Bengaluru-Chennai Expressway: ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ തുറന്നു; ഇവിടുത്തെ ഗതാഗതക്കുരുക്ക് തീര്‍ന്നു

100 Km of Bengaluru Chennai Expressway Opens, Faster Travel Begins: ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയുടെ ബേതമംഗല-ബൈറെഡ്ഡിപ്പള്ളി പാത യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത് ഗതാഗതക്കുരുക്കിന് പരിഹാരമായിരിക്കുകയാണ്. ആന്ധ്രാപ്രദേശില്‍ കമ്മീഷന്‍ ചെയ്യുന്ന എക്‌സ്പ്രസ് വേയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച ആദ്യ ഭാഗമാണിത്. ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയുടെ ആകെ 85 കിലോമീറ്റര്‍ ഭാഗമാണ് ആന്ധ്രാപ്രദേശിലൂടെ കടന്നുപോകുന്നത്.

Bengaluru-Chennai Expressway: ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ തുറന്നു; ഇവിടുത്തെ ഗതാഗതക്കുരുക്ക് തീര്‍ന്നു

പ്രതീകാത്മക ചിത്രം

Updated On: 

29 Jun 2026 | 12:35 PM

ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയ്ക്കായി കാത്തിരിക്കുകയാണോ നിങ്ങളും? എങ്കില്‍ ഇത് ഒട്ടും വിഷമിക്കേണ്ട, ഒരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് നാഷണല്‍ ഹൈവേ അതോറിറ്റി. യാത്രക്കാര്‍ക്ക് അതിവേഗ ഒരുക്കാനായി ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയുടെ 100 കിലോമീറ്റര്‍ ദൂരം ഗതാഗതത്തിനായി തുറന്നുകൊടുത്തിരിക്കുകയാണ്.

ആന്ധ്രാപ്രദേശിലെ ബേതമംഗല-ബൈരഡ്ഡിപ്പിള്ളി 25 കിലോമീറ്റര്‍ പാത തുറന്നിരിക്കുകയാണിപ്പോള്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. കര്‍ണാടകയിലെ ഹോസ്‌കോട്ടിനും ബേതമംഗലയ്ക്കും ഇടയിലുള്ള 71 കിലോമീറ്റര്‍ റോഡ് 2025ന്റെ തുടക്കത്തില്‍ തുറന്നിരുന്നു. ഇതോടെ നിലവില്‍ ഏകദേശം 100 കിലോമീറ്റര്‍ ദൂരമാണ് യാത്രയ്ക്ക് അനുയോജ്യമായിട്ടുള്ളത്.

ബേതമംഗല-ബൈറെഡ്ഡിപ്പള്ളി പാത

ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയുടെ ബേതമംഗല-ബൈറെഡ്ഡിപ്പള്ളി പാത യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത് ഗതാഗതക്കുരുക്കിന് പരിഹാരമായിരിക്കുകയാണ്. ആന്ധ്രാപ്രദേശില്‍ കമ്മീഷന്‍ ചെയ്യുന്ന എക്‌സ്പ്രസ് വേയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച ആദ്യ ഭാഗമാണിത്. ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയുടെ ആകെ 85 കിലോമീറ്റര്‍ ഭാഗമാണ് ആന്ധ്രാപ്രദേശിലൂടെ കടന്നുപോകുന്നത്.

മൂന്ന് പാക്കേജുകളിലായി നിര്‍മാണം

ആന്ധ്രാപ്രദേശില്‍ മൂന്ന് പാക്കേജുകളിലായാണ് ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയുടെ നിര്‍മാണം പുരോഗമിക്കുന്നത്. 85 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയെ മൂന്നാക്കി തിരിച്ചിരിക്കുന്നു. ഇതില്‍ ബേതമംഗല-ബൈറെഡ്ഡിപ്പള്ളി 25 കിലോമീറ്റര്‍, ബൈറെഡ്ഡിപ്പള്ളി-ബങ്കാരുപാലം 31 കിലോമീറ്റര്‍, ബംഗാരുപാലം-ഗുഡിപാലം 29 കിലോമീറ്റര്‍ എന്നിവ ഉള്‍പ്പെടുന്നു. മൂന്ന് പാക്കേജുകളില്‍ രണ്ടെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതായി നാഷണല്‍ ഹൈവേ അതോറിറ്റി പറയുന്നു.

നിര്‍മാണം നിലച്ച് 11 കിലോമീറ്റര്‍ പാത

ബൈറെഡ്ഡിപ്പള്ളി-ബങ്കാരുപാലം മേഖലയിലെ 11 കിലോമീറ്റര്‍ പാതയുടെ നിര്‍മാണം ഇഴഞ്ഞുനീങ്ങുകയാണ്. ഈ ഭാഗത്തെ നിര്‍മാണം നടത്തണമെങ്കില്‍ വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ അത് ഇതുവരെ ലഭിച്ചിട്ടില്ല. 11 കിലോമീറ്റര്‍ ഭാഗം ഒഴികെയുള്ള ജോലികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. വന്യമൃഗങ്ങളുടെ സഞ്ചാരത്തിനായി ഒരു അണ്ടര്‍പാസ് നിര്‍മാണം ഇവിടുത്തെ ജോലികളില്‍ ഉള്‍പ്പെടുന്നു.

Also Read: Chennai-Bengaluru Expressway: ചെന്നൈയില്‍ നിന്ന് ബെംഗളൂരുവില്‍ എത്താന്‍ 2 മണിക്കൂര്‍; യാത്ര ഇനി ഈസി

ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാകും

ആകെ 262 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയ്ക്കുള്ളത്. ഇതിന്റെ നിര്‍മാണം 2026 ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ബംഗാരുപാലം-ഗുഡിപാലം പാക്കേജ് ഒരു വര്‍ഷത്തിന് മുമ്പ് തന്നെ പൂര്‍ത്തിയാക്കിയതാണ്. ശേഷിക്കുന്ന ജോലികളില്‍ ബൈറെഡ്ഡിപ്പള്ളി-ബംഗാരുപാലം പാക്കേജും ഉള്‍പ്പെടുന്നു.

എന്‍ജി ഹല്‍കൂരില്‍ നിന്ന് ബൈറെഡ്ഡിപ്പള്ളിയിലേക്ക് യാത്ര ചെയ്യുന്നവര്‍ നിലവില്‍ ഹൈവേയില്‍ തുറന്ന ഭാഗം ഉപയോഗിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജൂണ്‍ 25 മുതല്‍ പുതുക്കിയ ടോള്‍ ഘടനയും പ്രാബല്യത്തില്‍ വന്നു. പ്രധാന കാരിയേജ് വേ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ ടോള്‍ ഈടാക്കൂ എന്നാണ് അതോറിറ്റി പറയുന്നത്. റാമ്പുകളിലൂടെ പ്രവേശിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കില്ല.

ഹോസ്‌കോട്ട്-ബൈറെഡ്ഡിപ്പള്ളി റൂട്ടില്‍ കാര്‍, ജീപ്പ്, വാന്‍ എന്നിവയുടെ വണ്‍വേ യാത്രയ്ക്ക് 195 രൂപ ടോള്‍ നല്‍കണം. ടുവേ യാത്രകള്‍ക്ക് 290 രൂപയുമാണ് ടോള്‍ നിരക്ക്. എല്‍സിവികള്‍, എന്‍ജിവികള്‍, മിനി ബസുകള്‍, ട്രക്കുകള്‍, ബസുകള്‍ എന്നിവയുടെ ടോള്‍ നിരക്കും നിശ്ചയിച്ചിട്ടുണ്ട്. പ്രതിദിനം ഏകദേശം 2.2 ലക്ഷം രൂപ ടോള്‍ ഇനത്തില്‍ മേഖലയില്‍ നിന്നുമാത്രം വരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്നതാണ്.

English Summary

A 100-kilometre stretch of the Bengaluru-Chennai Expressway has been opened to traffic, reducing congestion and improving travel time. The remaining sections of the expressway are expected to be completed and opened by December.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം