Bengaluru Child Murder: ഭാര്യയുമായി തര്‍ക്കം, 11 മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന് പിതാവ്

Bengaluru Police Arrest Father Accused of Killing 11-Month-Old Baby After Domestic Dispute: പ്രതികളെ വീണ്ടും ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കിഴക്കന്‍ ബെംഗളൂരുവിലെ അവലഹള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കിതഗനൂര്‍ ഗ്രാമത്തിലാണ് സംഭവം. ജൂണ്‍ 9നാണ് കുഞ്ഞിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തത്.

Bengaluru Child Murder: ഭാര്യയുമായി തര്‍ക്കം, 11 മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന് പിതാവ്

പ്രതീകാത്മക ചിത്രം

Published: 

07 Jul 2026 | 07:17 AM

ബെംഗളൂരു: ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 11 മാസം പ്രായമായ കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി അച്ഛന്‍. കുഞ്ഞിന്റെ മരണം അപകടത്തെ തുടര്‍ന്ന് സംഭവിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞ് കട്ടിലില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു എന്നാണ് പിതാവ് ഷെക്കയപ്പ ആദ്യം പോലീസിനോട് പറഞ്ഞത്, ഇതിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടമാണ് സത്യം പുറത്തെത്തിച്ചത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും, പോലീസ് അന്വേഷണവും പരിശോധനകളും കൊലപാതകത്തിന്റെ സൂചനകളെല്ലാം പോലീസിന് നല്‍കിയിരുന്നു. ഇതോടെ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കിഴക്കന്‍ ബെംഗളൂരുവിലെ അവലഹള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കിതഗനൂര്‍ ഗ്രാമത്തിലാണ് സംഭവം. ജൂണ്‍ 9നാണ് കുഞ്ഞിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തത്.

വഴിത്തിരിവായത് പോസ്റ്റ്‌മോര്‍ട്ടം

ജൂണ്‍ 9ന് കുഞ്ഞ് കട്ടിലില്‍ നിന്ന് വീണുവെന്ന് പറഞ്ഞ് ഷെക്കയപ്പ ഈസ്റ്റ് പോയിന്റ് ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ അവിടെ എത്തും മുമ്പ് തന്നെ കുഞ്ഞ് മരണപ്പെട്ടിരുന്നു. പിന്നീട് ജൂണ്‍ 22ന് ലഭിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിന്റെ മരണം ആന്തരിക രക്തസ്രാവവും ഒന്നിലധികം ആന്തരിക പരിക്കുകളും മൂലമുണ്ടായ ശ്വസന പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്ന് കണ്ടെത്തിയത്. കുഞ്ഞിന്റെ ശരീരത്തില്‍, മുഖം, നെഞ്ച്, കാലുകള്‍, സ്വകാര്യ ഭാഗങ്ങള്‍ തുടങ്ങിയ ഒന്നിലധികം ഇടങ്ങളില്‍ പരിക്കുകള്‍ കണ്ടെത്തി.

വീട്ടിലെ കട്ടലിന് ഏകദേശം രണ്ടടി മാത്രമേ ഉയരമുള്ളു, ആ ഉയരത്തില്‍ നിന്നുള്ള വീഴ്ചയില്‍ കുട്ടിയുടെ ശരീരത്തില്‍ ഇത്രയധികം പരിക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പോലീസ് അന്വേഷണത്തിലും വ്യക്തമാകുകയായിരുന്നു.

Also Read: വിവാഹത്തിൽ അസംതൃപ്തി; നവവധുവും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി കനാലിൽ തള്ളി

ദമ്പതികള്‍ തമ്മില്‍ തര്‍ക്കം പതിവ്

ജൂണ്‍ 9ന് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയത് മുതല്‍ ഷെക്കയപ്പയും ഭാര്യ വിജയലക്ഷ്മിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വഴക്കിനിടെ കുഞ്ഞ് കരഞ്ഞപ്പോള്‍ വിജയലക്ഷ്മി ചവിട്ടിയതായി പോലീസ് കണ്ടെത്തി. ഇതിന് പിന്നാലെ ഷേക്കയപ്പ കുഞ്ഞിനെ കുഞ്ഞിനെയെടുത്ത് നിലത്തേക്ക് എറിയുകയായിരുന്നു.

ദമ്പതികള്‍ക്കിടെ വഴക്കുണ്ടാകുന്നത് പതിവാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വിജയലക്ഷ്മിക്ക് അയല്‍വാസിയായ യുവാവുമായി വിവാഹേതര ബന്ധമുണ്ടെന്നും കുട്ടിയോട് ദമ്പതികള്‍ക്ക് സ്‌നേഹമില്ലായിരുന്നുവെന്നും സാക്ഷികള്‍ പോലീസിനോട് പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, സാക്ഷി മൊഴികള്‍, അന്വേഷണത്തില്‍ ലഭിച്ച കണ്ടെത്തലുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഷേക്കയപ്പയ്ക്കും വിജയ്‌ലക്ഷ്മിക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ഇരുവര്‍ക്കുമെതിരെ കര്‍ശനമായ നടപടി ഉണ്ടാകണമെന്നും നാട്ടുകാരും ബന്ധുക്കളും ആവശ്യപ്പെടുന്നുണ്ട്. വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന യുവാവിനെയും ചോദ്യം ചെയ്‌തേക്കും.

English Summary

A man in Bengaluru has been arrested for allegedly killing his 11-month-old baby after throwing the child during a fight with his wife. Police are investigating the circumstances surrounding the incident.

Follow Us
Related Stories
Narendra Modi: ബ്രഹ്‌മോസ് ഇടപാടുകള്‍ക്ക് ഊര്‍ജ്ജമേകും; പ്രധാനമന്ത്രി ഇന്തോനേഷ്യയില്‍, അജണ്ടയില്‍ പദ്ധതികള്‍ പലത്‌
ദുബായ് അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഡോ. ഷംഷീര്‍ വയലിലിന്റെ സഹായം; 2.6 കോടി കൈമാറി
രാജ്യത്തിൻ്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ചയാൾ- ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി
Bengaluru Weather: ബെംഗളൂരുവില്‍ മഴയെത്തി, ശക്തമായ കാറ്റില്‍ പറന്നുപോകല്ലേ; ഇടിമിന്നലും കൂടെയുണ്ട്‌
Chennai Weather Update: അതിശക്തമായ മഴ തന്നെ, മെട്രോ നഗരത്തിലെ യാത്ര ശ്രദ്ധിച്ചു വേണേ…. കാലാവസ്ഥ മുന്നറിയിപ്പ്
Mumbai-Pune Train Service: യാത്രയ്ക്ക് ഇറങ്ങല്ലേ…ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി; കനത്ത മഴ ചതിച്ചു
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?