Kerala Weather Update: സംസ്ഥാനത്ത് എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്; കർക്കടക വാവ് വെള്ളത്തിലാകുമോ?
Kerala Weather Forecast Update: ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂന മർദ്ദ പാത്തി തുടരുന്നതാണ് നിലവിൽ കേരളത്തിൽ മഴ ശക്തമാകാൻ കാരണം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലയിലും (Kerala Rain Alert) അതിശക്തമായ മഴ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച്, ഓഗസ്റ്റ് മാസം മൂന്നാം തീയതി വരെ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പറയുന്നത്. വടക്കൻ കേരളത്തിലാണ് ശക്തമായ മഴ ലഭിക്കുന്നത്. തെക്കൻ കേരളത്തിൽ പൊതുവെ മഴ കുറവായിരുന്നുവെങ്കിലും നിലവിൽ മഴയ്ക്കുള്ള സാധ്യത ചൂണ്ടികാണിക്കുന്നുണ്ട്.
കേരളത്തിൽ വരുന്ന മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്.
ALSO READ: പേമാരിയില്‍ വലയും…കേരളം മുഴുക്കെ കനത്ത മഴ; ഓറഞ്ച് അലര്‍ട്ട് ഈ ജില്ലക്കാര്‍ക്ക്
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂന മർദ്ദ പാത്തി തുടരുന്നതാണ് നിലവിൽ കേരളത്തിൽ മഴ ശക്തമാകാൻ കാരണം. വരും മണിക്കൂറിൽ നിലവിലുള്ള ന്യൂനമർദ്ദം ശക്തിപ്രാപിക്കാനാണ് സാധ്യത. അതിനാൽ ഓഗസ്റ്റ് നാല് വരെ കേരളത്തിൽ സമാനമായ മഴ മുന്നറിയിപ്പുകൾ തുടരും. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. മുന്നറിയിപ്പുള്ള മേഖലകളിലെ പൊതുജനങ്ങൾ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്. വരും ദിവസങ്ങളിൽ സമാനമായ സാഹചര്യം തുടർന്നാൽ കർക്കിടക വാവ് അടക്കമുള്ള ദിവസങ്ങളിൽ മഴ ശക്തമായേക്കും.
ഇടിമിന്നൽ- കാറ്റ് ജാഗ്രത നിർദ്ദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതോടൊപ്പം തന്നെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ഓഗസ്റ്റ് രണ്ട് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.
വരും ദിവസത്തെ യെല്ലോ ഓറഞ്ച് അലർട്ട്
ഓറഞ്ച് അലർട്ട്
31 (ഇന്ന്-വെള്ളി): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
ഓഗസ്റ്റ് ഒന്ന് (ശനി): ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
യെല്ലോ അലർട്ട്
31 (ഇന്ന്-വെള്ളി): തൃശൂർ, പാലക്കാട്, മലപ്പുറം
ഓഗസ്റ്റ് ഒന്ന് (ശനി): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
ഓഗസ്റ്റ് രണ്ട് (ഞായർ): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
English Summary:
Kerala Weather Forecast And Latest Changes For Next Five Days. IMD Predict Heavy Rainfall In All Districts And Issues Orange Yellow Alerts. Check The August Month Rain Forecast.