Viral Video: ബെംഗളൂരുകാര്‍ക്ക് വാലന്റൈന്‍സ് ഡേ ആഘോഷമില്ല, പ്രൊപ്പോസ് ചെയ്താല്‍ പണിയാകും

Bengaluru Bachelors Valentine’s Day: ബെംഗളൂരുവില്‍ വാലന്റൈന്‍സ് ദിനാഘോഷം ഇല്ലെന്നാണ് ഒരു ഇന്‍സ്റ്റഗ്രാം ഉപയോക്താവ് പറയുന്നത്. എന്തുകൊണ്ടാണ് ബെംഗളൂരുവിലെ പുരുഷന്മാര്‍ വാലന്റൈന്‍സ് ദിനം ആഘോഷിക്കാത്തത് എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Viral Video: ബെംഗളൂരുകാര്‍ക്ക് വാലന്റൈന്‍സ് ഡേ ആഘോഷമില്ല, പ്രൊപ്പോസ് ചെയ്താല്‍ പണിയാകും

പ്രതീകാത്മക ചിത്രം

Published: 

07 Feb 2026 | 01:18 PM

പ്രണയദിനങ്ങള്‍ മനോഹരമായി ആഘോഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് നമ്മുടെ ഇന്ത്യ. രാജ്യത്തിന്റെ ഓരോ ഭാഗത്തും ആഘോഷങ്ങള്‍ വ്യത്യസ്തമാണ്. സംസ്‌കാരവും ജീവിതരീതിയിലുമെല്ലാം അനുസരിച്ച് ആഘോഷങ്ങള്‍ വേറിട്ടതാക്കുന്നു. ഉള്‍നാടന്‍ പ്രദേശങ്ങളെ അപേക്ഷിച്ച് വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ കൂടുതലും നടക്കുന്നത് നഗരങ്ങളില്‍ തന്നെയാണ്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഈ ദിവസങ്ങളില്‍ ആളുകള്‍ കൂടുതലായി എത്തുന്നു.

എന്നാല്‍ ബെംഗളൂരുവില്‍ വാലന്റൈന്‍സ് ദിനാഘോഷം ഇല്ലെന്നാണ് ഒരു ഇന്‍സ്റ്റഗ്രാം ഉപയോക്താവ് പറയുന്നത്. എന്തുകൊണ്ടാണ് ബെംഗളൂരുവിലെ പുരുഷന്മാര്‍ വാലന്റൈന്‍സ് ദിനം ആഘോഷിക്കാത്തത് എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദി ഇന്ത്യന്‍ അറബ് ഒഫീഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോ ഇതിനോടകം നിരവധിയാകള്‍ കണ്ടു.

വൈറലായ വീഡിയോ

ഞങ്ങള്‍ എങ്ങനെ ആഘോഷിക്കും? ഇവിടെ നിങ്ങള്‍ കാണുന്ന ഏതെങ്കിലും പെണ്‍കുട്ടിയെ പ്രൊപ്പോസ് ചെയ്യുകയാണെങ്കില്‍, അവള്‍ ചിലപ്പോള്‍ എച്ച്ആര്‍, മാനേജര്‍, തുടങ്ങി ഏതെങ്കിലും വലിയ പൊസിഷനില്‍ ഇരിക്കുന്നതാകും. അതുകൊണ്ട് തന്നെ ജീവിതം മുഴുവന്‍ വലിയ പണച്ചെലവുള്ളതാകും. പിന്നെ ഞങ്ങള്‍ എങ്ങനെ വാലന്റൈന്‍സ് ഡേ ആഘോഷിക്കും? റോസ് ഡേ, കിസ് ഡേ ഇതൊക്കെ എങ്ങനെ ആഘോഷിക്കാനാണ്, ഞങ്ങളുടെ ശമ്പളം വെറും 15,000, 20,000 ഒക്കെയാണ്, വാടക കൊടുത്താല്‍ തന്നെ ഇതുമുഴുവന്‍ കഴിയും, എന്നാണ് യുവാവ് വീഡിയോയില്‍ പറയുന്നത്.

Also Read: Viral Video: വായിൽ വെച്ച ഫോൺ ബാറ്ററി പൊട്ടിത്തെറിച്ചു; കുട്ടിക്ക് ഗുരുതര പരിക്ക്, വീഡിയോ പുറത്ത്

നിങ്ങളുടെ ബജറ്റിന് അനുസരിച്ച് ഒരാളെ കണ്ടുപിടിക്കൂ എന്ന കമന്റുകള്‍ വീഡിയോക്ക് താഴെ എത്തുന്നുണ്ട്. ഇത്രയും ചെലവുണ്ടെങ്കില്‍ ആഘോഷിക്കാതിരിക്കുന്നതാകും നല്ലത്, എച്ച്ആര്‍ ഒരു മോശം ഓപ്ഷനല്ല, വളരെ സത്യമാണ് നിങ്ങള്‍ പറയുന്നത് എന്ന കമന്റുകളുമുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?