ബെംഗളൂരൂ
കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരു ആധുനികതയും പ്രകൃതിഭംഗിയും ഒത്തുചേരുന്ന ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിലൊന്നാണ്. രാജ്യത്തെ ഏറ്റവും വലിയ ഐടി കയറ്റുമതി കേന്ദ്രമായതിനാൽ ഈ നഗരം ഇന്ത്യയുടെ സിലിക്കൺ വാലി’ എന്നറിയപ്പെടുന്നു. ലാൽബാഗ്, കബ്ബൺ പാർക്ക് തുടങ്ങിയ വിശാലമായ ഉദ്യാനങ്ങൾ ഉള്ളതിനാൽ ഗാർഡൻ സിറ്റി ഓഫ് ഇന്ത്യ എന്നും ഇതിന് പേരുണ്ട്.
വർഷം മുഴുവൻ അനുഭവപ്പെടുന്ന സുഖകരമായ കാലാവസ്ഥയാണ് നഗരത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് തുടങ്ങിയ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇസ്‌റോ പോലുള്ള ഗവേഷണ കേന്ദ്രങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. മലയാളികൾ ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വസിക്കുന്ന ഇവിടെ മനോഹരമായ ഒരു മിശ്രസംസ്കാരമാണുള്ളത്. വിദ്യാഭ്യാസത്തിനും തൊഴിലിനും വിനോദസഞ്ചാരത്തിനും ഒരുപോലെ പ്രിയപ്പെട്ട നഗരമാണ് ബെംഗളൂരു.
Bengaluru Train: ബെംഗളൂരു–മംഗളൂരു ട്രെയിൻ റൂട്ടിൽ വൻ മാറ്റം; കോഴിക്കോട് എക്‌സ്പ്രസ് സർവീസ് വൈകുമോ?
Kozhikode Express Train Update Major Change on Bengaluru Mangaluru Route: നിലവില്‍ ഈ പാതയിലെ ചില ട്രെയിനുകള്‍ ഡീസല്‍ എന്‍ജിനുകളുടെ സഹായത്തോടെയാണ് സര്‍വീസ് നടത്തുന്നത്. വൈദ്യുതീകരണം പൂര്‍ത്തിയായതോടെ യാത്രയുടെ തുടക്കം മുതല്‍ അവസാന സ്റ്റേഷന്‍ വരെ ഇലക്ട്രിക് എന്‍ജിന്‍ ഉപയോഗിച്ച് ട്രെയിനുകള്‍ ഓടിക്കാനാണ് ദക്ഷിണ പശ്ചിമ റെയില്‍വേയുടെ നീക്കം.
- Shiji M K
- Updated on: Oct 13, 2026
- 06:27 am
Namma Metro: നമ്മ മെട്രോയില്‍ ഇറങ്ങിയാല്‍ ബസും റെഡി; പിങ്ക് ലൈനിനായി പുതിയ ഫീഡര്‍ സര്‍വീസുകള്‍
Bengaluru Namma Metro New Bus Service and Routes: പിങ്ക് ലൈന്‍ സര്‍വീസ് ആരംഭിക്കാനിരിക്കെ മെട്രോ സ്റ്റേഷനുകളിലേക്കും അവിടെനിന്ന് വീടുകളിലേക്കും ജോലി സ്ഥലങ്ങളിലേക്കുമുള്ള യാത്ര എളുപ്പമാക്കാന്‍ ഫീഡര്‍ ബസുകള്‍ സഹായിക്കും. ഇടുങ്ങിയ റോഡുകളുള്ള പ്രദേശങ്ങളിലേക്ക് എത്തുന്നതിനായി ഏഴ് മീറ്റര്‍ നീളമുള്ള ചെറിയ ബസുകളും ഉപയോഗിക്കാന്‍ ബിഎംടിസി പദ്ധതിയിടുന്നുണ്ട്.
- Shiji M K
- Updated on: Oct 12, 2026
- 07:06 am
Namma Metro: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ വൈകും; യാത്രക്കാർക്ക് തിരിച്ചടി, സർവീസ് തുടങ്ങുന്നത് എപ്പോൾ?
Bengaluru Namma Metro Blue Line Delayed Silk Board to Airport Route Update: നഗരത്തിലെ തിരക്കേറിയ ഐടി മേഖലകളെയും പ്രധാന ഗതാഗത കേന്ദ്രങ്ങളെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്നതാണ് ബ്ലൂ ലൈന്‍. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഔട്ടര്‍ റിങ് റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
- Shiji M K
- Updated on: Oct 11, 2026
- 08:16 am
Dasara Special Trains: ദസറയ്ക്ക് പ്രത്യേക ട്രെയിനുകൾ; ബെംഗളൂരുവിൽ നിന്ന് അധിക സർവീസുകൾ, സമയക്രമം അറിയാം
Mysuru Dasara 2026 Extra Trains From Bengaluru Check Timings and Routes: ബെംഗളൂരു, മൈസൂരു, അശോകപുരം, ചാമരാജനഗര്‍ എന്നിവയെ ബന്ധിപ്പിച്ചാണ് അധിക സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ 16 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ വിവിധ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ദസറ ആഘോഷങ്ങള്‍ കാണാനെത്തുന്നവര്‍ക്കും ഉത്സവാവധി യാത്രക്കാര്‍ക്കും ഈ സര്‍വീസുകള്‍ സഹായകരമാകും.
- Shiji M K
- Updated on: Oct 9, 2026
- 09:27 am
Namma Metro: ബെംഗളൂരു പിങ്ക് ലൈൻ മെട്രോ സർവീസിലേക്ക്; സുരക്ഷാ പരിശോധന പൂർത്തിയായി
Bengaluru Pink Line Metro Awaits Final Clearance After Safety Inspection: കലേന അഗ്രഹാരയില്‍ നിന്ന് തവരേക്കരെ വരെ നീളുന്ന 7.5 കിലോമീറ്റര്‍ പാതയാണ് പിങ്ക് ലൈനിന്റെ എലിവേറ്റഡ് വിഭാഗത്തിലുള്ളത്. ബന്നാര്‍ഘട്ട റോഡിനും പരിസര പ്രദേശങ്ങള്‍ക്കും മെട്രോ കണക്റ്റിവിറ്റി നല്‍കുന്നതാണ് ഈ പാതയുടെ പ്രധാന നേട്ടം. റോഡിലെ തിരക്കില്‍ സമയം നഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക് മെട്രോ ഒരു ബദല്‍ യാത്രാമാര്‍ഗമാകും.
- Shiji M K
- Updated on: Oct 9, 2026
- 06:36 am
Namma Metro: നമ്മ മെട്രോ ഇനി കൂടുതൽ ദൂരത്തേക്ക്; 312 കിലോമീറ്റർ വികസനം
Bengaluru Metro Gets Big Expansion Plan With 312 Km New Connectivity: ബെംഗളൂരു മഹാനഗര മേഖലയിലെ അടുത്ത 10 മുതല്‍ 15 വര്‍ഷത്തേക്കുള്ള വികസനം മുന്നില്‍ക്കണ്ട് തയാറാക്കുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായാണ് മെട്രോ വിപുലീകരണം. നഗരത്തിനകത്തും പ്രാന്തപ്രദേശങ്ങളിലുമുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് കൂടുതല്‍ മെട്രോ പാതകള്‍ കൊണ്ടുവരുന്നത്.
- Shiji M K
- Updated on: Oct 6, 2026
- 06:32 am
Namma Metro: ബെംഗളൂരുവിൽ ഇനി മെട്രോയും സബർബൻ റെയിലും ഒരേ പാതയിൽ
Bengaluru Metro Suburban Rail Plan to Create a New Double Decker Corridor: കിഴക്കന്‍ ബെംഗളൂരുവിലെ ബെന്നിഗനഹള്ളിയിലാണ് പദ്ധതി നടപ്പാക്കുന്നത്. നാമ്മ മെട്രോയുടെ ബ്ലൂ ലൈനും ബെംഗളൂരു സബര്‍ബന്‍ റെയില്‍ പദ്ധതിയുടെ കനക ലൈനും ഒരേ ഭൂഗര്‍ഭപാത പങ്കിടുന്ന രീതിയിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. നഗരത്തിലെ പരിമിതമായ സ്ഥലസൗകര്യം പരമാവധി പ്രയോജനപ്പെടുത്താനും അധിക ഭൂമി ഏറ്റെടുക്കല്‍ ഒഴിവാക്കാനുമാണ് ഈ മാതൃക.
- Shiji M K
- Updated on: Oct 5, 2026
- 08:09 am
Bengaluru Vande Bharat: ബെംഗളൂരു ടു ഗോവ യാത്ര ഇനി വന്ദേഭാരതിൽ; 14 പ്രധാന സ്റ്റോപ്പുകൾ അറിയാം
Bengaluru Goa Vande Bharat Train to Connect 14 Major Stations: റെയില്‍വേ മന്ത്രിയായ അശ്വിനി വൈഷ്ണവ് സെപ്റ്റംബര്‍ 29ന് നിലവിലുള്ള മംഗളൂരു സെന്‍ട്രല്‍-മഡ്ഗാവ് വന്ദേഭാരത് യശ്വന്ത്പുരയിലേക്ക് നീട്ടാനുള്ള തീരുമാനം അറിയിച്ചിരുന്നു. പുതിയ സര്‍വീസ് 26655, 26656 എന്നീ ട്രെയിന്‍ നമ്പറുകളിലായിരിക്കും നടത്താന്‍ ഉദ്ദേശിക്കുന്നത്.
- Shiji M K
- Updated on: Oct 5, 2026
- 06:32 am
Namma Metro: ഹോസ്കോട്ടെയുടെ മുഖം മാറും; മെട്രോ മുതൽ ഹൈസ്പീഡ് റെയിൽ വരെ വരുന്നു
Hoskote Bengaluru Connectivity: New Metro Line, High Speed Rail and Expressway Plans: ഏകദേശം 16.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയ്ക്കായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുകയാണ്. നിലവില്‍ കെആര്‍ പുരം മുതല്‍ ഹോസ്‌കോട്ടെ വരെയുള്ള ഈ ഭാഗത്തേക്ക് മെട്രോ വികസിപ്പിക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്.
- Shiji M K
- Updated on: Oct 4, 2026
- 08:30 am
Namma Metro: ബെംഗളൂരു മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത; പിങ്ക് ലൈൻ ഉടൻ സർവീസിലേക്ക്
Namma Metro Pink Line Moves Closer to Launch with October Safety Inspection: പിങ്ക് ലൈനിന്റെ ഈ ഭാഗം യാത്രക്കാര്‍ക്കായി തുറക്കുന്നതിന് മുമ്പുള്ള നിര്‍ണായക നടപടികളിലൊന്നാണ് സുരക്ഷാ പരിശോധന. പാത, പാലം, സിഗ്‌നലിങ് സംവിധാനം, സ്റ്റേഷനുകള്‍ തുടങ്ങിയവയുടെ സുരക്ഷയും പ്രവര്‍ത്തന ക്ഷമതയും സംഘം പരിശോധിക്കും.
- Shiji M K
- Updated on: Oct 2, 2026
- 07:34 am
Mumbai-Bengaluru Train: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുതിയ ട്രെയിൻ; യാത്രയ്ക്കിടെ സന്ദർശിക്കാം ഈ 6 ഇടങ്ങൾ
Travelling From Mumbai to Bengaluru by Train Visit These 6 Places: മുംബൈ-ബെംഗളൂരു റെയില്‍ ഇടനാഴിയില്‍ നിരവധി പ്രധാന നഗരങ്ങളും പട്ടണങ്ങളും ഉള്‍പ്പെടുന്നുണ്ട്. മുംബൈയില്‍ നിന്ന് പുറപ്പെട്ട് പൂനെ, സതാര, സാംഗ്ലി, മിറജ്, ബെളഗാവി, ധാര്‍വാഡ്, ഹുബ്ബള്ളി, ദാവണഗെരെ, തുമകൂരു തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് വിവിധ സര്‍വീസുകള്‍ ബെംഗളൂരുവിലെത്തുന്നത്.
- Shiji M K
- Updated on: Sep 28, 2026
- 07:31 am
Vande Bharat: ബെംഗളൂരുവില്‍ നിന്ന് അമരാവതിയിലേക്ക് വന്ദേ ഭാരത്; നിര്‍ദേശവുമായി സര്‍ക്കാര്‍
Bengaluru to Amaravati Vande Bharat: New Train Proposal Underway: ബെംഗളൂരു-അമരാവതി റൂട്ടില്‍ വന്ദേ ഭാരത് സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ ആന്ധ്രാപ്രദേശിനും കര്‍ണാടകയ്ക്കുമിടയിലെ അതിവേഗ റെയില്‍ ഗതാഗതം കൂടുതല്‍ ശക്തമാകും. വിദ്യാഭ്യാസം, തൊഴില്‍, വ്യാപാരം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇതുവഴി അതിവേഗ യാത്ര സാധ്യമാകും.
- Shiji M K
- Updated on: Sep 23, 2026
- 10:04 am