Bengaluru-Mumbai Express: ബെംഗളൂരു പോകാൻ 720 രൂപ മതി! പുതിയ ട്രെയിൻ എത്തി, സമയവും ടിക്കറ്റ് നിരക്കുകളും അറിഞ്ഞോളൂ

Bengaluru-Mumbai Express Ticket Price: മേയ് 17-ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് പുതിയ ട്രെയിനിന്റെ ഉദ്ഘാടന സർവീസ് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തത്. ബിസിനസ്സ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ, വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ, ജീവനക്കാർ എന്നിവർക്കെല്ലാം ഈ പുതിയ സർവീസ് ഏറെ പ്രയോജനപ്പെടും.

Bengaluru-Mumbai Express: ബെംഗളൂരു പോകാൻ 720 രൂപ മതി! പുതിയ ട്രെയിൻ എത്തി, സമയവും ടിക്കറ്റ് നിരക്കുകളും അറിഞ്ഞോളൂ

ബെംഗളൂരു-മുംബൈ എക്സ്പ്രസ്

Updated On: 

21 May 2026 | 10:51 AM

ന്യൂഡൽഹി: കർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഇടയിലുള്ള യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ബെംഗളൂരുവിനും മുംബൈയ്ക്കും ഇടയിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ച് ഇന്ത്യൻ റെയിൽവേ. ആഴ്ചയിൽ രണ്ട് തവണയാണ് സർവീസ് ഉള്ളത്. മെയ് 17-ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് പുതിയ ട്രെയിനിന്റെ ഉദ്ഘാടന സർവീസ് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തത്. ബെംഗളൂരു,ഹുബ്ബള്ളി-ധാർവാഡ് മേഖല, ബെലഗാവി, പൂനെ, മുംബൈ എന്നിവിടങ്ങൾക്കിടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് റെയിൽ കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ സർവീസ് സഹായിക്കുമെന്നാണ് പ്രതീക്ഷ.

കൂടാതെ, ബിസിനസ്സ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ, വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ, ജീവനക്കാർ എന്നിവർക്കെല്ലാം ഈ പുതിയ സർവീസ് ഏറെ പ്രയോജനപ്പെടും. സർവീസ് സൗത്ത് വെസ്റ്റേൺ റെയിൽവേയാണ് ട്രെയിൻ സർവീസ് നിയന്ത്രിക്കുന്നത്.

ബെംഗളൂരു-മുംബൈ എക്സ്പ്രസ് സർവീസ്

ബെംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിനും ലോകമാന്യ തിലക് ടെർമിനസിനും ഇടയിലാണ് 16553/16554 ട്രെയിൻ സർവീസ് നടത്തുന്നത്. 1,210 കിലോമീറ്റർ ദൂരം 24 മണിക്കൂറും 5 മിനിറ്റും കൊണ്ടാണ് ട്രെയിൻ പിന്നിടുന്നത്. മെയ് 23 മുതൽ ബെംഗളൂരുവിൽ നിന്നും മെയ് 24 മുതൽ മുംബൈയിൽ നിന്നും കൃത്യമായ സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രയ്ക്കിടയിൽ ഇരുവശങ്ങളിലേക്കുമായി 15 സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ALSO READ: ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ സൂപ്പറാകും; ലോകം തോല്‍ക്കും ഈ അതിവേഗ ട്രെയിനിന് മുന്നിൽ

സ്റ്റേഷനുകൾ

SMVT ബെംഗളൂരു-ലോകമാന്യ തിലക് ടെർമിനസ് എക്‌സ്‌പ്രസ് തുംകുരു, ദാവൻഗെരെ, എസ്എസ്എസ് ഹുബ്ബള്ളി, ധാർവാർ, ബെലഗാവി, മിറാജ്, സാംഗ്ലി, കരാഡ്, സത്താറ, ലോണാണ്ട്, പൂനെ, ലോണാവാല, കർജാത്ത്, കല്യാണ്, താനെ എന്നിങ്ങനെ 15 സ്റ്റേഷനുകളിലാണ് നിർത്തുന്നത്.

ട്രെയിൻ നമ്പർ 16553 (SMVT ബെംഗളൂരു – ലോകമാന്യ തിലക് ടെർമിനസ്) എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും രാത്രി 08:35 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടും. അടുത്ത ദിവസം (ബുധൻ, ഞായർ) രാത്രി 08:40-ന് മുംബൈയിൽ എത്തിച്ചേരുന്നതാണ്.

ട്രെയിൻ നമ്പർ 16554 ലോകമാന്യ തിലക് ടെർമിനസ്–എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് എല്ലാ ഞായറാഴ്ചയും ബുധനാഴ്ചയും രാത്രി 11:15 ന് ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് പുറപ്പെട്ട് തിങ്കൾ, വ്യാഴാഴ്ച ദിവസങ്ങളിൽ യഥാക്രമം രാത്രി 11:30 ന് ബെംഗളൂരുവിൽ എത്തിച്ചേരും.

കോച്ച്, ടിക്കറ്റ് നിരക്ക്

ഒരു എസി ടു-ടയർ കോച്ച്, നാല് എസി ത്രീ-ടയർ കോച്ചുകൾ, ആറ് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഒരു ലഗേജ് കം ബ്രേക്ക് വാൻ, ഒരു ലഗേജ്-കം-ജനറേറ്റർ കാർ-കം-ബ്രേക്ക് വാൻ എന്നിവയാണ് ട്രെയിനിൽ ഉള്ളത്. സ്ലീപ്പർ ക്ലാസിന് 750 രൂപയും എസി 3-ടയറിന് 1,880 രൂപയും എസി 2-ടയറിന് 2,575 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

English Summary:

Indian Railways has launched a new bi-weekly express train service between Bengaluru and Mumbai. New SMVT Bengaluru–Lokmanya Tilak Terminus Express will connect Bengaluru, Hubballi-Dharwad, Belagavi, Pune, and Mumbai, improving travel convenience for passengers in Karnataka and Maharashtra.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം