Bengaluru Bullet Train: വേഗതയില്‍ പുലിയാണിവന്‍; ഒറ്റ സെക്കന്‍ഡില്‍ ബെംഗളൂരുവിലെത്തും
Bengaluru–Hyderabad Bullet Train Gets Massive Speed Upgrade: നിലവില്‍ ഏകദേശം 8 മണിക്കൂറെടുത്താണ് ബെംഗളൂരുവിനും ഹൈദരാബാദിനും ഇടയിലുള്ള ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. വന്ദേ ഭാരത് പോലുള്ള ട്രെയിനുകള്‍ക്കും ഈ സമയം ആവശ്യമാണ്.
ഈ ലോകത്ത് ഒട്ടനവധി ട്രെയിനുകളുണ്ട്, അവയില്‍ ഏറ്റവും വേഗതയേറിയ ട്രെയിനാണ് ബുള്ളറ്റ് ട്രെയിന്‍. പല രാജ്യങ്ങളും ഇതിനോടകം ബുള്ളറ്റ് ട്രെയിന്‍ എന്ന ലക്ഷ്യം കൈവരിക്കുകയും അതിവേഗ യാത്ര സാധ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയും തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പോകുകയാണ്. രാജ്യത്തെ ഐടി ഹബ്ബായ ബെംഗളരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് ബുള്ളറ്റ് ട്രെയിന്‍ കുതിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.
ബെംഗളൂരു-ഹൈദരാബാദ് ബുള്ളറ്റ് ട്രെയിന്‍
ഫെബ്രുവരി 1ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബെംഗളൂരുവിന് ബുള്ളറ്റ് ട്രെയിന്‍ അനുവദിച്ചത്. 626 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബെംഗളൂരു-ഹൈദരാബാദ് യാത്ര വെറും മിനിറ്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ബുള്ളറ്റ് ട്രെയിനിന് സാധിക്കും. നേരത്തെ 2 മണിക്കൂറായിരിക്കും യാത്രാ സമയം വേണ്ടിവരുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍, എന്നാല്‍ പുതിയ വിവരം അനുസരിച്ച് 1 മണിക്കൂറില്‍ താഴെ സമയമേ യാത്രയ്ക്ക് വേണ്ടിവരൂ.
നിലവില്‍ ഏകദേശം 8 മണിക്കൂറെടുത്താണ് ബെംഗളൂരുവിനും ഹൈദരാബാദിനും ഇടയിലുള്ള ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. വന്ദേ ഭാരത് പോലുള്ള ട്രെയിനുകള്‍ക്കും ഈ സമയം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ബുള്ളറ്റ് ട്രെയിനിന്റെ വരവ് യാത്രക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കും.
Also Read: Vande Bharat Express: ബെംഗളൂരു വന്ദേ ഭാരതുകളുടെ സമയം മാറി; നാല് ട്രെയിന്‍ യാത്രയും പണിതരും
സ്‌റ്റേഷനുകള്‍ ഇവ
ആകെ 12 സ്‌റ്റോപ്പുകളാണ് ബുള്ളറ്റ് ട്രെയിനിന് ഉണ്ടാകുക. കര്‍ണാടകയില്‍ മൂന്ന് സ്റ്റോപ്പുകളെ അനുവദിച്ചിട്ടുള്ളൂ. ദേവനഹള്ളി, കൊടിഹള്ളി, അലിപൂര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണിത്. മാത്രമല്ല, ചെന്നൈ-ബെംഗളൂരു ബുള്ളറ്റ് ട്രെയിനും ഇതേപാതയിലൂടെ കടന്നുപോകാനാണ് സാധ്യത. ഈ ട്രെയിനിന് മഹബൂബ്‌നഗര്‍, കുര്‍ണൂര്‍, അനന്തപൂര്‍, ഹിന്ദുപൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.