AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Punarjani case: പുനർജനിയിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ ചിറ്റ് നൽകിയ നടപടി അസാധാരണം; തെളിവുപുറത്ത് വിട്ട് എംവി ഗോവിന്ദൻ

MV Govindan about Punarjani case: എല്ലാ തെളിവുകളും ഉണ്ടായിട്ടും കേസിൽ സതീശനെ കുറ്റവിമുക്തമാക്കിയ വിജിലൻസിന്റെ നടപടി അസാധാരണമാണെന്ന വിമർശനവുമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്. നിലവിലുള്ള നിയമം വിദേശത്ത് പോയി ഫണ്ട് അഭ്യർത്ഥിക്കാൻ അനുവദിക്കുന്നില്ല.സഹായം തേടി വിദേശത്ത് പോകാൻ പ്രളയകാലത്ത് മുഖ്യമന്ത്രിക്ക് പോലും അനുമതി നൽകിയിരുന്നില്ല എന്ന കാര്യവും ഗോവിന്ദൻ ഓർമിപ്പിച്ചു......

Punarjani case: പുനർജനിയിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ ചിറ്റ് നൽകിയ നടപടി അസാധാരണം; തെളിവുപുറത്ത് വിട്ട് എംവി ഗോവിന്ദൻ
Mv Govindan, Vd SatheesanImage Credit source: PTI Photos
Ashli C
Ashli C | Published: 30 Jul 2026 | 02:41 PM

തിരുവനന്തപുരം: പുനർജനി കേസിൽ മുഖ്യമന്ത്രി വി ഡി സതീശനെ കുറ്റവിമുക്കമാക്കിയ നടപടി അസാധാരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാ തെളിവുകളും ഉണ്ടായിട്ടും കേസിൽ സതീശനെ കുറ്റവിമുക്തമാക്കിയ വിജിലൻസിന്റെ നടപടി അസാധാരണമാണെന്ന വിമർശനവുമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്. നിലവിലുള്ള നിയമം വിദേശത്ത് പോയി ഫണ്ട് അഭ്യർത്ഥിക്കാൻ അനുവദിക്കുന്നില്ല.

സഹായം തേടി വിദേശത്ത് പോകാൻ പ്രളയകാലത്ത് മുഖ്യമന്ത്രിക്ക് പോലും അനുമതി നൽകിയിരുന്നില്ല എന്ന കാര്യവും ഗോവിന്ദൻ ഓർമിപ്പിച്ചു. ഒപ്പം വി ഡി സതീശൻ ഫണ്ട് അഭ്യർത്ഥിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോയും അദ്ദേഹം തെളിവായി പുറത്തുവിട്ടു. വിദേശത്തുനിന്ന് ഫണ്ട് പിരിച്ചെടുത്തിട്ടുണ്ട് എന്ന കാര്യത്തിൽ വ്യക്തമാണ്. അനുമതി തേടിയിട്ടില്ലെന്ന് മനസ്സിലായി എന്ന് അദ്ദേഹം പ്രതികരിച്ചു.

ALSO READ:അ‌ഭിഷേക പ്രിയനെയും പറ്റിച്ചു! മിൽമ നെയ്യ് മറിച്ചുവിറ്റ് ശബരിമലയിൽ വ്യാജ നെയ്യ്: അന്വേഷണ ഉത്തരവ് പുറത്തിറങ്ങി

സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതിൽ തിടുക്കം കാട്ടി

രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിൽ നിന്നും സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതിൽ തിടുക്കം കാട്ടി എന്നാണ് വ്യക്തമാകുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കേസ് തേച്ചു മാച്ചു കളയാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഈ കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസിന്റെ നടപടിയെ കേരളം ചർച്ച ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഒരു അന്വേഷണത്തിന്റെ പാതിവഴിയിൽ എത്തി നിൽക്കുമ്പോൾ കേസ് അന്വേഷണം പൂർത്തിയാക്കി എന്ന് പറഞ്ഞുകൊണ്ട് ക്ലീൻചിറ്റ് നൽകുന്ന നടപടി തെറ്റാണ്. കേന്ദ്ര ഏജൻസി അന്വേഷിച്ചാലേ കൃത്യമായി കാര്യങ്ങൾ ബോധ്യപ്പെടുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

വിവിധ വ്യക്തികളിൽ നിന്നായി 22,500 പൗണ്ട് വിദേശത്തുനിന്ന് സമാഹരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടാതെ പണം വന്നു എന്ന് പറയുന്ന ഒരു അക്കൗണ്ടിന്റെ കാര്യവും വി ഡി സതീശൻ തന്നെ പറയുന്നുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇത്രയും ഗൗരവകരമായ വിഷയത്തിൽ ആഭ്യന്തരമന്ത്രി തന്നെ വാർത്ത സമ്മേളനം വിളിച്ചു ക്ലീൻ ചിറ്റ് നൽകുകയാണ്. അഴിമതി ഇല്ലാതാക്കാൻ വിജിലൻസ് വിസിൽ ഉദ്ഘാടനം ചെയ്തിട്ട് മുഖ്യമന്ത്രിക്ക് അഴിമതി കേസിൽ ക്ലീൻചിറ്റ് നൽകിയിരിക്കുന്നത് എന്നും ഗോവിന്ദൻ പരിഹസിച്ചു.

അതേസമയം പുനർജനി കേസിൽ വീട് സതീശനെതിരെ തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിക്കുന്നു എന്നുമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചത്. കൂടാതെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയതായും വ്യക്തമാക്കി. സതീശൻ നെതിരെ വിജിലൻസ് അന്വേഷണം കഴിഞ്ഞ സർക്കാർ ആണ് നടത്തിയത് എറണാകുളം ആസ്ഥാനമായ മണപ്പാട്ട് ഫൗണ്ടേഷൻ എന്ന സ്ഥാപനം മുഖേനയാണ് പണം എത്തിയത്. എന്നാൽ ഈ ആരോപണത്തിൽ സതീഷിനെതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അതിനാൽ പങ്കുണ്ടെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ആണ് അദ്ദേഹം മാധ്യമങ്ങളോടും പ്രതികരിച്ചിരുന്നത്.

ENGLISH SUMMARY

CPM State Secretary MV Govindan has said that the action taken by the Vigilance to acquit Chief Minister VD Satheesan in the Punarjani case is unusual. The CPM State Secretary has come out with criticism that the action taken by the Vigilance to acquit Satheesan in the case despite all the evidence is unusual. The existing law does not allow one to go abroad and solicit funds.

Follow Us