AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Chipyana Khurd: ചിപ്യാന ഖുര്‍ദിലാണോ ജോലി? വാടക അല്‍പം കൂടുതലാണെങ്കിലും വെള്ളമില്ല കേട്ടോ!

Chipyana Khurd Rent and Water Crisis: മറ്റു നഗരങ്ങളില്‍ നിന്ന് ചിപ്യാന ഖുര്‍ദിലേക്ക് എത്തുന്ന ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി താമസവുമായി ബന്ധപ്പെട്ടുള്ളതാണ്. നേരത്തെയൊക്കെ വളരെ കുറഞ്ഞ നിരക്കില്‍ ചിപ്യാന ഖുര്‍ദില്‍ താമസിക്കാന്‍ സ്ഥലം ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍, 5,000 ഉം അതിന് മുകളിലുമാണ് അവിടുത്തെ വാടക.

Chipyana Khurd: ചിപ്യാന ഖുര്‍ദിലാണോ ജോലി? വാടക അല്‍പം കൂടുതലാണെങ്കിലും വെള്ളമില്ല കേട്ടോ!
പ്രതീകാത്മക ചിത്രം Image Credit source: Kentaroo Tryman/Maskot/Getty Images
Shiji M K
Shiji M K | Published: 25 Mar 2026 | 04:00 PM

ഇന്ത്യയില്‍ റിയല്‍ എസ്‌റ്റേറ്റ് ഹബ്ബായി മാറുന്ന നഗരങ്ങളിലൊന്നാണ് ചിപ്യാന ഖുര്‍ദ്. ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും ചിപ്യാന ഖുര്‍ദ് വരെ ഇപ്പോള്‍ വ്യവസായ സ്ഥാപനങ്ങളും മറ്റും വളര്‍ന്നിരിക്കുന്നു. ഗ്രാമത്തിന്റെ ശാലീനതയെല്ലാം ഉപേക്ഷിച്ച് പൂര്‍ണമായും നഗരമായി മാറാനുള്ള ഒരുക്കത്തിലാണ് ചിപ്യാന ഖുര്‍ദ്. ധാരാളം ആളുകള്‍ ജോലിയ്ക്കായും മറ്റും ഇവിടേക്ക് എത്തുന്നു.

മറ്റു നഗരങ്ങളില്‍ നിന്ന് ചിപ്യാന ഖുര്‍ദിലേക്ക് എത്തുന്ന ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി താമസവുമായി ബന്ധപ്പെട്ടുള്ളതാണ്. നേരത്തെയൊക്കെ വളരെ കുറഞ്ഞ നിരക്കില്‍ ചിപ്യാന ഖുര്‍ദില്‍ താമസിക്കാന്‍ സ്ഥലം ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍, 5,000 ഉം അതിന് മുകളിലുമാണ് അവിടുത്തെ വാടക.

ഒറ്റമുറികള്‍ക്ക് 4,000 മുതല്‍ 7,000 രൂപ വരെയും, വണ്‍ ബിഎച്ച്‌കെയ്ക്ക് 6,000 മുതല്‍ 10,000 വരെയും, ടു ബിഎച്ച്‌കെയ്ക്ക് 10,000 മുതല്‍ 16,000 രൂപ വരെയുമാണ് വാടക ഈടാക്കുന്നു എന്നാണ് വിവരം. പിജി, ഷെയേര്‍ഡ് റൂമുകള്‍ 6,000 രൂപയ്ക്കുള്ളിലും ലഭിക്കുന്നതാണ്.

എന്നാല്‍ റൂം വാടകയ്ക്ക് പുറമെ വെള്ളത്തിന് 2,000 രൂപ വരെയെങ്കിലും ഒരു മാസം ചെലവഴിക്കേണ്ടതായി വരും. താമസം, ഭക്ഷണം, വെള്ളം യാത്രാ ചെലവ് എല്ലാം ചേര്‍ത്ത് ചിപ്യാന ഖുര്‍ദില്‍ നിലവില്‍ ഒരു മാസം താാമസിക്കണമെങ്കില്‍ ഏകദേശം 20,000 രൂപയോളം ചെലവുണ്ട്.

Also Read: Chipyana Khurd: 1,000 രൂപയുടെ ഭൂമി നാളെ 2 കോടിക്ക് വില്‍ക്കാം; ചിപ്യാന ഖുര്‍ദ് എന്തുകൊണ്ട് ഇത്രപെട്ടെന്ന് വളരുന്നു?

വെള്ളക്ഷാമം രൂക്ഷം

വാടകയ്ക്ക് പുറമെ ചിപ്യാന ഖുര്‍ദിലെ താമസക്കാര്‍ക്ക് മുന്നില്‍ വെല്ലുവിളിയാകുന്നത് വെള്ളക്ഷാമമാണ്. പ്രദേശത്ത് വെള്ളക്ഷാമം രൂക്ഷമായിരിക്കുന്നു. പല ഭാഗങ്ങളിലും സ്ഥിരമായി വെള്ളം വിതരണം ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. അതിനാല്‍ പലരും സ്വകാര്യ ടാങ്കര്‍ വെള്ളത്തെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്.

Follow Us