AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

School Holiday : തോരാ മഴ… ജില്ലകളിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Heavy Rain In Kerala,  Holiday For Educational Institutions : കേരളത്തിൽ മഴ തോരാതെ തുടരുകയാണ്. ഈ സാഹചര്യത്തിൽ നാളെ ( ഞായറാഴ്ച ഓ​ഗസ്റ്റ് 2 ) സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യഭ്യസ സ്ഥാപനങ്ങൾക്ക് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ വദ്യാഭ്യാസ സ്ഥാപനങ്ങൾക്കണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

School Holiday : തോരാ മഴ… ജില്ലകളിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
പ്രതീകാത്മക ചിത്രം Image Credit source: PTI
Amal KV
Amal KV | Updated On: 01 Aug 2026 | 10:30 PM

കോട്ടയം : കേരളത്തിൽ മഴ തോരാതെ തുടരുകയാണ്. ഈ സാഹചര്യത്തിൽ നാളെ ( ഞായറാഴ്ച ഓ​ഗസ്റ്റ് 2 ) സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യഭ്യസ സ്ഥാപനങ്ങൾക്ക് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വദ്യാഭ്യാസ സ്ഥാപനങ്ങൾക്കണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ആണെങ്കിലും ട്യൂഷൻ സെന്ററുകളും മദ്രസകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാറുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് അവധി നൽകിയിരിക്കുന്നത്.

കോഴിക്കോട്

ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ (ഓഗസ്റ്റ് 2 ഞായര്‍) എല്ലാ മദ്രസകളും സണ്‍ഡേ സ്‌കൂളുകളും മറ്റു മതബോധന ക്ലാസുകളും ട്യൂഷന്‍ സെന്ററുകളും പ്രത്യേക പരിശീലന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ചിടണമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു. കുട്ടികള്‍ക്കായി നടത്തുന്ന ഓഫ് ലൈൻ പഠന പരിശീലന ക്ലാസുൾ അനുവദിക്കുന്നതല്ല. പക്ഷേ ഓൺലൈൻ ക്ലാസുകള്‍ക്ക് നിയന്ത്രണം ബാധകമായിരിക്കില്ല. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനത്തിനും വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലേക്കുള്ള പൊതുജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും പ്രവേശനത്തിനും വിലക്കുണ്ട്.

വയനാട്

പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ , കോച്ചിംഗ് സെന്ററുകൾ, മത പഠന ക്ലാസുകൾ , സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളത്തെ അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിക്കുന്നു. റസിഡൻഷ്യൽ സ്കൂളുകളിലെയും കോളേജുകളിലെയും കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികൾ ഉറപ്പുവരുത്തേണ്ടതാണ്. ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി കൊടുക്കാവുന്നതാണ്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും 02.08.2026-ന് ശേഷം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധി തുടരുമെന്നും കളക്ടർ വ്യക്തമാക്കി.’

Also Read: പെരുമഴ തുടരും… 9 ജില്ലകളിൽ റെഡ് അലർട്ട്; കടൽക്ഷോഭത്തിനും സാധ്യത

കണ്ണൂർ

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (02/08/26, ഞായറാഴ്ച) അവധി നൽകുന്നതായി ജില്ലാ കളക്ടർ അറിയിക്കുന്നു. സ്പെഷ്യൽ ക്ലാസ് ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിലാണ് അവധി നൽകുന്നത്. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമാവില്ല. ​നേരത്തെ നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാവില്ല.

മലപ്പുറം

ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യം കൊണ്ടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും ജില്ലയിലെ മദ്രസ്സകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ഓഗസ്റ്റ് രണ്ട്) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
എന്നാൽ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

കോട്ടയം

മലയോര മേഖകളില്‍ ഉള്‍പ്പെടെ കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്ന്(ഓഗസ്റ്റ് 1) റെഡ് അലര്‍ട്ട് പ്രഖ്യാപിക്കയും ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(ഓഗസ്റ്റ് 2 ഞായര്‍ ) കോട്ടയം ജില്ലാ കളക്ടർ അവധി നൽകിയിട്ടുണ്ട്. മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, കോച്ചിംഗ് ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകും. റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ആതാത് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണ്. ആവശ്യമെങ്കില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നല്‍കാം.

English Summary

Rains continue unabated across Kerala. In light of this, the respective District Collectors have declared a holiday for educational institutions in four districts of the state for tomorrow (Sunday, August 2). Holidays have been announced for educational institutions in the districts of Kozhikode, Wayanad, Malappuram, Kannur, and Kottayam.

Follow Us