AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sabarimala Milma Ghee Scam: വഴിമധ്യേ മറിച്ചു വിറ്റു? മിൽമയിൽ നിന്ന് അയച്ച നെയ്യ് സന്നിധാനത്ത് എത്തിയില്ലെന്ന് റിപ്പോർട്ട്

Sabarimala Milma Ghee Scam: ആദ്യ പരിശോധനയ്ക്ക് നൽകിയ രണ്ടു ബാച്ചുകളിൽ സാമ്പിൾ ആയി നൽകിയത് മിൽമയിലെ നെയ്യ് തന്നെയായിരുന്നു എന്നാൽ പരിശോധന ഫലം ലഭിച്ച ശേഷം സന്നിധാനത്ത് എത്തിച്ചത് വ്യാജനാകാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്. പരിശോധന ഫലം ലഭിച്ചശേഷം സന്നിധാനത്ത് എത്തിച്ചത് വ്യാജ നെയ്യാണെന്ന് സൂചനയാണ്. ബാക്കി നാല് ബാച്ചുകൾ യഥാർത്ഥത്തിൽ കൊണ്ടുപോയിട്ടില്ലെന്നും സംശയം. അതേ സമയം കഴിഞ്ഞ മണ്ഡല സീസണിൽ...........

Sabarimala Milma Ghee Scam: വഴിമധ്യേ മറിച്ചു വിറ്റു? മിൽമയിൽ നിന്ന് അയച്ച നെയ്യ് സന്നിധാനത്ത് എത്തിയില്ലെന്ന് റിപ്പോർട്ട്
Sabarimala, Milma GheeImage Credit source: PTI, Milma
Ashli C
Ashli C | Updated On: 02 Aug 2026 | 08:03 AM

തിരുവനന്തപുരം : ശബരിമലയിൽ മിൽമ നെയ്യ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ മണ്ഡല മകരവിളക്ക് സീസണിൽ മിൽമയിൽ നിന്ന് വാങ്ങിയ 1.77 ലക്ഷം ലിറ്റർ നെയ്യിൽ ഭൂരിഭാഗവും സന്നിധാനത്ത് എത്തിച്ചേർന്നിട്ടില്ല എന്നാണ് സംശയം. ഈ സംശയത്തെ ആസ്പദമാക്കിയുള്ള അന്വേഷണത്തിലാണ് വിജിലൻസ്.

അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധന ഇല്ലാതെ നാല് ബാച്ച് നെയ്യ് സന്നിധാനത്ത് നിന്ന് കടത്തി എന്നായിരുന്നു സംശയമെങ്കിൽ ഇപ്പോൾ നാല് ബാച്ചുകളും പമ്പയിലെ പരിശോധന കേന്ദ്രത്തിൽ എത്തിയിട്ടില്ല എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മിൽമയിൽ നിന്നും കയറ്റിവിട്ട യഥാർത്ഥത്തിലുള്ള നെയ്യ് വഴിമധ്യ മറ്റെവിടെയെങ്കിലും മാറ്റുവാനും മറിച്ചുവൽക്കുവാനും ഉള്ള സാധ്യതയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ALSO READ:അ‌ഭിഷേക പ്രിയനെയും പറ്റിച്ചു! മിൽമ നെയ്യ് മറിച്ചുവിറ്റ് ശബരിമലയിൽ വ്യാജ നെയ്യ്: അന്വേഷണ ഉത്തരവ് പുറത്തിറങ്ങി

ആദ്യ പരിശോധനയ്ക്ക് നൽകിയ രണ്ടു ബാച്ചുകളിൽ സാമ്പിൾ ആയി നൽകിയത് മിൽമയിലെ നെയ്യ് തന്നെയായിരുന്നു എന്നാൽ പരിശോധന ഫലം ലഭിച്ച ശേഷം സന്നിധാനത്ത് എത്തിച്ചത് വ്യാജനാകാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്. പരിശോധന ഫലം ലഭിച്ചശേഷം സന്നിധാനത്ത് എത്തിച്ചത് വ്യാജ നെയ്യാണെന്ന് സൂചനയാണ്. ബാക്കി നാല് ബാച്ചുകൾ യഥാർത്ഥത്തിൽ കൊണ്ടുപോയിട്ടില്ലെന്നും സംശയം.

അതേ സമയം കഴിഞ്ഞ മണ്ഡല സീസണിൽ ഭക്തർ കൊണ്ടുവന്ന നെയ്യ് തന്നെ സന്നിധാനത്തെ സംഭരണികൾ നിറയുന്നതിന് കാരണമായിരുന്നു. അതിനാൽ തന്നെ പുറത്തു നിന്നും വാങ്ങേണ്ട ആവശ്യമുണ്ടായില്ല . ഈ സാഹചര്യത്തിൽ മിൽമയിൽ നിന്നും പുറപ്പെട്ട വാഹനങ്ങൾ സന്നിധാനത്തിൽ എത്തിക്കുന്നതിന് പകരം മറ്റെവിടെയോ പോയെന്നാണ് നിഗമനം.മിൽമയിൽ നിന്നും 510 രൂപ നിരക്കിൽ വാങ്ങിയ നെയ്യ് വഴിയിൽവെച്ച് മറ്റെവിടേക്കോ മാറ്റിയ ശേഷം തമിഴ്നാട്ടിൽ നിന്നുള്ള നിലവാരം കുറഞ്ഞ നെയ്യ് പകരം വെച്ച് യഥാർത്ഥ നെയ്യ് 720 രൂപ നിരക്കിൽ മറച്ചു വിറ്റോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം ഏതൊക്കെ കാലഘട്ടത്തിലാണ് നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിയതെന്ന് ഉൾപ്പെടെയുള്ള അന്വേഷണം നടത്തും. വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കുന്ന പ്രവർത്തികൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ട് ലഭിച്ചശേഷം തുടർ‌ നടപടികൾ സ്വീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. വിവാദത്തിന് പിന്നാലെ ഗുരുതര സാമ്പത്തിക ഇടപാടുകളും ആയി ബന്ധപ്പെട്ട ദേവസ്വം വിജിലൻസും ഇതിൽ പ്രാഥമിക പരിശോധന തുടങ്ങിയതായും റിപ്പോർട്ട്.

ENGLISH SUMMARY

More information has emerged regarding the Milma ghee scam in Sabarimala. It is suspected that most of the 1.77 lakh liters of ghee purchased from Milma during the last Mandala Makaravilakku season did not reach the Sannidhanam. Vigilance is investigating this suspicion.

Follow Us