Namma Metro: നമ്മ മെട്രോ ബ്ലൂ ലൈന്‍ ഒക്ടോബറില്‍ തുറക്കും; ബെംഗളൂരു യാത്ര പിന്നെ ശരവേഗത്തില്‍ ആകില്ലേ!

Namma Metro Blue Line: KR Pura–Marathahalli Stretch Likely to Open First in 2026: 2026 ഒക്ടോബര്‍ മാസത്തോടെ ബ്ലൂ ലൈനിന്റെയും ട്രെയിനുകളുടെയും പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ബിഎംആര്‍സിഎല്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യം സംസ്ഥാന വികസന വകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ സ്ഥിരീകരിക്കുകയും ചെയ്തു.

Namma Metro: നമ്മ മെട്രോ ബ്ലൂ ലൈന്‍ ഒക്ടോബറില്‍ തുറക്കും; ബെംഗളൂരു യാത്ര പിന്നെ ശരവേഗത്തില്‍ ആകില്ലേ!

പ്രതീകാത്മക ചിത്രം

Published: 

22 Jun 2026 | 01:36 PM

ബെംഗളൂരു: ഔട്ടര്‍ റിങ് റോഡിലൂടെ കടന്നുപോകുന്ന നമ്മ മെട്രോ പാതയാണ് ബ്ലൂ ലൈന്‍. ബെംഗളൂരുവിന്റെ കൂടുതല്‍ ഭാഗങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിക്കുന്ന ഈ പാതയുടെ നിര്‍മാണം 2026 ല്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ട്രെയിനുകളുടെ പരീക്ഷണയോട്ടവും ആരംഭിക്കുന്നതാണ്.

പരീക്ഷണയോട്ടം ഉടന്‍

2026 ഒക്ടോബര്‍ മാസത്തോടെ ബ്ലൂ ലൈനിന്റെയും ട്രെയിനുകളുടെയും പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ബിഎംആര്‍സിഎല്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യം സംസ്ഥാന വികസന വകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ സ്ഥിരീകരിക്കുകയും ചെയ്തു.

ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേര്‍ന്നതിന് ശേഷം കെആര്‍ പുരയ്ക്കും മാറത്തഹള്ളിക്കും ഇടയില്‍ പരീക്ഷണയോട്ടം നടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ തീരുമാനിച്ചിരിക്കുന്നതുപോലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍, പരീക്ഷണയോട്ടം എച്ച്എസ്ആര്‍ ലേഔട്ട് വരെ നീട്ടാനും സാധ്യതയുണ്ട്.

മാറത്തഹള്ളി, സില്‍ക്ക് ബോര്‍ഡ് എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന സ്റ്റേഷനുകളില്‍ ഇപ്പോഴും നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. ഇവ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ മാറത്തഹള്ളിക്ക് സമീപം ഇപ്പോഴും പൂര്‍ത്തിയാകാതെ കിടക്കുന്ന ട്രാക്ക് ലേയിങ് ജോലികള്‍ ട്രയല്‍ റണ്‍ വൈകുന്നതിന് കാരണമായേക്കാമെന്ന വിലയിരുത്തലുമുണ്ട്.

സമയപരിധി വീണ്ടും നീട്ടി

നമ്മ മെട്രോ പിങ്ക്, ബ്ലൂ ലൈനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കേണ്ട സമയപരിധി വീണ്ടും നീട്ടിയിരിക്കുകയാണ്. പിങ്ക് ലൈനിന്റെ എലിവേറ്റഡ് പാതയുടെ നിര്‍മാണം ഈ വര്‍ഷം ഓഗസ്‌റ്റോടെ പൂര്‍ത്തിയാകും. ഭൂഗര്‍ഭ പാതയുടെ നിര്‍മാണം 2027 മാര്‍ച്ചിന് മുമ്പും പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബ്ലൂ ലൈന്‍ പാതകള്‍ 2027 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കും.

Also Read: Bengaluru Bidadi Township: ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിനോട് വിടപറയാം; ബിഡദി ടൗണ്‍ഷിപ്പ് വരുന്നതോടെ കഥയാകെ മാറും

സര്‍ക്കാര്‍ പ്രതിനിധികളും ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചകളിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. കലേന അഗ്രഹാര മുതല്‍ തവരെക്കരെ വരെയുള്ള പിങ്ക് ലൈനിന്റെ എലിവേറ്റഡ് സ്‌ട്രെച്ച് ഈ വര്‍ഷം ഓഗസ്റ്റ് 15നുള്ളില്‍ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. നാഗവാര വരെയുള്ള ഭൂര്‍ഗഭ ഭാഗം 2027 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം.

കെആര്‍ പുര മുതല്‍ മാറത്തഹള്ളി, എച്ച്എസ്ആര്‍ ലേഔട്ട് വരെയുള്ള ബ്ലൂ ലൈന്‍ പാതയിലാണ് ആദ്യഘട്ടത്തില്‍ പരീക്ഷണയോട്ടം നടത്തുന്നത്. ഹെബ്ബാല്‍-എയര്‍പോര്‍ട്ട് ഭാഗം 2027 ജൂണില്‍ പ്രവര്‍ത്തനക്ഷമമായേക്കും. കെആര്‍ പുര-ഹെബ്ബാല്‍ പാത 2027 ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പുതുക്കിയ സമയപരിധി അനുസരിച്ച് 2028 ആകുമ്പോഴേക്കും മൊത്തം മെട്രോ ലൈനുകളും പ്രവര്‍ത്തനക്ഷമമാകും. 175 കിലോമീറ്ററായി വികസിക്കുകയാണ് നമ്മ മെട്രോ. അതേസമയം, നമ്മ മെട്രോയുടെ ഓറഞ്ച് ലൈനിനായുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതി ഇനിയും ലഭിച്ചിട്ടില്ല. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പിന്നാലെ ബിഎംആര്‍സിഎല്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും.

English Summary

The Bengaluru Namma Metro Blue Line is expected to open in October 2026, with the first operational stretch likely to connect KR Pura and Marathahalli. The corridor is a key part of the city’s metro expansion and is expected to improve connectivity for thousands of daily commuters.

Loading...
Unable to load recommendations.
Follow Us
Related Stories
അമൃതസറിലെ സൈനിക താവളങ്ങൾ ഭീകരരുടെ റഡാറിൽ! പഞ്ചാബിൽ അതീവ ജാഗ്രത
Narendra Modi: ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യതകൾ ജനങ്ങളിലെത്തിക്കണം; സ്റ്റാർട്ടപ്പ് സ്ഥാപകരോട് മോദി
മാനസിക പ്രശ്നങ്ങൾക്കുള്ള മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടു; ഗൃഹനാഥൻ ഭാര്യയെയും മകളെയും കുത്തിക്കൊലപ്പെടുത്തി
സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്കുകപ്പല്‍ ഒഡീഷ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍
നാല് കുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് നാല് വധശിക്ഷയും 40 ലക്ഷം പിഴയും
പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചുകിട്ടാൻ ദുർമന്ത്രവാദം; ഒഡീഷയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന് തല പൂജാമുറിയിൽ കുഴിച്ചിട്ടു
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം