Super Expressway: സൂപ്പര്‍ എക്‌സ്പ്രസ് വേയും കിട്ടി മക്കളേ; 700 കിലോമീറ്റര്‍ ഇനി പറക്കാം

New 700 Km Super Expressway to Change Travel in Uttar Pradesh: പാതയ്ക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികളിലാണ് നിലവില്‍ അധികൃതര്‍. ബറേലി ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് ഭൂമി ഏറ്റെടുക്കല്‍ നടക്കുന്നത്. ജില്ലയിലെ നവാബ്ഗഞ്ച്, ബഹേരി തഹസില്‍ മേഖലകള്‍ ഉള്‍പ്പെടെ 68 ഗ്രാമങ്ങളെ ഭൂമി ഏറ്റെടുക്കല്‍ ബാധിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് വലിയ പ്രയോജനം ലഭിക്കുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍.

Super Expressway: സൂപ്പര്‍ എക്‌സ്പ്രസ് വേയും കിട്ടി മക്കളേ; 700 കിലോമീറ്റര്‍ ഇനി പറക്കാം

പ്രതീകാത്മക ചിത്രം

Published: 

26 Mar 2026 | 02:39 PM

ഉത്തര്‍പ്രദേശ് വന്‍ മാറ്റത്തിനൊരുങ്ങുകയാണ്. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. അതില്‍ എടുത്തുപറയേണ്ട ഒന്നാണ് ഏകദേശം 700 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കാന്‍ പോകുന്ന സൂപ്പര്‍ എക്സ്പ്രസ് വേയാണ്. പദ്ധതിക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിനെ സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഷാംലി മേഖലയുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പാത നിര്‍മിക്കുക.

സൂപ്പര്‍ എക്സ്പ്രസ് വേയുടെ വരവ് സംസ്ഥാനത്തിനകത്തുള്ള യാത്ര അതിവേഗത്തിലാക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ മാത്രമാല്ല, സാമ്പത്തിക വളര്‍ച്ചയ്ക്കും സൂപ്പര്‍ എക്‌സ്പ്രസ് വേ ഒരു മുതല്‍ക്കൂട്ടാകും.

എന്താണ് സൂപ്പര്‍ എക്‌സ്പ്രസ് വേ?

ഉത്തര്‍പ്രദേശില്‍ വരാന്‍ പോകുന്ന 700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് സൂപ്പര്‍ എക്‌സ്പ്രസ് വേ. സംസ്ഥാനത്തെ ഏകദേശം 22 ജില്ലകളിലൂടെ ഇത് കടന്നുപോകും. ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ മേഖലയെ പടിഞ്ഞാറന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന പാത കൂടിയാണിത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ് പാതയുടെ നിര്‍മാണം.

Also Read: Chipyana Khurd: ചിപ്യാന ഖുര്‍ദിലാണോ ജോലി? വാടക അല്‍പം കൂടുതലാണെങ്കിലും വെള്ളമില്ല കേട്ടോ!

പാതയ്ക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികളിലാണ് നിലവില്‍ അധികൃതര്‍. ബറേലി ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് ഭൂമി ഏറ്റെടുക്കല്‍ നടക്കുന്നത്. ജില്ലയിലെ നവാബ്ഗഞ്ച്, ബഹേരി തഹസില്‍ മേഖലകള്‍ ഉള്‍പ്പെടെ 68 ഗ്രാമങ്ങളെ ഭൂമി ഏറ്റെടുക്കല്‍ ബാധിക്കും.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് വലിയ പ്രയോജനം ലഭിക്കുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പാതയ്ക്ക് സാധിക്കുമെന്നും കണക്ടിവിറ്റി മികച്ചതാകുമെന്നും അധികൃതര്‍ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം