Vijay TVK Goverment: എഐഎഡിഎംകെയെ സർക്കാരിൽ ഉൾപ്പെടുത്തരുത്, അത് വിജയ്‌യുടെ പ്രതിച്ഛായയെ ബാധിക്കും: എതിർപ്പുമായി കോൺ​ഗ്രസ്

AIADMK in Vijay TVK Goverment: അത്തരമൊരു നടപടി ഉണ്ടായാൽ അത് ടിവികെ സർക്കാരിനെ ദുർബലപ്പെടുത്തുകയും മുഖ്യമന്ത്രി ജോസഫ് സി വിജയFയുടെ പ്രതിച്ഛായയെ വരെ ബാധിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, ഐയുഎംഎൽ, എഐഎഡിഎംകെ നിയമസഭാംഗങ്ങളിലെ ഒരു വിഭാഗം എന്നിവരുടെ പിന്തുണയോടെ വിശ്വാസ വോട്ടെടുപ്പിനെ.....

Vijay TVK Goverment: എഐഎഡിഎംകെയെ സർക്കാരിൽ ഉൾപ്പെടുത്തരുത്, അത് വിജയ്‌യുടെ പ്രതിച്ഛായയെ ബാധിക്കും: എതിർപ്പുമായി കോൺ​ഗ്രസ്

Vijay

Published: 

17 May 2026 | 09:38 AM

ചെന്നൈ: എഐഎഡിഎംകെയെ മുഖ്യമന്ത്രി ജോസഫ് സി വിജയ് നയിക്കുന്ന ടിവികെ സർക്കാരിന്റെ ഭാഗമാക്കരുത് എന്ന് കോൺഗ്രസ്. സർക്കാരിൽ എഐഎഡിഎംകെയുടെ വിമത വിഭാഗത്തെ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് കോൺഗ്രസ് എംപി കാർത്തി പി ചിദംബരം മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അത്തരമൊരു നടപടി ഉണ്ടായാൽ അത് ടിവികെ സർക്കാരിനെ ദുർബലപ്പെടുത്തുകയും മുഖ്യമന്ത്രി ജോസഫ് സി വിജയFയുടെ പ്രതിച്ഛായയെ വരെ ബാധിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, ഐയുഎംഎൽ, എഐഎഡിഎംകെ നിയമസഭാംഗങ്ങളിലെ ഒരു വിഭാഗം എന്നിവരുടെ പിന്തുണയോടെ വിശ്വാസ വോട്ടെടുപ്പിനെ അതിജീവിച്ച് ടിവികെ അധികാരത്തിൽ എത്തുമ്പോഴാണ് ഇത്തരം ഒരു പരാമർശവുമായി കോൺഗ്രസ് രംഗത്തെത്തിയത്.നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടന്നപ്പോൾ എഐഎഡിഎംകെ ടിവികെയെ പിന്തുണച്ചിരുന്നു. എന്ന് കരുതി അവരെ സർക്കാരിന്റെ ഭാഗമാക്കേണ്ടതില്ല എന്നാണ് കോൺഗ്രസ് എംപി പി ചിദംബരത്തിന്റെ വാദം.

ALSO READ:“അങ്ങേയറ്റം വിവേകശൂന്യം”; നീറ്റ് ചോർച്ചയിൽ രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബിജെപി

അത് വലിയൊരു പോരായ്മയായി മാറും

ഉൾപ്പെടുത്താതിരിക്കുകയാണെങ്കിൽ അടുത്ത അഞ്ചുവർഷത്തേക്ക് ടിവികെക്ക് സുഗമമായി തന്നെ ഭരിക്കാൻ സാധിക്കും. അഥവാ എഐഎഡിഎംകെ ഉൾപ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ അത് വലിയൊരു പോരായ്മയായി മാറും എന്നും അദ്ദേഹം പറഞ്ഞു.എഐഎഡിഎംകെയിൽ നിന്നും ഡിഎംകെയിൽ നിന്നും മാറി ഒരു പുതിയ രാഷ്ട്രീയ മാറ്റത്തിനാണ് പൊതുജനങ്ങൾ വോട്ട് ചെയ്തതെന്നും നിലവിലെ പിന്തുണാ ക്രമീകരണം ഇതിനകം തന്നെ ആ വികാരത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം വാദിച്ചു.

എഐഎഡിഎംകെയെ ഉൾപ്പെടുത്തേണ്ട ആവശ്യമില്ല എന്നതുതന്നെയാണ് ജനവികാരവും. മാറ്റമുള്ള ഒരു സർക്കാരിനെയാണ് അവർ പ്രതീക്ഷിക്കുന്നത്.അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകൾ, ഐയുഎംഎൽ, വിസികെ, കോൺഗ്രസ് എന്നിവയെ ഉൾപ്പെടുത്തിയതിനെ ജനങ്ങൾ അംഗീകരിച്ചത്. എന്നാൽ എഐഎഡിഎംകെ സർക്കാറിന്റെ ഭാഗമാക്കിയാൽ അത് ജനങ്ങൾ പൂർണമായി അംഗീകരിക്കില്ല എന്നും അദ്ദേഹം പറയുന്നു. ടിവിയുടെ ഭാഗമായി തുടരാനും വരുന്ന തിരഞ്ഞെടുപ്പുകളിലും ടിവി കോൺഗ്രസിന് പിന്തുണയ്ക്കുന്നതിനും വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെ പറയുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു. മന്ത്രിസഭയിൽ ഡി എം കെ വിമതരെ ഉൾപ്പെടുത്താതെ തന്നെ നിലവിലുള്ള സഖ്യകക്ഷികൾക്കിടയിലുള്ള രാഷ്ട്രീയ ധാരണ സ്ഥിരത ഉറപ്പാക്കാൻ പര്യാപ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ENGLISH SUMMARY

Congress should not make AIADMK a part of the TVK government led by Chief Minister Joseph C Vijay. Congress MP Karti P Chidambaram has come out with a warning against the move to include the rebel faction of AIADMK in the government.

Loading...
Unable to load recommendations.
Follow Us
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി