Bullet Train: ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ സൂപ്പറാകും; ലോകം തോല്‍ക്കും ഈ അതിവേഗ ട്രെയിനിന് മുന്നില്‍
How India’s Bullet Train Compares With the World’s Fastest Trains: ആദ്യഘട്ടത്തില്‍ ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിനായിരിക്കും സര്‍വീസ് നടത്തുക എങ്കിലും പിന്നീട് ജപ്പാന്‍ ടെക്‌നോളജിയില്‍ നിര്‍മിച്ച ട്രെയിന്‍ രാജ്യത്തേക്ക് എത്തും. ഈ ട്രെയിനിന് മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയില്‍ സര്‍വീസ് നടത്താന്‍ സാധിക്കുന്നതാണ്. ജപ്പാനില്‍ നിന്നുള്ള ട്രെയിന്‍ എത്തുന്നതിലുള്ള കാലതാമസം പദ്ധതിയെ പുറകോട്ട് വലിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇന്ത്യയില്‍ പുതിയ ട്രെയിന്‍ നിര്‍മിക്കുന്നത്.
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ എങ്ങനെയായിരിക്കും എന്നത് സൂചിപ്പിക്കുന്ന ദൃശ്യം കഴിഞ്ഞ ദിവസമാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം പുറത്തുവിട്ടത്. ഡല്‍ഹിയിലെ റെയില്‍വേ ആസ്ഥാനമായ റെയില്‍ ഭവനില്‍ ആദ്യ ചിത്രം പ്രദര്‍ശിപ്പിച്ചതോടെ ലോകമാകെ വാര്‍ത്തയെത്തി, ഇന്ത്യ കുതിക്കാന്‍ പോകുന്നുവെന്ന്. ലോകത്ത് ആദ്യമായി ബുള്ളറ്റ് ട്രെയിന്‍ അവതരിപ്പിക്കാനൊരുങ്ങുന്ന രാജ്യമല്ല ഇന്ത്യ. അതിനാല്‍ തന്നെ പുറത്തിറക്കുന്ന ബുള്ളറ്റ് ട്രെയിനിന് മറ്റ് രാജ്യങ്ങളുടേതില്‍ നിന്ന് എത്രത്തോളം വ്യത്യസ്തമാകും എന്നതിലാണ് കാര്യം.
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍
ഇന്ത്യ കഴിഞ്ഞ കുറേനാളുകളായി കാവി, വെള്ള നിറങ്ങളിലാണ് മുന്നോട്ടുപോകുന്നത്. രാജ്യം ആദ്യമായി സര്‍വീസ് ആരംഭിക്കാന്‍ പോകുന്ന ബുള്ളറ്റ് ട്രെയിനിന്റെ നിറവും കാവിയും വെള്ളയും കറുപ്പും നിറഞ്ഞതാണ്. ഇന്ത്യയില്‍ വെച്ച് തന്നെ നിര്‍മിക്കുന്ന ട്രെയിന്‍ എന്നൊരു പ്രത്യേകത കൂടിയുണ്ട് ഈ ട്രെയിനിന്. മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ട്രെയിന്‍, മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത കൈവരിക്കും.
ആദ്യഘട്ടത്തില്‍ ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിനായിരിക്കും സര്‍വീസ് നടത്തുക എങ്കിലും പിന്നീട് ജപ്പാന്‍ ടെക്‌നോളജിയില്‍ നിര്‍മിച്ച ട്രെയിന്‍ രാജ്യത്തേക്ക് എത്തും. ഈ ട്രെയിനിന് മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയില്‍ സര്‍വീസ് നടത്താന്‍ സാധിക്കുന്നതാണ്. ജപ്പാനില്‍ നിന്നുള്ള ട്രെയിന്‍ എത്തുന്നതിലുള്ള കാലതാമസം പദ്ധതിയെ പുറകോട്ട് വലിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇന്ത്യയില്‍ പുതിയ ട്രെയിന്‍ നിര്‍മിക്കുന്നത്.
ഈ ബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റില്‍ പരീക്ഷണയോട്ടം ആരംഭിച്ചേക്കും. ആദ്യഘട്ടത്തില്‍ സൂറത്തിനും ബിലിമോറയ്ക്കും ഇടയിലുള്ള 48 കിലോമീറ്റര്‍ ദൂരത്തിലായിരിക്കും പരീക്ഷണയോട്ടം നടക്കുക. അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിലുള്ള 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് ബുള്ളറ്റ് ട്രെയിനിന്റെ ആദ്യ റൂട്ട്. ഇവിടെ 12 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും.
തുടക്കം ഒന്‍പത് വര്‍ഷം മുമ്പ്
ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബുള്ളറ്റ് ട്രെയിനിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ഇന്ത്യ ആരംഭിച്ചത്. 2017 സെപ്റ്റബംര്‍ 15ന് ഗുജറാത്തിലെ സബര്‍മതി റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടു. ആകെ 508 കിലോമീറ്റര്‍ നീളമുള്ള മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ ഇടനാഴിയുടെ നിര്‍മാണം ഏകദേശം 350 കിലോമീറ്ററോളം പൂര്‍ത്തിയായി. ഇവിടെ 430-440 കിലോമീറ്റര്‍ പിയറുകളും തയാറായിട്ടുണ്ട്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഏകദേശം 60 ശതമാനത്തോളം പൂര്‍ത്തിയായതായാണ് വിവരം.
Also Read: Bullet Train: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഇങ്ങനെയാണേ…, ‘ഫസ്റ്റ് ലുക്ക്’ പുറത്തുവിട്ട് റെയിൽവേ
അപകട സാധ്യത കുറയ്ക്കുന്നതിനായി പാതയുടെ ഏകദേശം 349 കിലോമീറ്റര്‍ ഭാഗവും 20 മീറ്റര്‍ ഉയര്‍ത്തിയാണ് നിര്‍മിച്ചിരിക്കുന്നത്. 7 കിലോമീറ്റര്‍ ഭാഗം കടന്നുപോകുന്നത് വെള്ളത്തിനിടയിലൂടെയുമായിരിക്കും. വൈബ്രേഷന്‍ ഇല്ലാതെ ട്രെയിന്‍ പ്രവര്‍ത്തനം നടത്താന്‍ സഹായിക്കുന്ന ജപ്പാന്റെ ഷിങ്കന്‍സെന്‍ സാങ്കേതികവിദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.
മറ്റ് ബുള്ളറ്റ് ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അതിവേഗ ട്രെയിനുകളായി കണക്കാക്കുന്നതാണ് ജപ്പാന്റെ ഷിങ്കന്‍സെന്‍ സാങ്കേതികവിദ്യയാണ്. അത്യാധുനിക ഭൂകമ്പ മുന്നറിയിപ്പ് സംംവിധാനം, ഓട്ടോമാറ്റിക് ട്രെയിന്‍ നിയന്ത്രണ സംവിധാനം, മെച്ചപ്പെട്ട എയറോഡൈനാമിക് ഡിസൈന്‍ തുടങ്ങിയവയാണ് ഈ ട്രെയിനിന്റെ പ്രത്യേകത.
ഇതേ മാതൃകയില്‍ തന്നെയാണ് ഇന്ത്യയിലും ട്രെയിന്‍ നിര്‍മിക്കുന്നത്. ഇതിന് പുറമെ ശബ്ദമലിനീകരണം കുറയ്ക്കാനായി ക്രമീകരണങ്ങള്‍ വരുത്തും. വൈദ്യുതി ഉപയോഗിച്ചായിരിക്കും ട്രെയിന്‍ ഓടുന്നത്. ശബ്ദ മലിനീകരണം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നതാണ്. യാത്രക്കാരുടെ സുരക്ഷയ്ക്കായി, ഓട്ടോമാറ്റിക് വാതിലുകള്‍, സിസിടിവി ക്യാമറകള്‍, ആഡംബര ബാത്ത്‌റൂമുകള്‍ തുടങ്ങിയവയും ട്രെയിനില്‍ ഉണ്ടായിരിക്കും.
English Summary
India’s upcoming bullet train project aims to introduce world-class high-speed rail travel with advanced Japanese technology, modern passenger amenities, and improved safety systems. The train is expected to significantly reduce travel time while competing with some of the fastest rail networks in the world.