AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

മഴ കനത്തു: സ്കൂളുകൾക്ക് ഇന്ന് അ‌വധി പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം കൂടി

Kerala School Holiday August 1: ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ആഗസ്‌റ്റ് ഒന്ന്) അവധിയാണ് എന്നാണ് ഈ ജില്ലകളിലെ കളക്ടർമാർ പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. എന്നാൽ പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല എന്ന് അ‌റിയിപ്പിൽ പറയുന്നു.

മഴ കനത്തു: സ്കൂളുകൾക്ക് ഇന്ന് അ‌വധി പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം കൂടി
Kerala School Holiday August 1Image Credit source: PTI
Prasanth Kumar
Prasanth Kumar | Updated On: 01 Aug 2026 | 07:57 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കടുത്തതോടെ സ്കൂളുകൾക്ക് ഇന്ന് അ‌വധി പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം കൂടി. ഏറ്റവും ഒടുവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് എന്നിങ്ങനെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അ‌വധിയാണ്. ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ആഗസ്‌റ്റ് ഒന്ന്) അവധിയാണ് എന്നാണ് ഈ ജില്ലകളിലെ കളക്ടർമാർ പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. എന്നാൽ പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല എന്ന് അ‌റിയിപ്പിൽ പറയുന്നു.

വയനാട്ടിൽ ഇന്ന് സ്കൂളുകൾക്ക് അ‌വധിയായിരിക്കുമെന്ന് ഇന്നലെ തന്നെ കളക്ടർ അ‌റിയിച്ചിരുന്നു. എന്നാൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്നാണ് കളക്ടർമാർ സ്കൂളുകൾക്ക് അ‌വധി പ്രഖ്യാപിച്ചത്. കനത്ത മഴയെ തുടർന്ന് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഗതാഗത തടസവും കനത്ത നാശനഷ്ടങ്ങളും ഇന്നലെ രാത്രി ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് അ‌വധി പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ഇന്നത്തെ എച്ച്ഡിസി ആന്റ് ബിഎം പരീക്ഷകൾ മാറ്റി വെച്ചിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കും. മറ്റ് പരീക്ഷകൾ മാറ്റിയതായി നിലവിൽ അ‌റിയിപ്പ് ലഭിച്ചിട്ടില്ല. കനത്ത മഴയെ തുടർന്ന് വൻ നാശനഷ്ടങ്ങളാണ് ഇന്ന് മധ്യകേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അ‌ലർട്ട് ആണ് മുൻപ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. എന്നാൽ ചിലയിടങ്ങളിൽ ഇന്നത് റെഡ് അ‌ലർട്ടായി മാറിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

English Summary

As the rains continue to intensify in Kerala, the number of districts that have declared a holiday for schools today has increased. According to the latest information available, educational institutions in eight districts – Kottayam, Idukki, Pathanamthitta, Wayanad, Malappuram, Alappuzha, Kozhikode and Palakkad – will be closed today. Due to the continued strong winds and rains, the collectors of these districts have declared a holiday for all educational institutions, including professional colleges, in the district today (August 1).

Follow Us