window.

Kerala Weather Update: കൊടുംചൂടിൽ സംസ്ഥാനം, ആശ്വാസമഴ ഈ ജില്ലകളിൽ മാത്രം; കാലാവസ്ഥ പ്രവചനം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പൊള്ളുന്ന വെയിലിലും വിവിധ ജില്ലകളിൽ ശക്തമായ മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ ഇരുപത് വരെ വിവിധയിടങ്ങളിൽ മഴ തുടരുന്നതായിരിക്കും.

മഴ മുന്നറിയിപ്പ്

യെല്ലോ അലർട്ട്

സെപ്റ്റംബർ 17: പത്തനംതിട്ട, ഇടുക്കി

സെപ്റ്റംബർ 18: ആലപ്പുഴ, കോട്ടയം, ഇടുക്കി

സെപ്റ്റംബർ 19: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്

സെപ്റ്റംബർ 20: കോട്ടയം, ഇടുക്കി, എറണാകുളം

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സെപ്റ്റംബർ 18 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, 18, 19 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 - 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴ; കേരളത്തില്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത

വടക്കൻ തായ്‌ലൻഡിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി സെപ്റ്റംബർ 18 വൈകുന്നേരത്തോടെ വടക്കൻ ആൻഡമാൻ കടലിലേക്ക് എത്താൻ സാധ്യത. സെപ്റ്റംബർ 19 വൈകുന്നേരത്തോടെ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ന്യൂനമർദം ക്രമേണ ശക്തിപ്പെടുകയും അടുത്ത 3–4 ദിവസങ്ങളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക് നീങ്ങിയേക്കും.

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കൻ ഒഡിഷ–പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കൻ കർണാടക യിൽ നിന്നും മാന്നാർ കടലിടുക്കിലേക്ക് തമിഴ്‌നാടിനും കർണാടകയ്ക്കും മുകളിലൂടെ ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നു .  ഈ സാഹചര്യത്തിൽ കേരളത്തിൽ സെപ്റ്റംബർ  20 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.  17-20 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സെപ്റ്റംബർ 18, 19 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും മഴയ്ക്കും മണിക്കൂറിൽ 40–50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

കൊടുംചൂടിൽ ജാഗ്രത വേണം

പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

English Summary:

Kerala Weather Forecast, Light rainfall is very likely to occur at isolated places in the Thiruvananthapuram and Pathanamthitta districts.

മുത്തുമണിയേ… വീണ്ടും? പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഢിപ്പിച്ചു ഗർഭിണിയാക്കിയ യൂട്യൂബർ അമ്പിളി അറസ്റ്റിൽ
വടക്കാഞ്ചേരി:പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഢിപ്പിച്ചു ഗർഭിണിയാക്കിയ യൂട്യൂബർ അമ്പിളി (വിഘ്നേഷ്) അറസ്റ്റിൽ.സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ചെറുതുരുത്തി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി പീഢിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ആണ് അമ്പിളി എന്നു വിളിക്കുന്ന കുമ്പളങ്ങാട് സ്വദേശി പള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷണ (24) വയസ്സ് എന്നയാളെ വടക്കാഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തത്.

ALSO READ:കൊലപാതകശ്രമം ഉൾപ്പെടെ കേസുകൾ; സംസ്ഥാനത്തെ കൊടും കുറ്റവാളി ലിസ്റ്റിൽപ്പെട്ട അഞ്ചുപേർ അറസ്റ്റിൽ

വിഘ്നേഷനെ നേരത്തെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു

തമിഴ്നാട് സേലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വടക്കാഞ്ചേരി ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്ത്വത്തിൽ അസി. സബ് ഇൻസ്പെക്ടർ സൈഫുദീൻ, നളിനി,.സിവിൽ പോലീസ് ഓഫീസർ മുനീർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.പ്രതി 2021 വർഷത്തിലും സമാനമായ കേസിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.അതേസമയം സമാനമായ കേസിൽ അമ്പിളി എന്ന വിഘ്നേഷനെ നേരത്തെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ടിക് ടോക് വീഡിയോകളിലൂടെ അമ്പിളി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആയിരുന്നു അറസ്റ്റ്. ശേഷം ആ പെൺകുട്ടിയുമായുള്ള നിരവധി അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മാത്രമല്ല അതിനു പിന്നാലെ അമ്പിളി പിന്തുണച്ചുകൊണ്ടും പലരും രംഗത്തെത്തി പെൺകുട്ടി ഹാപ്പിയാണ് എന്നായിരുന്നു അന്ന് ആളുകൾ പറഞ്ഞിരുന്ന വാദം. ടിക് ടോക് വീഡിയോ കളിലൂടെ ആണ് അമ്പിളി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയത്.

ENGLISH SUMMARY

YouTuber 'Ambili' (Vignesh) has been arrested for assaulting a minor girl and impregnating her. The Vadakkanchery police arrested 24-year-old Vignesh Krishna (Palliyath Parambil)—a native of Kumbalangad known as Ambili—in connection with the case; he had invited the minor girl, a native of Cheruthuruthy whom he met via social media, to his home, where he assaulted and impregnated her.

അ‌നധികൃത സ്വത്ത് സമ്പാദനം: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി
കോട്ടയം: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി. മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബസ്വത്താണെന്നത് ഉൾപ്പെടെയുള്ള തച്ചങ്കരിയുടെ വാദങ്ങൾ തള്ളിക്കൊണ്ടാണ് വിജിലൻസ് കോടതി ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ, തച്ചങ്കരിക്കുള്ള ശിക്ഷയും ഇന്ന് തന്നെ വിധിക്കും. ഉച്ചയ്ക്ക് 2 മണിക്ക് ശേഷമായിരിക്കും വിധി. ഔദ്യോഗികപദവിയിലിരിക്കെ 2003 ജനുവരി ഒന്നു മുതൽ 2007 ജൂലൈ 7 വരെയുള്ള കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണു കേസ്.

നിശ്ചിത കാലയളവിൽ 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് തച്ചങ്കരി സമ്പാദിച്ചതായാണ് അന്വേഷണസംഘം പരിശോധനയിൽ കണ്ടെത്തിയത്. വിജിലൻസ് നടത്തിയ പരിശോധനയിൽ വലിയ തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, അതിനുള്ള വരവ് കാണിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ല. സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അ‌ടയ്ക്കാതെയും തച്ചങ്കരി സർക്കാരിനു നഷ്ടം വരുത്തിയെന്ന് വിജിലൻസിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ALSO READ: വീട്ടിൽ അനധികൃത വിദേശമദ്യ ശേഖരം: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ അ‌റസ്റ്റിൽ

2013-ൽ അന്വേഷണം പൂർത്തിയാക്കി തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം നൽകിയ കേസാണിത്. എന്നാൽ ഈ കേസ് പിന്നീടു മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും തുടർന്നു കോട്ടയത്തേക്കും മാറ്റുകയായിരുന്നു. കേസിൽ തുടരന്വേഷണം വേണമെന്ന് തച്ചങ്കരി ആവശ്യപ്പെട്ടെങ്കിലും ഇതുസംബന്ധിച്ച ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു.

തുടർന്നാണ് കോട്ടയം വിജിലൻസ് കോടതി ജ‍ഡ്‌ജി കെ.വി. രജനീഷിന്റെ മുൻപാകെ ഈ കേസിന്റെ വിചാരണ എത്തിയത്. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് വിജിലൻസ് കോടതി നടപടി പൂർത്തിയാക്കി ഇപ്പോൾ പ്രതി അ‌നധികൃത സ്വത്ത് സമ്പാദനത്തിൽ കുറ്റക്കാരനാണ് എന്ന നിഗമനത്തിൽ എത്തിയിരിക്കുന്നത്.

2007ൽ തച്ചങ്കരിക്ക് ഡിഐജിയായി സ്ഥാനക്കയറ്റം കിട്ടിയശേഷം ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു ഈ കേസിന്റെ അന്വേഷണം നടന്നത്. തന്റെ പക്കലുള്ളത് മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബ സ്വത്താണെന്നും കേസിൽ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി ഹർജി സമർപ്പിച്ചെങ്കിലും വിജിലൻസ് കോടതി തള്ളി. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായി.

English Summary

The Kottayam Vigilance Court has found former DGP Tomin J. Thachankary guilty in a case involving the accumulation of disproportionate assets. The court reached this conclusion after rejecting Thachankary's arguments, including his claim that the assets were family property inherited from his parents. The case pertains to the accumulation of assets exceeding his known sources of income during his tenure in office, specifically between January 1, 2003, and July 7, 2007.

കൊലപാതകശ്രമം ഉൾപ്പെടെ കേസുകൾ; സംസ്ഥാനത്തെ കൊടും കുറ്റവാളി ലിസ്റ്റിൽപ്പെട്ട അഞ്ചുപേർ അറസ്റ്റിൽ
തിരുവനന്തപുരം: ചാരുമൂട് വിവിധ സ്റ്റേഷനുകളിലായി കൊലപാതകശ്രമം, ഭവനഭേദനം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. കൊടും കുറ്റവാളി ലിസ്റ്റിൽപ്പെട്ട ഇവരെ നൂറനാട് പോലീസ് അതിസാഹസികമായാണ് പിടികൂടി അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് താമരക്കുളത്തു നിന്നും സംഘത്തെ പിടികൂടിയത്.

തിരുവനന്തപുരം മലയിൻകീഴ് പൂജപ്പുര പോലീസ് സ്റ്റേഷൻ അതിർത്തികളിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു സംഘം. പിടിയിലായ ഇവർ ഓരോരുത്തരുടെയും പേരിൽ ഇരുപതിലധികം കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി ഫയൽ ചെയ്തിട്ടുള്ളത്. നരുവാംമൂട് പാലറക്കുഴി വിഷ്ണു ഭവനത്തിൽ മിഥുൻ (29), പേയാട് ചീലപ്പാറ ഐശ്വര്യ ഭവനിൽ അമൽ (28), തിരുമല അണ്ണൂർ ദേവീകൃപ വീട്ടിൽ നന്ദു (23), വെളിയന്നൂർ കമ്പനിമുക്ക് ദിവ്യ ഭവനിൽ ഫെബിൻ, നരുവാംമൂട് തളയറകോണം പറങ്കിമാംവിള വീട്ടിൽ അനന്ദു എന്നിവരെയാണ് പോലീസ് അതിവിദഗ്ധമായി പിടികൂടിയത്.

ALSO READ:വീട്ടിൽ അനധികൃത വിദേശമദ്യ ശേഖരം: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ അ‌റസ്റ്റിൽ

പിടികൂടിയവരിൽ മിഥുൻ, അമൽ എന്നിവർ കാപ്പ ചുമത്തപ്പെട്ട പ്രതികളാണ്. കാപ്പ തടങ്കലിൽ കഴിഞ്ഞിരുന്ന ഇവരെ താമരക്കുളം സ്വദേശിയായ ശരത് എന്നയാളോടൊപ്പം ഒളിവു താമസത്തിനായി എത്തിയതായിരുന്നു . അതേസമയം കഴിഞ്ഞ ഓണത്തിനിടയിലെ ഒരു ആക്രമണത്തിൽ ശരത്തിന് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. ഇതിന്റെ ചികിത്സയിൽ കഴിയുകയായിരുന്നു. തന്നെ ആക്രമിച്ച വരെ തിരിച്ചു ആക്രമിക്കാൻ വേണ്ടിയാണോ ഇവർ ഇവിടെ തമ്പടിച്ചത് എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

പെപ്പർ സ്പ്രേ മുഖത്തടിച്ച് മൂന്നം​ഗ സംഘം രണ്ട് പവന്റെ മാല പൊട്ടിച്ചു കടന്നു

തിരുവനന്തപുരത്ത് മൂന്നം​ഗസംഘം പമ്പ് ഓപ്പറേറ്ററെ ആക്രമിച്ചു രണ്ട് പവന്റെ മാലയുമായി കടന്നു കളഞ്ഞു. പെപ്പർ സ്പ്രേ കൊണ്ടാണ് ആക്രമണം നടത്തിയത്. പാറശ്ശാല പുത്തൻകട നെടുവാൻവിള സ്വദേശിയായ ഹരിഹരസുതന്റെ മാലയാണ് ബൈക്കിൽ എത്തിയ മൂന്നുപേർ കവർന്നത്. ചൊവ്വാഴ്ച പുലർച്ചെ 1:10നായിരുന്നു സംഭവം നടന്നത്. പമ്പ് ഹൗസിലേക്ക് ഓടിക്കയറിയ ഇവർ ഹരിഹരസുധനെ ബല പ്രയോഗത്തിലൂടെ കസേരയിൽ ഇരുത്തി മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. എന്നാൽ ഇയാൾ അത് തടയാൻ ശ്രമിച്ചപ്പോൾ പ്രകോപിതരായ മൂവർ സംഘം ഹരിഹരസുധന്റെ മുഖത്തും ദേഹത്തും പെപ്പർ സ്പ്രേ അടിച്ചു. തുടർന്ന് മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. അതേസമയം ആക്രമികൾ ഹെൽമറ്റ് ധരിച്ച് മുഖം മറച്ചിരുന്നു. മുഖത്ത് പേപ്പർ സ്പ്രേ അടിച്ച ശേഷം മർദ്ദിച്ചാണ് സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞതെന്നും ഹരിഹരസുതൻ മൊഴി നൽകി.

ENGLISH SUMMARY

Five individuals, accused in multiple cases—including attempted murder and housebreaking—across various police station limits in Charumoodu, have been arrested. The Nooranad police apprehended the group, who are listed as notorious criminals, in a daring operation. They were captured in Thamarakkulam following a tip-off received as part of 'Operation Grip'.

തെരുവ് വിളക്കിനായി വൈദ്യുതി ലൈൻ വലിക്കുന്നതിനിടയിൽ ഷോക്കേറ്റ് കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു
പാലക്കാട്: മണ്ണാർക്കാട് തച്ചമ്പാറയിൽ കെഎസ്ഇബി കരാർ തൊഴിലാളിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. മണ്ണാർക്കാട് നൊട്ടമല ചീളിപ്പാടം സ്വദേശി ബഷീർ ആണ് മരിച്ചത്. തച്ചമ്പാറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാരാകുറിശ്ശിയിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞദിവസം വൈകിട്ട് തെരുവ് വിളക്കിനായി വൈദ്യുതി ലൈൻ വലിക്കുന്നതിനിടെയാണ് ഇയാൾക്ക് ഷോക്കേറ്റത്. കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന തൊഴിലാളി ആയിരുന്നു ബഷീർ.

ALSO READ:വീട്ടിൽ അനധികൃത വിദേശമദ്യ ശേഖരം: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ അ‌റസ്റ്റിൽ

കെഎസ്ഇബിയുടെ തോട്ടി തട്ടി വയോധികക്ക് ഗുരുതര പരിക്ക്

കോഴിക്കോട് കെഎസ്ഇബിയുടെ തോട്ടിതട്ടി 75 കാരിയായ കാൽനടയാത്രക്കാരിക്ക് ഗുരുതരമായ പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ വടകരയിലെ മണിയൂരിൽ ആണ് സംഭവം.. ജീപ്പിൽ കൊണ്ടു പോവുകയായിരുന്ന കെഎസ്ഇബിയുടെ തോട്ടി തട്ടിയാണ് വയോദികക്ക് പരിക്ക് പറ്റിയത്. ചെല്ലട്ടുപൊയിൽ കാളാം പുതുക്കുടി ജാനകിക്കാണ് പരിക്കുപറ്റിയത്. മണിയൂർ ഹൈസ്കൂളിന് സമീപത്ത് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കെഎസ്ഇബി അധികൃതർ മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിന് വേണ്ടി കൊണ്ടുപോവുകയായിരുന്ന തോട്ടിയാണ് തട്ടിയത്. 75 കാരിക്ക് വയറിനും കൈക്കും ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. 900 മെ​ഗാവാട്ടിന്റെ കുറവാണ് ആകെയുള്ളത് എന്നാണ് കെഎസ്ഇബി അറിയിച്ചത്. രാജ്യത്താകെ വൈദ്യുദി ഉപഭോ​ഗം കൂടിയ നിലയിലും തുടരുന്നതിനാലും കേന്ദ്ര ഗ്രിഡിൽ നിന്നുള്ള ലഭ്യതക്കുറവ് മൂലം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും എന്നാണ് അറിയിച്ചിരിക്കുന്നത്.എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയും കാരണം മുൻവർഷങ്ങളിലെ സെപ്റ്റംബറിനേക്കാൾ 1100 മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് നിലവിലുള്ളത്.

ENGLISH SUMMARY

A KSEB contract worker died tragically after suffering an electric shock at Thachampara, Mannarkkad. The deceased has been identified as Basheer, a native of Cheelippadam, Nottamala, Mannarkkad. The accident occurred at Karakurissi, within the limits of the Thachampara electrical section. He sustained the shock yesterday evening while stringing a power line for a street light.

വീട്ടിൽ അനധികൃത വിദേശമദ്യ ശേഖരം: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ അ‌റസ്റ്റിൽ
കൊച്ചി: വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടിൽ നിന്ന് അ‌നധികൃതമായി സൂക്ഷിച്ച മദ്യം കണ്ടെടുത്തെന്ന കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ആയിരുന്നു അ‌റസ്റ്റ്. തുടർന്ന് ആന്റോ അഗസ്റ്റിനെ ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു. എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്. തുടർന്ന് ആൻ്റോയെ വയനാട്ടിൽ എത്തിക്കുമെന്ന് എക്സൈസ് അറിയിച്ചു. കേസിൽ നിലവിൽ ആന്റോ മാത്രം ആണ് പ്രതി, കൊച്ചിയിൽ നിന്ന് വയനാട്ടിൽ എത്തിക്കുന്ന ആന്റോ അ‌ഗസ്റ്റിനെ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിനിടെയാണ് ആന്റോയുടെ തറവാട്ട് വീട്ടിൽ നിന്ന് 63 ലിറ്റർ വിദേശ മദ്യ ശേഖരം കണ്ടെത്തിയത്. എസ്ഐടി അറിയിച്ചതിനെത്തുടർന്ന് എക്സൈസ് ഇവ പിടിച്ചെടുത്തു. ഇന്നലെ തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിൽ റിപ്പോർട്ടർ ഹെഡ് ഓഫീസിൽ നടന്ന എസ്ഐടി സംഘത്തിന്റെ പരിശോധന 21 മണിക്കൂറോളം നീണ്ടു.

ALSO READ: തോറ്റതിന്റെ ഉത്തരവാദിത്വം പാവം ഗോവിന്ദനും ജനങ്ങൾക്കും! പരിഹാസവുമായി മുഖ്യമന്ത്രി വി ഡി സതീശൻ

അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകൾ ആണ് അ‌ഗസ്റ്റിനെതിരേ ചുമത്തിയിരിക്കുന്നത്. 55A നിയമ വിരുദ്ധമായ മദ്യ കടത്തും കൈവശം വെയ്ക്കലും ആണ്. ഇതിന് 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്. 55ഐ അനധികൃത മദ്യ വില്പനയോ, അനധികൃതമായി വിൽപനടത്താനായി സൂക്ഷിക്കുകയോ ചെയ്യുക എന്ന കുറ്റമാണ്. 58 നികുതി വെട്ടിച്ച് മദ്യം കൈവശം വെയ്ക്കുന്ന കുറ്റമാണ്.

ജാമ്യമില്ലാ വകുപ്പുകൾ ആണ് ആൻ്റോ ആ​ഗസ്റ്റിനെതിരെ എക്സസൈസ് ചുമത്തിയിരിക്കുന്നത്. എഫ്ഐആർ ഇല്ലാതെ എത്തിയ എ‌ക്സൈസ് സംഘത്തിന് മുന്നിൽ അറസ്റ്റിന് ആന്റോ വിസമ്മതിച്ചിരുന്നു. പിന്നീട് എഫ്ഐആർ പകർപ്പ് നൽകിയ ശേഷമാണ് അറസ്റ്റിനോട് ആന്റോ സഹകരിച്ചത്. തൃക്കാക്കര എസിപി ബിജോയ്‌ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാവിലെ ആറുമണിയോടെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിൽ ആരംഭിച്ച റെയ്ഡ് വ്യാഴാഴ്ച പുലർച്ചെ 2:30 ന് ആണ് അവസാനിച്ചത്.

English Summary

A team led by Excise AC Baiju arrested Anto Augustine at his office in Kochi. The Excise Department stated that he would subsequently be taken to Wayanad. Anto is currently the sole accused in the case; upon arrival in Wayanad from Kochi, he will be produced before the Bathery Judicial First Class Magistrate Court.

Kerala Rain Alert: ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴ; കേരളത്തില്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
കേരളത്തില്‍ ഇന്ന് (സെപ്തംബര്‍ 17) രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മറ്റെല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്. ഈ ജില്ലകളിലും മിതമായ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ വെള്ളിയാഴ്ച ഇടുക്കി ജില്ലയില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട് ജില്ലകളിലും, ഞായറാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

സംസ്ഥാനത്ത് സെപ്തംബര്‍ 19 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും, മറ്റന്നാളും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Also Read: Kerala Rain Alert: ഇടിമിന്നലോട് കൂടിയ മഴ വരുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രതാ മുന്നറിയിപ്പ്‌

അതേസമയം, ഈ ശനിയാഴ്ചയോടെ പടിഞ്ഞാറന്‍ രാജസ്ഥാനിലെ ചില ഭാഗങ്ങളില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങുന്നതിനുള്ള അനുകൂല സാഹചര്യം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. സൗരാഷ്ട്രയ്ക്കും സമീപ വടക്കുകിഴക്കന്‍ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം തുടരുന്നുണ്ട്.

ജാഗ്രത പാലിക്കണം

ഇടിമിന്നല്‍ അപകടകാരികളാണന്നും, ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാര്‍മേഘം കണ്ട് തുടങ്ങുമ്പോള്‍ മുതല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണം. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ല. എന്നാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത

വടക്കന്‍ തായ്‌ലന്‍ഡിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ വൈകുന്നേരത്തോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് എത്താന്‍ സാധ്യതയുണ്ട്. ശനിയാഴ്ച വൈകുന്നേരത്തോടെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കും. തുടര്‍ന്ന് ന്യൂനമര്‍ദ്ദം ക്രമേണ ശക്തിപ്രാപിക്കാനും, അടുത്ത നാല് ദിവസങ്ങള്‍ക്കുള്ളില്‍ തെക്കന്‍ ഒഡീഷ-വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്.

തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിനും സമീപ റയലസീമയ്ക്കും മുകളിലായി ചക്രവാതച്ചുഴി തുടരുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വിശദീകരിച്ചു. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ വടക്കന്‍ ഒഡീഷ-പശ്ചിമ ബംഗാള്‍ തീരപ്രദേശങ്ങളിലേക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കേരളത്തില്‍ സെപ്തംബര്‍ 20 വരെ നേരിയതോ, മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

English Summary

The India Meteorological Department (IMD) has issued a yellow alert for Pathanamthitta and Idukki today. Isolated heavy rainfall between 64.5 mm and 115.5 mm is expected in these districts. Thunderstorms with strong winds up to 50 km/h are also likely across Kerala. Weather warnings will remain active across various districts through September 20.

KSEB യുടെ തോട്ടി തട്ടി 75 കാരിക്ക് ഗുരുതര പരിക്ക്; സംഭവം കോഴിക്കോട്
കോഴിക്കോട്: കോഴിക്കോട് കെഎസ്ഇബിയുടെ തോട്ടിതട്ടി 75 കാരിയായ കാൽനടയാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു കോഴിക്കോട് ജില്ലയിലെ വടകരയിലെ മണിയൂരിൽ ആണ് സംഭവം . ജീപ്പിൽ കൊണ്ടുപോവുകയായിരുന്നു കെഎസ്ഇബിയുടെ തോട്ട് തട്ടിയാണ് വയോധികക്ക് പരിക്കേറ്റത്.

ചെല്ലട്ടുപൊയിൽ കാളാം പുതുക്കുടി ജാനക്കാണ് പരിക്ക് പറ്റിയത് മണിയൂർ ഹൈസ്കൂളിന് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം ഉണ്ടായത്. കെഎസ്ഇബി അധികൃതർ മരിച്ചില്ലകളും മറ്റും വെട്ടി മാറ്റുന്നതിന് വേണ്ടി കൊണ്ടുപോവുകയായിരുന്ന തോട്ടി തട്ടിയാണ് പരിക്ക് പറ്റിയത്. 75 കാരിയുടെ വയറിനും കഴിക്കും ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട് ഇവരെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ:തോറ്റതിന്റെ ഉത്തരവാദിത്വം പാവം ഗോവിന്ദനും ജനങ്ങൾക്കും! പരിഹാസവുമായി മുഖ്യമന്ത്രി വി ഡി സതീശൻ

വ്യാഴാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

കേരളത്തിൽ നാളെ അതായത് വ്യാഴാഴ്ച ട്രെയിൻ ഗതാഗതത്തിൽ ഭാഗികമായ നിയന്ത്രണം. പാലക്കാട് ഡിവോഷണൽ ടിവി റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിലാണ് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ 17ന് തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് (12082), ആലപ്പുഴ – കണ്ണൂർ എക്‌സ്പ്രസ് (16307) എന്നിവയുടെ സർവീസ് ഭാഗികമായി റദ്ദാക്കിയതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. കൂടാതെ മംഗളൂരു സെൻട്രൽ – ഹൈദരാബാദ് സ്‌പെഷ്യൽ എക്‌സ്പ്രസ് ( 07098 ) പുറപ്പെടുന്ന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് കൂടാതെ ചില ട്രെയിനുകൾ വഴിയിൽ പിടിച്ചിടുകയും ചെയ്യും എന്ന് റെയിൽവേ വ്യക്തമാക്കി.

തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് (12082) സെപ്റ്റംബർ 17-ന് എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. എലത്തൂരിനും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി. ആലപ്പുഴ – കണ്ണൂർ എക്‌സ്പ്രസ് സെപ്റ്റംബർ 17-ന് കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും. കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലുള്ള സർവീസും റദ്ദാക്കിയിട്ടുണ്ട്.സെപ്റ്റംബർ 17ന് മാത്രമല്ല‍ സെപ്റ്റംബർ 30നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും അറിയിച്ചിട്ടുണ്ട്. അ‌ന്ന് തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് കോഴിക്കോട്ട് സർവീസ് അവസാനിപ്പിക്കും.

ENGLISH SUMMARY

A 75-year-old female pedestrian sustained serious injuries after being struck by a pole being transported by a KSEB vehicle. The incident occurred at Maniyur in Vadakara, Kozhikode district. The elderly woman was injured when she was hit by the pole while it was being carried in a jeep.

V D Satheesan: തോറ്റതിന്റെ ഉത്തരവാദിത്വം പാവം ഗോവിന്ദനും ജനങ്ങൾക്കും! പരിഹാസവുമായി മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന്റെ പൂർണ്ണ ഉത്തരവാദിത്വം പാർട്ടി സെക്രട്ടറി എം വി ​ഗോവിന്ദനും വോട്ട് ചെയ്ത ജനങ്ങളുടെയും തലയിൽ വച്ച് പി ബി മുങ്ങിയിരിക്കുകയാണെന്ന് പരിഹാസവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. എന്തുകൊണ്ടാണ് തോറ്റത് എന്നതിന്റെ പൂർണ്ണമായ കാരണം അവർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. തോൽവിക്ക് കാരണക്കാരായവർ രസകരമായ രക്ഷപ്പെട്ടു നിൽക്കുന്ന ഒരു വിചിത്രമായ കാഴ്ചയാണ് ഇപ്പോൾ കാണുന്നത് അത് വളരെ നല്ല കാര്യമാണ്. ഞങ്ങൾക്ക് അതിൽ യാതൊരു വിഷമവുമില്ല എന്നും മുഖ്യമന്ത്രി പരിഹസിച്ചു.

കുറ്റങ്ങൾ കണ്ടെത്തിയാൽ മാത്രം പോരാ...

അതേസമയം സിപിഎം വിശാല സംസ്ഥാന കമ്മിറ്റിയിൽ പാർട്ടി സെക്രട്ടറിയേറ്റിന്റെ മുഖച്ഛായ മാറ്റുന്നതിലും കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ. തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിക്ക് കാരണമായ നടപടികൾക്ക് കുറ്റങ്ങൾ കണ്ടെത്തിയാൽ മാത്രം പോരാ എന്നും കുറ്റക്കാരായവർക്കെതിരെ കൃത്യമായ ഉത്തരവാദിത്വം നിശ്ചയിക്കണമെന്നും തീരുമാനമെടുത്തതായി റിപ്പോർട്ട്. വിശാല സമിതിക്കിടയിൽ ചൊവ്വാഴ്ച ചേർന്ന പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ യോഗത്തിലാണ് കേന്ദ്ര നേതാക്കൾ ഈ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ALSO READ:നാളെ കേരളത്തിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; രണ്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

സെക്രട്ടറിയേറ്റും കുറ്റക്കാരാണെന്ന് പൊതുവികാരം....

കേവലമായ നടപടികൾ സ്വീകരിക്കുന്നതിനപ്പുറത്തേക്ക് പൊതുജനങ്ങൾക്ക് ബോധ്യമാകുന്ന തിരുത്തൽ വേണമെന്ന് നിർദ്ദേശം. അതേസമയം പാർട്ടി ഈ രീതിയിൽ തോൽവി ഏറ്റു വാങ്ങിയതിന് പാർട്ടി സെക്രട്ടറി മാത്രമല്ല സെക്രട്ടറിയേറ്റും കുറ്റക്കാരാണെന്ന് പൊതുവികാരം തിരിച്ചറിഞ്ഞായിരുന്നു പിബിയുടെ ഇടപെടൽ. ഈ സാഹചര്യത്തിലാണ് അച്ചടക്ക നടപടി സെക്രട്ടറിയിൽ നിന്ന് തന്നെ ആരംഭിക്കാനുള്ള തീരുമാനം എത്തിയത്.

കൂടാതെ സെക്രട്ടറിയേറ്റിന്റെ അഴിച്ചു പണിക്കുള്ള ദൗത്യവും പിബി തന്നെ ഏറ്റെടുത്തു. ഇപ്പോഴുള്ള 17 അംഗ സെക്രട്ടറിയേറ്റ് 18 അംഗ കമ്മിറ്റിയാക്കാനുള്ള അനുമതി നൽകിയിട്ടുണ്ട് പുതുതായി മൂന്നുപേർക്കുള്ള അവസരവും നൽകി. അതേസമയം കേരളത്തിൽ തെറ്റ് തിരുത്തലിന്റെ ഓരോ ഘട്ടത്തിലും കർക്കശമായ രീതിയിൽ ആണ് കേന്ദ്രനേതൃത്വം ഇടപ്പെട്ടത്. പി ബി അംഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ആദ്യം മുതലേ ഒരു പ്ലാൻ തയ്യാറാക്കിയിരുന്നു.

ENGLISH SUMMARY

CM V.D. Satheesan mocked the Politburo (PB) for washing its hands of the matter, effectively placing the entire responsibility for the crushing election defeat on Party Secretary M.V. Govindan and the voters themselves. They still do not fully grasp the reasons behind the loss.

Kerala Rain Alert: ഇടിമിന്നലോട് കൂടിയ മഴ വരുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രതാ മുന്നറിയിപ്പ്‌
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (സെപ്തംബര്‍ 17) രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് ഒരു ജില്ലയിലും യെല്ലോ അലര്‍ട്ടില്ല. എന്നാല്‍ എല്ലാ ജില്ലകളിലും നേരിയത് മുതല്‍ മിതമായ തോതില്‍ വരെ മഴ പ്രതീക്ഷിക്കാം. സെപ്തംബര്‍ 18-ന് ഇടുക്കി ജില്ലയില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട്. സെപ്തംബര്‍ 19-ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും, 20-ന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്:

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.https://t.co/YaiAq6fvVp

01.00 PM; 16/09/2026

IMD-KSEOC-KSDMA pic.twitter.com/6RfGTcT0qa

— Kerala State Disaster Management Authority (@KeralaSDMA) September 16, 2026

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ഇന്ന് മുതല്‍ സെപ്തംബര്‍ 19 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സെപ്തംബര്‍ 18, 19 തീയതികളില്‍ മണിക്കൂറില്‍ 40-50 കി.മീ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Also Read: Kerala Weather Update: മഴ മഴയോ…ദേ വീണ്ടും മഴയെത്തി; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്, ഇന്നത്തെ കാലാവസ്ഥ

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഇടിമിന്നലിന്റെ പ്രാരംഭ ലക്ഷണം കണ്ടുതുടങ്ങിയാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ തുടരുത്

ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ടെങ്കില്‍ ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്. കെട്ടിടത്തിനകത്ത് തുടരുക. ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കണം

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇടിമിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങളുമായുള്ള സാമിപ്യം അരുത്‌

ഇടിമിന്നലുള്ളപ്പോള്‍ ടെലഫോണ്‍ ഉപയോഗിക്കരുത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല

മേഘാവൃതമായ അന്തരീക്ഷമുള്ളപ്പോള്‍ തുറസായ സ്ഥലങ്ങളിലും, ടെറസിലും നില്‍ക്കരുത്‌

അതുപോലെ, ഇടിമിന്നലുള്ളപ്പോള്‍ മരച്ചുവട്ടിലും നില്‍ക്കരുത്. വൃക്ഷങ്ങളുടെ ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്‌

മിന്നലുള്ളപ്പോള്‍ വാഹനത്തിനകത്ത്‌ തുടരുക. കൈകാലുകള്‍ പുറത്തിടരുത്. ഇടിമിന്നല്‍ സമയത്ത് സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലെ യാത്ര ഒഴിവാക്കുക

മഴക്കാറ് കാണുമ്പോള്‍, ഇടിമിന്നലുള്ള സമയത്ത് തുണികള്‍ എടുക്കാന്‍ മുറ്റത്തേക്കോ, ടെറസിലേക്കോ പോകരുത്‌

കാറ്റില്‍ മറിഞ്ഞുവീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടിവെക്കാന്‍ ശ്രദ്ധിക്കണം

ഇടിമിന്നല്‍ സമയത്ത് കുളിക്കരുത്. അതുപോലെ, ഇത്തരം സമയങ്ങളില്‍ ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കരുത്. ജലാശയത്തില്‍ ഇറങ്ങാനും പാടില്ല

English Summary

The India Meteorological Department has issued a yellow alert for several Kerala districts over the next five days. Pathanamthitta, Idukki, Ernakulam, Malappuram, Kozhikode, and Kottayam are expected to receive heavy rainfall. Thunderstorms and rain are predicted across isolated areas from September 16 to 18. Strong wind gusts reaching up to 50 km/h are also likely on September 18 and 19.

Kerala Lottery Result Today: ധനലക്ഷ്മി ലോട്ടറി ഫലം വന്നു; നിങ്ങൾക്കാണോ സമ്മാനം? വിജയികളുടെ പൂർണ്ണവിവരങ്ങൾ ഇതാ
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ധനലക്ഷ്മി DL-69 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 2026 സെപ്റ്റംബർ 16-ന് നടന്ന നറുക്കെടുപ്പിൽ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. എല്ലാ ബുധനാഴ്ചക:ളിലും നറുക്കെടുക്കുന്ന ധനലക്ഷി ലോട്ടറിക്ക് 50 രൂപയാണ് വില.

ഒന്നാം സമ്മാനമായി ഭാഗ്യവാന് 1 കോടി രൂപ ലഭിക്കുമ്പോൾ, 30 ലക്ഷം രൂപ രണ്ടാം സമ്മാനമായും, 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും നൽകുന്നുണ്ട്. ഈ പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും വിജയികളാകാൻ കേരള സംസ്ഥാന ഭാഗ്യക്കുറി അവസരം നൽകുന്നുണ്ട്, 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം നൽകുന്നത്. തുടർന്ന് നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് ഈ ജനപ്രിയ ലോട്ടറിയുടെ സമ്മാനഘടന. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് ലഭിക്കും.

ധനലക്ഷ്മി ലോട്ടറിയുടെ ഇന്നത്തെ വിജയികൾ

ഒന്നാം സമ്മാനം 1 കോടി രൂപ

DB 293215

സമാശ്വാസ സമ്മാനം 5,000 രൂപ

DA 293215 DC 293215 DD 293215 DE 293215 DF 293215 DG 293215 DH 293215 DJ 293215 DK 293215 DL 293215 DM 293215

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

DM 793906

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

DE 817207

നാലാം സമ്മാനം 5,000 രൂപ

0395 0447 1207 1512 2190 2305 3610 4002 5283 5767 5842 6162 6207 6784 7533 8549 9119 9625 9908

അഞ്ചാം സമ്മാനം 2,000 രൂപ

3004 4640 5211 6354 6810 7612

ആറാം സമ്മാനം 1,000 രൂപ

0306 0681 0842 1161 2515 2661 3219 3348 3687 3740 3764 4297 4710 4875 4995 5187 5571 5887 6190 7000 7026 7603 8273 8987 9479

ഏഴാം സമ്മാനം 500 രൂപ

0005 0106 0374 0525 0563 0566 0624 0632 0969 1217 1416 1453 1464 1526 1709 1793 2169 2222 2310 2464 2520 2666 2721 2930 3155 3163 3265 3322 3396 3467 3571 3639 3684 3704 3712 3718 3839 4010 4126 4307 4804 5091 5584 5806 5911 5919 6055 6095 6205 6582 6625 6794 7113 7285 7293 7322 7457 7574 7609 7645 7746 7823 7829 7836 7870 8232 8768 8793 8802 8826 9122 9259 9380 9558 9651 9663

എട്ടാം സമ്മാനം 200 രൂപ

0033 0085 0120 0193 0636 0682 1103 1233 1256 1447 1542 1551 1708 2092 2139 2269 2336 2547 2635 2657 2707 2800 2965 2971 3007 3105 3251 3284 3370 3372 3419 3563 3606 3817 3977 4081 4202 4218 4421 4436 4563 4647 4702 4775 4817 4896 5009 5040 5068 5113 5175 5188 5227 5247 5295 5340 5346 5370 5460 5553 5603 6074 6107 6153 6195 6197 6245 6275 6309 6366 6382 6413 6502 6998 7014 7187 7189 7296 7416 7531 7641 7827 7900 7933 8287 8408 8409 8548 8577 8837 9241 9248 9265 9489 9600 9674

ഒൻപതാം സമ്മാനം 100 രൂപ

0042 0110 0216 0261 0318 0338 0391 0407 0449 0660 0749 0760 0854 0864 0866 1088 1112 1129 1200 1270 1294 1544 1609 1630 1648 1688 1722 1751 1789 1854 1896 1926 1984 2205 2281 2317 2326 2456 2486 2497 2519 2561 2632 2683 2722 2741 2758 2773 2802 2831 3031 3113 3151 3281 3340 3473 3506 3703 3860 4186 4206 4440 4492 4507 4552 4626 4671 4931 5257 5284 5332 5338 5383 5478 5500 5589 5791 6067 6128 6129 6208 6328 6414 6437 6456 6478 6486 6507 6555 6641 6709 6711 6863 6956 6981 7007 7104 7132 7366 7389 7453 7515 7590 7749 7791 7794 7830 7965 7973 7985 8133 8134 8180 8202 8297 8421 8452 8521 8543 8581 8621 8631 8726 8762 8938 8992 9007 9013 9055 9245 9373 9483 9543 9636 9739 9836 9883 9890

സമ്മാനത്തുക ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഔദ്യോഗിക ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിനായി സമർപ്പിക്കുന്ന ലോട്ടറി ടിക്കറ്റുകൾ യാതൊരു കേടുപാടുകളും കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ശ്രദ്ധിക്കണം. സമ്മാനത്തുകയുടെ അടിസ്ഥാനത്തിലാണ് ഇത് എവിടെ സമർപ്പിക്കണം എന്ന് തീരുമാനിക്കുന്നത്. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ ലഭിച്ചവർക്ക് തങ്ങളുടെ സമ്മാനത്തുക കൈപ്പറ്റാനായി അതത് ജില്ലാ ലോട്ടറി ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. എന്നാൽ, ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വലിയ സമ്മാനങ്ങളാണ് ലഭിച്ചതെങ്കിൽ, സമ്മാനത്തുക ലഭിക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും ലോട്ടറി ഡയറക്ടറേറ്റിലാണ് സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ, സമ്മാനത്തുക കൈപ്പറ്റുന്നതിനായി ലോട്ടറി ടിക്കറ്റ് കൈമാറുന്നതിന് മുൻപായി വിജയികൾ ടിക്കറ്റിൻ്റെ പുറകുവശത്ത് ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുകയും വേണം..

ഹാജരാക്കേണ്ട പ്രധാന രേഖകൾ

സമ്മാനത്തുക ലഭിക്കുന്നതിനായി താഴെ പറയുന്ന രേഖകൾ കൃത്യമായി സമർപ്പിക്കണം:

സമ്മാനാർഹമായ ഒറിജിനൽ ലോട്ടറി ടിക്കറ്റ്

ടിക്കറ്റിൻ്റെ ഇരുവശങ്ങളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ

രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ

സ്വയം സാക്ഷ്യപ്പെടുത്തിയ പാൻ കാർഡിൻ്റെ പകർപ്പ്

കൃത്യമായി പൂരിപ്പിച്ച ക്ലെയിം ആപ്ലിക്കേഷൻ ഫോം

ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് പതിപ്പിച്ച പ്രൈസ് രസീത്.

സർക്കാർ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖ.

വിജയി പ്രായപൂർത്തിയാകാത്ത കുട്ടിയാണെങ്കിൽ രക്ഷിതാവിൻ്റെ സാക്ഷ്യപത്രം.

ഒന്നിലധികം പേർ ചേർന്നാണ് ടിക്കറ്റെടുത്തതെങ്കിൽ അതിനായുള്ള ജോയിൻ്റ് ഡിക്ലറേഷൻ ഫോം.

English Summary

The Kerala State Lottery Department has officially declared the results for the Dhanalakshmi DL-69 today. With the ₹1 crore jackpot winning numbers now out, participants can check their tickets. Winners are reminded to safely preserve their undamaged tickets and claim their prizes within the mandatory 30-day window.

Onam Bumper 2026: ഓണം ബമ്പറടിച്ചാല്‍ 30 കോടി എങ്ങനെ കിട്ടും? ചെയ്യേണ്ടത് എന്തെല്ലാം?
ഓണം ബമ്പറിന്റെ നറുക്കെടുപ്പിനായല്ലേ നിങ്ങളുടെ കാത്തിരിപ്പ്? എങ്കിലിതാ ഇനി അധിക ദിനങ്ങള്‍ കാത്തിരിക്കേണ്ടതില്ല. ദിവസങ്ങള്‍ക്കുള്ളില്‍ ബമ്പര്‍ നറുക്കെടുപ്പ് നടക്കും. 30 കോടിയുടെ ഭാഗ്യശാലി കേരളത്തിനകത്ത് തന്നെയാകുമോ അല്ലെങ്കില്‍ ഇത്തവണവും സമ്മാനം കേരളം വിട്ടുപോകുമോ എന്ന കാര്യത്തിലാണ് എല്ലാവര്‍ക്കും ആകാംക്ഷ. മുന്‍വര്‍ഷങ്ങളില്‍ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു.

സെപ്റ്റംബര്‍ 26 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് ലോട്ടറി നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. നറുക്കെടുപ്പ് തീയതി അടുത്തെത്തുംതോറും ടിക്കറ്റെടുക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് സംഭവിക്കുന്നുണ്ട്.

ഓണം ബമ്പര്‍ സമ്മാനഘടന അറിയാം

ഒന്നാം സമ്മാനം- 30 കോടി രൂപ

രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്

മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്

നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്

അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്

ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്

ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്

എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്

ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്

സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്

ഇത്ര വലിയ സമ്മാനത്തുകകള്‍ ഉള്ളതിനാല്‍ തന്നെ നിങ്ങളെ തേടിയും ഭാഗ്യം എത്തിയേക്കാം. ഭാഗ്യം കടാക്ഷിച്ചാല്‍ എങ്ങനെ സമ്മാനത്തുക കൈപ്പറ്റണം അതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണമെന്നറിയാമോ? ഓണം ബമ്പര്‍ സമ്മാനത്തുക കൈപ്പറ്റാനുള്ള നടപടിക്രമങ്ങള്‍ വിശദമായി നോക്കാം.

Also Read: Onam Bumper 2026: ദേ ഓണം ബമ്പര്‍ നറുക്കെടുപ്പിങ്ങെത്തി; ടിക്കറ്റെടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

ബമ്പറടിച്ചാല്‍ എന്ത് ചെയ്യണം?

ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റെടുത്താല്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത്, അതിന് പിന്നില്‍ പേരും മേല്‍വിലാസവും എഴുതുക എന്നതാണ്.

ഫലം എത്തിയതിന് ശേഷം നിങ്ങളുടെ ടിക്കറ്റ് നമ്പര്‍ ലിസ്റ്റിലുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തുക. ഉണ്ടെങ്കില്‍ സമ്മാനത്തുകയ്ക്കായി അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷയില്‍ പേരും മേല്‍വിലാസവുമെല്ലാം ശരിയായി നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിന്റെ രണ്ട് വശങ്ങളും ഫോട്ടോ കോപ്പിയെടുത്ത് ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തിയിക്കണം. ഇതോടൊപ്പം നിങ്ങളുടെ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും സാക്ഷ്യപ്പെടുത്താന്‍ മറക്കരുത്.

ശേഷം ലോട്ടറി വെബ്‌സൈറ്റില്‍ നിന്ന് സ്റ്റാമ്പ് രസീത് ഫോം ഡൗണ്‍ലോഡ് ചെയ്ത് അതില്‍ 1 രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിക്കണം. ഫോമിലെ എല്ലാ കോളവും കൃത്യമായി പൂരിപ്പിക്കാന്‍ മറക്കരുത്.

അപേക്ഷയോടൊപ്പം നിങ്ങളുടെ തിരിച്ചറിയല്‍ രേഖ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ സമര്‍പ്പിക്കാന്‍ മറക്കരുത്.

English Summary

Winning the 30 crore Onam Bumper is only the beginning, as the winner must follow the prescribed process to claim the prize. This article explains the key steps, documents required and important points to know before receiving the prize money.

നാളെ കേരളത്തിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; രണ്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
പാലക്കാട്: കേരളത്തിൽ നാളെ ട്രെയിൻ ഗതാഗതത്തിൽ ഭാഗിക നിയന്ത്രണം. പാലക്കാട് ഡിവിഷന് കീഴിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 17 ന് തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് (12082), ആലപ്പുഴ - കണ്ണൂർ എക്‌സ്പ്രസ് (16307) എന്നിവയുടെ സർവീസ് ഭാഗികമായി റദ്ദാക്കി. കൂടാതെ മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്‌പെഷ്യൽ എക്‌സ്പ്രസ് ( 07098 ) പുറപ്പെടുന്ന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് കൂടാതെ ചില ട്രെയിനുകൾ വഴിയിൽ പിടിച്ചിടുകയും ചെയ്യും എന്ന് റെയിൽവേ അ‌റിയിച്ചിട്ടുണ്ട്.

സെപ്റ്റംബർ 17-ന് തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് (12082) എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. എലത്തൂരിനും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി. ആലപ്പുഴ - കണ്ണൂർ എക്‌സ്പ്രസ് സെപ്റ്റംബർ 17-ന് കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും. കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.

Also Read: കേരളത്തിൽ നിന്ന് ഋഷികേശിലേക്ക് നേരിട്ട് ട്രെയിൻ; സർവീസ് അറിയാം

മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്‌പെഷ്യൽ എക്‌സ്പ്രസ് (07098) പുറപ്പെടുന്ന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. മംഗളൂരുവിൽ നിന്ന് സെപ്റ്റംബർ 17 -ന് രാത്രി 20. 30 -ന് പുറപ്പെടേണ്ട ട്രെയിൻ അന്ന് രാത്രി 21.00-ന് മാത്രമേ പുറപ്പെടൂ, 30 മിനിറ്റ് വൈകും.

ട്രാക്കിലെ അ‌റ്റകുറ്റപ്പണി മൂലം മംഗളൂരു സെൻട്രൽ - തിരുവനന്തപുരം മലബാർ എക്‌സ്പ്രസ് ( 16630 ) നാളെ ( സെപ്റ്റംബർ 17) യാത്രയ്ക്കിടയിൽ 60 മിനിറ്റും തിരുവനന്തപുരം - ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (12431) 40 മിനിറ്റും പിടിച്ചിടും.

സെപ്റ്റംബർ 17ന് പുറമേ സെപ്റ്റംബർ 30നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അ‌ന്ന് തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് കോഴിക്കോട്ട് സർവീസ് അവസാനിപ്പിക്കും. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി. ആലപ്പുഴ - കണ്ണൂർ എക്‌സ്പ്രസ് (16307) എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. എലത്തൂരിനും കണ്ണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി. കോയമ്പത്തൂർ - കണ്ണൂർ എക്‌സ്പ്രസ് (16608) സെപ്റ്റംബർ 30-ന് കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും. കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.

English Summary

Train services in Kerala will face partial restrictions tomorrow. Due to track maintenance work under the Palakkad Division, the services of the Thiruvananthapuram–Kannur Jan Shatabdi Express (12082) and the Alappuzha–Kannur Express (16307) have been partially cancelled for September 17. Additionally, the departure time of the Mangaluru Central–Hyderabad Special Express (07098) has been rescheduled.

Kerala to Rishikesh Train: കേരളത്തിൽ നിന്ന് ഋഷികേശിലേക്ക് നേരിട്ട് ട്രെയിൻ; സർവീസ് അറിയാം
കേരളത്തില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് നേരിട്ട് ട്രെയിന്‍ യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന ട്രെയിനാണ് തിരുവനന്തപുരം നോര്‍ത്ത്‌യോഗനഗരി ഋഷികേശ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്. 22659 എന്ന നമ്പറില്‍ സര്‍വീസ് നടത്തുന്ന ഈ ട്രെയിന്‍ എല്ലാ വെള്ളിയാഴ്ചകളിലുമാണ് സര്‍വീസ് നടത്തുന്നത്. കേരളത്തില്‍ നിന്ന് ആരംഭിച്ച് നിരവധി സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് ട്രെയിന്‍ യോഗനഗരി ഋഷികേശിലെത്തുന്നത്.

തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുലര്‍ച്ചെ 4.50നാണ് ട്രെയിന്‍ പുറപ്പെടുന്നത്. ഏകദേശം 3,415 കിലോമീറ്ററിലധികം ദൂരം പിന്നിടുന്ന യാത്രയ്ക്ക് 56 മണിക്കൂറിലേറെ സമയമെടുക്കും. ലക്ഷ്യസ്ഥാനത്തെത്താന്‍. മൂന്നാം ദിവസം ഉച്ചയ്ക്ക് 1.40നാണ് യോഗനഗരി ഋഷികേശില്‍ എത്തിച്ചേരുന്നത്. തിരിച്ചുള്ള സര്‍വീസ് 22660 എന്ന നമ്പറിലാണ്.

കേരളത്തിലെ പ്രധാന സ്റ്റോപ്പുകള്‍

തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെട്ട് രാവിലെ 5.42ന് കൊല്ലത്തെത്തും. തുടര്‍ന്ന് ആലപ്പുഴയില്‍ 7.32നും എറണാകുളത്ത് 9.35നും എത്തും. തൃശൂരില്‍ 11.07നും ഷൊര്‍ണൂരില്‍ ഉച്ചയ്ക്ക് 12നും കോഴിക്കോട് 1.22നും ട്രെയിന്‍ എത്തിച്ചേരും. തുടര്‍ന്ന് കണ്ണൂരില്‍ 2.42നും കാസര്‍ഗോഡില്‍ 3.48നും എത്തും. വൈകിട്ട് 5ന് മംഗളൂരുവിലെത്തുന്ന ട്രെയിന്‍ രാത്രി 7ന് ഉഡുപ്പിയിലും രാത്രി 11.30ന് മഡ്ഗാവിലും എത്തിച്ചേരും.

രണ്ടാം ദിവസം

രണ്ടാം ദിവസം പുലര്‍ച്ചെ 4.50ന് രത്‌നഗിരിയിലെത്തുന്ന ട്രെയിന്‍ രാവിലെ 10.32ന് പന്‍വേലിലും ഉച്ചയ്ക്ക് 12.35ന് വസായ് റോഡിലും എത്തും. പാല്‍ഘറില്‍ 1.13നും സൂറത്തില്‍ 3.23നും വഡോദരയില്‍ 5.04നും ട്രെയിന്‍ എത്തിച്ചേരും. തുടര്‍ന്ന് രാത്രി 8.48ന് രത്‌ലാമിലും രാത്രി 11.50ന് കോട്ടയിലും എത്തും.

Also Read: Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ കൊച്ചിയെപ്പോലെ ആയിരിക്കുമോ? പ്ലാനുകൾ ഇങ്ങനെ!

മൂന്നാം ദിവസം

മൂന്നാം ദിവസം പുലര്‍ച്ചെ 5.50ന് ഹസ്രത് നിസാമുദ്ദീനിലെത്തും. രാവിലെ 6.46ന് ഗാസിയാബാദിലും 7.46ന് മീററ്റ് സിറ്റിയിലും 8.32ന് മുസഫര്‍നഗറിലും എത്തിച്ചേരും. രാവിലെ 10.23ന് സഹാരന്‍പൂര്‍/ടാപ്രിയിലെത്തുന്ന ട്രെയിന്‍ 11.22ന് റൂര്‍ക്കിയിലെത്തും. ഉച്ചയ്ക്ക് 12.35ന് ഹരിദ്വാറിലും 1.13ന് വീര്‍ഭദ്രയിലും എത്തിച്ചേരും. ഒടുവില്‍ ഉച്ചയ്ക്ക് 1.40ന് യോഗനഗരി ഋഷികേശാണ് അന്തിമ സ്റ്റേഷന്‍.

ട്രെയിനിലെ കോച്ചുകള്‍

ട്രെയിനില്‍ 2എസി, 3എസി, 3എസി ഇക്കോണമി, സ്ലീപ്പര്‍ എന്നീ വിഭാഗങ്ങളില്‍ യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. കേരളത്തില്‍ നിന്ന് ഹരിദ്വാര്‍, ഋഷികേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ കേന്ദ്രങ്ങളിലേക്ക് ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍ക്ക് നേരിട്ടുള്ള ഈ സര്‍വീസ് ഒരു പ്രധാന യാത്രാ മാര്‍ഗമാണ്.

English Summary

The Thiruvananthapuram to Rishikesh train is a weekly long-distance service connecting Kerala with Uttarakhand. The journey covers over 3,400 km and takes more than 56 hours, with several major stops along the route. The article covers the train route, station timings, major stops and available travel classes.

ഓഫീസിൽ നിന്ന് ആശുപത്രിയിലേക്ക്, പ്രസവം കഴിഞ്ഞ് ആറാം ദിവസം തിരിച്ചെത്തി; വയനാടിനോട് യാത്ര പറഞ്ഞ് കളക്ടർ മേഘശ്രീ
മനസിൽ നന്മയുള്ള മലയാളികളുടെ ഹൃദയത്തോട് അ‌ത്രമേൽ ചേർന്നുനിന്ന ഒരു ജില്ലാ കളക്ടർ, അ‌തായിരുന്നു വയനാടിന്റെ പ്രിയപ്പെട്ട ഡിആർ മേഘശ്രീ. ഒരു നാടിന്റെ ദുരിതകാലത്ത് അ‌വർക്ക് താങ്ങും തണലുമായി നിൽക്കുകയും ഒരു ജനതയുടെ അ‌തിജീവനത്തിൽ അ‌വരുടെ ​കൈപിടിച്ച് മുന്നോട്ട് നടത്തുകയും ചെയ്ത മേഘശ്രീ മലയാളികളുടെയാകെ മനസ് കീഴടക്കിയ ജില്ലാ കളക്ടറാണ്. വയനാട് ജില്ലാ കളക്ടർ എന്ന നിലയിൽ ചാർജ് ഏറ്റെടുത്തത് മുതൽ ഔദ്യോഗിക ജീവിതത്തിൽ സംഭവ ബഹുലമായ നിരവധി ദിവസങ്ങൾ പിന്നിട്ട മേഘശ്രീ ഒടുവിൽ വയനാട് ജില്ലാ കളക്ടർ സ്ഥാനം ഒഴിഞ്ഞിരിക്കുന്നു.

ചൂരൽമല- മുണ്ടക്കൈ ദുരന്തവും പുനരധിവാസവും വയനാടിന്റെ ചരിത്രത്തിൽ ഇടംപിടിച്ചപ്പോൾ കളക്ടർ മേഘശ്രീ ഇടംപിടിച്ചത് ദുരന്തബാധിതരുടെ ഹൃദയങ്ങളിലായിരുന്നു. തന്റെ സ്വകാര്യ ജീവിതത്തിലെ നിമിഷങ്ങളെക്കാൾ പ്രാധാന്യം ദുരിതബാധിതരുടെ ജീവിതത്തിന് നൽകിയ മേഘശ്രീ, തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയപ്പോൾ പോലും ജോലിയിൽ നിന്ന് വിട്ടുനിന്നത് ഏതാനും ദിവസങ്ങൾ മാത്രമാണ്.

ALSO READ: രാജ ആര്? ആനി രാജയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കി

ഓഗസ്റ്റ് 24-ന് തന്റെ ഔദ്യോഗിക ചുമതലകളും ജോലികളും പൂർത്തിയാക്കിയ ശേഷം, വീട്ടിലേക്ക് മടങ്ങുന്നതിന് പകരം മേഘശ്രീ നേരേ പോയത് വീട്ടിലേക്കല്ല, ആശുപത്രിയിലേക്ക് ആയിരുന്നു. അ‌വിടെ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയ മേഘശ്രീ വെറും ആറ് ദിവസം മാത്രം പിന്നിട്ടപ്പോൾ ​കൈക്കുഞ്ഞുമായി വീണ്ടും തിരിച്ച് ജോലിയിൽ പ്രവേശിച്ചു.

അ‌തേപ്പറ്റി കളക്ടർ പറയുന്നത് ഇങ്ങനെ: "ഓഗസ്റ്റ് 25-ലെ പ്രസവത്തിന് ശേഷം അഞ്ച് ദിവസം വിശ്രമിക്കുകയും സെപ്റ്റംബർ 1 മുതൽ കളക്ടറുടെ ക്യാമ്പ് ഓഫീസിൽ നിന്ന് ജോലി ആരംഭിക്കുകയും ചെയ്തു. ജില്ലാ കളക്ടറുടെ അനുമതി ആവശ്യമായ നിരവധി ഫയലുകൾ അപ്പോൾ ഉണ്ടായിരുന്നു." പ്രസവത്തിന് ശേഷവും ജില്ലാ കളക്ടറുടെ ചുമതലകൾ നിർവഹിക്കുന്നത് തുടരാനുള്ള തീരുമാനം വ്യക്തിപരമായ ഒന്നായിരുന്നുവെന്ന് മേഘശ്രീ വ്യക്തമാക്കി. പ്രസവാവധി എടുക്കണമെന്ന് നിർബന്ധമില്ല. ഓരോ വ്യക്തിയുടെയും ആരോഗ്യം, സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ചാണ് അത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്നും അ‌വർ പറഞ്ഞു.

2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ മേഘശ്രീ, പുതിയ വയനാട് കളക്ടറായ വി ചെൽസാസിനിക്ക് ചുമതല കൈമാറിയ ശേഷം രണ്ട് മാസത്തെ പ്രസവാവധിയിൽ പ്രവേശിക്കും. ദുരന്തബാധിത കുടുംബങ്ങളുമായി വൈകാരികമായ അടുപ്പം പുലർത്തുന്ന കളക്ടർ മേഘശ്രീ ചൊവ്വാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങിൽ, ഭർത്താവ് വിക്രം സിംഹയും മക്കളായ വിസ്മയയും ദൃതിയും ​കൈക്കുഞ്ഞും അ‌ടക്കം കുടുംബസമേതമാണ് എത്തിയത്.

പുതിയ കളക്ടർ ചെൽസാസിനി ബുധനാഴ്ച ചുമതലയേൽക്കും. അ‌തേസമയം കളക്ടർചുമതല ഒഴിഞ്ഞെങ്കിലും പ്രസവാവധി അവസാനിക്കുംവരെ മേഘശ്രീ വയനാട്ടിൽ തന്നെ തുടരും. കേന്ദ്രീയവിദ്യാലയത്തിൽ പഠിക്കുന്ന മൂത്തകുട്ടികളുടെ അധ്യയനവർഷംകൂടി കണക്കിലെടുത്താണിത്. സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ​വയനാടിനോടുള്ള തന്റെ ബന്ധം വിവരിക്കുന്ന വൈകാരികമായ കുറിപ്പും മേഘശ്രീ പങ്കുവച്ചു. ചുരുങ്ങിയ ഈ കാലത്തിനിടയിൽ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും കരുതലിനും നന്ദി, എവിടെയാണെങ്കിലും വയനാട് എന്നും എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ മായാതെ നിൽക്കും എന്ന് ഈ കുറിപ്പിൽ മേഘശ്രീ വ്യക്തമാക്കുന്നു.

വയനാട് കളക്ടർ പങ്കുവച്ച കുറിപ്പ്

പ്രിയപ്പെട്ടവരേ... 2024 ലെ മഴക്കാലത്തോടൊപ്പമാണ് വയനാട് എന്നെ വരവേറ്റത്… ഇന്നിതാ മറ്റൊരു മഴക്കാലം പിൻവാങ്ങുമ്പോൾ, എന്നും എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരുപിടി ഓർമ്മകളുമായി ഞാൻ നിങ്ങളോട് യാത്ര പറയുകയാണ്... വയനാട് ജില്ലാ കളക്ടറെന്ന നിലയിലുള്ള എന്റെ ഔദ്യോഗിക കാലാവധി പൂർത്തിയായിരിക്കുകയാണ്… പ്രകൃതി സൗന്ദര്യം കൊണ്ടും സ്നേഹസമ്പന്നരായ മനുഷ്യരെ കൊണ്ടും അനുഗ്രഹീതമായ ഈ മണ്ണിൽ സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം...

വെല്ലുവിളികൾ നിറഞ്ഞ നിമിഷങ്ങളെ നമ്മൾ ഒന്നിച്ചു നേരിട്ടു, പ്രതിസന്ധികളിൽ പരസ്പരം താങ്ങായി നിന്നു, നാടിന്റെ പുരോഗതിക്കായി തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചു... എന്റെ വാക്കുകളെയും പ്രവൃത്തികളെയും വിശ്വസിച്ച് എനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാ ജനങ്ങളോടും, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കൂടെനിന്ന എന്റെ സഹപ്രവർത്തകരോടും, ജനപ്രതിനിധികളോടും ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.

വയനാട് എനിക്ക് കേവലം ഒരു ജോലിസ്ഥലം മാത്രമായിരുന്നില്ല; അതിജീവനത്തിന്റെയും കാരുണ്യത്തിൻ്റെയും ഐക്യത്തിന്റെയും വലിയ പാഠങ്ങൾ എന്നെ പഠിപ്പിച്ച എന്റെ സ്വന്തം വീടായിരുന്നു. ചുരുങ്ങിയ ഈ കാലത്തിനിടയിൽ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും കരുതലിനും നന്ദി. പച്ചപ്പുനിറഞ്ഞ ഈ മനോഹര ഭൂമിക്കും അതിലേറെ പ്രിയപ്പെട്ട ജനങ്ങൾക്കും നന്മയും സമാധാനവും നിറഞ്ഞ നല്ലൊരു ഭാവി ആശംസിക്കുന്നു. എവിടെയാണെങ്കിലും വയനാട് എന്നും എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ മായാതെ നിൽക്കും. ഹൃദയം നിറഞ്ഞ സ്നേഹത്തോടെ..

English Summary

Wayanad District Collector Dr. Meghasree has stepped down from her post. Chelsa Sini will take over as the new Collector. Collector Meghasree earned praise across Kerala for her interventions; she stood by the victims and strengthened their resilience during the difficult times Wayanad faced, particularly in the wake of the Chooralmala-Mundakkai disaster and the subsequent rehabilitation efforts.

ആന്റോ അഗസ്റ്റിന്റെ വീടുകളിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിലും റെയ്ഡ്
കൊച്ചി: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസിലും എംഡി ആന്റോ അ‌ഗസ്റ്റിന്റെയും സഹോദരന്മാരുടെയും വീടുകളിലും പോലീസ് റെയ്ഡ്. അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നു എന്ന കേസിലാണ് പ്രത്യേക അ‌ന്വേഷണ സംഘം ബുധനാഴ്ച പുലർച്ചെ മുതൽ റെയ്ഡ് ആരംഭിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ നിന്ന് വാറണ്ട് വാങ്ങിയാണ് റെയ്ഡ് നടത്തുന്നത് എന്നാണ് വിവരം. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും ആർബിസിയുടെ ഓഫീസിലും വയനാട്ടിലെ കുടുംബ വീട്ടിലും ഒരേസമയത്താണ് പരിശോധന നടന്നത്.

തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസിൽ പരിശോധന നടന്നത്. അഞ്ച് വാഹനങ്ങളിലായി എത്തിയ പോലീസ് സംഘം പുലർച്ചെ നാല് മണി മുതൽ പരിശോധന ആരംഭിച്ചു.

മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നിവയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, ആന്റോ അഗസ്റ്റിൻ എന്നിവരെ കേസിൽ പ്രതി ചേർത്തു.

ALSO READ: രാജ ആര്? ആനി രാജയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കി

മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് പുലർച്ചെ മുതലുള്ള റെയ്ഡെന്നാണ് വിവരം. മെസി സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതയും തട്ടിപ്പ് ആരോപണങ്ങളും അന്വേഷിക്കാൻ എഡിജിപി പി. വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിക്കുകയായിരുന്നു.

കായികവകുപ്പും സംസ്ഥാന ജിഎസ്ടി വകുപ്പും നടത്തിയ അന്വേഷണങ്ങളിൽ ഗുരുതരമായ ചട്ടലംഘനങ്ങൾ കണ്ടെത്തിയതോടെയാണ് എസ്ഐടി അ‌ന്വേഷണം ആരംഭിച്ചത്. അ‌തേസമയം കമ്പനിയുടെ ഭാഗത്തുനിന്ന് സഹകരണം ഉണ്ടാകാഞ്ഞതിനാൽ റിപ്പോർട്ടർ കമ്പനി ഓഫീസിൽ റെയ്ഡ് നടത്താൻ കഴിഞ്ഞില്ല എന്ന് അ‌ന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. റെയ്ഡിന് പിന്നാലെ ആന്റോ അ‌ഗസ്റ്റിനെയും എസ്ഐടി താമസസ്ഥലത്ത് എത്തി ചോദ്യം ചെയ്തുവരികയാണ്.

സ്പോൺസർഷിപ്പ് ടെൻഡറുകൾ ഒന്നും ഇല്ലാതെ ഇത്രയും വലിയൊരു അന്താരാഷ്ട്ര ഇവന്റിന്റ് ഒരു സ്വകാര്യ കമ്പനിക്ക് നൽകിയതിൽ മുൻ സർക്കാരിലെ കായികവകുപ്പിന് ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ടെന്ന് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. അർജന്റീന ടീം സന്ദർശനം സ്വീകരിച്ചതായി ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും കായിക വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

English Summary

Police conducted raids at the head office of Reporter Broadcasting Company and at the residences of Managing Director Anto Augustine and his brothers. A special investigation team initiated the raids early Wednesday morning in connection with a fraud case related to the Kerala visit of Argentine football legend Lionel Messi.

വൈദ്യുതി കരാറുകൾ പുനഃസ്ഥാപിക്കണം: അടിയന്തര വാദം ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ
ന്യൂഡൽഹി: സംസ്ഥാനത്തെ ​വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകളുമായി ബന്ധപ്പെട്ട ​കേരളത്തിന്റെ കേസിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. കരാറുകൾ റദ്ധാക്കിയതോടെ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭിക്കാത്തത് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയെന്നും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ നീക്കം. ഇതുവരെ 12,570 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും 2024–25 സാമ്പത്തിക വർഷത്തിൽ മാത്രം 748.20 കോടി രൂപയുടെ നഷ്ടം നേരിട്ടെന്നും കേരളം വ്യക്തമാക്കി.

​വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് നിയന്ത്രണങ്ങൾ നേരിടുന്ന കേരളത്തോട് സർക്കാർ പറയുന്നത്, ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ദീർഘകാല കരാർ ഉണ്ടായിരുന്നുവെങ്കിൽ നിലവിലെ പ്രതിസന്ധി ഉണ്ടാകില്ല എന്നാണ്. ഈ കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയെന്നാണ് യുഡിഎഫ് സർക്കാർ പറയുന്നത്. എന്നാൽ, നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി 2023 മേയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ആണ് കരാർ പ്രകാരമുള്ള ​വൈദ്യുതി വാങ്ങൽ തടഞ്ഞത്.

Also Read: വ്യാപാരികളുടെ UPI ഇടപാടുകൾക്ക് പരമാവധി 300 രൂപ വരെ ഫീസ്; കേന്ദ്രം ഉത്തരവ് ഇറക്കി

വിവാദ കരാർ ഉണ്ടാകുന്നത് 2014-ൽ ആണ്. ജാബുവ പവർ, ജിൻഡൽ പവർ, ജിൻഡൽ ഇന്ത്യ തെർമൽ പവർ എന്നീ കമ്പനികളുമായി യൂണിറ്റിന് 4.29 രൂപ നിരക്കിൽ 25 വർഷത്തേക്ക് 472 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ സർക്കാർ കരാറുണ്ടാക്കി. 2016 മുതൽ ഈ കരാർ പ്രകാരം വൈദ്യുതി വാങ്ങിയെങ്കിലും പിന്നീട്, നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി 2023 മേയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഇത് തടഞ്ഞു.

എൽഡിഎഫ് സർക്കാർ ഇടപെടലിനെ തുടർന്ന് കമ്മിഷൻ കരാർ പുനഃസ്ഥാപിച്ചെങ്കിലും സ്വകാര്യ വൈദ്യുതി കമ്പനികൾ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയും കേരളത്തിന് പ്രതികൂലമായ വിധിയുണ്ടാകുകയും ചെയ്തു. നിലവിൽ ​വൈദ്യുതി പ്രതിസന്ധിയിൽ കേരളം നട്ടംതിരിയുന്ന സാഹചര്യത്തിൽ ഈ കേസ് അ‌ടിയന്തരമായി പരിഗണിക്കണം എന്നാണ് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാന സർക്കാരിൻറെ സ്റ്റാന്റിങ് കോൺസൽ മർസൂഖ് ബാഫഖി തങ്ങൾ ആണ് ഹർജി അ‌ടിയന്തരമായി പരിഗണിക്കണം എന്ന കേരളത്തിൻറെ അപേക്ഷ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. അ‌തേസമയം ​വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ​വൈദ്യുതി എത്തിക്കാൻ ചർച്ചകൾ പുരോഗമിക്കുകയാണ്. ഹിമാചൽ പ്രദേശിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭ്യമായേക്കും. ഇത് സംബന്ധിച്ച സാങ്കേതികവും ഭരണപരവുമായ നടപടികൾ ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ തമ്മിൽ ചർച്ചചെയ്ത് തീരുമാനിക്കും.

English Summary

Kerala is demanding the restoration of long-term power purchase agreements. The government's move stems from the fact that the cancellation of these agreements-resulting in the loss of access to low-cost electricity-has exacerbated the state's power crisis and imposed a significant financial burden.

Kerala Weather Update: മഴ മഴയോ…ദേ വീണ്ടും മഴയെത്തി; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്, ഇന്നത്തെ കാലാവസ്ഥ
തിരുവനന്തപുരം: കേരളത്തിലേക്ക് വീണ്ടും മഴയെത്തിയിരിക്കുന്നു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടത്. എല്‍നിനോ തീര്‍ത്ത ആഘാതം കാരണം കേരളത്തില്‍ ഈ വര്‍ഷം ലഭിക്കുന്ന മഴയുടെ അളവ് വളരെ കുറവാണ്. ചൂടും ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങി.

യെല്ലോ അലര്‍ട്ട് എവിടെയെല്ലാം?

സെപ്റ്റംബര്‍ 16 ബുധനാഴ്ച മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് അലര്‍ട്ടുള്ളത്. സെപ്റ്റംബര്‍ 19ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെല്ലാം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ഈ സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറില്‍ കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

ഇടിമിന്നല്‍ വരുന്നു, കരുതാം

സെപ്റ്റംബര്‍ 17 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, സെപ്റ്റംബര്‍ 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.

കള്ളക്കടലിന് സാധ്യതയുണ്ട്

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), കോഴിക്കോട് (ചോമ്പാല മുതല്‍ രാമനാട്ടുകര വരെ) കണ്ണൂര്‍ (വളപട്ടണം മുതല്‍ ന്യൂമാഹി വരെ) ജില്ലകളിലെ തീരങ്ങളില്‍ സെപ്റ്റംബര്‍ 16 രാത്രി 11.30 വരെ 0.7 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

Also Read: Kerala Weather Update : ഇനി മഴയോ? വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് , അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

INCOIS മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്

മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

English Summary

Kerala is likely to receive heavy rain accompanied by thunderstorms on September 16. The weather department has issued a yellow alert in three districts, urging people to remain cautious during periods of intense rainfall.

പെപ്പർ സ്പ്രേ മുഖത്തടിച്ച് മൂന്നംഗ സംഘം രണ്ടു പവന്റെ മാല പൊട്ടിച്ചെടുത്ത് കടന്നു; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: മൂന്നംഗ സംഘം പമ്പ് ഓപ്പ​റേറ്ററെ ആക്രമിച്ച് രണ്ട് പവൻ മാലയുമായി കടന്നു. വെള്ളായണിക്കായലിന് സമീപം വവ്വാമൂലയിലുളള ജല അതോറിറ്റിയുടെ പമ്പ് ഹൗസിലെ ഓപ്പറേറ്ററും പാറശ്ശാല പുത്തൻകട നെടുവാൻവിള സ്വദേശിയുമായ ഹരിഹരസുധന്റെ (54) മാലയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം കവർന്നത്. ചൊവ്വാഴ്ച പുലർച്ചെ 1.10 ന് ആയിരുന്നു സംഭവം. പമ്പ് ഹൗസിലേക്ക് ഓടിക്കയറിയ മൂന്നംഗ സംഘം ഹരിഹരസുധനെ ബലപ്രയോഗത്തിലൂടെ കസേരയിൽ ഇരുത്തി മാലപൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. എന്നാൽ ഹരിഹരസുധൻ ഇത് കൈകൊണ്ട് തടഞ്ഞു. പ്രകോപിതരായ മൂവർസംഘം, ഹരിഹരസുധന്റെ മുഖത്തും ദേഹത്തും അടിച്ചു. തുടർന്ന് മുഖത്ത് പെപ്പർ സ്പ്രേ അടിച്ചശേഷം മാലപൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

അക്രമികൾ ഹെൽമറ്റ് ധരിച്ച് മുഖംമറച്ചിരുന്നു. മുഖത്ത് പെപ്പർ സ്പ്രേ അടിച്ചശേഷം മർദിച്ചാണ് കഴുത്തിലുണ്ടായിരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. തുടർന്ന് പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് ഹരിഹരസുധൻ സഹായം തേടി. സ്ഥലത്തെത്തിയ തിരുവല്ലം പോലീസ് ഹരിഹരസുധനെ വിഴിഞ്ഞം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളെ കണ്ടെത്തുന്നതിന് തിരുവല്ലം പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.

Also Read: വ്യാപാരികളുടെ UPI ഇടപാടുകൾക്ക് പരമാവധി 300 രൂപ വരെ ഫീസ്; കേന്ദ്രം ഉത്തരവ് ഇറക്കി

അടച്ചിട്ട വീട്ടിൽ തീപ്പിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

പാലാ: പുലിയന്നൂരിൽ അ‌ടച്ചിട്ട വീട്ടിൽ തീപിടിത്തം. കൃഷ്ണ വിലാസം സുധീഷിന്റെ വീട്ടിലാണ് ചൊവ്വാഴ്ച വൈകിട്ട് തീപ്പിടിത്തമുണ്ടായത്. സംഭവ സമയം വീട്ടുകാർ അ‌വിടെ ഉണ്ടായിരുന്നില്ല. താഴത്തെ നിലയിൽനിന്ന് പുക ഉയരുന്നത് കണ്ട് വീടിൻ്റെ മുകൾനിലയിൽ താമസിക്കുന്നവർ വീട്ടുടമസ്ഥനായ സുധീഷിനെ വിവരം അറിയിച്ചു.

ഉടമസ്ഥനെത്തി വീട് തുറന്നപ്പോഴാണ് മുറി മുഴുവൻ തീ പടർന്നതായി കണ്ടത്. മറ്റ് മുറികളിലേക്കും തീ പടർന്നിരുന്നു. എസിയിൽനിന്നുള്ള ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പാലായിൽനിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു. അപകടത്തിൽ രേഖകളും തുണിയും ഫർണിച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായി ഉടമസ്ഥൻ പറഞ്ഞു.

ട്രെയിനിൽ കഞ്ചാവ് കടത്ത്, 19 വയസുകാർ പിടിയിൽ

തിരൂർ: ട്രെയിനിൽ കഞ്ചാവ് കടത്തിയ കേസിൽ ഒഡീയ സ്വദേശികളായ രണ്ട് 19 വയസുകാർ പിടിയിൽ. തിരൂർ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും എക്സൈസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഒഡീഷ കണ്ടമർ സ്വദേശികളായ അനിൽ കഹ്നാർ (19), ഇയാളുടെ സഹോദരി പുത്രൻ ദേ ബോസിസ് പ്രധാൻ (19) എന്നിവരെ പിടികൂടിയത്. ഇവരിൽനിന്ന് ആറ് കിലോ കഞ്ചാവ് പിടികൂടി.

മലപ്പുറം ജില്ലയിൽ വിവിധയിടങ്ങളിൽ വിൽപ്പനയ്ക്കായി കൈമാറുന്നതിന് രണ്ട് ബാഗുകളിലായി ചെന്നൈ-മംഗലാപുരം ട്രെയിനിൽ കൊണ്ടുവന്ന ലഹരിവസ്തുക്കളാണ് ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. പിടിയിലായ പ്രതികളെ വിശദമായ ദേഹപരിശോധനയ്ക്ക് വിധേയനാക്കി. കസ്റ്റഡിയിലുള്ള പ്രതികളെയും പിടിച്ചെടുത്ത കഞ്ചാവും ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

English Summary

A three-member gang attacked a pump operator and fled with a gold chain weighing two sovereigns. The gang, arriving on a motorcycle, stole the chain from Hariharasudhan (54), a native of Neduvanvila, Puthenkada, Parassala, who works as an operator at the Water Authority pump house in Vavvamoola, near Vellayani Lake. The incident occurred at 1:10 AM on Tuesday.

Kerala Power Cut : ഇന്നും രക്ഷയില്ല, രാത്രിയിൽ പവർ കട്ട് ഉണ്ടേ…
തിരുവനന്തപുരം : പ്രതിസന്ധികൾ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും. വൈകിട്ട് 6.15 നും രാത്രി 12.45 നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാവുക എന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ( കെ. എസ്. ഇ. ബി) അറിയിച്ചു. കുറച്ചു ദിവസങ്ങൾക്കിടെ ഇക്കഴിഞ്ഞ ഞായറാഴ്ച മാത്രമാണ് സംസ്ഥാനത്ത് പവർകട്ട് ഇല്ലാതിരുന്നത്. വൈദ്യുതി ലഭ്യതയിൽ ഉണ്ടായ കുറവും മഴയില്ലാത്ത സാഹചര്യവും ആണ് സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാക്കുന്നത്.

പീക്ക് സമയങ്ങളിൽ വിതരണം ചെയ്യാനുള്ള വൈദ്യുതി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തികയുന്നില്ല. സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം വൈദ്യുതി പ്രതിസന്ധി ഏറ്റവും വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ ഏതു വിധേനയും പരിഹാരം കാണാനുള്ള ശ്രമത്തിലാണ് വകുപ്പും സർക്കാരും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വൈദ്യുതി കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കെഎസ്ഇബിയുടെ ഡയറക്ടർമാർ ഓരോ സ്റ്റേറ്റുകളിലേക്കും പോയിരിക്കുകയാണ്. അതിനിടെ യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചതായി റിപ്പോർട്ട് ഉണ്ട്. അമിത തുക നൽകി വൈദ്യുതി വാങ്ങുന്നത് മറ്റൊരു പ്രതിസന്ധി ആകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.

Also Read : കേരളത്തിന് വെളിച്ചവുമായി കെസി; ഹിമാചൽ പ്രദേശിൽനിന്ന് കേരളത്തിന് 250 മെഗാവാട്ട് വൈദ്യുതി

കെഎസ്ഇബിയെ സംബന്ധിച്ചിടത്തോളം ജലവൈദ്യുത പദ്ധതികളിൽ നിന്നാണ് പ്രധാനമായും സ്വന്തം നിലയ്ക്ക് വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. മഴ കുറഞ്ഞ സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞ സാഹചര്യമാണുള്ളത്. ആകെ സംഭരണശേഷിയുടെ ശേഷിയുടെ 62.21 ശതമാനം ജലം മാത്രമാണ് കെഎസ്ഇബിയുടെ കീഴിൽ വരുന്ന ഡാമുകളിൽ നിലവിൽ ഉള്ളത്. കഴിഞ്ഞവർഷം ഇതേസമയം ഇത് 78.80 ശതമാനമായിരുന്നു എന്നും അധികൃതർ അറിയിക്കുന്നു.

പ്രതിസന്ധിയിൽ ജനങ്ങളുടെ കൂടി സഹകരണം ആവശ്യമാണെന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറയുന്നത്. അനാവശ്യമായി വൈദ്യുതി ഉപയോഗിക്കുന്നത് കുറയ്ക്കണം എന്നാണ് അദ്ദേഹം അഭ്യർത്ഥിക്കുന്നത്. നിലവിലെ സാ​ഹചര്യത്തിൽ പവർ കട്ട് എന്ന് തീരുമെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം കോൺ​ഗ്രസ് സംഘടനാ ജനറൽ സെക്രട്ടറിയും എം. പിയുമായ കെ. സി വേണു​ഗോപാലിന്റെ ഇടപെടലിനെ തുടർന്ന് 250 മെ​ഗാവാട്ട് വൈദ്യുതി ഹിമാചൽ പ്രദേശിൽ നിന്ന് കേരളത്തിന് നൽകാമെന്ന് ധാരണയായിട്ടുണ്ട്. ഇനിയും കാര്യമായി മഴ ലഭിച്ചില്ലെങ്കിൽ സ്ഥിതി​ഗതികൾ കൂടുതൽ വഷളായേക്കാം.

English Summary

Power outages will continue in the state today due to the ongoing crisis. The Kerala State Electricity Board (KSEB) announced that power restrictions would be in effect between 6:15 PM and 12:45 AM.

കേരളത്തിന് വെളിച്ചവുമായി കെസി; ഹിമാചൽ പ്രദേശിൽനിന്ന് കേരളത്തിന് 250 മെഗാവാട്ട് വൈദ്യുതി
ന്യൂഡൽഹി: ​​വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് വലയുന്ന കേരളത്തിന് ​നേരിയ ആശ്വാസമായി ഹിമാചലിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ തമിഴ്നാടിന് നൽകിവരുന്ന വൈദ്യുതി വിഹിതത്തിൽ കുറവ് വരുത്തി, കേരളത്തിന് 250 മെഗാവാട്ട് നൽകാൻ ഹിമാചൽ പ്രദേശ് തീരുമാനിച്ചു. കെസി വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്നാണ് ഹിമാചൽ പ്രദേശ് സർക്കാർ ഈ തീരുമാനം ​കൈക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. കേരളത്തിലെ ​വൈദ്യുതി പ്രതിസന്ധിയുടെ രൂക്ഷത മനസിലാക്കി, കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറികൂടിയായ കെസി വേണുഗോപാൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് വൈദ്യുതി ലഭ്യമാക്കാൻ ധാരണയായത്.

കേരളം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഊർജ പ്രതിസന്ധിയും അധിക വൈദ്യുതി ആവശ്യകതയും വേണുഗോപാൽ ഹിമാചൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് കേരളത്തിന് വൈദ്യുതി നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഹിമാചൽ സർക്കാർ തീരുമാനിക്കുകയായിരുന്നു. വൈദ്യുതി കൈമാറ്റവുമായി ബന്ധപ്പെട്ട സാങ്കേതികവും ഭരണപരവുമായ നടപടികൾ ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ തമ്മിൽ ചർച്ചചെയ്ത് തീരുമാനിക്കും.

Also Read: സി.പി.എമ്മിൽ അഴിച്ചുപണി, പി. ജയരാജൻ ഉൾപ്പെടെ മൂന്ന് പേർ കൂടി സംസ്ഥാന സെക്രട്ടേറിയറ്റിൽ

​വൈദ്യുതി ക്ഷാമത്തെ തുടർന്ന് കേരളത്തിൽ ദിവസവും രാത്രിയിൽ ​വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത് ജനങ്ങൾക്കിടയിൽ വലിയ രോഷം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ കെസിയുടെ ഇടപെടലിൽ ​വൈദ്യുതി എത്തുകയും അ‌ത് പവർകട്ട് കുറയ്ക്കുന്നതിൽ ഒരു ചെറിയ പങ്ക് വഹിക്കുകയും ചെയ്താൽ ജനങ്ങൾക്കും ഒപ്പം സർക്കാരിനും അ‌ത് ആശ്വാസമാകും.

​വൈദ്യുതി പ്രതിസന്ധി​ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താനോ പരിഹരിക്കാനോ ​വൈദ്യുതി വകുപ്പിനോ സർക്കാരിനോ കഴിഞ്ഞിട്ടില്ല. ജനരോഷം രൂക്ഷമായതിനെ തുടർന്ന് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടും എന്ന നിലയ്ക്ക് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ കടത്തിവെട്ടിക്കൊണ്ട് ഇപ്പോൾ ​വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസമാകുന്ന ഒരു നടപടിയെടുക്കാൻ കെസിക്ക് കഴിഞ്ഞത് അ‌ദ്ദേഹത്തിന്റെ നേട്ടമായി കെസി വിഭാഗം ഉയർത്തിക്കാട്ടാൻ സാധ്യതയുണ്ട്.

കെസിയുടെ ഇടപെടലിൽ സംസ്ഥാനത്തിന് അടിയന്തരമായി ലഭിക്കുന്ന അധിക വൈദ്യുതി നിലവിലെ പ്രതിസന്ധിക്ക് ചെറിയ അ‌ളവിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഹിമാചൽ പ്രദേശ് കേരളത്തിന് വൈദ്യുതി കൈമാറുന്നതിന്റെ രീതി, സമയക്രമം, മറ്റ് ഔപചാരികതകൾ എന്നിവ സംബന്ധിച്ച കാര്യങ്ങൾ ചീഫ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ തീരുമാനിക്കപ്പെടും.

അ‌തേസമയം, കേരളത്തിൽ ഇന്നും ​വൈദ്യുതി നിയന്ത്രണം തുടരും. 6.15 നും രാത്രി 12. 45നും ഇടയിൽ നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. പവർകട്ട് എന്ന് തീരുമെന്ന് പറയാനാകില്ലെന്നാണ് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചത്. മണിയല്ല പവറാണ് പ്രധാനമെന്ന് ഇന്നലെ പറഞ്ഞ വൈദ്യുതിമന്ത്രി എൻടിപിസിയിൽ നിന്ന് കൂടിയ നിരക്കിൽ ഉടൻ വൈദ്യുതി വാങ്ങില്ലെന്ന് ഇന്ന് തിരുത്തിയിട്ടുണ്ട്.

English Summary

Amid the ongoing power crisis in Kerala, reports indicate that the state will receive 250 MW of electricity from Himachal Pradesh, offering some relief. Himachal Pradesh has decided to allocate this 250 MW to Kerala by reducing the share of power currently supplied to Tamil Nadu. This decision by the Himachal Pradesh government follows the intervention of MP K.C. Venugopal.

അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: വീട്ടിലെ വഴക്കിനെ തുടർന്ന് ചെറുമകൻ അ‌മ്മൂമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം ചാന്നാങ്കര സ്വദേശിനി മെഴ്സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മെഴ്സിയുടെ മകളുടെ മകനായ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് കൊലപാതകം നടന്നത്. ഇരുവരും വീട്ടിൽ നിരന്തരം വഴക്കിടുന്നത് പതിവായിരുന്നു. ഇന്ന് രാവിലെയും വഴക്കുണ്ടായി. ഇതിനിടെ ഷിബിൻ മെഴ്‌സിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കത്തിയുമായി പുറത്തിറങ്ങിയ ഷിബിൻ താൻ കൊല നടത്തിയെന്ന് സമീപവാസികളോട് പറഞ്ഞു. മെഴ്സിയെ ഉടൻ ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷപ്പെടാൻ ശ്രമിച്ച ഷിബിനെ പിന്നീട് പോലീസ് കഠിനംകുളത്ത് വച്ച് പിടികൂടി.

മദ്യപിച്ച് ബൈക്കോടിച്ച് പോലീസുകാരൻ, ആംബുലൻസിലിടിച്ച് അപകടം; ഒടുവിൽ അ‌റസ്റ്റ്

പത്തനംതിട്ട: മദ്യപിച്ച് ​ബൈക്കോടിച്ച് അ‌പകടമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥൻ അ‌റസ്റ്റിൽ. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ പ്രവീൺ കുമാറാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി പത്തനംതിട്ട കോന്നി കൊന്നപ്പാറയിലാണ് അപകടമുണ്ടായത്. മദ്യപിച്ച ശേഷം പോലീസ് സ്റ്റേഷനിലേക്ക് ​ബൈക്കിൽ പോവുകയായിരുന്നു പ്രവീൺ. ഇതിനിടെ നിർത്തിയിട്ടിരുന്ന ആംബുലൻസിലേക്ക് ​ബൈക്ക് ഇടിച്ചു കയറി. നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്ന രോഗിയാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. അ‌പകടത്തെ തുടർന്ന് നാട്ടുകാർ പ്രവീൺകുമാറിനെ തടഞ്ഞുവച്ച്, പോലീസിന് ​കൈമാറി.

Also Read: മന്ത്രിമാരും കുരുക്കിലേക്ക്? രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കുമെതിരെ കേസെടുക്കാൻ ഇ.ഡി ശുപാർശ ചെയ്തേക്കും

ട്രാഫിക് ബ്ലോക്കിൽ ഹോണടിച്ചതിന് പോലീസുകാരന്റെ കാറിന്റെ ചില്ല് തകർത്തു

അ‌രൂർ: ട്രാഫിക് ബ്ലോക്കിനിടെ ഹോണടിച്ചതിൽ പ്രകോപിതരായ സംഘം പോലീസ് ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ലടിച്ച്‌ പൊട്ടിച്ചു. അരൂർ- അരൂക്കുറ്റി റോഡിൽ തേയിലക്കമ്പനിക്ക് സമീപം ഞായറാഴ്ച രാത്രി 9.30-ന് ആണ് സംഭവം. എറണാകുളം കെഎപി. ബറ്റാലിയൻ വൺ ഉദ്യോഗസ്ഥൻ പാണാവള്ളി തൃച്ചാറ്റുകുളം കണ്ണികാട്ട് ജിബി സെബാസ്റ്റ്യന്റെ കാറിന് നേരേയാണ് ആക്രമണം ഉണ്ടായത്.

ജിബിയും ഭാര്യയും എട്ട് വയസ്സുള്ള കുട്ടിയും വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു. ഇതിനിടെ ലോറിയുടെ ടയർ തകാരാറിലായതിനെ തുടർന്ന് അരൂക്കുറ്റി റോഡിൽ ഗതാഗതക്കുരുക്കുണ്ടായി. മുന്നിലെ വാഹനം നീങ്ങി തുടങ്ങിയതോടെയാണ് താൻ ഹോൺ മുഴക്കിയതെന്നും ഈ സമയം ലോറിക്കരികിൽ നിന്ന ഒരു സംഘം എത്തി ചില്ലടിച്ചു പൊട്ടിച്ച് അസഭ്യവർഷം നടത്തുകയായിരുന്നുവെന്നും ജിബി പറയുന്നു.

കാറിന്റെ ബമ്പറും സംഘം നശിപ്പിച്ചു, ഏകദേശം അരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. വിവരം അറിഞ്ഞ് അരൂർ പോലീസ് എത്തിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു. തിങ്കളാഴ്ച സ്റ്റേഷനിലെത്തി പരാതി നൽകി മടങ്ങവേ സംഘത്തിലൊരാൾ വണ്ടി നന്നാക്കി നൽകാമെന്ന തരത്തിൽ അനുനയ നീക്കവുമായി എത്തി. ഇത് വീഡിയോയായി ചിത്രീകരിച്ച് ജിബി പോലീസിന് ​കൈമാറി. അക്രമത്തിന് നേതൃത്വം നൽകിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

English Summary

A grandson killed his grandmother by slitting her throat following a domestic dispute. The victim was Mercy (65), a native of Channankara, Thiruvananthapuram. The police have taken Shibin, the son of Mercy's daughter, into custody in connection with the incident. The murder took place around 10 a.m. on Tuesday. Shibin, who attempted to flee after the killing, was later apprehended by the police at Kazhinamkulam.

CPM : സി.പി.എമ്മിൽ അഴിച്ചുപണി, പി. ജയരാജൻ ഉൾപ്പെടെ മൂന്ന് പേർ കൂടി സംസ്ഥാന സെക്രട്ടേറിയറ്റിൽ
കോഴിക്കോട് : ഒടുവിൽ സിപിഎം നേതൃത്വത്തിൽ സമഗ്രമായ അഴിച്ചുപണി വരികയാണ്. ഇതിന്റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ കണ്ണൂരിൽ നിന്നുള്ള പ്രമുഖ നേതാവായ പി. ജയരാജനെ ഉൾപ്പെടെ മൂന്ന് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി. നിലവിൽ കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തിലാണ് പാർട്ടി പുനസംഘടന സംബന്ധിച്ച തീരുമാനം വന്നിരിക്കുന്നത്. പി ജയരാജന് പുറമേ പാലക്കാട് നിന്നുള്ള നേതാവും മുൻമന്ത്രിയുമായ എം ബി രാജേഷ്, തിരുവനന്തപുരത്ത് നിന്നുള്ള പ്രമുഖ നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടി എന്നിവരെയാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

അതേസമയം പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി എം തോമസ് ഐസക്കിനെയും ടി. പി രാമകൃഷ്ണനെയും സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായതിനാൽ ഇവർക്ക് സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കാൻ കഴിയും. സിപിഎമ്മിന്റെ വിവിധ പോഷക സംഘടനകളുടെ നേതാക്കളെ സംസ്ഥാന സമിതിയിലേക്കും ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read : “മുഹമ്മദ് റിയാസിൻ്റെ നിർദ്ദേശ പ്രകരം അപരിചിതരായ ചിലർ പണം എത്തിച്ചു” വാരിസ് ഇ.ഡിക്ക് നൽകിയ മൊഴി പുറത്ത്

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ ഇവരാണ് - പിണറായി വിജയൻ, എം. വി ഗോവിന്ദൻ, കെ കെ ശൈലജ, ഇ. പി ജയരാജൻ, കെ. എൻ ബാലഗോപാൽ, പി രാജീവ്, കെ. കെ ജയചന്ദ്രൻ, വി. എൻ വാസവൻ, സജി ചെറിയാൻ, എം സ്വരാജ്, പി. എ മുഹമ്മദ് റിയാസ്, പി. കെ ബിജു, പുത്തലത്ത് ദിനേശൻ, എം. വി ജയരാജൻ, സി എൻ മോഹനൻ, പി ജയരാജൻ, വി ശിവൻകുട്ടി, എം ബി രാജേഷ്.

എൽ ഡി എഫിനും പുതിയ നേതൃത്വം വരികയാണ്. മുൻമന്ത്രിയും എറണാകുളത്തുനിന്നുള്ള നേതാവുമായ പി. രാജീവിനെ എൽഡിഎഫ് കൺവീനറായി നിയോഗിക്കുമെന്നും അറിയുന്നു. നിലവിൽ ടി പി രാമകൃഷ്ണനാണ് എൽ ഡി എഫ് കൺവീനർ. അതേസമയം വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പി. എ മുഹമ്മദ് റിയാസിനെതിരെയും നടക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങൾക്കെതിരെ പ്രമേയം പാസാക്കി. പി. കെ ബിജു അവതരിപ്പിച്ച പ്രമേയം വിശാല സമിതി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

English Summary

Finally, a comprehensive overhaul of the CPM leadership is underway. As part of this, three new members including P. Jayarajan, a prominent leader from Kannur have been inducted into the CPM state secretariat.

Kerala Weather Update : ഇനി മഴയോ? വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് , അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ
തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസവും സാമാന്യം ശക്തമായ മഴയക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ന് ഉച്ചയ്ക്ക് ശേഷം പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴ മുന്നറിയിപ്പിന്റെ ഭാ​ഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും മറ്റന്നാൾ ( സെപ്റ്റംബർ 19 ) പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് ഉള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴ

ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂർ സമയത്തിനിടയിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർന്ന വരുന്ന രണ്ട് ദിവസങ്ങളിൽ ഒരു ജില്ലയിലും യെല്ലോ അലർട്ട് ഇല്ല, ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. ​നേരിയ മഴയ്ക്കുള്ള സാഹചര്യമാണ് ​ഗ്രീൻ അലർട്ടിൽ പ്രതീക്ഷിക്കുന്നത്.

Also Read : തിരുവനന്തപുരം മെട്രോ കൊച്ചിയെപ്പോലെ ആയിരിക്കുമോ? പ്ലാനുകൾ ഇങ്ങനെ!

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രത്യേക ജാഗ്രത നിർദേശം - സെപ്റ്റംബർ 15 ന് സോമാലിയ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട്‌ ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയാണ് പ്രവചച്ചിരിക്കുന്നത്. ഗുജറാത്ത് തീരം, വടക്ക് കിഴക്കൻ അറബിക്കടൽ പ്രദേശങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില സാഹചര്യക്കിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത കാണുന്നു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ശ്രദ്ദിക്കേണ്ടതാണ്.

സെപ്റ്റംബർ 16 മുതൽ 18 വരെ വടക്കൻ സോമാലിയ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട്‌ ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മുകളിൽ പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

English Summary

The weather forecast indicates a likelihood of fairly strong rainfall across the state over the next two days. The India Meteorological Department has announced that, starting this afternoon, isolated areas in Pathanamthitta and Idukki districts may experience moderate rain accompanied by thunderstorms and strong winds reaching speeds of up to 40 km/h.

Kerala Lottery Result: ഒറ്റ ടിക്കറ്റ്… മാറിയത് ജീവിതം! ഭാഗ്യം കടാക്ഷിച്ച ആ ടിക്കറ്റ് നമ്പർ ഏത്? ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം
ഇന്നത്തെ സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. തിരുവനന്തപുരം ബേക്കറി ജങ്ഷന് സമീപമുള്ള ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്നിന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപ ലഭിക്കും. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 5,000 രൂപ വീതമാണ് സമാശ്വാസ സമ്മാനമായും, നാലാം സമ്മാനമായും കിട്ടുന്നത്. ഇതുകൊണ്ടും തീരുന്നില്ല, രണ്ടായിരം രൂപ മുതല്‍ 100 രൂപ വരെയുള്ള സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീശക്തി ലോട്ടറി നറുക്കെടുക്കുന്നത്. 50 രൂപ മാത്രമാണ് വില. അടുത്ത സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്തംബര്‍ 26-ന് നടക്കും. നിരവധി സുരക്ഷാ സംവിധാനങ്ങളോടെയാണ് ലോട്ടറി അച്ചടിക്കുന്നത്. അതുകൊണ്ട് വാങ്ങിക്കഴിയുമ്പോള്‍ ഭദ്രമായി സൂക്ഷിക്കണം.

ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

SW 424460

സമാശ്വാസ സമ്മാനം: 5000 രൂപ

SN 424460 SO 424460 SP 424460 SR 424460 SS 424460 ST 424460 SU 424460 SV 424460 SX 424460 SY 424460 SZ 424460

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

SS 202828

മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ

SP 111210

നാലാം സമ്മാനം: 5000 രൂപ

0196 0840 1239 1402 3643 3849 4462 6246 6991 6993 7224 7226 7514 7975 8205 8429 9171 9437 9942

Also Read: Onam Bumper 2026: ദേ ഓണം ബമ്പര്‍ നറുക്കെടുപ്പിങ്ങെത്തി; ടിക്കറ്റെടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

അഞ്ചാം സമ്മാനം: 2000 രൂപ

0256 3575 4526 5455 7015 7714

ആറാം സമ്മാനം: 1000 രൂപ

0220 0233 0983 1877 2095 2164 2399 2793 3221 3613 4241 4566 4764 5192 5342 6165 6282 6470 6868 8033 8043 8761 9212 9741 9993

ഏഴാം സമ്മാനം: 500 രൂപ

0048 0094 0319 0328 0430 0443 1083 1298 1376 1872 1873 2081 2167 2652 2694 2756 3140 3317 3645 3653 3902 4014 4165 4212 4258 4294 4421 4854 4921 5016 5020 5074 5594 5612 5847 6122 6203 6205 6276 6283 6318 6376 6446 6552 6722 6830 7055 7112 7180 7324 7366 7512 7519 7639 7661 7666 7929 8383 8533 8637 8725 8729 8783 8858 8993 9019 9107 9285 9299 9470 9503 9718 9820 9838 9845 9910

എട്ടാം സമ്മാനം: 200 രൂപ

0206 0309 0311 0449 0472 0537 0582 0755 0837 0993 1062 1101 1373 1514 1523 1639 1687 1751 1755 1802 1816 2200 2217 2246 2342 2401 2611 2713 2759 2778 3029 3093 3103 3345 3504 3515 3627 3650 3722 3767 3933 3982 4156 4171 4270 4349 4587 4877 5112 5163 5252 5339 5350 5374 5424 5545 5602 5888 6027 6257 6394 6531 6651 6703 6784 6810 7003 7233 7317 7372 7396 7466 7553 7587 7707 7731 7877 7944 8003 8090 8197 8346 8479 8805 8835 8977 9090 9906 9912 9980

ഒമ്പതാം സമ്മാനം: 100 രൂപ

0147 0294 0461 0545 0643 0667 0806 0813 0816 0823 0862 1006 1050 1122 1129 1164 1231 1272 1306 1312 1452 1497 1603 1613 1708 1806 1839 1882 1953 2062 2080 2115 2120 2199 2211 2310 2381 2603 2642 2703 2754 3102 3138 3181 3184 3612 3637 3697 3729 3904 4047 4076 4080 4169 4215 4341 4496 4522 4542 4648 4715 4872 4914 5083 5128 5136 5157 5238 5273 5336 5348 5381 5502 5539 5548 5629 5637 5811 5894 5959 6247 6277 6341 6484 6492 6504 6627 6665 6694 6805 6813 6897 6941 6990 7006 7134 7179 7206 7253 7310 7313 7351 7359 7365 7489 7515 7568 7641 7667 7715 7821 7842 7882 7970 8023 8025 8052 8198 8213 8225 8234 8306 8312 8442 8461 8500 8561 8751 8781 8824 8825 8830 8872 8972 9115 9184 9211 9249 9260 9298 9336 9345 9407 9428 9499 9601 9771 9805 9863 9983

ഭാഗ്യക്കുറി വാങ്ങിയാലുടന്‍ സ്വന്തമാക്കിയ ഉടന്‍ തന്നെ ടിക്കറ്റിന്റെ മറുവശത്ത് അത് വാങ്ങിയ ആളുടെ പേരും ഒപ്പും രേഖപ്പെടുത്തണം. ലോട്ടറിയുടെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള സമ്മാനത്തുകകളില്‍ നിന്ന് 10 ശതമാനം തുക വീതം കുറവുചെയ്ത്, ടിക്കറ്റ് വിറ്റ ഏജന്റിനായി ഏജന്‍സി സമ്മാനമായി കൈമാറുന്നതാണ്.

നാല് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങളിലെ സമ്മാനങ്ങളുടെയും സമാശ്വാസ സമ്മാനത്തുകയുടെയും 10 ശതമാനം വീതവും, ഒമ്പതാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകളുടെ സമ്മാനത്തുകയുടെ 15 ശതമാനവും ബന്ധപ്പെട്ട ഏജന്റിന് ഏജന്‍സി സമ്മാനമായി നൽകും.

നിരാകരണം

സ്ത്രീശക്തി ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ഭാഗ്യക്കുറിയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ, അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തണം.

English Summary

The Sthree Sakthi lottery draw took place today at 3 PM at Gorky Bhavan in Thiruvananthapuram. The first prize of Rs 1 crore was won by the ticket number SW 424460. Ticket numbers SS 202828 and SP 111210 secured the second and third prizes respectively. Winners must sign their tickets promptly, while agents receive a commission ranging from 10 to 15 percent across different prize tiers.

Onam Bumper 2026: ദേ ഓണം ബമ്പര്‍ നറുക്കെടുപ്പിങ്ങെത്തി; ടിക്കറ്റെടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം
ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഇനിയും ടിക്കറ്റെടുത്തിട്ടില്ലാത്തവര്‍ ഉടന്‍ തന്നെ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ലോട്ടറികളില്‍ പ്രമുഖനാണ് ഓണം ബമ്പര്‍. സമ്മാനത്തുക തന്നയാണ് ഓണം ബമ്പറിന്റെ പ്രധാന ആകര്‍ഷണം. വലിയ തുക സമ്മാനം നല്‍കുന്നതിനാല്‍ തന്നെ ഓണം ബമ്പറെടുക്കുന്നവരുടെ എണ്ണവും വളരെ വലുതാണ്.

ഓണം ബമ്പര്‍ സമ്മാനഘടന അറിയാം

ഒന്നാം സമ്മാനം- 30 കോടി രൂപ

രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്

മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്

നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്

അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്

ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്

ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്

എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്

ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്

സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്

ടിക്കറ്റ് വില എത്ര?

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ വര്‍ധനവാണ് ഓണം ബമ്പറിന്റെ സമ്മാനഘടനയില്‍ ഈ വര്‍ഷം സംഭവിച്ചത്. 2025 വരെ ഒന്നാം സമ്മാനമായി 25 കോടി നല്‍കിയിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 30 കോടി ലഭിക്കും. സമ്മാനത്തുകയില്‍ വര്‍ധനവുണ്ടെങ്കിലും ലോട്ടറി ടിക്കറ്റ് വില പഴയത് തന്നെയാണ്. 500 രൂപയാണ് ഈ വര്‍ഷവും ഓണം ബമ്പര്‍ ലോട്ടറിയെടുക്കാന്‍ നിങ്ങള്‍ ചെലവഴിക്കേണ്ടത്. ഈ 500 വഴി കോടികള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.

Also Read: Onam Bumper 2026: ഓണം ബമ്പര്‍ ടിക്കറ്റ് ഏത് ക്ഷേത്രത്തില്‍ പൂജിക്കണം? ഫലം കിട്ടാന്‍ ഇത് ചെയ്യൂ

ഓണം ബമ്പര്‍ നറുക്കെടുപ്പ് എന്ന്?

ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് സെപ്റ്റംബര്‍ 26നാണ്. സെപ്റ്റംബര്‍ 26ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. നറുക്കെടുപ്പ് തീയതിയില്‍ ഇതുവരെ മാറ്റമില്ല, എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെല്ലാം നറുക്കെടുപ്പിന് അവസാന നിമിഷം തീയതി മാറ്റിയിരുന്നു. തീയതി മാറുന്ന വിവരം ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലോട്ടറി വകുപ്പ് അറിയിക്കുന്നതാണ്.

(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)

English Summary

The Onam Bumper Lottery 2026 draw is scheduled for September 26 at 2 PM. The Kerala lottery draw will determine the winning tickets for the bumper prize and other prize categories.

Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ കൊച്ചിയെപ്പോലെ ആയിരിക്കുമോ? പ്ലാനുകൾ ഇങ്ങനെ!
തിരുവനന്തപുരം മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഡിപിആർ -ഉം പുതുക്കിയ സമഗ്ര ഗതാഗത പദ്ധതി (സിഎംപി)-യും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചുകഴിഞ്ഞു. ഇനി സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ശേഷം ഡിപിആർ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് അയക്കും. തുടർന്ന് കേന്ദ്ര കാബിനറ്റിന്റെ അന്തിമ സാമ്പത്തിക അനുമതി ലഭിച്ച ശേഷമേ കേന്ദ്ര സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതിയായി ഇത് ഔദ്യോഗികമായി മാറുകയുള്ളൂ.

തലസ്ഥാന നഗരിയിലെ കടുത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് തിരുവനന്തപുരം മെട്രോ പദ്ധതി വരാൻ പോകുന്നത്. കൊച്ചി മെട്രോയുടെ വിജയകരമായ മാതൃക കൺമുന്നിലുള്ളതിനാൽ പദ്ധതി പ്രഖ്യാപിച്ചത് മുതൽക്കെ, തിരുവനന്തപുരം മെട്രോയും കൊച്ചി മോഡലിലാണോ തയാറാക്കുന്നത് എന്ന സംശയം പലരിലുമുണ്ട്. നിർവ്വഹണത്തിലും ആസൂത്രണത്തിലും കൊച്ചി മെട്രോയുടെ പങ്കുണ്ടെങ്കിലും, സാങ്കേതികമായും ഘടനാരീതിയിലും വ്യത്യാസങ്ങൾ ഈ പദ്ധതികൾക്കുണ്ട്.

ALSO READ: ഡിപിആർ സമർപ്പിച്ചു, തിരുവനന്തപുരം മെട്രോ എന്ന് യാഥാർത്ഥ്യമാകും?

കൊച്ചി മെട്രോയെ പോലെയാണോ?

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) തന്നെയാണ് തിരുവനന്തപുരം മെട്രോയുടെയും നിർവ്വഹണ ഏജൻസി. പദ്ധതിയുടെ സമഗ്ര ഗതാഗത മാതൃകയും ഡിപിആറും  സമർപ്പിച്ചിരിക്കുന്നത് കെ.എം.ആർ.എൽ ആണ്. കൂടാതെ തിരുവനന്തപുരം മെട്രോ പോലെ കൊച്ചി മെട്രോയുടെ ആദ്യഘട്ട നിർമ്മാണത്തിന് ചുക്കാൻ പിടിച്ച ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തന്നെയാണ്.  തിരുവനന്തപുരം മെട്രോയുടെയും പ്രാഥമിക രൂപരേഖ തയാറാക്കിയത്. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന ശൈലി കൊച്ചി മെട്രോയിലേത് പോലെ തലസ്ഥാനത്തും പിന്തുടരുന്നുണ്ടെന്നാണ് വിവരം.

വ്യത്യാസങ്ങളുമുണ്ട്!

ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ച്, കൊച്ചിയിലേതുപോലെ എലിവേറ്റഡ് പാതകൾക്ക് പുറമെ, നഗരത്തിലെ തിരക്കേറിയ മേഖലകൾ കണക്കിലെടുത്ത് ചില റൂട്ടുകളിൽ അണ്ടർഗ്രൗണ്ട് പാതകളും തിരുവനന്തപുരത്ത് പരിഗണനയിലുണ്ട്. പപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെ നീളുന്ന 31 കിലോമീറ്റർ പാതയിൽ ടെക്നോപാർക്ക്, വിമാനത്താവളം, മെഡിക്കൽ കോളേജ്, സെക്രട്ടറിയേറ്റ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ഒറ്റ ഘട്ടത്തിൽ തന്നെ ബന്ധിപ്പിക്കാനാണ് പ്ലാൻ.

കേന്ദ്ര സർക്കാരിന്റെ മെട്രോ നയങ്ങൾക്കനുസൃതമായി തലസ്ഥാന മേഖലയിലെ സമീപ പഞ്ചായത്തുകളെയും ഉൾപ്പെടുത്തി കൂടുതൽ സബർബൻ മേഖലകളിലേക്ക് ഭാവിയിൽ വ്യാപിപ്പിക്കാവുന്ന മാതൃകയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

English Summary:

Thiruvananthapuram Metro project is being planned as a long-term solution to the capital city’s severe traffic congestion. Since the Kochi Metro has emerged as a successful model, many have wondered whether the Thiruvananthapuram Metro will also follow the same approach.

“മുഹമ്മദ് റിയാസിൻ്റെ നിർദ്ദേശ പ്രകരം അപരിചിതരായ ചിലർ പണം എത്തിച്ചു” വാരിസ് ഇ.ഡിക്ക് നൽകിയ മൊഴി പുറത്ത്
തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് കേസിൽ മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വീണ്ടും കടുത്ത ആരോപണങ്ങൾ. എൻഫോൻസ്മെൻ്റ് ഡയറക്ട്രേറ്റ് സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തിലെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുഹമ്മദ് റിയാസിന് ഹവാല ഇടപാടുകാരുമയി ബന്ധമുണ്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ബേപ്പൂർ എം.എൽ.എയുടെ സുഹൃത്തായ വാരിസ് നൽകിയതായി പറയപ്പെടുന്ന മൊഴിയുടെ വിശദാംശങ്ങൾ ഉൾപ്പടെ ഇ.ഡി കത്തിൽ വ്യക്തമാക്കിയിരുന്നു. ഈ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

2026 സെപ്റ്റംബർ 18-ന് നടന്ന പരിശോധനക്കിടെ വാരിസിൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു എന്നും മുൻ മന്ത്രിയും ബേപ്പൂർ എം.എൽ.എയുമായ മുഹമ്മദ് റിയാസിന് ഹവാല ഇടപാടുകാരുമായുള്ള അവിശുദ്ധ ബന്ധം തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ മൊഴിയിലുണ്ടെന്നും ഇ.ഡി ഡി.ജി.പിക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുള്ളതായാണ് പുറത്തുവരുന്ന വിവരം.

മുഹമ്മദ് റിയാസിൻ്റെ നിർദ്ദേശപ്രകാരം 2024 ജൂൺ ജൂലൈ മാസങ്ങളിൽ തനിക്ക് പരിചയമില്ലാത്ത ചിലർ തൻ്റെ ഓഫീസിൽ പണം എത്തിച്ച് നൽകിയതായും ഈ പണം ഹവാല ഏജൻ്റായ സുബൈ കരുവമ്പൊയിൽ വഴി 2024, 2025 വർഷങ്ങളിൽ വിവിധ തവണകളായി ദുബായിലുള്ള ഫൈജസ് പി.വി എന്നയാൾക്ക് അയച്ചുകൊടത്തതായും വാരിസ് മൊഴി നൽകിയതായി ഇ.ഡി നൽകിയ കത്തിൽ പരാമർശിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Also Read: മന്ത്രിമാരും കുരുക്കിലേക്ക്? രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കുമെതിരെ കേസെടുക്കാൻ ഇ.ഡി ശുപാർശ ചെയ്തേക്കും

അതേസമയം ഇ.ഡി പുറത്തുവിട്ട തെളിവുകൾ വീണ ഭാവിയിൽ ആരംഭിക്കാൻ ഉദ്ദേശിച്ചിരുന്ന ബിസിനസ്സുമായി ബന്ധപ്പെട്ടതാണ് എന്നാണ് മുഹമ്മദ് റിയാസ് എം.എൽ.എയുടെ വിശദീകരണം. ഇ.ഡിയുടേത് മികച്ച തിരക്കഥയാണെന്നും ഇത് എഴുതിയവർക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണമെന്നും അദ്ദേഹം പരിഹസിച്ചു.

തന്നെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നു. ഒരു ഡയറി കിട്ടിയെന്നും അതൊരു പ്രധാനപ്പെട്ട തെളിവാണെന്നുമാണ് പറയുന്നത്. പ്രധാന തെളിവാണെങ്കിൽ അത് പുറത്തുവിടണമെന്ന് പറഞ്ഞ മുഹമ്മദ് റിസാസ്, സി.പി.എം വിശാല സംസ്ഥാന കമ്മറ്റിയുടെ അവസാന ദിനമായ ഇന്ന് തന്നെ ഇത്തരം വാർത്തകൾ പുറത്തുവിട്ടതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും ആരോപിച്ചു. വീട്ടിൽ നടത്തിയ റെയ്ഡിൽ വീണയുടെ ചുവന്ന ഡയറി കണ്ടെത്തിയെന്ന ആരോപണം പ്രതിപക്ഷ നേതാവ് പിണറാനി വിജയനും നിഷേധിച്ചിരുന്നു.

English Summary

The ED informed the DGP that former Minister Mohammed Riyas allegedly used hawala routes to transfer funds to Dubai. Riyas denied the allegations, mocking the agency's claims as a "screenplay."

മന്ത്രിമാരും കുരുക്കിലേക്ക്? രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കുമെതിരെ കേസെടുക്കാൻ ഇ.ഡി ശുപാർശ ചെയ്തേക്കും
കൊച്ചി: വിവാദമായ സി.എം.ആർ.എൽ മാസപ്പടി കേസന്വേഷണത്തിൽ മന്ത്രിമാരയ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കൂടി എന്നിവർക്കെതൊരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ശുപാർശ ചെയ്തേക്കും. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 62 (2) പ്രകാരം സംസ്ഥാന സർകാരിന് കത്ത് നൽകാനുള്ള അനുമതി തേടി കൊച്ചി ഇ.ഡി ഓഫീസ് ഉടൻ തന്നെ ഇ.ഡി ഡയറക്ടറെ സമീപിക്കുമെന്നാണ് വിവരങ്ങൾ. കേസണ്വേഷണത്തിൻ്റെ ഭാഗമായി ലഭിച്ച നിർണായക തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മന്ത്രിമാർക്കെതിരെയും കേസ്രെടുക്കാൻ ശുപാർശ ചെയ്യാനുള്ള ഇ.ഡിയുടെ നീക്കം എന്നാണ് റിപ്പോർട്ടുകൾ.

സി.എം.ആർ.എൽ ചിഫ് ജനറൽ മാനേജർ കെ.എസ് സുരേഷ് കുമാറിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രമുഖരുടെ ചുരുക്കപ്പേരുകൾ രേഖപ്പെടുത്തിയ ഒരു പുസ്തകം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വിവിധ രാഷ്ട്രീയ നേതാക്കൾക്ക് നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളാണ് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിരുന്നത്. ഈ ചുരുക്കപ്പേരുകൾ പുറത്ത് വന്നതോടെ കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദം തന്നെ ഉടലെടുത്തിരുന്നു.

Also Read: Driving License : ​ലേണേഴ്സ് മാത്രം പോര, വിദേശ മാതൃകയിൽ പുതിയ പരീക്ഷ, പരിഷ്കാരം ഡിസംബർ മുതൽ

തുടർന്ന് 2024-ൽ നടന്ന വിശദമായ ചോദ്യം ചെയ്യലിൽ ഈ ചുരുക്കോപേരുകൾ ആരെയൊക്കെയാണ് സുചിപ്പിക്കുന്നത് എന്ന് സുരേഷ് കുമാർ ഇ.ഡിയ്ക്ക് മൊഴി നൽകിയിരുന്നു. ആർ.സി എന്നത് രമേശ് ചെന്നിത്തല, കെ.കെ എന്നത് പി.കെ കുഞ്ഞാലിക്കുട്ടി, പി.വി എന്നത് പിണറായി വിജയൻ. ഒ.സി എന്നത് ഉമ്മൻ ചാണ്ടി, ഐ.കെ എന്നത് ഇബ്രാഹീംകുഞ്ഞ് എന്നിങ്ങനെയാണ് കെ.എസ് സുരേഷ് കുമാർ മൊഴി നൽകിയത്, പട്ടികയിലുള്ള എം.ജി എന്നത് എ ഗോവിന്ദനാണെന്ന് മൊഴി നൽകിയെങ്കിലും ഈ വ്യക്തി ആരാണെന്ന് ഇതുവരെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

സി.എം.ആർ.എൽ എം.ഡി എസ്.എൻ. ശശിധരൻ കർത്തായുടെ നിർദ്ദേശാനുസരണമാണ് താൻ പണം കൈമാറിയതെന്നാണ് സുരേഷ് കുമാർ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, രാഷ്ട്രീയ നേതാക്കളാരും നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും അവരുടെ പ്രതിനിധികളാണ് തുക കൈപ്പറ്റിയതെന്നും അദ്ദേഹം മൊഴിയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, ഉമ്മൻചാണ്ടിയും ഇബ്രാഹിംകുഞ്ഞും അന്തരിച്ചതിനാൽ ഇവർക്കെതിരെ ക്രിമിനൽ കേസ് നിലനിൽക്കില്ല. ഈ സാഹചര്യത്തിൽ ഇരുവർക്കുമെതിരായ അന്വേഷണത്തിന് ഇ.ഡി ശുപാർശ ചെയ്യില്ല.

English Summary

The Enforcement Directorate is likely to recommend corruption cases against Ramesh Chennithala and P.K. Kunhalikutty in the CMRL payoff scandal, based on evidence from a diary detailing illicit financial transactions.

Kerala Weather Update: കുടയെടുത്തോണേ…. മൂന്ന് ജില്ലകളിൽ ശക്തമായ മഴ; കാലാവസ്ഥ പ്രവചനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ നേരിയ മഴ സാധ്യത മുൻനിർത്തി ഗ്രീൻ അലർട്ടും നൽകിയിട്ടുണ്ട്. കൂടാതെ, ഇന്ന് രാവിലെ ഏഴ് മണിക്കുള്ളിൽ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ മുന്നറിയിപ്പ്

യെല്ലോ അലർട്ട്

സെപ്റ്റംബർ 15: മലപ്പുറം, കോഴിക്കോട്, വയനാട്

സെപ്റ്റംബർ 16: ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ) കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ) ജില്ലകളിലെ തീരങ്ങളിൽ 16ന് രാത്രി 11.30 വരെ 0.7 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

ALSO READ: മടക്കിവെച്ച കുട വീണ്ടുമെടുക്കേണ്ടി വരും! മഴ വരുന്നു; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്‌

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ 11.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സെപ്റ്റംബർ 16 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽികിയിട്ടുണ്ട്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക.

വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക.

കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക.

English Summary:

Thunderstorm with Moderate rainfall and maximum surface wind speed reaching 40 kmph is very likely to occur at isolated places in the Malappuram and Wayanad districts.

Driving License : ​ലേണേഴ്സ് മാത്രം പോര, വിദേശ മാതൃകയിൽ പുതിയ പരീക്ഷ, പരിഷ്കാരം ഡിസംബർ മുതൽ
തിരുവനന്തപുരം : സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് കൂടുതൽ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി പുതിയൊരു പരീക്ഷ കൂടി ഇനിമുതൽ ലൈസൻസിന് അപേക്ഷിച്ചവർ പാസാകേണ്ടി വരും. നിലവിലുള്ള ലേണേഴ്സ് ടെസ്റ്റിനും റോഡ് ടെസ്റ്റിനും ഗ്രൗണ്ട് ടെസ്റ്റിനും പുറമെയാണ് വിദേശ മാതൃകയിൽ പുതിയ പരീക്ഷ കൊണ്ടുവരുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി എന്നാണ് വിവരം.

ലേണേഴ്സിന് ശേഷം

ലേണേഴ്സ് ടെസ്റ്റ് പാസായി 30 ദിവസത്തിനു ശേഷം ആണ് പുതിയ പരീക്ഷ ഉണ്ടാവുക. ഡിസംബർ ഒന്നുമുതലാണ് ഈ പരിഷ്കാരം നിലവിൽ വരുക. സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു പരീക്ഷ കൂടി ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. അശ്രദ്ധ മൂലമാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നത് എന്ന് പഠനത്തിൽ വ്യക്തമായിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നടപ്പിലാക്കുന്നത് പോലെയുള്ള പരീക്ഷയാണ് ഇവിടെയും കൊണ്ടുവരുന്നത്.

Also Read : മാറ്റി വച്ച മെഴുകുതിരിയും വിളക്കും എടുത്തോ… ഇന്നും സംസ്ഥാനത്ത് പവർ കട്ട്

വീഡിയോ ഗെയിം പോലെ പരീക്ഷ

കമ്പ്യൂട്ടർ അധിഷ്ഠിതമാക്കിയുള്ള പരീക്ഷ ആയിരിക്കും ഇതും. രണ്ട് മിനിട്ടുള്ള വീഡിയോകൾ സഹിതമുള്ള 10 ചോദ്യങ്ങൾ പരീക്ഷയിൽ ഉണ്ടാകും. വീഡിയോ ഗെയിമിന് സമാനമായി ആയിരിക്കും ഈ പരീക്ഷ. ഗെയിം പോലെ വാഹനം ഓടിച്ചു പോകുമ്പോൾ മുന്നിൽ വരുന്ന അപകട സാഹചര്യങ്ങളെ എങ്ങനെ തരണം ചെയ്യുന്നു എന്നതിന് അടിസ്ഥാനമാക്കിയാണ് മാർക്ക് ലഭിക്കുക.

എത്ര മാർക്ക് നേടിയാൽ ജയിക്കാം

ഒരു ചോദ്യത്തിന് 10 മാർക്ക് വീതമാണ് ഉണ്ടാവുക. അങ്ങനെ ആകെ 100 മാർക്കിൽ 60 മാർക്ക് കരസ്ഥമാക്കിയാലാണ് പരീക്ഷയിൽ ജയിക്കാൻ കഴിയുക. ഈ പരീക്ഷ പാസായെങ്കിൽ മാത്രമേ ഗ്രൗണ്ട് ടെസ്റ്റിലേക്കുള്ള അനുമതി ലഭിക്കുകയുള്ളൂ. വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന അപകട സാഹചര്യങ്ങളെ എങ്ങനെ പ്രായോഗികമായി കൈകാര്യം ചെയ്യുന്നു എന്ന് വിലയിരുത്തുന്നതിനാണ് ഈ പരീക്ഷ ഏറ്റവും മുൻഗണന നൽകുന്നത് എന്ന് മനസ്സിലാക്കുന്നു. ഏറ്റവും ശ്രദ്ധയോടെ വാഹനം ഓടിക്കണം എന്ന സന്ദേശം ഇതുവഴി ഡ്രൈവിംഗ് പഠിക്കുന്ന ആൾക്ക് മനസ്സിലാക്കി കൊടുക്കുവാനും ഇതുവഴി കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പരീക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി എല്ലാ ഡ്രൈവിം​ഗ് സ്കൂളുകൾക്കും ഇതിന് വേണ്ടിയുള്ള പരിശീലനം ഉറപ്പാക്കാൻ നിർദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ വണ്ടി ഓടിക്കാൻ അറിഞ്ഞതുകൊണ്ട് മാത്രം ലൈസൻസ് കിട്ടില്ല, അപകട രഹിതമായി സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനും പഠിക്കണം.

English Summary

Driving tests in the state are being made more rigorous. As part of this, license applicants will now be required to pass an additional test. This new examination, modeled on international practices, is being introduced alongside the existing learner's test, road test, and ground test.

ജനശതാബ്ദിയും ഇന്റർസിറ്റിയും അടക്കമുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി; നിയന്ത്രണം രണ്ട് വ്യത്യസ്ത ദിവസങ്ങളിൽ
പാലക്കാട്: ട്രാക്കിലെ അ‌റ്റകുറ്റപ്പണിയെ തുടർന്ന് ഈ മാസം രണ്ട് വ്യത്യസ്ത തിയതികളിൽ കേരളത്തിലെ ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെടും. ജനശതാബ്ദിയും ഇന്റർസിറ്റിയും അടക്കമുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കും. പാലക്കാട് ഡിവിഷന് കീഴിൽ റെയിൽവേ ട്രാക്കിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 17, 30 തീയതികളിൽ ആണ് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ ജനശതാബ്ദിയും ഇന്റർസിറ്റിയും അടക്കമുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചില ട്രെയിനുകളുടെ സമയം പുനഃക്രമീകിരിക്കുകയും ചെയ്തിട്ടുണ്ട്, കൂടാതെ ചില ട്രെയിനുകൾ വഴിയിൽ പിടിച്ചിടുകയും ചെയ്യും.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് (12082): സെപ്റ്റംബർ 17-ന് എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. എലത്തൂരിനും കണ്ണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി. ആലപ്പുഴ - കണ്ണൂർ എക്‌സ്പ്രസ് (16307): സെപ്റ്റംബർ 17-ന് കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും. കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.

ALSO READ: സീസണ് മുമ്പേ റൂട്ട് ക്ലിയർ ആകും! ശബരിമല പാതകൾക്ക് 550 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചു

സെപ്റ്റംബർ 30-ലെ നിയന്ത്രണം

ആലപ്പുഴ - കണ്ണൂർ എക്‌സ്പ്രസ് (16307): സെപ്റ്റംബർ 30-ന് എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. എലത്തൂരിനും കണ്ണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി. കോയമ്പത്തൂർ - കണ്ണൂർ എക്‌സ്പ്രസ് (16608): സെപ്റ്റംബർ 30-ന് കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും. കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് (12082): സെപ്റ്റംബർ 30-ന് കോഴിക്കോട്ട് സർവീസ് അവസാനിപ്പിക്കും. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി.

ട്രെയിൻ പുറപ്പെടുന്ന സമയത്തിൽ മാറ്റം

സെപ്റ്റംബർ 17-ന് മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്‌പെഷ്യൽ എക്‌സ്പ്രസ് (07098) പുറപ്പെടുന്ന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. മംഗളൂരുവിൽ നിന്ന് 17ന് രാത്രി 20.30-ന് പുറപ്പെടേണ്ട ട്രെയിൻ അന്ന് രാത്രി 21.00-ന് മാത്രമേ പുറപ്പെടൂ, 30 മിനിറ്റ് വൈകും.

വഴിയിൽ പിടിച്ചിടുന്ന ട്രെയിനുകൾ

മംഗളൂരു സെൻട്രൽ - തിരുവനന്തപുരം മലബാർ എക്‌സ്പ്രസ് (16630 ): സെപ്റ്റംബർ 17-ന് യാത്രയ്ക്കിടയിൽ 60 മിനിറ്റ് പിടിച്ചിടും. തിരുവനന്തപുരം - ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (12431): സെപ്റ്റംബർ 17 -ന് യാത്രയ്ക്കിടയിൽ 40 മിനിറ്റ് പിടിച്ചിടും.

English Summary

Train services in Kerala will be partially disrupted on two separate dates this month due to track maintenance work. Trains, including the Jan Shatabdi and Intercity, will be partially cancelled. Restrictions on train services have been announced for September 17 and 30 due to maintenance work being carried out on railway tracks under the Palakkad Division.

Kerala Power Cut : മാറ്റി വച്ച മെഴുകുതിരിയും വിളക്കും എടുത്തോ… ഇന്നും സംസ്ഥാനത്ത് പവർ കട്ട്
സംസ്ഥാനത്ത് ഇന്നും പവർ കട്ട് ഉണ്ടാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈകിട്ട് 6.15 നും രാത്രി 12.45 നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാവുക. ഇലക്ട്രിസിറ്റി ബോർഡിന്റെ വിവിധ സെക്ഷനുകളിൽ പല സമയങ്ങളിലായിട്ടാണ് കറണ്ട് പോവുക. എത്ര നേരത്തേക്ക് ഒരേ സമയം പവർ കട്ട് ചെയ്യും എന്നത് സംബന്ധിച്ച് വിവരമില്ല. കറണ്ട് പോകുന്നതിന് മുമ്പായി ഉപഭോക്താക്കളുടെ ഫോണിൽ എസ്. എം. എസ് അറിയിപ്പ് നൽകമെന്ന നിർദേശം കൊടുത്തിട്ടുണ്ട്.

അധികമായി മറ്റിടങ്ങളിൽ നിന്ന് വൈദ്യുതി കിട്ടിയതിനാലാണ് ഞായറാഴ്ച സംസ്ഥാനത്ത് പവർ കട്ട് ഒഴിവാക്കാൻ കഴിഞ്ഞത് എന്ന് കെ.എസ്.ഇ.ബി അറിയിക്കുന്നു. ‌വൈദ്യുതി ഉപയോഗം ഉയർന്ന നിലയിൽ ആയിരുന്നു എങ്കിലും, ഗ്രിഡ്‌കോ ഒറീസ വഴി 100 മെഗാവാട്ടും ACBIL -ൽ നിന്ന് 15 മെഗാവാട്ടും കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങി. കൂടാതെ മധ്യപ്രദേശുമായുള്ള സ്വാപ് കരാർ വഴി 100 മെഗാവാട്ട് വൈദ്യുതി രാത്രി 09:15 മുതൽ 12:00 വരെ ലഭ്യമാവുകയും ചെയ്തു. കൂടാതെ പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ വൈദ്യുതി കിട്ടുകയും ചെയ്തതോടെയാണ് ഇന്നലെ പവർ കട്ട് ഇല്ലാതെ കഴിഞ്ഞുകൂടാൻ സാധിച്ചത്.

Also Raed : വെളിച്ചത്തിനായി..! യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

എന്നാൽ വരും ദിവസങ്ങളിലും പ്രതിസന്ധി തുടരാനാണ് സാധ്യത. കാരണം മഴ മുന്നറിയിപ്പ് ഉണ്ടെങ്കിലും കാര്യമായ രീതിയിൽ പെയ്തിട്ടില്ല. ശക്തമായ മഴ ഉണ്ടായെങ്കിൽ മാത്രമേ വൈദ്യുതിയുടെ ഉപയോ​ഗം കുറയുകയുള്ളൂ. ഒപ്പം ഡാമുകളിലെ ജലനിരപ്പിലും വർദ്ധനവ് ഉണ്ടാകും. സംസ്ഥാനത്ത് ഈ വർഷം മഴയുടെ അളവ് കുറഞ്ഞതിനൊപ്പം ചൂടും വർദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് വൈദ്യുതിയുടെ ഉപയോ​ഗം കുതിച്ചുയർന്നത്.

അതേ സമയം ‌വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ യൂണിറ്റിനു 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്നാണ് യൂണിറ്റിന് 30 രൂപ എന്ന ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നത്. ഈ മാസം 30 വരെയാണ് 300 മെഗാവാട്ട് വാങ്ങുക എന്നാണ് വിവരം. അതോടൊപ്പം മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായി കെ.എസ്.ഇ.ബി ഡയറക്ടർമാർ അതാത് സംസ്ഥാനങ്ങളിലേക്ക് പോകും. അവിടുത്തെ അധികൃതരുമായി ചർച്ച നടത്തി പരമാവധി വൈദ്യുതി വാങ്ങിയെടുക്കുകയാണ് ലക്ഷ്യം.

English Summary

The KSEB has announced that there will be power cuts in the state today as well. Power restrictions will be in effect between 6:15 PM and 12:45 AM. Power outages will occur at different times across various sections of the Electricity Board.

Kerala Lottery Result : ഒരു കോടിയുടെ ‘ഭാ​ഗ്യതാരം’ ആര്? ഇന്നത്തെ ലോട്ടറി ഫലം അറിയാം
തിരുവനന്തപുരം: ഭാ​ഗ്യതാര ലോട്ടറി എടുത്ത് ഫലം അറിയാൻ കാത്തിരിക്കുകയാണോ? എന്നാൽ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഭാ​ഗ്യതാര BT 71 എന്ന ലോട്ടറി നറക്കെടുപ്പിന്റെ പൂർണ വിവരങ്ങൾ അറിയാം. സെപ്തംബർ 14ന് ( ഇന്ന് ) തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു കോടി രൂപയാണ് കാരുണ്യയുടെ ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് ലഭിക്കുക. എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും നറുക്കെടുപ്പ് നടക്കുന്ന ഭാ​ഗ്യതാര ലോട്ടറി ടിക്കറ്റിന് 50 രൂപയാണ് വില വരുന്നത്.

ഭാ​ഗ്യതാര ലോട്ടറി നറുക്കെടുപ്പിൽ രണ്ടാം സമ്മാനം കിട്ടുന്ന വ്യക്തിക്ക് 30 ലക്ഷം രൂപയാണ് സ്വന്തമാക്കാൻ കഴിയുക, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും വിജയിക്ക് കിട്ടും. പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും ചെറിയ തുകകളിലൂടെ വിജയികളാകാൻ കേരള സംസ്ഥാന ഭാഗ്യക്കുറി അവസരം നൽകുന്നുണ്ട്, 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം നൽകുന്നത്. കൂടാതെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന വിധത്തിലാണ് ഭാ​ഗ്യതാര ലോട്ടറിയുടെ സമ്മാന ഘടന നിശ്ചയിച്ചിരിക്കുന്നത്. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് നേടാനുള്ള അവസരവും ഉണ്ട്.

ഭാ​ഗ്യതാര ലോട്ടറിയുടെ ഇന്നത്തെ വിജയ നമ്പറുകൾ നോക്കാം

ഒന്നാം സമ്മാനം 1 കോടി രൂപ

BK 800635 (KOZHIKKODE)

സമാശ്വാസ സമ്മാനം 5,000 രൂപ

BA 800635

BB 800635

BC 800635

BD 800635

BE 800635

BF 800635

BG 800635

BH 800635

BJ 800635

BL 800635

BM 800635

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

BK 669862 (GURUVAYOOR)

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

BE 167205 (KOTTAYAM)

നാലാം സമ്മാനം 5,000 രൂപ

1264 1588 2019 2119 2287 2545 2856 2994 4147 4271 5263 6458 6612 6794 6909 7676 8649 9688 9866

അഞ്ചാം സമ്മാനം 2,000 രൂപ

0009 1963 3605 3724 4793 5955

ആറാം സമ്മാനം 1,000 രൂപ

0445 0531 0848 2925 3508 3782 4496 4573 5628 5850 6479 6868 7116 7256 7335 7516 7520 7737 8439 8719 8798 8861 9070 9330 9702

ഏഴാം സമ്മാനം 500 രൂപ

8213 5716 2918 0611 4945 6264 9459 1152 6899 4124 5664 7567 6883 4552 5585 4836 4881 4384 8216 8794 3221 4992 8079 6245 4819 1372 1541 5178 0377 8943 0473 6054 9171 7882 4617 4303 1066 5816 3609 6817 7636 3819 2177 4959 0498 1473 5610 3575 5740 6926 5180 1141 0856 3717 7733 2363 6430 5869 6200 7900 9631 2635 3869 5732 9277 1194 9096 8853 8222 5203 0665 2308 2519 6159.

എട്ടാം സമ്മാനം 200 രൂപ

0072 0180 0191 0261 0309 0571 0667 0897 1101 1115 1311 1320 1360 1548 1629 1729 1805 2165 2213 2214 2459 2514 2600 2657 2815 3006 3007 3206 3309 3502 3640 3747 3751 3855 4000 4098 4156 4217 4294 4419 4471 4715 4732 4907 5173 5193 5289 5330 5552 5895 5938 6168 6221 6228 6566 6982 7115 7221 7238 7261 7333 7348 7477 7589 7648 7654 7823 7910 7920 8046 8317 8422 8477 8742 8800 9107 9142 9159 9242 9268 9376 9426 9429 9522 9538 9626 9662 9712 9726 9796 9848 9918 9934 9961

ഒൻപതാം സമ്മാനം 100 രൂപ

0043 0050 0086 0173 0215 0216 0271 0318 0338 0532 0607 0712 0756 0844 0961 0965 0984 0986 1036 1134 1216 1345 1381 1408 1411 1520 1594 1624 1796 1864 1919 2005 2139 2145 2197 2276 2338 2344 2486 2577 2640 2718 2719 2776 2916 2957 2973 2992 3052 3099 3120 3174 3176 3178 3318 3442 3444 3459 3482 3602 3781 3783 3793 3833 3967 4091 4167 4233 4306 4741 4897 4905 4935 4950 4972 5090 5105 5206 5230 5258 5340 5415 5425 5579 5619 5688 5777 5837 6025 6092 6388 6418 6518 6528 6716 6790 6797 7160 7172 7184 7237 7257 7278 7288 7376 7401 7479 7490 7511 7526 7556 7741 7873 8089 8092 8104 8110 8150 8203 8300 8583 8616 8619 8643 8750 8756 8895 8994 9110 9117 9183 9189 9260 9331 9421 9463 9507 9542 9616 9794 9844 9924 9936 9963

നറുക്കെടുപ്പ് ഫലം പുറത്ത് പ്രഖ്യാപിച്ച് കഴിഞ്ഞ് 30 ദിവസത്തിനകം തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ ശ്രദ്ധക്കേണ്ടതാണ്.

നിരാകരണം – ഭാ​ഗ്യതാര ലോട്ടറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

The Kerala State Lottery Department has officially declared the results for theBhagyathara BT 71, . With the One crore jackpot winning numbers now out, participants can check their tickets. Winners are reminded to safely preserve their undamaged tickets and claim their prizes within the mandatory 30-day window.

Thiruvananthapuram Metro: ഡിപിആർ സമർപ്പിച്ചു, തിരുവനന്തപുരം മെട്രോ എന്ന് യാഥാർത്ഥ്യമാകും?
തലസ്ഥാന നിവാസികളുടെ ദീർഘനാളത്തെ ആവശ്യമായിരുന്ന മെട്രോയ്ക്ക് വേണ്ടിയുള്ള നടപടികൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ഡിപിആർ -ഉം പുതുക്കിയ സമഗ്ര ഗതാഗത പദ്ധതി (സിഎംപി)-യും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) സംസ്ഥാന സർക്കാരിന് സമർപ്പിച്ചുകഴിഞ്ഞു. . നേരത്തെ തയ്യാറാക്കിയ ഗതാഗത ചട്ടക്കൂടിൽ പ്രത്യേക മാറ്റങ്ങൾ വരുത്തണമെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് പദ്ധതി പുതുക്കി വീണ്ടും സമർപ്പിച്ചത്.

കേന്ദ്ര നിയമം അനുസരിച്ച് 20 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിലെ മെട്രോ അനുവാദം നൽകുകയുള്ളൂ. എന്നാൽ തിരുവനന്തപുരം മെട്രോയ്ക്കായി കൊച്ചി മെട്രോ തയ്യാറാക്കിയ സി എംപിയിൽ ഈ ജനസംഖ്യ ഇല്ല. ഇതിനെ തുടർന്നാണ് സിഎംപി പുതുക്കാൻ സംസ്ഥാന സർക്കാർ കൊച്ചി മെട്രോയോട് നിർദ്ദേശിച്ചത്. പുതുക്കിയ സിഎംപിയിൽ വിശാലമായ നഗരമേഖലാ മാതൃകയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സമീപ പഞ്ചായത്തുകളെയും നഗരപ്രാന്ത മേഖലകളിലെ പ്രധാന ഗതാഗത ഇടനാഴികളെയും കൂടി പരിഗണിച്ചിട്ടുണ്ടെന്നാണ് വിവരം.

മെട്രോ എന്ന്?

പ്രവർത്തനങ്ങൾ കൃത്യസമയത്ത് നടന്നാൽ 2028-2029 ഓടെ ആദ്യഘട്ട സർവീസ് ആരംഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ ഏകദേശം 3 വർഷം കൊണ്ട് ഒന്നാം ഘട്ടം പൂർത്തിയായേക്കും.

ALSO READ: ഭൂമിക്കടിയിലോ ആകാശപ്പാതയോ? തിരുവനന്തപുരം മെട്രോ, നീക്കങ്ങൾ ഇങ്ങനെ!

ഡിപിആർ സമർപ്പിച്ചതിന് ശേഷമുള്ള  നടപടികൾ

ഡിപിആർ സർക്കാരിന്റെ മുന്നിലെത്തിയാൽ കെ.എം.ആർ.എൽ സമർപ്പിച്ച ഡിപിആർ സംസ്ഥാന മന്ത്രിസഭ പരിശോധിച്ച് അന്തിമ അംഗീകാരം നൽകും.

സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ശേഷം ഡിപിആർ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് അയക്കും.

കേന്ദ്ര കാബിനറ്റിന്റെ അന്തിമ സാമ്പത്തിക അനുമതി ലഭിച്ച ശേഷമേ കേന്ദ്ര സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതിയായി ഇത് ഔദ്യോഗികമായി മാറുകയുള്ളൂ.

പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയുള്ള സാമ്പത്തിക വിഹിതവും (വിദേശ വായ്പകളും ഉറപ്പാക്കും.

അലൈൻമെന്റ് അനുസരിച്ച് സ്റ്റേഷനുകൾക്കും ഡിപ്പോയ്ക്കുമായി ആവശ്യമുള്ള ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ആരംഭിക്കും.

സിവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ടെൻഡറുകൾ ക്ഷണിക്കും.

റൂട്ടിലെ മണ്ണ് പരിശോധന, സർവീസ് ലൈനുകൾ മാറ്റിസ്ഥാപിക്കൽ എന്നിവ പൂർത്തിയാക്കി യഥാർത്ഥ നിർമ്മാണത്തിലേക്ക് കടക്കും.

മെട്രോ നേമത്തേക്കോ?

തിരുവനന്തപുരം നഗരത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മെട്രോ റെയിൽ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണമെന്ന ആവശ്യം ശക്തമാകുവുകയാണ്. കരമന-കഴക്കൂട്ടം, നേമം വഴിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ പദ്ധതി നേമം റെയിൽവേ സ്റ്റേഷൻ വരെ നീട്ടുന്നത് ഉപകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യമുയരുന്നത്.

English Summary:

Thiruvananthapuram Metro Updates, if the project progresses as scheduled, the first phase of the metro service is expected to begin by 2028–2029. Once construction starts, the first phase could potentially be completed within approximately three years.

Kerala Rain Alert: മടക്കിവെച്ച കുട വീണ്ടുമെടുക്കേണ്ടി വരും! മഴ വരുന്നു; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്‌
കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ (സെപ്തംബര്‍ 14 ഉച്ചയ്ക്ക് ഒന്ന് മുതല്‍ നാലു വരെ) വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ എട്ട് ജില്ലകളിലും മഴ സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദ്ദേശം

അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി വിവിധ ജില്ലകളിലെ തീരങ്ങളില്‍ നാളെ (സെപ്തംബര്‍ 15) രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. 0.9 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ പ്രതീക്ഷിക്കാം.

മുന്നറിയിപ്പുള്ള തീരപ്രദേശങ്ങള്‍

തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ)

കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ)

കണ്ണൂർ - കാസര്‍കോട്‌ (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും)

Also Read: Kerala Weather Update : പൊള്ളും ചൂടല്ല, ഇന്ന് ശക്തമായ മഴ, യെല്ലോ അലർട്ട് മൂന്നിടത്ത്; ഇന്നത്തെ കാലാവസ്ഥ

കന്യാകുമാരി തീരത്ത് നാളെ രാവിലെ 11.30 വരെ 1.4-1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും, മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഈ മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം മാറിത്താമസിക്കണം. മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കരുത്. തിരമാലകള്‍ ശക്തിപ്പെടുമ്പോള്‍ മത്സ്യബന്ധന യാനങ്ങള്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണം.

ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കണം. ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം.

വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണം. അതുപോലെ, മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. ബീച്ചിലേക്കുള്ള യാത്രകള്‍, കടലിലേക്ക് ഇറങ്ങിയുള്ള വിനോദങ്ങള്‍ എന്നിവ പൂര്‍ണമായി ഒഴിവാക്കണം. തീരശോഷണത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് പ്രത്യേക ജാഗ്രത പുലര്‍ത്തണം.

English Summary

The India Meteorological Department has warned of rain and gusty winds in eight Kerala districts, including Pathanamthitta, Idukki, Ernakulam, Thrissur, Palakkad, Malappuram, Wayanad, and Kasaragod. High waves of up to 1.2 meters caused by the swell surge (Kallakkadal) phenomenon are expected along select coasts until September 15 night. Fishermen and coastal residents are advised to suspend fishing activities and move to safe locations if necessary. Beach tourism and entry into the sea are strictly prohibited during this period.

Kerala New Elephant Arrival: 3000 കി.മി കടന്ന് തമിഴ്നാട്ടിലേക്ക് ആനയെത്തി, ഇനി കേരളത്തിലേക്ക് എന്ന്?
ചെന്നൈ: കേരളത്തിൻ്റെ ആവശ്യങ്ങളൊക്കെയും ഒരു ഭാഗത്ത് നിൽക്കുമ്പോൾ അഞ്ച് വർഷങ്ങൾക്ക് ശേഷം അയൽ സംസ്ഥാനമായ തമിഴ്നാട്ടിലേക്ക് ആനകളെത്തി തുടങ്ങുന്നു. മദ്രാസ് ഹൈക്കോടതിയുടെ പുതിയ വിധിയുടെ പശ്ചാത്തലത്തിലാണ് അഞ്ച് വർഷത്തിന് ശേഷം മറ്റൊരു സംസ്ഥാനത്തിൽ നിന്നുള്ള ആനകൾക്ക് വീണ്ടും തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാൻ വഴിയൊരുക്കിയത്. അസം സ്വദേശിയായ പുണ്യ പെഗുവിൻ്റെ ഉടമസ്ഥതയിലുള്ള അഞ്ച് വയസ്സുള്ള ദുർഗ എന്ന പിടിയാനയെ ആണ് മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ എത്തിച്ചത്. 3000 കി.മി യാത്ര ചെയ്താണ് ആന ക്ഷേത്രത്തിലേക്ക് എത്തിയത്. ദുർഗ അടക്കം ആസാമിൽ നിന്നുള്ള 5 ആനകളാണ് തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലേക്ക് എത്തുന്നത്.

മധുര മീനാക്ഷി അമ്മൻ ക്ഷേത്രം കൂടാതെ തിരുവണ്ണാമല അരുണാചലേശ്വര ക്ഷേത്രം, കാഞ്ചീപുരം മഠം, മയിലാടുതുറൈ വൈദ്യനാഥ സ്വാമി ക്ഷേത്രം, രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം എന്നിവയാണ് ആനകളെത്തുന്ന മറ്റ് ക്ഷേത്രങ്ങൾ. എന്നാൽ ഇവയുടെ എല്ലാം എൻഒസി വനം വകുപ്പിൽ നിന്നും ലഭ്യമാകാനുണ്ട്. തമിഴ്‌നാട്ടിലെ നാട്ടാന പരിപാലന ചട്ടങ്ങൾ പ്രകാരം മുൻകൂർ അനുമതിയോടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും ക്ഷേത്രങ്ങൾക്ക് ആനകളെ സ്വീകരിക്കാമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ALSO READ:സീസണിന് മുമ്പേ റൂട്ട് ക്ലിയർ ആകും! ശബരിമല പാതകൾക്ക് 550 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചു

ഉത്തരവിൽ ഒടുവിൽ വ്യക്തത

നേരത്തെ പുറപ്പെടുവിച്ച വിധിയിലാണ് സെപ്റ്റംബർ 2-ന് മദ്രാസ് ഹൈക്കോടതി പ്രധാനപ്പെട്ട ഒരു വ്യക്തത വരുത്തിയത്. കാട്ടിൽ നിന്ന് ആനകളെ പുതുതായി പിടികൂടുന്നത് തടയാനാണ് 2021-ലെ ഉത്തരവ് ലക്ഷ്യമിട്ടതെന്നും, നിലവിൽ ഉടമസ്ഥതയിലുള്ള നാട്ടാനകളെ കൈമാറ്റം ചെയ്യുന്നതിനോ ദാനം ചെയ്യുന്നതിനോ വിലക്കില്ലെന്നും കോടതി വ്യക്തമാക്കി. 'ക്യാപ്റ്റീവ് എലിഫന്റ് (ട്രാൻസ്ഫർ അല്ലെങ്കിൽ ട്രാൻസ്‌പോർട്ട്) ചട്ടങ്ങൾ 2024' പ്രകാരമാണ് ഈ കൈമാറ്റം നടക്കുന്നതെന്ന് തമിഴ്‌നാട് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.

ഇനി എത്താനുള്ള ആനകൾ

ആദ്യം എത്തിയത് ദുർഗയാണെങ്കിൽ ഇനി ഹീരാലാൽ, ശിവ, രൂപ്സിംഗ്, ബിജുലി എന്നിങ്ങനെ അസമിൽ നിന്നുള്ള മറ്റ് നാല് ആനകളെക്കൂടി തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശുപാർശകൾ വനംവകുപ്പിന്റെ പരിഗണനയിലുണ്ട്. ഇവയുടെ ഉടമസ്ഥാവകാശ രേഖകൾ, മൈക്രോചിപ്പ്, ഡിഎൻഎ പ്രൊഫൈലിംഗ് എന്നിവ അസം അധികൃതർ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ രാകേഷ് കുമാർ ഡോഗ്ര വ്യക്തമാക്കി. ഇനി എൻഒസി കൂടെയാണ് നൽകാനുള്ളത്.

കേരളത്തിലേക്ക്

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആനകളെ എത്തിക്കാൻ തടസ്സമില്ലെന്ന കേന്ദ്ര സർക്കാർ ഉത്തരവിൽ ആശങ്കയിലാണ് കേരളം, ഉത്തരവ് നില നിൽക്കുമ്പോഴും സംസ്ഥാന വനം വകുപ്പ് വിഷയത്തിൽ ചട്ടം രൂപപ്പെടുത്തുന്നത് അടക്കം പൂർത്തിയാക്കിയിട്ടില്ലെന്നാണ് വിവരം. ഇതോടെ കേരളത്തിലെ ഉത്സവാഘോഷങ്ങൾക്ക് ആനകളുടെ കുറവ് കാര്യമായി തന്നെ ബാധിക്കും. 200-ൽ താഴെ ആനകൾ മാത്രമാണ് നിലവിൽ കേരളത്തിൽ ഇനിയുള്ള നാട്ടാനകൾ.

English Summary

Tamilnadu Temples will get 5 Elephants from Assam After Madras Hc Clarified the Previous Order which passed on 2021. When will Kerala get the Same Benefits.

Ration Update: റേഷൻ കടകളിൽ സൂപ്പർ ഫൈൻ അരിയെത്തുന്നു; പരിശോധനയ്ക്ക് കർശന നടപടി
തിരുവനന്തപുരം: പൊതുവിപണിയിൽ നിന്ന് ലഭിക്കുന്ന സൂപ്പർ ഫൈൻ അരി ഇനി റേഷൻ കടകൾ വഴിയും വിതരണം ചെയ്യാൻ ഭക്ഷ്യവകുപ്പ് പദ്ധതിയിടുന്നതായി വിവരം. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (FCI) നിന്ന് ലഭിക്കുന്ന അരി റേഷൻ കടകളിലേക്ക് അയക്കുന്നതിന് മുമ്പ് കർശനമായ ഗുണമേന്മ പരിശോധന നടത്തും. ഗുണമേന്മയില്ലെന്ന് കണ്ടെത്തുന്ന അരി തിരിച്ചയക്കും.

കോന്നിയിലെ 'കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ്' (CFRD) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് അരിയുടെ ഗുണമേന്മ പരിശോധിക്കുക. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് എഫ്.സി.ഐ അധികൃതരുമായി ഉടൻ ചർച്ച നടത്തുന്നതായിരിക്കും. റേഷൻ കടകൾ വഴി മികച്ച അരി ലഭ്യമാക്കുന്നതിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും, പൊതുവിപണിയിലെ അരി വില വർദ്ധനവ് തടയാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

ALSO READ: വെളിച്ചത്തിനായി..! യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

ഗോഡൗൺ തട്ടിപ്പുകൾക്ക് തടയിടണം

പദ്ധതി പൂർണ്ണമായി വിജയിക്കണമെങ്കിൽ എൻഎഫ്എസ്ഐ ഗോഡൗണുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അരി കടത്തും ക്രമക്കേടുകളും തടയേണ്ടതുണ്ട്. എഫ്.സി.ഐയിൽ നിന്ന് ഗുണമേന്മയുള്ള അരി എത്തിയാലും അത് ആദ്യം സ്റ്റോക്ക് ചെയ്യുന്നത് ഈ ഗോഡൗണുകളിലാണ്. നല്ല അരി സ്വകാര്യ മില്ലുകളിലേക്ക് മാറ്റി പകരം ഗുണമേന്മയില്ലാത്ത അരി റേഷൻ കടകളിലേക്ക് നൽകുന്ന തട്ടിപ്പ് ചില ഗോഡൗണുകൾ കേന്ദ്രീകരിച്ച് നടക്കുന്നതായി ഭക്ഷ്യവകുപ്പിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിനെതിരെ കർശന നടപടി സ്വീകരിക്കും.

റേഷൻ മണ്ണെണ്ണ, വിഹിതം നിശ്ചയിച്ച് കേന്ദ്രം

സംസ്ഥാനത്ത് ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ക്വാർട്ടറിലെ മണ്ണെണ്ണ വിഹിതം കേന്ദ്രം നിശ്ചയിച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് വിഹിതം നിശ്ചയിച്ചത്. റേഷൻ കാർഡ് ഉടമകൾക്കുള്ള മണ്ണെണ്ണ വിഹിതം 4068 കിലോ ലിറ്ററായി (40.68 ലക്ഷം ലിറ്റർ) തുടരുമെന്ന് സർക്കാർ അറിയിച്ചു.

അളവിലും വിലയിലും മാറ്റമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. നിലവിലെ ലിറ്ററിന് 71 രൂപ നിരക്കിൽ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ക്വാർട്ടറിലും മണ്ണെണ്ണ വാങ്ങാം. കഴിഞ്ഞ സാമ്പത്തിക വർഷം 3 മാസത്തെ ഓരോ ക്വാർട്ടറിനും 5676 കിലോലിറ്റർ (56.76 ലക്ഷം ലിറ്റർ) മണ്ണെണ്ണ ആണ് ലഭിച്ചിരുന്നത്.

English Summary:

Kerala Food and Civil Supplies Department plans to distribute super-fine rice through ration shops, making better-quality rice available to consumers at subsidised rates. Rice received from the Food Corporation of India will undergo quality checks before being supplied to ration shops, with support from institutions such as the Council for Food Research and Development.

CPM Expanded State Committee: ED കേസിൽ ചർച്ച വേണ്ട! വരവിൽ കവിഞ്ഞ സമ്പാദ്യമുണ്ടോ ? അംഗങ്ങളെല്ലാം സ്വത്ത് വെളിപ്പെടുത്തണമെന്ന് കർശന നിർദേശം
കോഴിക്കോട്:സിപിഎം വിശാല സംസ്ഥാന സമിതിയിൽ ED കേസ് ചർച്ചയാകില്ല. വിഷയം ചർച്ച ചെയ്യുന്നതിൽ കേന്ദ്രനേതൃത്വത്തിന് വിയോജിപ്പ് എന്ന് റിപ്പോർട്ട്. വിശാല സംസ്ഥാന സമിതി ചേരുന്നത് സംഘടന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഈ സാഹചര്യത്തിൽ ഇഡി വിഷയമെടുത്തിട്ടാൽ ചർച്ച അതിലേക്ക് മാത്രം ചുരുങ്ങിപ്പോകും എന്ന സാഹചര്യത്തിലാണ് ഈ കാര്യം ഇപ്പോൾ ചർച്ചയ്ക്ക് എടുക്കേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. അതിനാൽ തന്നെയാണ് ഉദ്ഘാടന പ്രസംഗത്തിൽ എം എ ബേബി വിഷയത്തെപ്പറ്റി പരാമർശിക്കാതിരുന്നത് എന്നും റിപ്പോർട്ട്.

സ്വത്ത് സമ്പാദനത്തിൽ കുരുക്കിടാൻ നീക്കം

അതേസമയം നേതാക്കളുടെ സ്വത്ത് സമ്പാദനത്തിൽ കുരുക്കിടാൻ ആണ് നീക്കം. നേതാക്കൾക്ക് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം ഉണ്ടെന്ന ആരോപണത്തിൽ തിരുത്തലിന് തയ്യാറാക്കുകയാണ് നേതൃത്വം. നവംബറിന് മുൻപാകെ പാർട്ടിക്ക് മുമ്പിൽ സംസ്ഥാന സമിതി അംഗങ്ങളെല്ലാം തങ്ങളുടെ സ്വത്ത് വെളിപ്പെടുത്തണമെന്ന് നിർദ്ദേശം നൽകി. ശേഷം ജില്ലാ കമ്മിറ്റി അംഗങ്ങളും ഏരിയ കമ്മിറ്റി അംഗങ്ങളും ഇത് പിന്തുടരണം. കൂടാതെ ഓരോ വർഷവും അംഗത്വം പുതുക്കുന്ന സന്ദർഭത്തിലും ഈ വിഷയത്തിൽ കർശനം പരിശോധനയുണ്ടാകും.

ALSO READ:വെളിച്ചത്തിനായി..! യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

ഇതിന് പുറമേ വായ്പയെടുക്കുന്ന നേതാക്കൾ ആ കാര്യം പാർട്ടിയെ മുൻകൂട്ടി അറിയിക്കുകയും അനുമതി വാങ്ങിയതിന് ശേഷം മാത്രം വായ്പയെടുക്കണമെന്നും നിർദ്ദേശമുണ്ട്. അതേസമയം ഗുരുതരമായ വിമർശനമാണ് വിശാല സംസ്ഥാനം സമിതിയിൽ പാർട്ടി നേതൃത്വത്തിനെതിരെ ഉയർന്നുവന്നത്. സിപിഎം- ബിജെപി ഡീൽ എന്ന ആരോപണം ശക്തമായി പ്രതിരോധിക്കാൻ നേതൃത്വത്തിന് സാധിച്ചില്ല എന്നും തളിപ്പറമ്പിലെ പരാജയകാരണം കൃത്യമായി പറയുന്നില്ല, സാമുദായിക സംഘടനകളോടുള്ള സമീപനത്തിലും വ്യക്തത ഉണ്ടായില്ലെന്നും തൃശൂർ, കൊല്ലം, കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്ററിൽ നിന്നും ചോദ്യങ്ങൾ ഉയർന്നു.

കൂടാതെ വിശാല സംസ്ഥാന സമിതിയിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ട് ദുർബലമാണെന്നും വലിയ വിമർശനം ഉയരുന്നുണ്ട്. കൂടാതെ സമിതിയിൽ വ്യക്തികേന്ദ്രീകത വിമർശനങ്ങൾ വേണ്ടെന്നും നിർദ്ദേശം. റിപ്പോർട്ട് സംഘടന നേരിടുന്ന പ്രശ്നങ്ങളിൽ കേന്ദ്രീകരിക്കാൻ മാത്രം ചർച്ച നടത്തും. കൂടാതെ ജില്ലകൾക്ക അരമണിക്കൂർ സമയമാണ് ചർച്ചകളിൽ അനുവദിച്ചിരിക്കുന്നത്. കൂടാതെ പയ്യന്നൂർ തോൽവിയെ കുറിച്ച് പറഞ്ഞ റിപ്പോർട്ടിൽ തളിപ്പറമ്പിലെ സ്ഥാനാർത്ഥി വിവാദം പരാമർശിക്കാത്തതിനെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ നേതൃത്വം സമ്പൂർണ്ണ പരാജയമാണെന്നും തോൽവിയുടെ ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടറിയേറ്റ് അണികൾക്ക് മേലും പ്രാദേശിക നേതൃത്വത്തിന് മേലും ചാരുകയാണെന്നും പൊതു ചർച്ചയിൽ വിമർശനം ഉയരുന്നുണ്ട്.

ENGLISH SUMMARY

The ED case will not be discussed at the CPM's extended state committee meeting; reports indicate that the central leadership is opposed to discussing the matter. The meeting is convened to deliberate on organizational affairs, and it was decided to exclude the ED issue because raising it would cause the discussion to be confined solely to that topic.

KSEB Power Cut: വെളിച്ചത്തിനായി..! യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ യൂണിറ്റിനു 30 രൂപ വെച്ച് വൈദ്യുതി വാങ്ങാൻ ഒരുങ്ങി കെഎസ്ഇബി. നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്നാണ് യൂണിറ്റിന് 30 രൂപ നിരക്കിൽ അന്യായവില നൽകി വൈദ്യുതി വാങ്ങുന്നത്. ഈ മാസം 30 വരെയാണ് 300 മെഗാവാട്ട് വാങ്ങുക.

കടുത്ത പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായവും കെഎസ്ഇബി തേടിയിരുന്നു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടി വിവിധ സംസ്ഥാനങ്ങളിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതിനായി കെഎസ്ഇബി ബോർഡ് ഡയറക്ടർമാർ ഇന്ന് തിരിക്കും.

ALSO READ:സീസണിന് മുമ്പേ റൂട്ട് ക്ലിയർ ആകും! ശബരിമല പാതകൾക്ക് 550 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചു

ആയിരം മേ​ഗാവാട്ടിന്റെ അധിക ഉപയോഗമാണ് ഈ വർഷം ഉള്ളത്

അതേസമയം മധ്യപ്രദേശിൽ നിന്നും വായ്പയായി കിട്ടുന്ന 200 മേ​ഗാവാട്ട് ഇന്നും കിട്ടാത്ത പശ്ചാത്തലത്തിൽ സ്ഥിതി ഗുരുതരമായി തന്നെ തുടരും എന്നാണ് സൂചന. കഴിഞ്ഞവർഷത്തെ താരതമപ്പെടുത്തുമ്പോൾ ആയിരം മേ​ഗാവാട്ടിന്റെ അധിക ഉപയോഗമാണ് ഈ വർഷം ഉള്ളത്. എന്നാൽ ആവശ്യത്തിനനുസരിച്ചുള്ള ഉത്പാദനം നടക്കുന്നില്ല എന്നതും മറ്റൊരു സാഹചര്യം ആണ്. കൂടുതൽ വിലകൊടുത്ത് വൈദ്യുതി വാങ്ങേണ്ട സാഹചര്യം വന്നാൽ അതിനുള്ള നീക്കവും നടത്തുമെന്ന് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കൂടാതെ വൈദ്യുതി പ്രതിസന്ധിയെ മറികടക്കുന്ന പുതിയ നയം കൊണ്ടുവരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം കേരളത്തിൽ വൈദ്യുതി പ്രതിസന്ധി വിവാദമാകുന്ന പശ്ചാത്തലത്തിൽ കെഎസ്ഇബിയെ കുറ്റം പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കെഎസ്ഇബി കുളം കലക്കി മീൻ പിടിക്കുകയാണ് എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. കൂടാതെ വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് ബോർഡിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ചില പ്രവണതകൾ അനാരോഗ്യകരമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ചിലയിടങ്ങളിൽ ദിവസം നാല് അഞ്ചും തവണ വൈദ്യുതി മുടങ്ങുന്നുണ്ട്. ഇത്തരത്തിൽ അനാവശ്യമായി വൈദ്യുതി നിയന്ത്രിക്കുന്നതിനെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കെഎസ്ഇബിയിലെ ചില ഉദ്യോഗസ്ഥർക്ക് പുനരുപയോഗ ഊർജ്ജത്തെ കുറിച്ച് പറയുമ്പോൾ അസ്വസ്ഥത ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയാമെന്നും കോടികൾ മുടക്കി വൈദ്യുതി പുറത്തുനിന്ന വാങ്ങണമെന്നാണ് ഇത്തരം ഉദ്യോഗസ്ഥരുടെ ആവശ്യമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.കൂടാതെ വൈദ്യുതി ഉൽപാദനത്തിൽ സൗരോർജത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സൗരോർജത്തിന്റെ പ്രാഥമിക മുൻഗണന നൽകണമെന്നാണ് അദ്ദേഹം പറയുന്നത്.

ENGLISH SUMMARY

Amid the worsening power crisis in the state, the KSEB is preparing to purchase electricity at an exorbitant rate of rs 30 per unit. This power is being procured from the National Thermal Power Corporation (NTPC) at that high price. The purchase of 300 MW of power will continue until the 30th of this month.

സീസണിന് മുമ്പേ റൂട്ട് ക്ലിയർ ആകും! ശബരിമല പാതകൾക്ക് 550 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചു
തിരുവനന്തപുരം: ശബരിമല പാതകളുടെ വികസനത്തിനുവേണ്ടി 550 കോടി രൂപ പ്രത്യേക പാക്കേജ് അനുവദിച്ച് സംസ്ഥാന സർക്കാർ. വരുന്ന മണ്ഡലകാല സീസണിന് മുന്നോടിയായി പാതകളെല്ലാം സജ്ജമാക്കാൻ ആണ് നീക്കം. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ചേർന്ന് നടത്തിയ ചർച്ചയെ തുടർന്നാണ് നീക്കം. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇത് ആദ്യമായിട്ടാണ് ഒറ്റത്തവണയായി ഇത്രയും പണം അനുവദിക്കുന്നത്.

മുന്‍ സീസണുകളില്‍ കൃത്യമായ അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ല

പാതകളുടെ മൊത്തം വികസനവും തീർത്ഥാടനകാലം ആരംഭിക്കുന്നതിനു മുമ്പ് തന്നെ പൂർത്തിയാക്കാൻ ആണ് തീരുമാനമെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ പറഞ്ഞു.2021 മുതല്‍ ശബരിമല റോഡുകളില്‍ പല കാരണങ്ങളാല്‍ വീഴ്ചകള്‍ ഉണ്ടായിരുന്നു. മുന്‍ സീസണുകളില്‍ കൃത്യമായ അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ഈ സീസണിൽ എല്ലാ പ്രശ്നങ്ങളും നികത്തിക്കൊണ്ട് റോഡിന്റെ നവീകരണത്തിന് പ്രാധാന്യം നൽകുന്നത്.

ALSO READ:വടക്കഞ്ചേരിയിൽ ബസ് കാത്ത് നിന്നവരെ കാർ ഇടിച്ച് തെറിപ്പിച്ചു, ഒരു മരണം

മുൻവർഷത്തെ ജോലികൾക്ക് മുൻ​ഗണന

നിലയ്ക്കലും പമ്പയിലുമായി ശബരിമല ദേവസ്വം ബോർഡ് നേരത്തെ നടത്തിയിരുന്ന ജോലികളെല്ലാം തന്നെ പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിച്ചു. ഈ ജോലികൾ പൂർത്തിയാക്കുന്നതിന് വേണ്ടി 15 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.കൂടാതെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തും.ഇതിനൊപ്പം മുൻവർഷങ്ങളിൽ പൂർത്തിയാകാത്ത കാര്യങ്ങൾ ഇത്തവണ മുൻഗണന നൽകിക്കൊണ്ട് അവയും സമയബന്ധിതമായി തന്നെ പൂർത്തിയാക്കും.അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ക്രാഷ് ബാരിയര്‍, സ്പീഡ് ബ്രേക്കര്‍, റിഫ്‌ലക്ടര്‍, സൈന്‍ബോര്‍ഡ് സ്ഥാപിക്കുക തുടങ്ങിയവയ്ക്കും പ്രാധാന്യം നൽകും.

കൂടാതെ വാഹനങ്ങൾക്ക് കാഴ്ചയും സുരക്ഷയും ഉറപ്പാക്കുന്നതിന് വേണ്ടി റോഡിന്റെ വശങ്ങളിലായി ഉള്ള മരച്ചില്ലകളും കാടും മറ്റുമെല്ലാം നീക്കം ചെയ്യും. ഇത്തരത്തിലുള്ള നീക്കങ്ങൾ ശബരിമല തീർത്ഥാടനകളുടെ യാത്ര കൂടുതൽ സുഗമമാക്കാൻ സാധിക്കും എന്ന നിരീക്ഷണത്തിലാണ് സർക്കാർ. ഈ കാര്യങ്ങളിൽ ഒന്നും യാതൊരു വീട്ടുവീഴ്ച്ച ചെയ്യാൻ അനുവദിക്കില്ല എന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY

The State Government has sanctioned a special package of ₹550 crore for the development of Sabarimala access roads. The move aims to ensure all roads are ready ahead of the upcoming Mandala-Makaravilakku pilgrimage season. This decision follows discussions held between the Chief Minister and the Minister for Public Works. This marks the first time in the last decade that such a substantial amount has been allocated in a single tranche.

Kerala Weather Update : പൊള്ളും ചൂടല്ല, ഇന്ന് ശക്തമായ മഴ, യെല്ലോ അലർട്ട് മൂന്നിടത്ത്; ഇന്നത്തെ കാലാവസ്ഥ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിനിടെ ആശ്വാസമായി മഴ എത്തുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം, മറ്റ് ജില്ലകളിൽ നേരിയ മഴ സാധ്യത മുൻനിർത്തി ഗ്രീൻ അലർട്ടാണ് നൽകിയിട്ടുള്ളത്. കൂടാതെ ഇന്ന് രാവിലെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ മുന്നറിയിപ്പ്

യെല്ലോ അലർട്ട്

സെപ്റ്റംബർ 14: പത്തനംതിട്ട, ഇടുക്കി, പാലക്കാട്

സെപ്റ്റംബർ 15: മലപ്പുറം, കോഴിക്കോട്, വയനാട്

സെപ്റ്റംബർ 16: ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ

ALSO READ: ചൂടിന് ബ്രേക്ക്, വരുന്ന മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കണ്ണൂർ - കാസറഗോഡ് (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ 15ന് രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് 15ന് രാവിലെ 11.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത. ഈ സാഹചര്യത്തിൽ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും നിർദേശം നൽകി.

ഇടിമിന്നൽ ജാഗ്രത നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 16/09/2026 വരെയുള്ള തീയ്യതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

സെപ്റ്റംബർ 17 വരെ സോമാലിയ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട്‌ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

ഗുജറാത്ത് തീരം, അതിനോട് ചേർന്ന വടക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

English Summary:

Rain is expected to bring relief to the state amid the prevailing intense heat. Heavy rainfall is likely in three districts today, prompting the authorities to issue a yellow alert in Pathanamthitta, Idukki, and Palakkad.

MDMA Case : ഒരാഴ്ച വിൽക്കുന്നത് 10 കിലോ എം.ഡി.എം.എ! വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും പൊക്കി കേരളാ പോലീസ്
പന്തീരങ്കാവ് :  കോഴിക്കോട് പന്തീരങ്കാവിൽ ഒരു കിലോ എംഡിഎംഐ പിടികൂടിയ കേസുമായി ബന്ധപ്പെട്ട അന്വേഷണം ചെന്നെത്തിയത് വലിയ കണ്ണികളിലേക്ക്. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെയും തിരുവനന്തപുരം സ്വദേശിനിയായ വിദ്യാർഥിനിയെയും പിടികൂടിയിരിക്കുകയാണ് ഇപ്പോൾ. മലപ്പുറം നിലമ്പൂർ സ്വദേശി സി അജ്മൽ (32 ), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനിയായ പി സൂര്യ ( 23) എന്നിവരെയാണ് കേരള പോലീസ് സംഘം ന്യൂ ഇടയിൽ നിന്നും പിടികൂടിയത്. സൂര്യ നേഴ്സിങ് വിദ്യാർത്ഥിനിയാണ്.

കഴിഞ്ഞ മെയ് മാസം ഒൻപതാം തീയതി കോഴിക്കോട് പന്തീരങ്കാവിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് ഒരു കിലോ എംഡി എം എ പിടികൂടുന്നത്. ആ സംഭവത്തിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് അർശലാൽ, ആദിൽ ഷാ, മുഹമ്മദ് ഇർഫാൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർക്ക് ലഭിക്കുന്ന ലഹരിയുടെ ഉറവിടം ഡൽഹി ആണ് എന്ന് മനസ്സിലായത്. തുടർന്ന് പോലീസ് സംഘം ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നോയിഡയിൽ നിന്ന് രണ്ട് പ്രതികളെ കൂടി ഇപ്പോൾ അറസ്റ്റ് ചെയ്തത്.

Also Read : വടക്കഞ്ചേരിയിൽ ബസ് കാത്ത് നിന്നവരെ കാർ ഇടിച്ച് തെറിപ്പിച്ചു, ഒരു മരണം

മയക്കുമരുന്നുകൾ പാക്കറ്റുകളിൽ ആക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഡിജിറ്റൽ സ്കെയിൽ, പാക്കിംഗ് സാമഗ്രികൾ, കവറുകൾ, നോട്ട് എണ്ണുന്ന മെഷീൻ, നിരവധി എടിഎം കാർഡുകൾ തുടങ്ങിയവയും ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നും പോലീസ് കണ്ടെത്തി. വിദ്യാർത്ഥിനിയായ സൂര്യയുടെ പേരിലാണ് നോയിഡയിലെ ഫ്ലാറ്റ്. ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ഓരോ ആഴ്ചയിലും ഏകദേശം 10 കിലോയിൽ അധികം എംഡിഎംഎ പാക്ക് ചെയ്ത് കേരളത്തിലേക്കും മറ്റ് ഇതര സംസ്ഥാനങ്ങളിലേക്കും വില്പന നടത്തിയിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പോലീസിന് ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ചത്.

ഡൽഹിയിൽ നിന്നും സാധാരണയായി സെക്കൻഡ് ഹാൻഡ് കാറുകൾ കേരളത്തിലേക്ക് വാങ്ങിക്കൊണ്ടു വരാറുണ്ട്. ഇത്തരത്തിൽ പഴയ കാറുകൾ വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്ന സമയത്ത് ലഹരി മരുന്നുകൾ രഹസ്യമായി കാറുകളിൽ കയറ്റിയാണ് ഇവിടേക്ക് എത്തിച്ചിരുന്നത്. കഴിഞ്ഞമാസം മലപ്പുറം ജില്ലയിൽ നിന്ന് പിടികൂടിയ 13 കിലോ എംഡിഎംഎയും ഇവരാണ് കൊടുത്തുവിട്ടത് എന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ നാലുമാസം കൊണ്ട് മാത്രം അഞ്ച് കോടിയിൽ പരം രൂപയുടെ ഇടപാടുകൾ ഇവരുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. ഇപ്പോൾ അറസ്റ്റിലായ അജ്മലിന് മലപ്പുറത്തും കേസുകൾ നിലവിലുണ്ട്. പന്തീരങ്കാവ് പോലീസിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

English Summary

The investigation into the seizure of one kg of MDMA at Pantheerankavu, Kozhikode, has led to key figures in the network. As part of the follow up investigation, a young man from Malappuram and a female student from Thiruvananthapuram have now been taken into custody.

Kerala Power Cut : സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമില്ല?
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയില്ലെന്ന് റിപ്പോർട്ട്. മന്ത്രി സണ്ണി ജോസഫിന്റെ ഓഫീസും കെ.എസ്.ഇ.ബി വൃത്തങ്ങളും ഇക്കാര്യം അറിയിച്ചതായാണ് വിവരം. കടുത്ത പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് കഴഞ്ഞ കുറച്ച് ദിവസങ്ങളായി വൈദ്യുതി നിയന്ത്രണം തുടരുകയായിരുന്നു. എന്നാൽ ഇന്ന് അത് ഉണ്ടാകില്ല എന്നാണ് അറിയുന്നത്.

സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എല്ലാ ദിവസങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട് എന്ന് മന്ത്രി സണ്ണി ജോസഫ് ഇന്ന് കോഴിക്കോട് പ്രതികരിച്ചിരുന്നു. വൈദ്യുതി ലഭ്യതക്കുറവ് എല്ലാ സംസ്ഥാനത്തും അനുഭവപ്പെടുന്ന പ്രശ്നമാണ്. കേരളത്തിൽ കഴിഞ്ഞവർഷത്തെ ഇതിനേക്കാൾ ആയിരം മെഗാ ഉപയോഗമാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. അതനുസരിച്ചുള്ള ലഭ്യത ഇല്ല. വൈദ്യുതി കൂടുതൽ വിലകൊടുത്ത് വാങ്ങുന്നതു ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആലോചന നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ വൈദ്യുതി പ്രതിസന്ധിയെ അതിജീവിക്കാൻ പുതിയ നയം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി.

Also Read : KSEB കുളംകലക്കി മീൻ പിടിക്കുന്നു; സോളാറിന് മുൻഗണനയുള്ള ഊർജ്ജനയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

ഈ പ്രതിസന്ധിഘട്ടത്തിൽ ജനങ്ങളുടെ ശ്രദ്ധ ആവശ്യമാണെന്നും മന്ത്രി ഓർമിപ്പിച്ചു. വൈദ്യുതി ഉപയോഗത്തിൽ ജനങ്ങൾ മിതത്വം പാലിക്കണം. രാത്രിയിൽ വീടുകളിലെ ആഡംബര ലൈറ്റുകൾ ഉപയോഗിക്കുന്ന ഉൾപ്പെടെയുള്ള ശീലങ്ങൾ കുറയ്ക്കണമെന്നും മന്ത്രി പറഞ്ഞു. പവർകട്ട് ആരംഭിക്കുന്നതിനു മുന്നോടിയായി തന്നെ ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകണമെന്ന് ഉദ്യോഗസ്ഥരോട് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.

നിലവിലെ പ്രതിസന്ധി സാഹചര്യം കൃത്യമായി മനസ്സിലാക്കുന്ന ഒരാളും സർക്കാരിനെ കുറ്റപ്പെടുത്തില്ല. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മുഹമ്മദ് മന്ത്രി ആയിരുന്നപ്പോൾ കൊണ്ടുവന്ന കരാർ ഉണ്ടാക്കിയതിന്റെ പ്രതിഫലനമാണ് ഇപ്പോൾ നമ്മൾ അറിയുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം തന്നെ നിലവിലെ അനുഭവപ്പെടുന്ന കർത്താവ് വൈദ്യുതി പ്രതിസന്ധി അതിജീവിക്കുന്നതിനുവേണ്ടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടാൻ തീരുമാനിച്ചിരിക്കുകയാണ് കെഎസ്ഇബി. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി കെഎസ്ഇബി ചർച്ച നടത്താൻ ബോർഡ് ഡയറക്ടർമാരെ നാളെ നിശ്ചയിക്കും എന്നാണ് വിവരം. മഴ കൂടി മാറനിൽക്കുന്ന സാ​ഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗം വലിയ തോതിൽ ഉയർന്നിട്ടുമുണ്ട്. ജലവൈദ്യുതി പദ്ധതികളുമായി ബന്ധപ്പെട്ട ഡാമുകളിലും ജലത്തിന്റെ അളവിൽ കാര്യമായ കുറവാണ് വന്നിരിക്കുന്നത്.

English Summary

Reports indicate that there is no likelihood of power restrictions in Kerala today. Information regarding this has been conveyed by Minister Sunny Joseph's office and KSEB sources. Power restrictions had been in effect in the state for the past few days due to a severe crisis.

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു
തൃശൂർ: മുതിർന്ന സിപിഎം നേതാവും മുൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ബേബി ജോൺ (74) അ‌ന്തരിച്ചു. ഒട്ടേറെ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ബേബിജോൺ അടിയന്തരാവസ്ഥക്കാലത്ത് ഉൾപ്പെടെ തടവിൽക്കഴിയുകയും നിരവധി പോലീസ് മർദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി, സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറി, കേരള ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി യൂണിയന്റെ ജില്ലാ സെക്രട്ടറി, സംസ്ഥാന ഫെഡറേഷൻ ഭാരവാഹി തുടങ്ങി ഒട്ടേറെ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിയമസഭയലിലേക്ക് ജനവിധി തേടിയിരുന്നു.

1969 മുതൽ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. 1971ൽ പാർട്ടി അംഗമായി. പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1975ലെ സ്വാതന്ത്ര്യദിനത്തിൽ കരിങ്കൊടി കെട്ടാൻ ശ്രമിച്ചതിന് ബേബി ജോണിന് പൊലീസ് മർദനമേറ്റിട്ടുണ്ട്. അ‌ടിയന്തരാവസ്ഥക്കാലത്ത് ഡിഐആർ പ്രകാരം രണ്ടുതവണ അറസ്റ്റിലായി.

ALSO READ: ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും

1971 മുതൽ തൈക്കാട് പഞ്ചായത്തിലെ ബ്ലാങ്ങാട് പിവിഎംഎൽപി സ്കൂളിൽ അധ്യാപകനായും പ്രവർത്തിച്ചുവന്നു. പിന്നീട് പൊലീസ് നടപടികളെത്തുടർന്ന് ഒന്നരക്കൊല്ലം സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. 1984 മുതൽ 97 വരെ സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറിയായി. 1986-ൽ ജില്ലാ കമ്മിറ്റിയംഗവും 97മുതൽ ജില്ലാ സെക്രട്ടറിയറ്റംഗവുമാണ്.

ചാവക്കാട് നഗരസഭ നിലവിൽ വന്നപ്പോൾ (1980–-85) കൗൺസിലറും ആദ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി. 88ൽ വീണ്ടും കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. ചാവക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1991ൽ സർവീസിൽനിന്നും സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.

തൃശൂർ ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ്, സംസ്ഥാന ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2006 ജൂലൈയിൽ സിപിഎം തൃശൂർ ജില്ലാസെക്രട്ടറിയായി. മണലൂർ തൈക്കാട് ചക്രമാക്കിൽ അന്തോണിയുടെയും മേരിയുടെയും മകനായി 1952ലാണ് ജനനം. ഭാര്യ പരേതയായ ഷീല. മക്കൾ: മാനവൻ, ഹിമവാൻ (ചാവക്കാട് സർവീസ് സഹകരണ ബാങ്ക്), അംഗന (അയ്യന്തോൾ സഹകരണബാങ്ക്).

English Summary

Senior CPM leader and former state secretariat member Baby John (74) has passed away. A leader who spearheaded numerous agitations, he endured imprisonment—including during the Emergency—and suffered severe police brutality. He served in various capacities, including as CPM Thrissur District Secretary, CITU Thrissur District Secretary, State Vice President of the Kerala Beedi and Cigar Workers' Federation, and District Secretary of the Fishermen's Union, as well as holding office at the state federation level.