Veena George: മുൻ ആരോഗ്യമന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്
Veena George Case:കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജ് എത്തിയപ്പോൾ പ്രതിഷേധിക്കാനായി എത്തിയ കെഎസ്‌യു പ്രവർത്തകർ അവരെ ആക്രമിച്ചുവെന്നും വധിക്കാൻ ശ്രമിച്ചു എന്നും ഇതിൽ അന്നത്തെ മന്ത്രിയായിരുന്ന വീണയ്ക്ക് പരിക്കേറ്റു എന്നുമാണ് കേസ്. എന്നാൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ലെന്നും ഇതൊരു വ്യാജ പരാതി ആണെന്നും........
തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ച കേസ് തുടർ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്. സംഭവം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. അന്വേഷണത്തിന്റെ ചുമതല എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആയിരിക്കും. സംഭവത്തിൽ കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെ 5 പേരാണ് പ്രതികൾ. കേസിൽ ശരിയായ അന്വേഷണം നടന്നിട്ടില്ല എന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തരവകുപ്പ് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത് എന്നാണ് റിപ്പോർട്ട്.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ല
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജ് എത്തിയപ്പോൾ പ്രതിഷേധിക്കാനായി എത്തിയ കെഎസ്‌യു പ്രവർത്തകർ അവരെ ആക്രമിച്ചുവെന്നും വധിക്കാൻ ശ്രമിച്ചു എന്നും ഇതിൽ അന്നത്തെ മന്ത്രിയായിരുന്ന വീണയ്ക്ക് പരിക്കേറ്റു എന്നുമാണ് കേസ്. എന്നാൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ലെന്നും ഇതൊരു വ്യാജ പരാതി ആണെന്നും ആണ് അന്ന് പ്രതിപക്ഷത്തിരുന്ന യുഡിഎഫിന്റെ നിലപാട്. ഫെബ്രുവരി 25നാണ് കെഎസ്‌യു പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ കരിങ്കോട് പ്രതിഷേധം നടത്തിയത്.
ALSO READ:വഴിമധ്യേ മറിച്ചു വിറ്റു? മിൽമയിൽ നിന്ന് അയച്ച നെയ്യ് സന്നിധാനത്ത് എത്തിയില്ലെന്ന് റിപ്പോർട്ട്
റെയിൽവേ പോലീസ് ആണ് കേസ് അന്വേഷിച്ചിരിക്കുന്നത്
പ്രത്യേക അന്വേഷണസംഘം അന്വേഷിച്ച് കേസിന്റെ കണ്ടെത്തണമെന്നാണ് ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ റെയിൽവേ പോലീസ് ആണ് കേസ് അന്വേഷിച്ചിരിക്കുന്നത് പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പിലാണ് ആദ്യം ചുമത്തിയിരുന്നത് എങ്കിലും കോടതി ഇടപെട്ടതിനെ തുടർന്ന് അത് ഒഴിവാക്കി റിപ്പോർട്ട് നൽകിയ സാഹചര്യവും ഉണ്ടായിരുന്നു. പരാതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ സൂക്ഷ്മത പുലർത്താന് സിപിഐഎം യോഗങ്ങളിൽ ഉൾപ്പെടെ വിമർശനങ്ങളും ഉയർന്നു വന്നിരുന്നു.
ENGLISH SUMMARY
The Home Department has ordered further investigation into the case of the attempt to assassinate former Health Minister Veena George. The incident will be investigated by a special investigation team. An SP-rank officer will be in charge of the investigation. 5 people, including the KSU Kannur district president, are accused in the incident.