AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ram Temple Donation Theft: അയോധ്യാ രാമക്ഷേത്രത്തിലെ തട്ടിപ്പ്; പ്രതികൾ പണം ഒളിപ്പിക്കുന്ന നിർണ്ണായക സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തി

Ram Temple Donation Theft: CCTV Shows Staff Hiding Notes in Socks During Counting: ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് നൽകിയ പരാതിയിൽ ജൂൺ 25-നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജൂൺ 26ന് തന്നെ കേസിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അവിനാഷ് ശുക്ല, ലവകുശ് മിശ്ര, അനുകൽപ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, ടിന്നു യാദവ് എന്ന രാമശങ്കർ യാദവ്, സുഭാഷ് ശ്രീവാസ്തവ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 79.80 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു.

Ram Temple Donation Theft: അയോധ്യാ രാമക്ഷേത്രത്തിലെ തട്ടിപ്പ്; പ്രതികൾ പണം ഒളിപ്പിക്കുന്ന നിർണ്ണായക സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തി
അയോധ്യ രാമക്ഷേത്രംImage Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Published: 03 Jul 2026 | 07:06 AM

അയോധ്യ: അയോധ്യാ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പിൽ നിർണ്ണായക തെളിവ് കണ്ടെത്തി അന്വേഷണ സംഘം. കേസിലെ പ്രധാന പ്രതികൾ പണം എണ്ണുന്നതിനിടെ നോട്ടികെട്ടുകൾ ഒളിപ്പിക്കുന്ന ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ക്ഷേത്രത്തിലെ പിൽഗ്രിം ഫെസിലിറ്റി സെൻ്ററിൽ നിന്നുമുള്ള കഴിഞ്ഞ 45 ദിവസത്തെ ദൃശ്യങ്ങളാണ് പൊലിസ് പരൊശോധിച്ചത്. കേസിലെ അഞ്ച് പ്രതികൾ വസ്ത്രങ്ങളിലും സോക്സിലുമായി പണം ഒളിപ്പിക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്..

പണം എണ്ണൂന്നതിനിടെ അഞ്ച് പേർ നോട്ടുകെട്ടുകൾ വസ്ഗ്ത്രങ്ങളിലും സോക്സിലുമായി ഒളിപ്പിക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ക്ഷേത്രത്തിൽ കഴിഞ്ഞ 45 ദിവസത്തെ ദൃശ്യങ്ങൾ മാത്രമേ സൂക്ഷിക്കാറൊള്ളു, അതിനാൽ, മുൻപ് നടത്തിയ മോഷണങ്ങളുടെ ദൃശ്യങ്ങൾ ലഭ്യമാകില്ലെന്നും എത്ര നാളായി പ്രതികൾ ഈ മോഷണം തുടരുന്നുണ്ട് എന്ന് അറിയാൻ സാധിക്കില്ല എന്നും പൊലീസ് വ്യക്തമാക്കി. മോഷ്ടിച്ച പണം ഉപയോഗിച്ച് പ്രതികൾ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം തങ്ങൾക്ക് ഈ കൊള്ളയിൽ പങ്കില്ലെന്ന് വ്യക്തമാക്കി പണം എണ്ണുന്നതിനായി ജീവനക്കാരെ നിയമിച്ച ഏജൻസി രംഗത്തെത്തിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓൾഫ് ഇന്ത്യ നിർദ്ദേശിച്ച ആളുക്കളെയാണ് തങ്ങൾ ജോലിക്ക് നിയോഗിച്ചത് എന്നാണ് ഈ ഏജൻസുയുടെ വാദം. അറസ്റ്റിലായ എട്ട് പേരിൽ ആറുപേരെയും വാരണാസി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സൈനിക് സെക്യുരിറ്റീസ്’ എന്ന ഏജൻസി വഴിയാണ് എസ് ബി ഐ നിയമിച്ചത്.

Also Read: ശമ്പളം കൂട്ടിക്കാണിച്ച് മൂന്ന് വർഷം കൊണ്ട് തട്ടിയത് 2 കോടി; പോലീസുകാരെ കയ്യോടെ പൊക്കി എ.ഐ

എന്നാൽ തങ്ങൾ ഹൗസ് കീപ്പിംഗ് ജീവനക്കാരെ മാത്രമാണ് നൽകുന്നതെന്ന് ഏജസി അധികൃതർ വ്യക്തമാക്കി. ജീവനക്കാരെ ഏത് ജോലിക്ക് നിയോഗിക്കണം എന്നത് ബാങ്കിൻ്റെ തീരുമാനമാണെന്നും എസ്.ബി.ഐ നൽകിയ ആധാർ ഉൾപ്പടെയുള്ള രേഖകൾ പരിശോധിച്ച് നിയമനം പുർത്തിയാക്കുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നും ഏജൻസിയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് നൽകിയ പരാതിയിൽ ജൂൺ 25-നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജൂൺ 26ന് തന്നെ കേസിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അവിനാഷ് ശുക്ല, ലവകുശ് മിശ്ര, അനുകൽപ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, ടിന്നു യാദവ് എന്ന രാമശങ്കർ യാദവ്, സുഭാഷ് ശ്രീവാസ്തവ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 79.80 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു.

അനുകൽപ് മിശ്ര, ലവകുശ് മിശ്ര, അവിനാഷ് ശുക്ല, മനീഷ് യാദവ് എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിൽ നിന്നാണ് പണം കണ്ടെടുത്തതെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. ഇതിൽ ടിന്നു യാദവ് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ മുൻ ഡ്രൈവറാണ്. മനീഷ് യാദവ് ടിന്നുവിൻ്റെ അനന്തരവനാണ്. വിവാദങ്ങളെ തുടർന്ന് ക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവർ രാജിവച്ചിരുന്നു.

English Summary

CCTV footage from the Ayodhya Ram Temple has exposed five of the eight arrested men hiding donation cash in their clothes and socks during counting. Police have recovered around ₹80 lakh so far. The hiring agency claims SBI recommended the accused, highlighting a severe lack of proper background vetting.

Follow Us