കൊൽക്കത്തയിലെ ദുർഗ്ഗാ പൂജ പന്തലിൽ തിക്കും തിരക്കും: 17 മരണം; 35 പേർക്ക് പരിക്ക്
കൊൽക്കത്തയിൽ ദുർഗാ പൂജയുടെ ഭാഗമായി തയ്യാറാക്കുന്ന പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും 17 പേർ മരണപ്പെട്ടു. ഏകദേശം 40 ഓളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് വിവരം. കൂടുതൽ ആളുകൾ ഒരേസമയം പന്തലിലേക്ക് കേറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. പരിക്ക് പറ്റിയവരെ അപകടസ്ഥലത്തുനിന്ന് കൽക്കട്ട മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.
കൊൽക്കത്ത: കൊൽക്കത്തയിൽ ദുർഗാ പൂജയുടെ ഭാഗമായി തയ്യാറാക്കുന്ന പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും 17 പേർ മരണപ്പെട്ടു. ഏകദേശം 40 ഓളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് വിവരം. കൂടുതൽ ആളുകൾ ഒരേസമയം പന്തലിലേക്ക് കേറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. പരിക്ക് പറ്റിയവരെ അപകടസ്ഥലത്തുനിന്ന് കൽക്കട്ട മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടവിവരം വന്നയുടൻ തന്നെ പോലീസും ദുരന്തനിവാരണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പൂജാ പന്തലിന്റെ പ്രവേശന കവാടവും പുറത്തേക്കുള്ള വഴിയും ഇടുങ്ങിയതായിരുന്നുവെന്നും, അവിടെ മതിയായ വെളിച്ചം ഉണ്ടായിരുന്നില്ലെന്നും ദൃസ്സാക്ഷികൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെത്തുടർന്ന് പശ്ചിമ ബംഗാൾ സർക്കാർ 18003455678 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ ക്രമീരിച്ചിട്ടുണ്ട്. ഏറെ ദാരുണമായ അപകടത്തിൽ പെട്ട് മരിച്ചവരുടെ ബന്ധുക്കൾക്ക്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അനുവദിക്കും.