AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Bullet Train: ബെംഗളൂരുവില്‍ 4 മണിക്കൂറിനുള്ളില്‍ എത്തിച്ചേരും; പുതിയ ട്രെയിന്‍ റൂട്ടിത്‌

Pune to Bengaluru in 4 Hours: ഏഴ് അതിവേഗ റെയിലുകള്‍ക്കായുള്ള നടപടികള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം ആരംഭിച്ചിരിക്കുകയാണ്. ഇടനാഴിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

Bengaluru Bullet Train: ബെംഗളൂരുവില്‍ 4 മണിക്കൂറിനുള്ളില്‍ എത്തിച്ചേരും; പുതിയ ട്രെയിന്‍ റൂട്ടിത്‌
ട്രെയിന്‍ Image Credit source: PTI
Shiji M K
Shiji M K | Published: 11 Feb 2026 | 08:09 AM

ബെംഗളൂരു: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍ വരുന്നതോടെ രാജ്യത്തെ റെയില്‍വേ സംവിധാനത്തിന്റെ മുഖച്ഛായ തന്നെ മാറും. ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികളില്‍ ഒന്ന് പൂനെയില്‍ നിന്ന് ബെംഗളൂരുവിലേക്ക് ഉള്ളതാണ്. ഹൈദരാബാദ് വഴി കടന്നുപോകുന്ന ഈ ട്രെയിന്‍ വെറും നാല് മണിക്കൂറിനുള്ളില്‍ ബെംഗളൂരുവില്‍ എത്തിച്ചേരാന്‍ യാത്രക്കാരെ സഹായിക്കും.

പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു റെയിലുകള്‍ തെലങ്കാന വഴി മഹാരാഷ്ട്രയ്ക്കും കര്‍ണാടയ്ക്കും ഇടയിലുള്ള സഞ്ചാരം അതിവേഗത്തിലാക്കും. പൂനെയില്‍ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ഏകദേശം 1 മണിക്കൂര്‍ 55 മിനിറ്റ് സമയമെടുക്കും. ഹൈദരാബാദില്‍ നിന്നും ബെംഗളൂരുവിലേക്ക് ആകട്ടെ ഏകദേശം 2 മണിക്കൂറും മാത്രമേ വേണ്ടിവരൂ എന്നാണ് പ്രതീക്ഷ.

നിലവില്‍ യാത്രയ്ക്കായി വേണ്ടിവരുന്ന സമയം ഗണ്യമായി കുറയ്ക്കാന്‍ അതിവേഗ റെയിലുകള്‍ക്ക് സാധിക്കുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. പൂനെയില്‍ നിന്ന് ബെംഗളൂരുവില്‍ എത്താന്‍ ബുള്ളറ്റ് ട്രെയിനിന്റെ വരവോടെ വേണ്ടിവരുന്നത് ഏകദേശം 3 മണിക്കൂര്‍ 55 മിനിറ്റാണ്.

ഏഴ് അതിവേഗ റെയിലുകള്‍ക്കായുള്ള നടപടികള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം ആരംഭിച്ചിരിക്കുകയാണ്. ഇടനാഴിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. എത്ര രൂപ ചെലവ് വരുമെന്ന് കണ്ടെത്തുന്നതിന് ആവശ്യമായ വിലയിരുത്തലുകളും ഈ ഘട്ടത്തില്‍ നടക്കും.

Also Read: Bengaluru-Belgaum Train: ബെംഗളൂരു ട്രെയിന്‍ നേരത്തെ പോകില്ല, സമയം മാറി; എപ്പോള്‍ പുറപ്പെടും?

രാജ്യത്തെ നിര്‍മാണം, വിവരസാങ്കേതിവിദ്യ, വിദ്യാഭ്യാസ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നഗരമാണ് പൂനെ. ബെംഗളൂരുവും സമാനമായ രീതിയില്‍ വളര്‍ച്ച കൈവരിക്കുന്ന നഗരമായതിനാല്‍ തന്നെ, ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള അതിവേഗ റെയില്‍പാതയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Follow Us