കരയുന്ന കുട്ടികളെ വാഷിംഗ് മെഷീനിലിട്ട് പേടിപ്പിച്ചു; ഐ.ടി കമ്പനിയിലെ ഡേ കെയർ ജീവനക്കാർക്കെതിരെ കേസ്
Toddlers Stuffed in Washing Machines: Horrific Abuse Uncovered at Bengaluru IT Campus Daycare:: ക്യാമ്പസിൽ ജോലി ചെയ്യുന്ന ഐ.ടി പ്രൊഫഷണലുകളുടെ കുട്ടികളെയാണ് ഇവർ ഡേ കെയറിൽ ഏൽപ്പിച്ചിരുന്നത്. കുട്ടികളോടുള്ള ഡേ കെയർ ജീവനക്കാരുടെ ഈ ക്രൂരത കണ്ട് മാതാപിതാക്കളും ഉദ്യോഗസ്ഥരും ഒരുപോലെ ഞെട്ടിയതായി പോലീസ് പറഞ്ഞു
ബെംഗളൂരു: ഐ.ടി കമ്പനിയിലെ ഡേ കെയർ സെൻ്ററിൽ കുട്ടികൾക്ക് നേരെ ക്രൂരമായ അതിക്രമം. കുട്ടികളെ മർദ്ദിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അഞ്ച് ജീവനക്കാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബെംഗളൂരുവിലെ കാപ്ജെമിനി കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേ കെയറിലാണ് സംഭവം.ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഉദ്യോഗസ്ഥനായ തിലകേഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ജുള, വിജയലക്ഷ്മി, ഭവാനി, സിന്ധു, ബിന്ദു എന്നിവർക്കെതിരെയാണ്. എച്ച്.എ.എൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടികളോടുള്ള ക്രൂരത, അതിക്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
വാട്സാപ്പിലൂടെ ലഭിച്ച ചില വീഡിയോകളുടെ അടിസ്ഥാനത്തിലാണ് താൻ പരാതി നൽകിയതെന്നും, കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു എന്നും തിലകേഷ് കുമാർ പറഞ്ഞു. കുട്ടികളെ പരിപാലിക്കാൻ ചുമതലയുള്ളവർ തന്നെ അവരെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കരയുന്ന കുട്ടികളെ വാഷിംഗ് മെഷീനിലടച്ച് പേടിപ്പിക്കുക, ബാത്ത്റൂമുകളിലെ ഇടുങ്ങിയ സ്ഥലങ്ങളിൽ കുട്ടികളെ കുത്തിനിറയ്ക്കുക തുടങ്ങിയ ക്രൂരമായ പ്രവർത്തികളാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായത്. .
Also Read: Bengaluru Vande Bharat Sleeper: ബെംഗളൂരു-മുംബൈ യാത്ര ഇനി 3 മണിക്കൂറില്‍; വന്ദേ ഭാരത് സ്ലീപ്പറെത്തി, യാത്രയ്ക്ക് തയാറായിക്കോളൂ
ക്യാമ്പസിൽ ജോലി ചെയ്യുന്ന ഐ.ടി പ്രൊഫഷണലുകളുടെ കുട്ടികളെയാണ് ഇവർ ഡേ കെയറിൽ ഏൽപ്പിച്ചിരുന്നത്. കുട്ടികളോടുള്ള ഡേ കെയർ ജീവനക്കാരുടെ ഈ ക്രൂരത കണ്ട് മാതാപിതാക്കളും ഉദ്യോഗസ്ഥരും ഒരുപോലെ ഞെട്ടിയതായി പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചയി വൈറ്റ്ഫീൽഡ് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സൈദുലു അഡാവത്ത് അറിയിച്ചു. കുറ്റക്കാർക്ക് ഉടൻ നോട്ടീസ് നൽകുമെന്നും, ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവം വിവാദമായതിനെത്തുടർന്ന് കാപ്ജെമിനി തങ്ങളുടെ ഡേ കെയർ സെൻ്റർ താൽക്കാലികമായി അടച്ചുപൂട്ടി. ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും, അധികൃതരുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. മുൻകരുതൽ എന്ന നിലയിലാണ് ഡേ കെയർ അടച്ചുപൂട്ടിയതെന്നും കമ്പനി കൂട്ടിച്ചേർത്തു.
സംഭവത്തിൻ്റെ വീഡിയോ
Children between two and three years old made to sit in the drum of a front-loading washing machine, water sprayed into their mouths with a toilet jet spray, and locked in bathrooms – these were the inhuman punishments allegedly meted out at a daycare centre in Bengaluru.
A case… pic.twitter.com/H6SK7Xe3Tt
— Hate Detector 🔍 (@HateDetectors) July 1, 2026
English Summary
Bengaluru police have booked five workers at Capgemini’s on-campus daycare for allegedly abusing employees’ toddlers. A complaint by a child protection officer revealed horrifying details, including staff locking crying children in washing machines and water-filled pipes. Following the FIR for cruelty and intimidation, Capgemini temporarily closed the facility and stated it is fully cooperating with the ongoing police investigation.