Namma Metro: ഐപിഎല്‍ കഴിഞ്ഞ് വീട്ടില്‍ പോകാന്‍ മെട്രോയുണ്ട്; നമ്മ മെട്രോ പുലര്‍ച്ചെ വരെ ഓടും

RCB vs SRH Match Namma Metro Extends Timings: ഐപിഎല്‍ മത്സര ടിക്കറ്റുകളില്‍ മെട്രോ യാത്രയ്ക്കായി ഒരു ക്യൂആര്‍ കോഡ് നല്‍കിയിട്ടുണ്ട്. ഈ കോഡുകള്‍ ഫിസിക്കല്‍ ടിക്കറ്റുകളില്‍ അച്ചടിച്ചോ ഡിജിറ്റല്‍ ടിക്കറ്റുകളില്‍ ഉള്‍പ്പെടുത്തിയോ രണ്ട് മെട്രോ റൈഡുകള്‍ നടത്താവുന്നതാണ്. മാത്രമല്ല, വിവിധ മെട്രോ സ്‌റ്റേഷനുകളില്‍ പ്രത്യേക പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Namma Metro: ഐപിഎല്‍ കഴിഞ്ഞ് വീട്ടില്‍ പോകാന്‍ മെട്രോയുണ്ട്; നമ്മ മെട്രോ പുലര്‍ച്ചെ വരെ ഓടും

നമ്മ മെട്രോ

Published: 

26 Mar 2026 | 05:35 PM

ഐപിഎല്‍ മത്സരത്തോടനുബന്ധിച്ച് സര്‍വീസ് സമയം ദീര്‍ഘിപ്പിച്ച് നമ്മ മെട്രോ. ക്രിക്കറ്റ് ആരാധകര്‍ക്ക് മത്സരം കഴിഞ്ഞ് എങ്ങനെ വീട്ടില്‍ പോകുമെന്ന് ആലോചിച്ച് വിഷമിക്കേണ്ടി വരില്ലെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ വരെയാണ് സര്‍വീസ് നീട്ടിയത്.

ബെംഗളൂരു നമ്മ മെട്രോ സര്‍വീസ്

നമ്മ മെട്രോയുടെ പ്രധാന ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അവസാന ട്രെയിന്‍ സമയത്തിലാണ് മാറ്റം. വൈറ്റ്ഫീല്‍ഡ്, കടുഗോഡി എന്നിവിടങ്ങളില്‍ അര്‍ധരാത്രി 12.30നാണ് അവസാന ട്രെയിന്‍. ചല്ലഘട്ട, സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്, മഡവര എന്നിവിടങ്ങളില്‍ നിന്ന് അര്‍ധരാത്രി 12.45 നും, ബൊമ്മസാന്ദ്രയില്‍ നിന്ന് 1 മണിക്കുമാണ് ട്രെയിന്‍ പുറപ്പെടുക.

ആര്‍വി റോഡില്‍ നിന്ന് അര്‍ധരാത്രി 2 മണിക്കും, സെന്‍ട്രല്‍ മജിസ്റ്റിക് സ്‌റ്റേഷനില്‍ നിന്ന് നാല് ദിശകളിലേക്കും ട്രെയിനുകള്‍ പുറപ്പെടുന്നത് 1.30നാണ്. ട്രെയിന്‍ സമയത്തില്‍ വരുത്തിയ മാറ്റം യാത്രക്കാര്‍ക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിവേഗം എത്താന്‍ സഹായിക്കും.

എങ്ങനെ യാത്ര നടത്താം?

ഐപിഎല്‍ മത്സര ടിക്കറ്റുകളില്‍ മെട്രോ യാത്രയ്ക്കായി ഒരു ക്യൂആര്‍ കോഡ് നല്‍കിയിട്ടുണ്ട്. ഈ കോഡുകള്‍ ഫിസിക്കല്‍ ടിക്കറ്റുകളില്‍ അച്ചടിച്ചോ ഡിജിറ്റല്‍ ടിക്കറ്റുകളില്‍ ഉള്‍പ്പെടുത്തിയോ രണ്ട് മെട്രോ റൈഡുകള്‍ നടത്താവുന്നതാണ്. മാത്രമല്ല, വിവിധ മെട്രോ സ്‌റ്റേഷനുകളില്‍ പ്രത്യേക പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Also Read: Namma Metro: നമ്മ മെട്രോ യാത്രക്കാരേ റെഡിയായിക്കോളൂ, പിങ്ക് ലൈന്‍ തുറക്കാന്‍ പോകുന്നു

മത്സരം നടക്കുന്ന ദിവസങ്ങളില്‍ കാര്‍ പാര്‍ക്കിങിന് 60 രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് 30 രൂപയുമാണ് ഫീസ്. മെട്രോ സര്‍വീസുകള്‍ അവസാനിക്കുന്നത് വരെ ഈ തുക ഈടാക്കും. 44 മെട്രോ സ്‌റ്റേഷനുകളിലാണ് അധിക പാര്‍ക്കിങ് സൗകര്യം സജ്ജമാക്കിയത്.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം