ഡൽഹി-മുംബൈ എക്സ്പ്രെസ്സ് വേയിൽ ബസ് ട്രെയിലറുമായി കൂട്ടിയിടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം, 15-ഓളം പേർക്ക് പരിക്ക്

Tragedy on Delhi-Mumbai Expressway: 7 Killed After Bus Collides with Trailer in Rajasthan: ട്രെയിലറിൽ ഇടിച്ചതിന് പിന്നാലെ ബസ്സിൻ്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെടുകയും, തുടർന്ന് റോഡരികിലെ കൊക്കയിലേക്ക് മറിയുകയുമായിരുന്നു അപകടത്തെ തുടർന്ന് ബസ്സിൻ്റെ പിൻ ഭാഗത്ത് തീപിടുത്തം ഉണ്ടായത്. യാത്രക്കാരെയും രക്ഷാ പ്രവർത്തകരെയും പരിഭ്രാന്തിയിലാക്കി.

ഡൽഹി-മുംബൈ എക്സ്പ്രെസ്സ് വേയിൽ ബസ് ട്രെയിലറുമായി കൂട്ടിയിടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം, 15-ഓളം പേർക്ക് പരിക്ക്

പ്രതീകാത്മക ചിത്രം

Published: 

01 Jul 2026 | 08:07 AM

ഡൽഹി-മുംബൈ എക്സ്പ്രെസ്സ് വേയിൽ ബുധനാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ഏഴോളം പേർക്ക് ജീവൻ നഷ്ടമായി. ഹരിദ്വാറിൽ നിന്നും ഇൻഡോറിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസ്സ് ട്രെയിലറുമായി കൂട്ടിയിടിക്കുകയും തുടന്ന് റോഡരികിലെ കൊക്കയിലേക്ക് മറിയുകയുമായിരുന്നു. അപകടത്തിൽ പതിനഞ്ചോളം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ ദൗസ ജില്ലയാണ് സംഭവം. ബുധനാഴ്ച പുലർച്ചെ രണ്ട് മണികും മൂന്ന് മണിക്കും ഇടയിലാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.

ട്രെയിലറിൽ ഇടിച്ചതിന് പിന്നാലെ ബസ്സിൻ്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെടുകയും, തുടർന്ന് റോഡരികിലെ കൊക്കയിലേക്ക് മറിയുകയുമായിരുന്നു അപകടത്തെ തുടർന്ന് ബസ്സിൻ്റെ പിൻ ഭാഗത്ത് തീപിടുത്തം ഉണ്ടായത്. യാത്രക്കാരെയും രക്ഷാ പ്രവർത്തകരെയും പരിഭ്രാന്തിയിലാക്കി. പുലർച്ചെയാായിരുന്നു അപകടം എന്നതിനാൽ ബസ്സിലെ മിക്ക യാത്രകാരും ഉറക്കത്തിലായിരുന്നു. ട്രെയിലറുമായുള്ള ഇടിയുടെ ആഘാതത്തിൽ ബസ്സിലെ മുകളിലെ ബെർത്തുകളിൽ കിടന്നവർ താഴേക്ക് തെറിച്ചു വീണു എന്നും ഇത്തരത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നും ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു എന്നത് അപകടത്തിൻ്റെ വ്യാപ്തി വർധിപ്പിക്കുന്നതാണ്.

Also Read: LPG Price Cut: ആശ്വാസ വാര്‍ത്ത; എല്‍പിജി സിലിണ്ടറിന് വിലകുറച്ചു, 183 രൂപയുടെ ഇടിവ്‌

അപകട വിവരം അറിഞ്ഞ ഉടൻ തന്നെ പൊലീസും ആംബുലൻസുകളും സംഭവ സ്ഥലത്തേക്ക് എത്തിയിരുന്നു. പ്രദേശവാസികളുടെ സഹായത്തോടെയാണ് പരിക്കേറ്റവരെ ബസ്സിൽ നിന്നും പുറത്തെടുത്തത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. തീ വ്യാപിക്കുന്നതിന് മുൻപ് തന്നെ ചില യാത്രക്കാർക്ക് ബസ്സിൽ നിന്നും പുറത്തുകടക്കാനായത് വലിയ ദുരന്തം ഒഴിവാക്കി എന്ന് അധികൃതർ ചൂണ്ടിക്കാട്ടി. മികച്ച ചികിത്സ ഉറപ്പാക്കുന്നതിനായി ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

അതേസമയം ട്രെയിലറും ബസ്സും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കും. ട്രെയിലറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബസ്സിൻ്റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അന്വേഷണത്തിലുടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തും. അപകടത്തെ തുടർന്ന് ഡൽഹി മുംബൈ എക്സ്പ്രെസ്സ് വേയിൽ വാഹന ഗതാഗതം സ്തംഭിച്ചിരുന്നു. എന്നാൽ പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

English Summary

At least seven people were killed and over 15 injured when a private bus traveling from Haridwar to Indore collided with a trailer and plunged into a gorge on the Delhi-Mumbai Expressway in Rajasthan’s Dausa district early Wednesday. The bus caught fire after the crash, which occurred around 2 am. Rescue teams, aided by locals, rushed the injured to a hospital. Police have seized the vehicles and launched an investigation.

Loading...
Unable to load recommendations.
Follow Us
Related Stories
അമൃതസറിലെ സൈനിക താവളങ്ങൾ ഭീകരരുടെ റഡാറിൽ! പഞ്ചാബിൽ അതീവ ജാഗ്രത
Narendra Modi: ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യതകൾ ജനങ്ങളിലെത്തിക്കണം; സ്റ്റാർട്ടപ്പ് സ്ഥാപകരോട് മോദി
മാനസിക പ്രശ്നങ്ങൾക്കുള്ള മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടു; ഗൃഹനാഥൻ ഭാര്യയെയും മകളെയും കുത്തിക്കൊലപ്പെടുത്തി
സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്കുകപ്പല്‍ ഒഡീഷ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍
നാല് കുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് നാല് വധശിക്ഷയും 40 ലക്ഷം പിഴയും
പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചുകിട്ടാൻ ദുർമന്ത്രവാദം; ഒഡീഷയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന് തല പൂജാമുറിയിൽ കുഴിച്ചിട്ടു
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം