AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Metro Hike: ബെംഗളൂരു മെട്രോ നിരക്ക് കൂടും, ഫെബ്രുവരി 9 മുതൽ മാറ്റം

Bengaluru Metro Ticket Price : സ്മാർട്ട് കാർഡ്, നാഷണൽ കോമൺ മൊബിലിറ്റി കാർഡ് ഉപയോക്താക്കൾക്കുള്ള നിലവിലുള്ള എല്ലാ കിഴിവുകളും തുടരും, ആകെ  96.10 കിലോമീറ്ററാണ് മെട്രോയുടെ ദൈർഘ്യം.  പുതുക്കിയ ഘടന പ്രകാരം, 0-2 കിലോമീറ്റർ നിരക്ക് 10 രൂപയിൽ നിന്ന് 11 രൂപയായി ഉയരും

Bengaluru Metro Hike: ബെംഗളൂരു മെട്രോ നിരക്ക് കൂടും, ഫെബ്രുവരി 9 മുതൽ മാറ്റം
Bengaluru Metro HikeImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Published: 05 Feb 2026 | 01:47 PM

ബെംഗളൂരു: സ്ഥിരം മെട്രോ  യാത്രികർക്ക് ഇനി മുതൽ ബെംഗളൂരിവിൽ യാത്രക്ക് അൽപ്പം പൈസ അധികം കൊടുക്കേണ്ടി വരും.  ഫെബ്രുവരി 9 മുതൽ ടിക്കറ്റ് നിരക്കുകളിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് ബിഎംആർസിഎൽ .  1 രൂപ മുതൽ പരമാവധി 5 രൂപ വരെയാണ് നിരക്കുകളിൽ കൂടുന്ന തുക. ആകെ  96.10 കിലോമീറ്ററാണ് മെട്രോയുടെ ദൈർഘ്യം.  പുതുക്കിയ ഘടന പ്രകാരം, 0-2 കിലോമീറ്റർ നിരക്ക് 10 രൂപയിൽ നിന്ന് 11 രൂപയായി ഉയരും.  30 കിലോമീറ്ററിന് മുകളിലുള്ള (ഫെയർ സോൺ 10) പരമാവധി നിരക്ക് 90 രൂപയിൽ നിന്ന് 95 രൂപയായി ഉയരും. 15-20 കിലോമീറ്റർ വരെയുള്ള ദൂരത്തിന് നിരക്ക് 70 രൂപയിൽ നിന്ന് 74 രൂപയായി ഉയരുമെന്നും ബിഎംആർസിഎൽ അറിയിച്ചു.

എല്ലാ കിഴിവുകളും തുടരും

സ്മാർട്ട് കാർഡ്, നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (NCMC) ഉപയോക്താക്കൾക്കുള്ള നിലവിലുള്ള എല്ലാ കിഴിവുകളും തുടരും. തിരക്കേറിയ സമയങ്ങളിൽ 5 ശതമാനം ഉം, തിരക്കില്ലാത്ത സമയങ്ങളിൽ 10 ശതമാനവും, ഞായറാഴ്ചകളിലും മൂന്ന് നിയുക്ത ദേശീയ അവധി ദിവസങ്ങളിലും 10 ശതമാനം കിഴിവും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ  ടൂറിസ്റ്റ് കാർഡുകൾക്കും ഗ്രൂപ്പ് ടിക്കറ്റുകൾക്കും വാർഷിക 5 ശതമാനം വർദ്ധനവ് ബാധകമാകും.

ടൂറിസ്റ്റ് ഡേ പാസുകൾക്ക്

ടൂറിസ്റ്റ് ഡേ പാസുകൾക്ക്, ഒരു ദിവസത്തെ സ്മാർട്ട് കാർഡ് നിരക്ക് 300 രൂപയിൽ നിന്ന് 313 രൂപയായും മൊബൈൽ ക്യുആർ നിരക്ക് 250 രൂപയിൽ നിന്ന് 263 രൂപയായും വർദ്ധിക്കും. മൂന്ന് ദിവസത്തെ പാസിന് 600 രൂപയിൽ നിന്ന് 628 രൂപയായും (സ്മാർട്ട് കാർഡ്) 550 രൂപയിൽ നിന്ന് 578 രൂപയായും (മൊബൈൽ ക്യുആർ) ഉയരും. അഞ്ച് ദിവസത്തെ പാസ് നിരക്ക് 900 രൂപയിൽ നിന്ന് 943 രൂപയായും (സ്മാർട്ട് കാർഡ്) 850 രൂപയിൽ നിന്ന് 893 രൂപയായും (മൊബൈൽ ക്യുആർ) ഉയരും..

ഭാവിയിൽ ഇത്തരം വർദ്ധനവ് ഒഴിവാക്കാൻ, പ്രവർത്തന, പരിപാലന ചെലവുകളുമായി ബന്ധപ്പെടുത്തി വാർഷിക പരിഷ്കരണം അവതരിപ്പിക്കാനോ അല്ലെങ്കിൽ പ്രതിവർഷം 5 ശതമാനമായി പരിമിതപ്പെടുത്താനോ കമ്മിറ്റി ശുപാർശ ചെയ്തിട്ടുമുണ്ട്. അതേസമയം സാമ്പത്തിക സുസ്ഥിരത, സേവന വിശ്വാസ്യത, എന്നിവ ഉറപ്പാക്കുക. കുത്തനെയുള്ളതും ഇടയ്ക്കിടെയുള്ളതുമായ നിരക്ക് വർദ്ധന ഒഴിവാക്കുക എന്നിവയെല്ലാം പരിഗണിച്ചാണ് വാർഷിക നിരക്ക് പരിഷ്കരണം എന്ന് മെട്രോ അധികൃതർ അറിയിച്ചു.