ഗ്വാളിയറിൽ നിയന്ത്രണം വിട്ട ട്രക്ക് തീർത്ഥാടകർക്കിടയിലേക്ക് പാഞ്ഞുകയറി വൻ ദുരന്തം; 12 പേർ മരിച്ചു
Gwalior Temple Tragedy: 12 Dead, Several Injured After Out-of-Control Truck Runs Over Devotees: അമിതഭാരം കയറ്റിയെത്തിയ ട്രക്ക് പോലീസ് ചെക്ക്പോസ്റ്റിലെ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് കുതിക്കുകയും ഇറക്കത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. തുടർന്ന് ഇടതുവശത്തേക്ക് തെന്നിമാറിയ വാഹനം റോഡരികിലെ കടകളെയും നടന്നുപോവുകയായിരുന്ന ഭക്തരെയും ഇടിച്ചുതെറിപ്പിച്ചു

അപകടമുണ്ടാക്കിയ ലോറി
ഗ്വാളിയർ: മധ്യപ്രദേശിലെ ഗ്വാളിയറിൽ നിയന്ത്രണം വിട്ട ട്രക്ക് ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തർക്കിടയിലേക്ക് പാഞ്ഞുകയറി 12 പേർക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി വൈകി ഒന്നരയോടെ ഗ്വാളിയറിലെ പ്രശസ്തമായ ശീതളാ മാതാ ക്ഷേത്രത്തിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. നെല്ല് കയറ്റിവന്ന ട്രക്ക് പോലീസ് ബാരിക്കേഡുകൾ തകർത്ത് റോഡിലുണ്ടായിരുന്ന തീർത്ഥാടകർക്കിടയിലേക്ക് പാഞ്ഞുകയറുകയും, തുടർന്ന് ക്ഷേത്രത്തിൻ്റെ പ്രധാന ഗേറ്റിലും ചുറ്റുമതിലിലും ഇടിച്ചാണ് ലോറി നിന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാർ ഉൾപ്പെടെ മുപ്പതോളം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശീതളാ മാതാ ക്ഷേത്രത്തിലേക്ക് വലിയ ഭക്തജനപ്രവാഹമാണ് ഉണ്ടായിരുന്നത്. തിരക്ക് കണക്കിലെടുത്ത് ഛിനോർ ഭാഗത്തുനിന്ന് ക്ഷേത്രത്തിലേക്കുള്ള കുത്തനെയുള്ള ഇറക്കത്തിൽ ഭാരവാഹനങ്ങൾക്ക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ അമിതഭാരം കയറ്റിയെത്തിയ ട്രക്ക് പോലീസ് ചെക്ക്പോസ്റ്റിലെ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് കുതിക്കുകയും ഇറക്കത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. തുടർന്ന് ഇടതുവശത്തേക്ക് തെന്നിമാറിയ വാഹനം റോഡരികിലെ കടകളെയും നടന്നുപോവുകയായിരുന്ന ഭക്തരെയും ഇടിച്ചുതെറിപ്പിച്ചു. പലരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Also Read: കൊൽക്കത്തയിലെ ദുർഗ്ഗാ പൂജ പന്തലിൽ തിക്കും തിരക്കും: 17 മരണം; 35 പേർക്ക് പരിക്ക്
അപകടം നടന്നയുടൻ ആംബുലൻസുകൾ സ്ഥലത്തെത്തി പരിക്കേറ്റ 39 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഗ്വാളിയർ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ധരംവീർ സിംഗ് അറിയിച്ചു. ഇതിൽ 12 പേരുടെ മരണം സ്ഥിരീകരിച്ചു. ആറോളം പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരും നിസ്സാര പരിക്കുകളേറ്റ മറ്റുള്ളവരും നിലവിൽ ചികിത്സയിലാണ്. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സകൾ ലഭ്യമാക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
നവരാത്രി പ്രമാണിച്ച് കർശന സുരക്ഷയും സ്റ്റോപ്പറുകളും പോലീസ് ചെക്ക്പോസ്റ്റും ഏർപ്പെടുത്തിയിരുന്ന റോഡിലേക്ക് ഭാരവാഹനം എങ്ങനെ പ്രവേശിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഗ്വാളിയർ കളക്ടർ രുചിക ചൗഹാൻ വ്യക്തമാക്കി. അപകടത്തിൽപ്പെട്ട ട്രക്കിന് ബ്രേക്ക് തകരാറോ മറ്റ് യന്ത്രത്തകരാറുകളോ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ ആർ.ടി.ഒ സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
#WATCH | Madhya Pradesh | Early morning visuals from the spot where a truck ran over several people near Sheetla Mata Mandir in Gwalior, claiming the lives of 11 people and leaving 29 people injured https://t.co/zyoabIhQ8a
— ANI (@ANI) October 18, 2026
English Summary
At least 12 devotees died and nearly 30 were injured in Gwalior after an out-of-control paddy-laden truck broke through police barricades and crashed into pilgrims near the Sheetla Mata Temple.