മിഡിൽ ഈസ്റ്റിൽ നിന്ന് ബിഇഎംഎല്ലിന് 5.35 മില്യൺ ഡോളറിന്റെ അധിക കയറ്റുമതി ഓർഡർ
സ്പെയർ പാർട്സ്, അറ്റകുറ്റപ്പണി, ലൈഫ്‌സൈക്കിൾ മാനേജ്മെന്റ് എന്നിവ ഉൾപ്പെടുന്ന സമഗ്ര പരിപാലന സേവനവും കമ്പനി നൽകും. ഈ നേട്ടം ബിഇഎംഎല്ലിന്റെ ആഗോള നിലവാരത്തിലുള്ള സാങ്കേതിക മികവിനും മിഡിൽ ഈസ്റ്റിലെ വിപണിയിൽ വർധിച്ചുവരുന്ന വിശ്വാസത്തിനും തെളിവാണെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ ശാന്തനു റോയ് പറഞ്ഞു.
ബെംഗളൂരു: പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎൽ ലിമിറ്റഡിന് മിഡിൽ ഈസ്റ്റിൽ നിന്ന് 5.35 മില്യൺ യുഎസ് ഡോളറിന്റെ അധിക കയറ്റുമതി ഓർഡർ ലഭിച്ചു.
ഭാരമേറിയ എർത്ത്‌മൂവിംഗ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഈ ഓർഡർ, 2026 ഏപ്രിലിൽ ലഭിച്ച 36.38 മില്യൺ യുഎസ് ഡോളറിന്റെ ഓർഡറിന്റെ തുടർച്ചയാണ്.
ഖനന, അടിസ്ഥാന സൗകര്യ വികസന, തന്ത്രപ്രധാന നിർമാണ പദ്ധതികൾക്കായി ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യയുള്ള ഉപകരണങ്ങളാണ് ബിഇഎംഎൽ വിതരണം ചെയ്യുന്നത്.
സ്പെയർ പാർട്സ്, അറ്റകുറ്റപ്പണി, ലൈഫ്‌സൈക്കിൾ മാനേജ്മെന്റ് എന്നിവ ഉൾപ്പെടുന്ന സമഗ്ര പരിപാലന സേവനവും കമ്പനി നൽകും. ഈ നേട്ടം ബിഇഎംഎല്ലിന്റെ ആഗോള നിലവാരത്തിലുള്ള സാങ്കേതിക മികവിനും മിഡിൽ ഈസ്റ്റിലെ വിപണിയിൽ വർധിച്ചുവരുന്ന വിശ്വാസത്തിനും തെളിവാണെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ ശാന്തനു റോയ് പറഞ്ഞു.
ഇന്ത്യയുടെ സ്വദേശി നിർമ്മാണത്തിനും കയറ്റുമതി വളർച്ചയ്ക്കും ആഗോള വിപണിയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയും ഈ ഓർഡർ വീണ്ടും അടിവരയിടുന്നു.