AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Rain Update Live: എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്! വിവിധ ജില്ലകളില്‍ അവധി; തീരാതെ ദുരിതമഴ

Kerala Rain Updates Alerts: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്, അണക്കെട്ടുകളിലെ ജലനിരപ്പും ആനുപാതികമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. റാന്നി നഗരത്തിലും വെള്ളം കയറിയ ഭാഗങ്ങളിൽ ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്. തെക്കൻ ജില്ലകളെയാണ് മഴക്കെടുതി വളരെ അധികം ബാധിച്ചത്.

Arun Nair
Arun Nair | Edited By: Jenish Thomas | Updated On: 06 Aug 2026 | 03:09 PM
Kerala Rain Update Live: എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്! വിവിധ ജില്ലകളില്‍ അവധി; തീരാതെ ദുരിതമഴ
Kerala Rain Alert Weather Updates Live

സംസ്ഥാനത്ത് മഴക്കെടുതികൾ അ‌തിരൂക്ഷമായി തുടരുന്നു. തെക്കൻ ജില്ലകൾ പലതും ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണിയിലാണ്. തെക്കൻ തമിഴ്‌നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ 2026 ഓഗസ്റ്റ് 7 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പറയുന്നു. പുതുക്കിയ അറിയിപ്പ് പ്രകാരം കേരളത്തിൽ ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അ‌തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾ ഉൾപ്പെടുന്നു. മഴക്കെടുതികളിൽ ഇതുവരെ 15 പേർ മരിച്ചതായും ഏഴ് പേരെ കാണാതായതായും സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇത് കൂടാതെ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മഴ സംബന്ധമായ എല്ലാ പ്രധാന അപ്ഡേറ്റുകളും ഇവിടെ നിങ്ങൾക്ക് വായിക്കാം.

LIVE NEWS & UPDATES

The liveblog has ended.
  • 04 Aug 2026 09:49 PM (IST)

    Kerala Rain Holiday Updates : പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

    വയനാട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കാസര്‍കോട്‌, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്ത് അഞ്ച്) അവധി പ്രഖ്യാപിച്ചു. Read More

  • 04 Aug 2026 09:37 PM (IST)

    ഇതുവരെ 25 മരണം, 52 വീടുകൾ പൂർണ്ണമായും തകർന്നു

    കനത്ത മഴയെ തുടർന്ന് ഉണ്ടായ വിവിധ അ‌പകടങ്ങളിലായി സംസ്ഥാനത്ത് ഇതുവരെ 25 പേർ മരിച്ചെന്ന് സർക്കാർ അറിയിച്ചു. നാല് പേരെ കാണാതാകുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 52 വീട് പൂർണ്ണമായും 565 വീട് ഭാഗികമായും തകർന്നു. ആകെ 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18434 പേർ താമസിക്കുന്നു. ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 4ന് വൈകീട്ട് 5 മണിവരെയുള്ള കണക്ക് ആണ് സർക്കാർ പുറത്ത് വിട്ടിരിക്കുന്നത്.

  • 04 Aug 2026 09:14 PM (IST)

    Kerala Holiday: വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

    സംസ്ഥാനത്ത് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു Read More

  • 04 Aug 2026 06:48 PM (IST)

    Kerala School Holiday Updates : അഞ്ച് ജില്ലകളിൽ അവധി

    വയനാടിന് പുറമെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. വയനാട്, കാസർകോഡ്, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചു.

  • 04 Aug 2026 04:34 PM (IST)

    Kerala Rain School Holiday Updates : വയനാട്ടിൽ അവധി പ്രഖ്യാപിച്ചു

    റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ വയനാട്ടിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതവും നിർത്തിവെച്ചതായി ജില്ല കലക്ടർ അറിയിച്ചു.

  • 04 Aug 2026 04:20 PM (IST)

    Kerala Rain Alert Updates : എട്ട് ജില്ലകളിൽ റെഡ് അലർട്ട്

    സംസ്ഥാനത്തെ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

  • 04 Aug 2026 04:16 PM (IST)

    കോട്ടയം പത്തനംതിട്ട ആലപ്പുഴ സ്ഥിതി രൂക്ഷം

    മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച കോട്ടയം, ആലപ്പുഴ ജില്ലകളിലെ നിലവിലെ സ്ഥിതി വിശദീകരിച്ച് കളക്ടർമാർ രംഗത്തെത്തി. കോട്ടയത്ത് ആശങ്ക തുടരുന്നുണ്ട് എങ്കിലും ആശ്വാസത്തിനുള്ള വകയും ഉണ്ട്. ആലപ്പുഴയിൽ പത്തനംതിട്ട ജില്ലയോട് ചേർന്ന ചെങ്ങന്നൂർ ഭാഗത്തെ പ്രദേശങ്ങളിലും അ‌പ്പർ കുട്ടനാടൻ മേഖലകളിലും മഴക്കെടുതി രൂക്ഷമാണ്.

  • 04 Aug 2026 02:53 PM (IST)

    എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

    സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത് Read More

  • 04 Aug 2026 11:17 AM (IST)

    മുഖ്യമന്ത്രി പത്തനംതിട്ടയില്‍

    മുഖ്യമന്ത്രി വിഡി സതീശന്‍ പത്തനംതിട്ടയിലേക്ക്. പത്തനംതിട്ടയിലെ പ്രളയബാധിത മേഖലയായ റാന്നി, ആറന്മുള തുടങ്ങിയ സ്ഥലങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. 12 മണിക്കാണ് അദ്ദേഹം ആറന്മുളയില്‍ എത്തുന്നത്.

  • 04 Aug 2026 10:05 AM (IST)

    കനത്ത മഴ, എ.സി റോഡ് വെള്ളത്തിലായി; അവകാശവാദം പാഴായി

    ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുമാസം കഴിയുംമുൻപേ എ.സി റോഡ് വെള്ളത്തിലായി. ഏത് പ്രളയത്തിലും മുങ്ങില്ലെന്ന അവകാശവാദത്തോടെ കോടികൾ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. എ.സി. കോളനി, പൂവം, ഒന്നാംകര, പാറക്കൽ, കിടങ്ങറ ഈസ്റ്റ് തുടങ്ങിയ ഭാഗങ്ങളിൽ റോഡിൽ വെള്ളം കയറി ഗതാഗതം ദുസ്സഹമായിരിക്കുകയാണ്.

  • 04 Aug 2026 09:39 AM (IST)

    പാണക്കാട് മണ്ണിടിച്ചിലില്‍ അന്വേഷണം

    മലപ്പുറം പാണക്കാട് വേങ്ങര റോഡിലുണ്ടായ മണ്ണിടിച്ചിലില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി പൊതുമരാമത്ത് വകുപ്പുമന്ത്രി പികെ ബഷീര്‍.

  • 03 Aug 2026 11:19 PM (IST)

    PSC പരീക്ഷകൾ മാറ്റിവച്ചു

    സംസ്ഥാനത്തെ മഴക്കെടുതികൾ കണക്കിലെടുത്ത് ഓഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പബ്ലിക് സർവീസ് കമ്മിഷൻ (PSC) പരീക്ഷകൾ മാറ്റിവച്ചു. വിശദ വിവരങ്ങൾ.

  • 03 Aug 2026 10:46 PM (IST)

    Idukki Schools Holiday : ഇടുക്കിയിലും നാളെ അവധി

    മഴ കനക്കുന്ന സാഹചര്യത്തിൽ മലയോര ജില്ലയായ ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നത്. തുടർന്ന് അത് മാറ്റുകയായിരുന്നു.

  • 03 Aug 2026 10:41 PM (IST)

    VD Satheesan Aarnamula Visit : ദുരന്തബാധിത പ്രദേശങ്ങൾ നാളെ മുഖ്യമന്ത്രി സന്ദർശിക്കും

    പത്തനംതിട്ട ജില്ലയിലെ ആറന്മുള, റാന്നി മഴക്കെടുതിയെ തുടർന്നുള്ള ദുരന്തബാധിതമേഖലയിൽ നാളെ മുഖ്യമന്ത്രി വി ഡി സതീശൻ സന്ദർശിക്കും. ഉച്ചയോടെ ആറന്മുളയിൽ എത്തുന്ന മുഖ്യമന്ത്രി തുടർന്ന് റാന്നിയും സന്ദർശിക്കും.

  • 03 Aug 2026 06:34 PM (IST)

    Kannur District School Holiday : കണ്ണൂരിൽ രണ്ട് താലൂക്കുകളിൽ മാത്രം അവധി

    മഴയെ തുടർന്ന് കണ്ണൂരിൽ രണ്ട് താലൂക്കുകളിൽ മാത്രമാണ് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തളിപറമ്പ്, ഇരട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല.

  • 03 Aug 2026 06:31 PM (IST)

    Kerala Rain School Holiday : നാളെ സ്കൂളുകൾക്ക് അ‌വധി

    മഴ കണക്കിലെടുത്ത് നാളെ (ഓഗസ്റ്റ് 4 ചൊവ്വാഴ്ച) വിവിധ ജില്ലകളിലെ കളക്ടർമാർ സ്കൂളുകൾക്ക് അ‌വധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏതൊക്കെ ജില്ലകളിലാണ് അ‌വധി എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

  • 03 Aug 2026 06:30 PM (IST)

    Kozhikode School Holiday : കോഴിക്കോടും അവധി

    കോഴിക്കോട് ജില്ലയ്ക്കും മഴയെ തുടർന്ന് കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്

  • 03 Aug 2026 06:28 PM (IST)

    Alappuzha School Holiday : ആലപ്പുഴ ജില്ലയ്ക്കും അവധി

    മഴ കനക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

  • 03 Aug 2026 06:24 PM (IST)

    Kerala Rain Holiday Updates : മലപ്പുറത്തും അവധി

    കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതിനാൽ മലപ്പുറം ജില്ലയിൽ കലക്ടർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

  • 03 Aug 2026 06:23 PM (IST)

    Pathanathitta District School Holiday : നാളെ പത്തനംതിട്ടയ്ക്ക് അവധി

    കനത്ത മഴ തുടരുന്നതിനാൽ നാളെ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെൻ്ററുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

  • 03 Aug 2026 03:50 PM (IST)

    അ‌തിതീവ്ര മുന്നറിയിപ്പ് വന്നത് രാത്രിയിൽ

    ഐഎംഡിയുടെ അതിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രിയായിരുന്നുവെന്നും പരിശോധിക്കാൻ മറ്റ് സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്നും കുറ്റപ്പെടുത്തലുകൾക്കുള്ള സർക്കാർ വിശദീകരണമായി മുഖ്യമന്ത്രി വിഡി സതീശൻ അ‌റിയിച്ചു.

  • 03 Aug 2026 02:47 PM (IST)

    സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

    മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവർക്ക് 3,800 രൂപ, വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം, തൊഴിൽ നഷ്ടപ്പെട്ട ഒരു കാർഡിലെ രണ്ടുപേർക്ക് വീതം പ്രതിദിനം 300 രൂപ എന്ന നിലയിൽ ധനസഹായം തുടങ്ങി വിവിധ നാശനഷ്ടങ്ങൾക്ക് സർക്കാർ സഹായം പ്രഖ്യാപിച്ചു.

  • 03 Aug 2026 01:45 PM (IST)

    എംസി റോഡില്‍ ഗതാഗതം തടസപ്പെട്ടു

    എംസി റോഡില്‍ കുറ്റൂര്‍ മുതല്‍ തിരുമൂലപുരം വരെയുള്ള ഭാഗത്ത് ഗതാഗതം തടസപ്പെട്ടു. മണിമലയാറില്‍ നിന്നും റോഡിലേക്ക് വെള്ളം കയറിയതാണ് കാരണം, വലിയ വാഹനങ്ങള്‍ക്ക് മാത്രമേ നിലനില്‍ ഇതുവഴി പോകാന്‍ സാധിക്കൂ.

  • 03 Aug 2026 01:15 PM (IST)

    പ്രളയക്കെടുതി നേരിടാന്‍ പ്രത്യേക സന്നാഹം

    കാലവര്‍ഷക്കെടുതി നേരിടാന്‍ അടിയന്തര യോഗം ചേര്‍ന്നു. സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചു. ദുരന്തനിവാരണ സെക്രട്ടറി യോഗം ചേര്‍ന്ന് മുന്‍കരുതല്‍ എടുത്തിരുന്നു എന്നും അദ്ദേഹം.

  • 03 Aug 2026 12:44 PM (IST)

    പമ്പ, മണിമല നദികളിൽ ജലനിരപ്പ് ഉയരുന്നു

    സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതോടെ നദികളുടെ ജലനിരപ്പ് ഉയരുന്നു. . ചെങ്ങന്നൂർ, ആറന്മുള, റാന്നി തുടങ്ങിയ പ്രദേശങ്ങളിൽ പമ്പയിലെയും മണിമലയാറ്റിലെയും ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വിവിധ ജില്ലകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായി. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്.

  • 03 Aug 2026 12:15 PM (IST)

    മുന്നറിയിപ്പില്‍ മാറ്റം; 10 ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്‌

    ശക്തമായ മഴയെ തുടര്‍ന്ന് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.

  • 03 Aug 2026 11:45 AM (IST)

    ക്യാമ്പിൽ മരുന്നുണ്ടെന്ന് മന്ത്രി

    മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ല. ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

  • 03 Aug 2026 11:17 AM (IST)

    Panakkad Land Slide: മന്ത്രിയുടെ വീടിന് സമീപം മണ്ണിടിച്ചിൽ

    മന്ത്രി പി കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപം പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയില്‍ മണ്ണിടിച്ചില്‍. പാണക്കാട് എടയ്പാലത്താണ് സംഭവമുണ്ടായത്. റോഡിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു- വിശദമായ വാർത്ത വായിക്കാം

Published On - Aug 03,2026 11:14 AM

Follow Us