AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Rahul Gandhi NEET Remark: “അങ്ങേയറ്റം വിവേകശൂന്യം”; നീറ്റ് ചോർച്ചയിൽ രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബിജെപി

Rahul Gandhi NEET Remark: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന അങ്ങേയറ്റം നിർഭാഗ്യകരവും വികാരരഹിതവും രാഷ്ട്രീയപ്രേരിതവും ആണ്. ആശയക്കുഴപ്പത്തിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് അദ്ദേഹം ആദ്യം ആത്മ പരിശോധന നടത്തണമെന്ന് ബിജെപിയുടെ നേതാവ് പ്രസ്താവനയിൽ പറഞ്ഞു

Rahul Gandhi NEET Remark: “അങ്ങേയറ്റം വിവേകശൂന്യം”; നീറ്റ് ചോർച്ചയിൽ രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബിജെപി
Rahul GandhiImage Credit source: PTI Photos
Ashli C
Ashli C | Published: 17 May 2026 | 07:33 AM

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ രാഹുൽഗാന്ധിയുടെ പരാമർശം അങ്ങേയറ്റം നിർഭാഗ്യകരവും വിവേക ശൂന്യവും ആണെന്ന് ബിജെപി. ഈ വിഷയത്തിൽ നിസ്സാരമായി രാഷ്ട്രീയം കളിക്കരുതെന്നും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. സ്വന്തം രാഷ്ട്രീയ അജണ്ട നിറവേറ്റുന്നതിന് വേണ്ടി ദുരന്തകരമായ ഈ സാഹചര്യം മുതലെടുക്കാൻ രാഹുൽഗാന്ധി അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് രാജ്യത്ത് ആശയക്കുഴപ്പം പരത്തുകയാണെന്ന് ബിജെപി ദേശീയ മാധ്യമ സഹഇൻചാർജ് സഞ്ജയ് മയൂഖ് ആരോപിച്ചു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന അങ്ങേയറ്റം നിർഭാഗ്യകരവും വികാരരഹിതവും രാഷ്ട്രീയപ്രേരിതവും ആണ്. ആശയക്കുഴപ്പത്തിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് അദ്ദേഹം ആദ്യം ആത്മ പരിശോധന നടത്തണമെന്ന് ബിജെപിയുടെ നേതാവ് പ്രസ്താവനയിൽ പറഞ്ഞു.

ALSO READ:കേരളത്തിലെ വിദ്യാർത്ഥികൾക്കും നീറ്റ് ചോദ്യപേപ്പർ ലഭിച്ചോ?; സിബിഐ അന്വേഷണം സംസ്ഥാനത്തേക്ക്

ബിജെപി ആർഎസ്എസ് അവിശുദ്ധ കൂട്ടുകെട്ട്

പൊള്ളയായ ആരോപണങ്ങൾ ഉന്നയിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധി എത്ര കാലം തുടരുമെന്ന് അദ്ദേഹം ചോദിക്കുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാഭ്യാസ മന്ത്രിയായ ധർമ്മേന്ദ്രപ്രധാനെ ഉടൻ പുറത്താക്കുകയോ വ്യക്തിപരമായ ഉത്തരവാദിത്വം ഏറ്റെടുക്കുകയോ ചെയ്യണമെന്ന് രാഹുൽ ഗാന്ധി ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു.

കൂടാതെ ബിജെപി ആർഎസ്എസ് അവിശുദ്ധ കൂട്ടുകെട്ട് ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർത്തു എന്നും ആരോപിച്ചു. രാജ്യത്തെ ദശലക്ഷക്കണക്കിന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ വേദന മനസ്സിലാക്കി അവരുടെ ഭാവിയെക്കുറിച്ച് ആശങ്ക ഉള്ളവർ ആയിരിക്കേണ്ട സമയമാണ് ഇപ്പോൾ. എന്നാൽ രാഹുൽ നിസ്സാര രാഷ്ട്രീയത്തിൽ മുഴുകിയിരിക്കുകയാണ് എന്ന് ആരോപിച്ചു. സ്വന്തം രാഷ്ട്രീയ അജണ്ടയ്ക്കുവേണ്ടി ഈ ദുരന്ത സാഹചര്യത്തെ ഉപയോഗപ്പെടുത്തേണ്ട സമയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളുടെ ഭാവി വച്ച് കളിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളത്

മറ്റുള്ളവരുടെ നേരെ വിരൽ ചൂണ്ടുന്നതിനു മുമ്പ് രാഹുൽഗാന്ധി തന്നെ പാർട്ടി ഭരിച്ചിരുന്ന കാലത്ത് നടന്ന എണ്ണമറ്റ ചോദ്യപേപ്പർ ചോർച്ചകളെയും പരീക്ഷ തട്ടിപ്പികളെയും കുറിച്ച് രാജ്യത്തോട് പറയണം. യുവാക്കളുടെ ഭാവി വച്ച് കളിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളത്. യുപിഎ ഭരണകാലത്ത് നടന്ന എഐപി എം ടി ചോദ്യപേപ്പർ ചോർച്ച, എസ് എസ് സി അഴിമതികൾ, സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച തുടങ്ങിയ സംഭവങ്ങൾ ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.കേസിൽ സിബിഐ അന്വേഷണത്തിന് സർക്കാർ ഉടൻ ഉത്തരവിട്ടതായും പുനപരീക്ഷ പ്രഖ്യാപിക്കുന്നത് ഉൾപ്പെടെ നിരവധി നിർണായ നടപടികൾ സ്വീകരിച്ചതായും മയൂഖ് കൂട്ടിച്ചേർത്തു. ഇത്തരമൊരു ഘട്ടത്തിൽ പ്രതിപക്ഷത്തുനിന്ന് ഉത്തരവാദിത്വമുള്ള ഒരു ഇടപെടലാണ് പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ കോൺഗ്രസ് വീണ്ടും 22 ലക്ഷം വിദ്യാർഥികളുടെ ഭാവിയെക്കാൾ രാഷ്ട്രീയത്തിന് മുൻഗണനയാണ് നൽകിയത്. ഈ 2.2 ദശലക്ഷം വിദ്യാർത്ഥികളുടെ ഭാവിയെക്കാൾ സ്വന്തം നിസ്സാര രാഷ്ട്രീയത്തിലാണ് പ്രധാനം എന്ന് കോൺഗ്രസ് വീണ്ടും തെളിയിച്ചു എന്നും മയൂഖ് ആരോപിച്ചു. സർക്കാർ നീറ്റ് പരീക്ഷ വീണ്ടും നടത്താനും സിബിഐ അന്വേഷണത്തിന് ഉത്തരവിടാനും തീരുമാനിച്ചില്ലായിരുന്നുവെങ്കിൽ ഇതേ ആളുകൾ തന്നെ അത് നിഷ്ക്രിയത്തിന് കാരണമായി ആരോപിക്കും ആയിരുന്നു. എന്നാൽ സർക്കാർ വേഗത്തിലും സത്യസന്ധമായും കർശനമായും തീരുമാനങ്ങൾ എടുത്തു തുടങ്ങി. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം തന്നെ ദുർബലമായിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയുടെ നേതൃത്വത്തിൽ സർക്കാരിന്റെ സന്ദേശം വളരെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ഭാവിയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.

ENGLISH SUMMARY

The BJP said that Rahul Gandhi’s remarks on the NEET question paper leak case were extremely unfortunate and devoid of sense. It also asked Rahul Gandhi not to play politics lightly on this issue.

Follow Us