Akshardham Temple: ഡൽഹിയുടെ പ്രൗഡി വിളിച്ചോതി അക്ഷർധാം; തലസ്ഥാന നഗരിയിലെ വാസ്തുവിദ്യ വിസ്മയങ്ങൾക്ക് പുത്തൻ ഏട്
Akshardham Temple in Delhi:പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്ത സന്യാസിയായിരുന്ന ഭഗവാൻ സ്വാമിനാരായണൻ സമർപ്പിച്ചിരിക്കുന്നതാണ് ഈ നദീതീരത്തുള്ള കൂറ്റൻ സമുച്ചയം. ഈ അത്ഭുത നിർമ്മിതിയിൽ ഇരുപതിനായിരത്തോളം ശിൽപരൂപങ്ങൾ ഉണ്ട്.പിങ്ക് മണൽക്കല്ലിലും വെളുത്ത മാർബിളിലുമാണ് ഈ മനോഹരവും ആകർഷകവുമായ നിർമ്മിതി പണിതിരിക്കുന്നത്.ഭഗവാൻ സ്വാമി നാരായണന്റെ ബാലസന്യാസരൂപമായ നീലകണ്ഠ വർണ്ണിയുടെ 108 അടി ഉയരമുള്ള വെങ്കല പ്രതിമയാണ് ഇപ്പോൾ അക്ഷർദാമിന്റെ പ്രധാനമായ ആകർഷണം..........

Akshardham Temple
ന്യൂഡൽഹി:തലസ്ഥാനനഗരിയുടെ വാസ്തുവിദ്യ വിസ്മയങ്ങൾക്കിടയിൽ പുത്തൻ ഏടായി മാറുകയാണ് യമുനാതീരത്തെ അക്ഷർധാം മന്ദിർ. 25 വർഷങ്ങൾക്കു മുമ്പ് 2001 ജൂലൈ രണ്ടിനാണ് ക്ഷേത്രത്തിന്റെ അടിത്തറയും സ്തംഭവും പൂർത്തിയാക്കി ശ്രീകോവിലിനുള്ളിൽ ആദ്യത്തെ ശില്പം സ്ഥാപിച്ചത്. തുടർന്ന് നാലുവർഷത്തെ നിർമ്മാണത്തിനുശേഷം ക്ഷേത്രം പൊതുജനങ്ങൾക്ക് വേണ്ടി തുറന്നു കൊടുത്തു.
രണ്ടു പതിറ്റാണ്ടുകളായി നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഈ മന്ദിരം. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്ത സന്യാസിയായിരുന്ന ഭഗവാൻ സ്വാമിനാരായണന് സമർപ്പിച്ചിരിക്കുന്നതാണ് ഈ നദീതീരത്തുള്ള കൂറ്റൻ സമുച്ചയം. പിങ്ക് മണൽക്കല്ലിലും വെളുത്ത മാർബിളിലുമാണ് ഈ മനോഹരവും ആകർഷകവുമായ നിർമ്മിതി പണിതിരിക്കുന്നത്. ഈ അത്ഭുത നിർമ്മിതിയിൽ ഇരുപതിനായിരത്തോളം ശിൽപരൂപങ്ങൾ ഉണ്ട്.
മുഖ്യ ആകർഷണമായി 108 അടി ഉയരമുള്ള വെങ്കല പ്രതിമ
ഭഗവാൻ സ്വാമി നാരായണന്റെ ബാലസന്യാസരൂപമായ നീലകണ്ഠ വർണ്ണിയുടെ 108 അടി ഉയരമുള്ള വെങ്കല പ്രതിമയാണ് ഇപ്പോൾ അക്ഷർദാമിന്റെ പ്രധാനമായ ആകർഷണം. അടുത്തിടെയാണ് ക്ഷേത്രസമുച്ചയത്തിൽ ഈ നിർമിതി പണിതത്. ഒരു മാസം മുമ്പാണ് ഇത് അനാച്ഛാദനം ചെയ്തത്. കൈയിൽ ജപമാലയുമായി ഭക്തിയോടെ കൈകൾ ഉയർത്തിപ്പിടിച്ച് നിൽക്കുന്ന രൂപത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
കൈകൾ ഉയർത്തി പിടിച്ചു നിൽക്കുന്ന നീലകണ്ഠ വർണി
ഒരു കൈയിൽ ജപമാലയുമായി ഭക്തിയോടെ കൈകൾ ഉയർത്തി പിടിച്ചു നിൽക്കുന്ന ഭക്തിസാന്ദ്രമായ ഒരു രൂപമാണ് നീലകണ്ഠ വർണിയുടേത്. അകലെ നിൽക്കുന്നവർക്ക് പോലും ക്ഷേത്രത്തിനകത്തെ ഈ പ്രതിമ കാണാൻ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ബനാറസ്, ഭുവനേശ്വർ തുടങ്ങിയ പുരാതന നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഡൽഹിയിലെ വലിയ ക്ഷേത്രം വാസ്തുവിദ്യകൾ എല്ലാം ഏറെക്കുറെ ആധുനിക കാലഘട്ടത്തിൽ നിർമ്മിച്ചിട്ടുള്ളവയാണ്. 1206ൽ ഡൽഹി സുൽത്താനേറ്റ് സ്ഥാപിതമായത് മുതൽ 1857ൽ മുഗൾ ഭരണം അവസാനിക്കുന്നത് വരെയുള്ള നീണ്ട ഇസ്ലാമിക രാജവംശങ്ങളുടെ ചരിത്രമാണ് ഇവയ്ക്ക് കാരണമായി മാറിയത്. ഈ ചരിത്രപരമായ സംഭവങ്ങളെല്ലാം ഡൽഹിയെ ഒരു വാസ്തുവിദ്യ ഭൂപകൃതിയിലേക്ക് മാറ്റി. അതിനാൽ തന്നെ ഡൽഹിയിലെ പ്രശസ്തമായ പല വാസ്തു വിദ്യാ ക്ഷേത്രങ്ങളും പണികഴിപ്പിച്ചിരിക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിലാണ്.
ശ്രീലക്ഷ്മി നാരായണ ക്ഷേത്രം
ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ പ്രധാനപ്പെട്ട മറ്റൊരു ക്ഷേത്രമാണ് ശ്രീലക്ഷ്മി നാരായണ ക്ഷേത്രം അഥവാ ബിർള മന്ദിർ. ഈ ക്ഷേത്രത്തിൽ പ്രധാനമായും ആരാധിക്കുന്നത് വിഷ്ണു ഭഗവാനെയാണ്. ബിർള കുടുംബമാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം നടത്തിയത്. 1939ൽ ജുഗൽ കിഷോർ ബിർളയുടെ സാന്നിധ്യത്തിൽ മഹാത്മാഗാന്ധിയാണ് ഈ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
ശ്രീ ജഗന്നാഥ മന്ദിർ
ഗ്രീൻ പാർക്ക് മാർക്കറ്റിന് അടുത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1970 കാലങ്ങളിലാണ് ഇത് നിർമ്മിച്ചത്. ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ ഭഗവാൻ ജഗന്നാഥനാണ്. വാസ്തുവിദ്യയിൽ സംബന്ധമായ ക്ഷേത്രം. വേനൽക്കാലത്ത് ആകാശത്തിന് നേരെ തിളങ്ങിനിൽക്കുന്ന ഈ ക്ഷേത്രവും ഡൽഹിയിലെ മുഖ്യപ്രധാനമായ ക്ഷേത്രങ്ങളിൽ ഒന്നാണ്.
ENGLISH SUMMARY
The Akshardham Temple on the banks of the Yamuna is becoming a new addition to the architectural marvels of the capital city. 25 years ago, on July 2, 2001, the foundation and pillars of the temple were completed and the first sculpture was installed inside the sanctum.