Namma Metro: ഇന്ത്യയിലെ ഏറ്റവും ചെലവേറിയ റെയില്‍; നമ്മ മെട്രോയ്ക്ക് പുതിയ ‘നേട്ടം’

Bengaluru Namma Metro Fare Hike: രാജ്യത്തെ മറ്റ് മെട്രോപൊളിറ്റന്‍ നഗരങ്ങളിലെ മെട്രോ ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മ മെട്രോ അല്‍പം ഉയരത്തില്‍ തന്നെയാണ്. 394 കിലോമീറ്റര്‍ വിസ്തൃതിയിലാണ് നിലവില്‍ ഡല്‍ഹി മെട്രോ ശൃംഖല വ്യാപിച്ച് കിടക്കുന്നത്.

Namma Metro: ഇന്ത്യയിലെ ഏറ്റവും ചെലവേറിയ റെയില്‍; നമ്മ മെട്രോയ്ക്ക് പുതിയ നേട്ടം

ബെംഗളൂരു മെട്രോ

Published: 

07 Feb 2026 | 08:10 AM

ബെംഗളൂരു: യാത്രക്കാര്‍ക്ക് ഇരുട്ടടി നല്‍കി ബെംഗളൂരു നമ്മ മെട്രോയില്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ കൊണ്ടുവരാനൊരുങ്ങുകയാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധനവ് യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടാക്കാനാണ് സാധ്യത. രാജ്യത്തെ മറ്റ് പല പ്രമുഖ നഗരങ്ങളെയും അപേക്ഷിച്ച് ഏറ്റവും ചെലവേറിയ മെട്രോ റെയിലായും നമ്മ മെട്രോ മാറി.

മറ്റ് നഗരങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ ദൈര്‍ഘ്യത്തിലാണ് നമ്മ മെട്രോയുടെ പ്രവര്‍ത്തനം. 96 കിലോമീറ്ററിലാണ് നമ്മ മെട്രോ സര്‍വീസ് നടത്തുന്നത്. എങ്കിലും ടിക്കറ്റ് നിരക്കില്‍ മറ്റുള്ളവരെ മറികടക്കും. പുതുക്കിയ നിരക്ക് അനുസരിച്ച് രണ്ട് കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് കുറഞ്ഞത് 11 രൂപയും, 25 കിലോമീറ്റര്‍ വരെയും അതിന് കൂടുതലുമുള്ള യാത്രകള്‍ക്ക് 95 രൂപയുമാണ് ടിക്കറ്റ് വില.

മറ്റ് നഗരങ്ങളിലെ മെട്രോ നിരക്ക്

രാജ്യത്തെ മറ്റ് മെട്രോപൊളിറ്റന്‍ നഗരങ്ങളിലെ മെട്രോ ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മ മെട്രോ അല്‍പം ഉയരത്തില്‍ തന്നെയാണ്. 394 കിലോമീറ്റര്‍ വിസ്തൃതിയിലാണ് നിലവില്‍ ഡല്‍ഹി മെട്രോ ശൃംഖല വ്യാപിച്ച് കിടക്കുന്നത്. ഇവിടുത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 11 രൂപയാണ്. 32 കിലോമീറ്ററിന് മുകൡലുള്ള യാത്രകള്‍ക്ക് പരമാവധി നിരക്ക് 64 രൂപയുമാണ്.

Also Read: Bengaluru Metro Hike: ബെംഗളൂരു മെട്രോ നിരക്ക് കൂടും, ഫെബ്രുവരി 9 മുതൽ മാറ്റം

69 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈദരാബാദ് മെട്രോ ടിക്കറ്റ് നിരക്ക് 10 രൂപ മുതല്‍ 69 രൂപ വരെയാണ്. ചെന്നൈ മെട്രോയുടെ ഏറ്റവും ഉയര്‍ന്ന നിരക്ക് 50 രൂപയും. 80 കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന മുംബൈ മെട്രോ 42 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രയ്ക്ക് 80 രൂപ വരെ ഈടാക്കുന്നു.

അതേസമയം, രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന മെട്രോകളിലൊന്നാണ് കൊല്‍ക്കത്ത മെട്രോ. 5 രൂപയില്‍ തുടങ്ങുന്ന നിരക്ക് 24 രൂപയില്‍ അവസാനിക്കുന്നു. എന്നാല്‍ ദൈര്‍ഘ്യമേറിയ ചില റൂട്ടുകളില്‍ 50 വരെ ഈടാക്കിയേക്കാം. ഇവയ്‌ക്കെല്ലാം പുറമെ കൊച്ചി, ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലെ ടിക്കറ്റ് നിരക്കും ബെംഗളൂരുവിനെ അപേക്ഷിച്ച് കുറവാണ്.

 

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?